Kerala

    • സണ്ണിജോസഫിൻ്റെ പുതിയ തന്ത്രം, കളിമാറ്റി പിടിച്ച് യുഡിഎഫ്; എൽഡിഎഫ് ഇത്തവണ വെള്ളം കുടിക്കും!! മൂന്നാം പിണറായി സർക്കാർ എന്നത് വെറും സ്വപ്നം, നിലമ്പൂരിൽ കണ്ടത് സാമ്പിൾ, വെടിക്കെട്ട് വരുന്നതേയുള്ളു…

      സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അതി ശക്തമാണ് എന്നത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാണ്. കേരളീയർ ഇപ്പോൾ ഒരേ സ്വരത്തിൽ ആഗ്രഹിക്കുന്നത് യുഡിഎഫ് ഭരണത്തിൽ തിരിച്ചു വരുന്നതിനെ കുറിച്ചാണ്… അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും കടം എടുത്ത് മുടിയലും എല്ലാം കൊണ്ടും മലയാളികൾ പിണറായി ഭരണത്തെ മടുത്തു എന്നുതന്നെ പറയാം.. അതു കൊണ്ടു തന്നെ കിറുകൃത്യമായ നിലപാടുകളെടുത്തും അണിയറയിൽ തന്ത്രങ്ങളൊരുക്കിയും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം കൊഴുപ്പിച്ചും പ്രതിപക്ഷം വമ്പൻ നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലായിരുന്നു തുടക്കം. പിന്നെ പുതുപ്പള്ളി. അതിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പുകളൊക്കെയും കൈയിലൊതുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും ജയിച്ച മൂന്ന് സീറ്റും ഐക്യജനാധിപത്യ മുന്നണിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നത് ശരി തന്നെ. തുടർച്ചയായി രണ്ടാം തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുന്നതാണ് പ്രധാനം. ഉപതിരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ സർവ സ്വാധീനവും ഉപയോഗിക്കാനാകുമെന്നതും പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നുവെന്നതും രാഷ്ട്രീയമായി…

      Read More »
    • ജനപ്രിയ ബ്രാന്‍ഡ് ഇനി കേരളത്തില്‍ നിര്‍മിക്കും; മലബാര്‍ ഡിസ്റ്റിലറീസിന് പുതുജീവന്‍

      പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് മലബാര്‍ ഡിസ്റ്റിലറിയില്‍ മദ്യം ഉദ്പാദനം തുടങ്ങുന്നു. നിലവിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് മദ്യ നിര്‍മ്മാണം ആരംഭിക്കുന്നത്. ജവാന്‍ മദ്യം തിരിച്ച് വരുന്നതോടെ മലബാര്‍ ഡിസ്റ്റിലറീസിന് പുതുജീവന്‍ വെക്കും. ഇവിടെ പുതുതായി ആരംഭിക്കുന്ന ഐ.എം.എഫ്.എല്‍ ബ്ലെന്റിംഗ് ആന്‍ഡ് ബോട്ട്ലിംഗ് പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം ഈ മാസം 7 ന് രാവിലെ 11:30 ന് ദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും. കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സംഘാടക സമിതി യോഗം എ.പ്രഭാകരന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മലബാര്‍ ഡിസ്റ്റിലറീസില്‍ ചേര്‍ന്നു. യോഗത്തില്‍ മലബാര്‍ ഡിസ്റ്റിലറീസ് ജനറല്‍ മാനേജര്‍ സുഗുണന്‍, അക്കൗണ്ട്സ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, എസ്.ബി.രാജു, സുഭാഷ് ചന്ദ്രബോസ്, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. തകര്‍ന്ന കെട്ടിടങ്ങള്‍, പൊളിഞ്ഞ ഗോഡൗണുകള്‍, തുരുമ്പെടുത്തും ചിതലരിച്ചും കിടക്കുന്ന എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത ലക്ഷങ്ങള്‍ വില വരുന്ന വാഹനങ്ങള്‍, കാട് പിടിച്ച് കിടക്കുന്ന…

      Read More »
    • ക്രെഡിറ്റ് വിവാദം കെട്ടടങ്ങിയപ്പോള്‍ കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം; വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ പോരേയെന്ന് ശബരീനാഥന്‍

      തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് വിവാദം കെട്ടടങ്ങിയപ്പോള്‍, ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്. യുവതലമുറ നേതാക്കള്‍ ഖദറിനോടു കാണിക്കുന്ന അകല്‍ച്ചയെ സൂചിപ്പിച്ച്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രണ്ടു ദിവസം മുമ്പ് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് പുതിയ തര്‍ക്കത്തിന് കാരണമായിട്ടുള്ളത്. യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന തലക്കെട്ടിലാണ് അജയ് തറയില്‍ പോസ്റ്റിട്ടത്. ‘ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്തിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. അത് അനുകരിക്കുനന്ത് കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നത് ?’. എന്നാണ് അജയ് തറയില്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചത്. ഇതിനു മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍ രംഗത്തുവന്നു. തൂവെള്ള ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍…

      Read More »
    • അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ടോടി; കണ്‍മുന്നില്‍ ആറുവയസ്സുകാരന്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു

      പാലക്കാട്: പട്ടാമ്പിയില്‍ അമ്മയുടെ കണ്‍മുന്നില്‍ ആറ് വയസ്സുകാരന്‍ സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു. ഓങ്ങല്ലൂര്‍ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടില്‍ കൃഷ്ണകുമാര്‍-ശ്രീദേവി ദമ്പതിമാരുടെ മകന്‍ ആരവ് ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയോടെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. വാടാനാംകുറിശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വാഹനത്തില്‍നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടന്‍തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

      Read More »
    • ഇന്നുമുതല്‍ ശക്തമായ മഴ; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

      തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ഝാര്‍ഖണ്ഡിന് മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാ?ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

      Read More »
    • ‘എന്താ മോനേ, ഇത് കണ്ണല്ലേ? നിന്നെ ഞാന്‍..’ കണ്ണില്‍ മൈക്ക് തട്ടിയ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍

      തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് കണ്ണില്‍ തട്ടിയതും അതിന് നടന്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമത്തില്‍ വൈറല്‍. ഇന്നലെ ജിഎസ്ടി ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് ടാഗോര്‍ തിയറ്ററില്‍നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹന്‍ലാലിനോട് മകള്‍ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഒന്നും പറയാനില്ലെന്നു പറഞ്ഞ് കാറിലേക്കു കയറുന്നതിനിടെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടുകയായിരുന്നു. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടിയത്. ‘എന്താ മോനേ ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹന്‍ലാല്‍ ‘നിന്നെ ഞാന്‍ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. കനത്ത പൊലീസ് കാവലിനിടെയായിരുന്നു സംഭവം. വ്യക്തിഗത ജിഎസ്ടി അടച്ചവരില്‍ മുന്നിലെത്തിയതിനുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് മോഹന്‍ലാല്‍ ചടങ്ങിനെത്തിയത്.

      Read More »
    • പുതിയ കെഎസ്ആര്‍ടിസി, പുതിയ ടെക്‌നോളജി; 40 കിലോമീറ്ററില്‍ ആറാം ഗിയര്‍ മാറാം; പുത്തന്‍ ബസുകള്‍ ഓടിച്ച് മന്ത്രി ഗണേഷ് കുമാര്‍

      തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ ട്രയൽ ഡ്രൈവിങ് നടത്തി മന്ത്രി കെബി ഗണേഷ്കുമാര്‍. പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു, ദാ ഇപ്പോള്‍ വന്നു എന്ന്, ബസോടിക്കുന്ന വിഡിയോ പങ്കിട്ടുകൊണ്ട് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്, ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ബസുകള്‍ ഉടന്‍ നിരത്തിലിറക്കും. ബാക്കി ബസുകൾ കൂടി വൈകാതെ എത്തും. പുതിയ ടെക്‌നോളജിയും കൂടുതൽ സൗകര്യങ്ങളും ഉറപ്പാക്കിയാണ് പുതിയ ബാച്ച് ബസുകള്‍ എത്തുന്നത്. കാത്തിരിക്കാം സുഖയാത്രയ്ക്കായ്. ഒട്ടും വൈകില്ലാ. – അദ്ദേഹം കുറിച്ചു. മന്ത്രിയെ അഭിനന്ദിച്ചും, ചില കാര്യങ്ങളില്‍ വിമര്‍ശനം അറിയിച്ചും ഒട്ടേറെ പേരാണ് ഈ പോസ്റ്റിന് താഴെ കമന്‍റുകളുമായെത്തുന്നത്. പുതിയ പുതിയ വണ്ടികൾ ഇറങ്ങുന്നത് നല്ല കാര്യം തന്നെയെന്നും, ഈ വണ്ടികൾ നല്ല രീതിയിൽ കൊണ്ടുപോകാൻ ശ്രമിക്കണമെന്നുമാണ് സുലൈമാന്‍റെ കമന്‍റ്. ഒപ്പം പുതിയ ബസുകളുടെ കളര്‍കോഡിനെ കുറിച്ചുമുണ്ട് പരാതി . പഴയ ഫാസ്റ്റ് സൂപ്പര്‍ ഫാസ്റ്റ്…

      Read More »
    • മായക്കുട്ടിയുടെ ‘തുടക്കം’; മകള്‍ വിസ്മയയുടെ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍; ജൂഡ് ആന്തണിയുടെ സംവിധാനം; ‘സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിന്റെ തുടക്കമാകട്ടെയെന്ന് ലാല്‍’

      മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മോഹൻലാലിന്‍റെ മകൾ വിസ്മയ. ജൂഡ് ആന്തണിയുടെ തുടക്കം എന്ന സിനിമയിലൂടെയാണ് വിസ്മയയുടെ ചലച്ചിത്രപ്രവേശം. 2018 എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആശിർവാദ് സിനിമാസിന്റെ 37–ാം സിനിമയായിട്ടാണ് വിസ്മയ മോഹൻലാലിന്‍റെ അരങ്ങേറ്റ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ജൂഡിന്‍റേതാണ്. പ്രണവ് മോഹൻലാലിന് പിന്നാലെയാണ് മോഹന്‍ലാലിന്‍റെ  വിസ്മയയും സിനിമയിൽ എത്തുന്നത്. ‘പ്രിയപ്പെട്ട മായക്കുട്ടി ‘തുടക്കം’ സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിന്‍റെ ആദ്യ ചുവടുവയ്പ് മാത്രമായിരിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിസ്മയ മോഹൻലാൽ 2021ൽ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു കവിതാസമാഹാരം പുറത്തിറക്കിയിരുന്നു. ഇത് വലിയ ശ്രദ്ധ നേടുകയും പിന്നീട് ‘നക്ഷത്രധൂളികൾ’ എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. എഴുത്തിനും സംവിധാനത്തിനും പുറമെ, ചിത്രകലയിലും വിസ്മയയ്ക്ക് താല്പര്യമുണ്ട്. വിസ്മയ വരച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തായ് ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

      Read More »
    • സമൂഹ മാധ്യമങ്ങിലൂടെ ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തി, നടി മിനു മുനീർ അറസ്റ്റിൽ

      കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി അറസ്റ്റിൽ. നടി മിനു മുനീറിനെ ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്‍തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്‍തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് കാലയളവിൽ നടി മിനു മുനീർ ബാലചന്ദ്ര മേനോനെതിരെ ഇവർ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിരുന്നുവെന്നായിരുന്നു ആരോപണം. പിന്നീടു ബാലചന്ദ്ര മേനോനെതിരെ നടി നൽകി ലൈംഗിക അതിക്രമ കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടൻമാരായ മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെയും നടി മിനു മുനീർ പരാതി നൽകിയിരുന്നു.

      Read More »
    • കേന്ദ്രമന്ത്രി അഭിനയിക്കുന്ന ചിത്രത്തിനും രക്ഷയില്ലാത്ത കാലം; പേരുപോലും എന്തിടണമെന്ന അവകാശം മറ്റുള്ളവരിലേക്കു പോകുന്നു; കേരളം സാംസ്‌കാരിക ബദല്‍ ഉയര്‍ത്തുമെന്നും സജി ചെറിയാന്‍

      തൃശൂര്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എതിര്‍ത്തു തോല്‍പിക്കണമെന്നും സാംസ്‌കാരിക മേഖലയില്‍ കേരളത്തെ ബദലായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍. നവീകരണം പൂര്‍ത്തിയാക്കിയ കൈരളി- ശ്രീ തിയേറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയെ വളര്‍ത്താനും പുതിയ തലമുറയ്ക്കു പ്രോത്സാഹനം നല്‍കാനും നയം രൂപീകരിക്കാനും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടത്തും. ഭാവി സിനിമ മേഖല വ്യവസായമെന്ന നിലയില്‍ വന്‍ തൊഴില്‍ സാധ്യതയുള്ളതാണ്. അതിനുതകുന്ന നിലയില്‍ സിനിമ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും. എല്ലാവരെയും ഉള്‍പ്പെടുത്തി സിനിമ നയം രൂപപ്പെടുത്തി നിയമനിര്‍മാണത്തിലേക്കു കടക്കും. സ്ത്രീകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ഉറപ്പു നല്‍കേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. ഇതിനു തുടര്‍ച്ചയായി കൊച്ചിയില്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തും. -പീസ് ആന്‍ഡ് ഹാര്‍മണി- എന്നതാണു സന്ദേശം. യുദ്ധങ്ങള്‍ക്കെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഇതിനുതകുന്ന പാനല്‍ ചര്‍ച്ചകളുണ്ടാകും. ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ ഉയര്‍ന്നു. പേരുപോലും എന്തിടണമെന്ന അവകാശം…

      Read More »
    Back to top button
    error: