Kerala
-
ഓണ്‍ലൈന്‍ വ്യാജ വാര്‍ത്ത; അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
കോഴിക്കോട്: വ്യാജ മോഷണ വാര്‍ത്ത നല്‍കിയതിന് ഓണ്‍ലൈന്‍ മാധ്യമം, അധ്യാപകന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കല്ലാച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് അധ്യാപകന്‍ മോഷണം നടത്തി പിടിയിലായെന്ന വാര്‍ത്ത നല്‍കിയ ട്രൂവിഷന്‍ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരായ കേസിലാണ് വിധി. അഞ്ചുലക്ഷം രൂപയും കോടതിച്ചെലവും നല്‍കാന്‍ വടകര മുന്‍സിഫ് ടി. ഐശ്യര്യയാണ് ഉത്തരവിട്ടത്. വട്ടോളി നാഷണല്‍ ഹൈസ്‌കൂള്‍ അധ്യാപകനും 2019-ല്‍ വളയം ഗ്രാമപ്പഞ്ചായത്ത് അംഗവുമായിരുന്ന വളയം സ്വദേശി ‘അമ്പാടി’യില്‍ ടി.ഇ. നന്ദകുമാര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് വിധി. ചീഫ് എഡിറ്റര്‍ വളയം സ്വദേശി കെ.കെ. ശ്രീജിത്ത്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ കല്ലാച്ചി വലിയ കൊയിലോത്ത് അനൂപ്, വളയം സ്വദേശി ആര്‍.ആര്‍. രവീഷ്, തിരുവള്ളൂര്‍ ചാനിയംകടവിലെ സുമോദ് കണ്ണങ്കണ്ടി, കല്ലാച്ചി വെള്ളക്കാട്ട് ലിജി എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. 2019 സെപ്റ്റംബര്‍ 21, 26 തീയതികളിലാണ് പരാതിക്കിടയായ വാര്‍ത്ത നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സിവില്‍ കേസിനോടൊപ്പം വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ കേസും നിലവിലുണ്ട്.
Read More » -
സൂംബക്കെതിരെ വിമര്‍ശനം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെന്‍ഷന്‍
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്റഫിനെ സസ്‌പെന്‍ഡ് ചെയ്തു. എടത്തനാട്ടുകര ടി കെ എം യുപി സ്‌കൂള്‍ മാനേജ്മെന്റിന്റേതാണ് നടപടി. അഷ്‌റഫിനെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിന് കത്തു നല്‍കിയിരുന്നു. ടി കെ അഷ്റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. സസ്പെന്‍ഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി കെ അഷ്റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടി കെ അഷ്റഫിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിരുന്നു. സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത്…
Read More » -
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ഒരു സ്ത്രീ മരിച്ചു, മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പുറത്തെടുത്ത് അല്‍പ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തകര്‍ന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായാണ് ബിന്ദു ആശുപത്രിയിലെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞുവീണു; മൂന്നുപേര്‍ക്ക് പരിക്ക് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 14-ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലത്തിന്റെ ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു പോലീസിന്റെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാല്‍, അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകള്‍…
Read More » -
അമ്മ കൈകള്‍ പിടിച്ചുവച്ചു; അച്ഛന്‍ കഴുത്തു മുറുക്കി; സഹായിച്ച് അമ്മാവന്‍; കൊലയ്ക്കുശേഷം കിടന്നുറങ്ങി; ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ‘കരച്ചില്‍’ നാടകം; എയ്ഞ്ചല്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ആലപ്പുഴ: എയ്ഞ്ചല്‍ കൊലപാതത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയാണ് എയ്ഞ്ചലിനെ അച്ഛന്‍ ഫ്രാൻസിസ് എന്ന ജോസ്മോന്‍ കൊലപ്പെടുത്തിയത്. ഏയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്താന്‍ അച്ഛന്‍ ജോസ്മോന്‍ തോര്‍ത്ത് മുറുക്കിയപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇവരുടെ അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മറച്ചുവച്ചുവെന്നാണ് കുറ്റത്തിനാണ് അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തത്. തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു. പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്മോനും ഭാര്യ ജെസിയും കരഞ്ഞു. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു പോലീസിന്‍റെ നിര്‍ദേശം. മൃതദേഹ പരിശോധനയില്‍ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകള്‍ കണ്ട് പൊലീസിന് സംശയംതോന്നി. കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാന്‍ വീട്ടുകാര്‍…
Read More » -
ഭാരതാംബ വിവാദം: സസ്പെന്‍ഷനെതിരെ രജിസ്ട്രാര്‍ കോടതിയിലേക്ക്, വിസിയുടെ നടപടി ചട്ടവിരുദ്ധമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത് കേരള വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാര്‍ കോടതിയെ സമീപിക്കും. സസ്പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍ അനില്‍കുമാര്‍ പറഞ്ഞു. വിസിയുടെ സസ്പെന്‍ഷന്‍ നടപടിക്ക് നിയമസാധുത ഇല്ലെന്നാണ് അനില്‍കുമാറിന് ലഭിച്ച നിയമോപദേശം എന്നാണ് റിപ്പോര്‍ട്ട്. സസ്പെന്‍ഷന്‍ നടപടി അവഗണിച്ച് സര്‍വകലാശാലയില്‍ എത്താനാണ് രജിസ്ട്രാര്‍ അനില്‍കുമാറിന്റെ തീരുമാനമെന്നും സൂചനയുണ്ട്. രജിസ്ട്രാറെ പിന്തുണച്ച് സര്‍ക്കാരും രംഗത്തെത്തി. വി സിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, രജിസ്ട്രാര്‍ക്ക് പദവിയില്‍ തുടരാമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നിലവിലെ നടപടി നിയമവിരുദ്ധമാണ്. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. നിയമോപദേശം തേടിയശേഷം സര്‍ക്കാരും കോടതിയെ സമീപിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. രജിസ്ട്രാറുടെ ഭാഗത്തു നിന്നും ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. വിസി അമിതാധികാര പ്രയോഗം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംഘര്‍ഷം ഒഴിവാക്കാനും മതേതരസ്വഭാവം നിലനിര്‍ത്താനുമാണ് രജിസ്ട്രാര്‍ ശ്രമിച്ചത്. സര്‍വകലാശാലയില്‍ ശാന്തമായ അന്തരീക്ഷം വേണമെന്നും വിസി അധികാരത്തില്‍ അഭിരമിക്കുന്നതല്ലാതെ…
Read More » -
പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായി; സ്വകാര്യ അനാഥാലയം നടത്തിപ്പുകാരിയുടെ മകനെതിരെ ആരോപണം, കുട്ടികളെ മാറ്റി പാർപ്പിച്ചു
പോക്സോ കേസിനെ തുടർന്ന് പത്തനംതിട്ട അടൂരിലെ ഒരു സ്വകാര്യ അനാഥാലയത്തിൽ നിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യൂസി) കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. അന്തേവാസിയായ ഒരു പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായി എന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് ഈ നടപടി. അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ ഇവിടെ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിൽ വിവാഹം കഴിച്ചു. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, ഇത് മറച്ചുവെക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നു. രേഖാമൂലം ലഭിച്ച ഈ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു. പ്രസവം കൈകാര്യം ചെയ്ത ഡോക്ടറുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയ അടൂർ പൊലീസ് പോക്സോ കേസെടുത്തു. എന്നാൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. സ്ഥാപനത്തിനെതിരെ ഗുരുതരമായ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായ കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ സിഡബ്ല്യൂസി…
Read More » -
ഡോ. ഹാരിസിനെതിരേ അന്വേഷണ സമിതി റിപ്പോര്‍ട്ട്; സംവിധാനത്തിലെ പാളിച്ചകള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട്; എല്ലാ കാര്യങ്ങളിലും വസ്തുതയില്ല; ചട്ടലംഘനം നടത്തിയെങ്കിലും നടപടി ശിപാര്‍ശയില്ല
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലുകളിൽ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടു നൽകി. സംവിധാനത്തിലെ പാളിച്ചകൾ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ നീക്കത്തിലെ കാതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും സമിതി അക്കമിട്ട് നിരത്തുന്നു. ഡോ. ഹാരിസിന്റെ യൂറോളജി വിഭാഗത്തിലുണ്ടായ ഫയൽ നീക്കത്തിലെ താമസവും മറ്റ് വകുപ്പ് മേധാവികൾ ചൂണ്ടിക്കാട്ടിയ വീഴ്ചകളും പരാമർശമുണ്ട്. നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപന മേധാവികൾക്ക് അനുവദിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ ഡോക്ടർ ബി. പത്മകുമാർ അധ്യക്ഷനായ സമിതി ഇന്നലെ രാത്രി വൈകി ഡി എം ഇയ്ക്ക് നല്കിയ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രിക്ക് കൈമാറും. ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലുകളെ പൂർണമായും തള്ളാതെയും കൊള്ളാതെയും ആണ് അന്വേഷണ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.യൂറോളജി വിഭാഗത്തിലെ ഫയൽ നീക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടായെന്നു വിലയിരുത്തുമ്പോഴും ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളിലും…
Read More » -
നിലമ്പൂരിലെ പരാജയം: കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയെന്ന് മന്ത്രി പി. രാജീവ്; താളപ്പിഴകള്‍ ഉണ്ടായെന്ന് സെക്രട്ടേറിയറ്റിന്റെ സ്വയം വിമര്‍ശനം; എം.വി. ഗോവിന്ദനും അംഗങ്ങളുടെ ഒളിയമ്പ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ശരിക്ക് വിലയിരുത്തിയില്ലെങ്കില്‍ വലിയ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി പി. രാജീവ്. നിലമ്പൂര്‍ പരാജയം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതിക്ക് മുന്നോടിയായുള്ള സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജീവ് ശരിയായ വിലയിരുത്തല്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് നിലമ്പൂരില്‍ ചില താളപ്പിഴകള്‍ ഉണ്ടായി എന്നും സെക്രട്ടറിയേറ്റില്‍ സ്വയം വിമര്‍ശനം ഉയര്‍ന്നു. നിലമ്പൂരില്‍ യുഡിഎഫ് വിജയച്ചത് വര്‍ഗീയ കൂട്ടുകെട്ടിലാണ് എന്ന് പരസ്യമായി പറയുമ്പോഴും അകത്തുള്ള ചര്‍ച്ചകള്‍ ഗൗരവമേറിയതാണ്. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. സ്വരാജ് വ്യക്തിപരമായി പതിനായിരത്തിലധികം വോട്ട് നേടിയിട്ടുണ്ട് പ്രാദേശികവാദങ്ങളും തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഗുണമായിട്ടുണ്ട്. പതിവ് വിലിയിരുത്തല്‍ പോരാ, ഗൗരവമായ വിലയിരുത്തല്‍ വേണമെന്നാണ് പി രാജീവ് ആവശ്യപ്പെട്ടത്. വലിയ തിരിച്ചടി ഒഴിവാക്കാന്‍ ഉചിതമായ പരിശോധനയാണ് രാജീവ് നിര്‍ദേശിച്ചത്. സംഘടനപരമായി പാര്‍ട്ടിക്ക് ചില വീഴ്ചകള്‍ ഉണ്ടായി എന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉയര്‍ന്നു. നിലമ്പൂരില്‍ കണക്ക്കൂട്ടലുകള്‍ തെറ്റിയെന്നാണ് വിലയിരുത്തലുണ്ടായിരിക്കുന്നത്. വര്‍ഗീയ ശക്തികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടായിരന്നുവന്ന…
Read More » -
നിലമ്പൂരല്ല കേരളം; 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫിനു മുസ്ലിം വോട്ടുകള്‍ പോര; കോലീബി മുതല്‍ കു-കു-കു മുന്നണിവരെയുള്ള ആരോപണം തിരിച്ചടിച്ചത് കോണ്‍ഗ്രസിനെ; ജമാഅത്തിന്റെ രഹസ്യ അജന്‍ഡയില്‍ വീണ് മുസ്ലിം ലീഗും; തിരുത്തയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ധ്രുവീകരണം
തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഉണര്‍വിലാണു കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ്. കേരളത്തിന് പുതിയൊരു ക്യാപ്റ്റനെയും ലഭിച്ചു- വി.ഡി. സതീശന്‍. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ മാധ്യമങ്ങളുടെ പ്രശംസയും സതീശന് ആവോളം ലഭിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അദ്ദേഹം സ്വീകരിച്ച കര്‍ക്കശ നിലപാടുകളും മുസ്ലിം വോട്ടര്‍മാരെ കൂടെനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളും മുസ്ലിംലീഗ് ഇറങ്ങി പണിയെടുത്തതും പരമ്പരാഗതമായ യുഡിഎഫ് മണ്ഡലത്തിലെ വോട്ടിംഗിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പു ഫലംവന്ന ജൂണ്‍ 23ന് എറണാകുളത്തെ ഡിസിസി ഓഫീസില്‍നിന്നാണു സതീശന്‍ നടപടികള്‍ വീക്ഷിച്ചത്. ഫലം വന്നതിനു പിന്നാലെ ഹൈബി ഈഡന്‍ അടക്കം എംപിമാരും നേതാക്കളും സതീശനെ അകമഴിഞ്ഞു പ്രശംസിച്ചു രംഗത്തുവന്നു. മുന്‍ നിലമ്പൂര്‍ എംഎല്‍എയായ പി.വി. അന്‍വറിന്റെ ആജ്ഞകള്‍ക്കു വഴങ്ങാതെയും അദ്ദേഹം മത്സരത്തിനു വന്നിട്ടും വിജയം ഉറപ്പാക്കിയ സതീശനോടുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിധി വന്ന ജൂണ്‍ 23 ന്, എറണാകുളത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസില്‍ നിന്ന് സതീശന്‍ നടപടികള്‍ വീക്ഷിച്ചു. യു ഡി എഫ്…
Read More »
