Kerala

    • കെയര്‍ എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട് രാഹുലേ; കെയര്‍ ചെയ്യാതിരിക്കാന്‍ മാത്രമുള്ളതല്ല കെയര്‍ ചെയ്യാന്‍ കൂടിയുള്ളതാണ്; മന്ത്രി വീണ ജോര്‍ജിന്റെ എഫ് ബി കുറിപ്പ് കെയര്‍ ചെയ്യപ്പെടേണ്ടതാണ്

        തിരുവനന്തപുരം : ആരും കെയര്‍ ചെയ്യാത്ത ഒരു അവസ്ഥയിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഹു കെയേഴ്‌സ് എന്ന രാഹുലിന്റെ ആ പഴയസ്ഥിരം ചോദ്യം രാഹുലിനെ നോക്കി ചിരിക്കുകയാണിപ്പോള്‍. കെയര്‍ എന്ന വാക്കിന് അര്‍ത്ഥങ്ങള്‍ ഒരുപാടുണ്ടെന്ന് ഒരു പക്ഷെ ഇനിയെങ്കിലും മാങ്കൂട്ടത്തില്‍ മനസിലാക്കിയിരുന്നെങ്കില്‍… എന്തായാലും ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് തന്റെ എഫ് ബി കുറിപ്പില്‍ കെയറിനെക്കുറിച്ചെഴുതിയത് വൈറലായിട്ടുണ്ട്. വീണ ജോര്‍ജിന്റെ വാക്കുകള്‍ ശക്തമായ ഒളിയമ്പാണ്. അത് വായിക്കുമ്പോള്‍ കൊള്ളേണ്ടിടത്ത് കൃത്യമായി കൊള്ളും, വേദനിക്കും. ഹൂ കെയേഴ്സ് അല്ല, വി കെയര്‍ എന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പോസ്റ്ററാണ് വീണാ ജോര്‍ജ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സമ്മതിക്കണം ഇത്തരമൊരു തലക്കെട്ടോടെ ഈ പോസ്റ്റര്‍ തയ്യാറാക്കിയവരെ. സമകാലിന സംഭവങ്ങളിലേക്ക് ഈ പോസ്റ്റര്‍ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഒരൊറ്റ സംഭവത്തില്‍ നിന്ന് സമൂഹത്തിനാകെ ഉത്തരം നല്‍കുന്ന ബ്രില്യന്‍സ്, ഒരുപക്ഷെ പൊളിറ്റിക്കല്‍ ബ്രില്യന്‍സ് ഈ പോസ്റ്ററിലുണ്ട്. ഒരാളുടേയും പേരെടുത്തു പറയാതെയുള്ള ഈ പോസ്റ്റര്‍ കണ്ടാല്‍ തലയില്‍ ആള്‍താമസമുള്ള…

      Read More »
    • യുഡിഎഫ് പ്രകടന പത്രികയില്‍ ഏറെയും എല്‍ഡിഎഫ് നടപ്പാക്കിയ പദ്ധതികളോ? വീടു നിര്‍മാണം മുതല്‍ നൈപുണി പദ്ധതിയും മാലിന്യ ശേഖരണവും വരെ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസം; അഞ്ചുവര്‍ഷത്തില്‍ അഞ്ചുലക്ഷം വീടുകളെന്നും വാഗ്ദാനം; അപ്പോള്‍ ആ 30 വീടുകളോ?

      തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരേ സോഷ്യല്‍ മീഡിയയില്‍ പരിഹാസം. മാലിന്യ സംസ്‌കരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, വീടുകളുടെ നിര്‍മാണം, അത്യാവശ്യമുള്ള ഘട്ടങ്ങളില്‍ വീടുകളുടെ വാടക നല്‍കല്‍, വീടുകളില്‍നിന്നു മാലിന്യ ശേഖരണം, അങ്കണവാടികളുടെ ആധുനികവത്കരണം, വെള്ളക്കെട്ടു തടയാന്‍ കോര്‍പറേഷനുകളിലും നഗരസഭകളിലും പ്രതിമാസ മാലിന്യ നീക്കം ചെയ്യല്‍ എന്നിവയടക്കമുള്ള പദ്ധതികള്‍ ഇപ്പോള്‍തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നാണു മറ്റൊരു വാഗ്ദാനം. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു പിന്നാലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 വീടുകള്‍ക്കുള്ള സ്ഥലം പോലും കണ്ടെത്താന്‍ കഴിയാത്തപ്പോഴാണ് അഞ്ചുലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം. ഏറ്റവുമൊടുവില്‍ ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ എല്ലാംകൂടി 4250 വീടുകളാണ് നിര്‍മിച്ചത്. കേരള സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നാലരലക്ഷം വീടുകള്‍ നിര്‍മിച്ചു. കണക്കു നോക്കുമ്പോള്‍ പ്രതിദിനം നൂറുവീടുകള്‍വച്ചു നിര്‍മിച്ചു എന്നതാണ് ശരാശരി. കഴിഞ്ഞ തെരഞ്ഞെുപ്പില്‍ ട്രെന്‍ഡിംഗ് ആയിരുന്ന ‘1000’ വീടുകള്‍ എന്ന വാഗ്ദാനവും നടപ്പാക്കിയില്ല. ആശവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസ ഓണറേറിയം 2000…

      Read More »
    • കലിപ്പ് തീരണില്യല്ലോ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍; രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സജന; പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസിലാക്കണം; നീതിയെന്നത് പീഡിപ്പീക്കുന്നവനുള്ളതല്ല ഇരകള്‍ക്കുള്ളതാണെന്നും സജന

          തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പാര്‍ട്ടിക്കുള്ളിലെ പടപ്പുറപ്പാട് ഉഷാറായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ രാഹുലിനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സജന ബി സാജന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നമെന്നും സജന തുറന്നടിച്ചിട്ടുണ്ട്. ഞരമ്പന്‍ എന്ന നാടന്‍ ഭാഷ സിപിഎം സൈബര്‍ സഖാക്കള്‍ പ്രയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകേണ്ട സമയമല്ല ഇതെന്നും സജന പറയുന്നു. രാഹുലിനെ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ആര്‍ക്കാണ് ഉള്ളതെന്ന പ്രസക്തമായ ചോദ്യവും സജന ഉന്നയിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട് എന്ന് നേതൃത്വം മനസിലാക്കണമെന്നും സജന കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മപ്പെടുത്തുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം…. പാര്‍ട്ടി അടിയന്തരമായി രാഹുല്‍ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുല്‍ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ…

      Read More »
    • കണ്ണൂരില്‍ സിപിഎമ്മിന് ഡബ്ബിള്‍ ഷോക്ക്; സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം തടവ് ശിക്ഷ; ശിക്ഷ ലഭിച്ചത് പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍; ജയിലില്‍ പോവുക പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ.നിഷാദ്

      കണ്ണൂര്‍: സിപിഎമ്മിന്റെ വിളനിലമായ കണ്ണൂരില്‍ പാര്‍ട്ടിക്ക് ഡബ്ബിള്‍ ഷോക്ക്!! സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രതിക്ക് തടവുശിക്ഷ വിധിച്ചത്. സിപിഎം പ്രവര്‍ത്തകരായ ടി.സി.വി നന്ദകുമാര്‍, വി.കെ.നിഷാദ് എന്നിവരെയാണ് 20 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പ്രതികള്‍ 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാവും. കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസിന് നേരെ ബോംബറിഞ്ഞ കേസിലാാണ് ശിക്ഷ. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷ വിധി. ശിക്ഷിക്കപ്പെട്ട വി.കെ.നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റുമാണ്. തെരഞ്ഞെടുപ്പില്‍ നിഷാദ് ജയിച്ചാലും ജനപ്രതിനിധിയായി തുടരാന്‍ ശിക്ഷാവിധി തടസമാകും. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്‌ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞിരുന്നു. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍…

      Read More »
    • എസ്‌ഐആര്‍ സാറേ മുണ്ടുപൊക്കിക്കാണിക്കല്ലേ; ഗതികെട്ടാല്‍ ബിഎല്‍ഒ മുണ്ടുപൊക്കി കാണിക്കുമോ; മലപ്പുറത്ത് പ്രകോപിതനായ ബിഎല്‍ഒ ജനങ്ങള്‍ക്കു നേരെ മുണ്ടുപൊക്കി കാണിച്ചു; ഉടുമുണ്ടുയര്‍ത്തക്കാണിച്ചത് എസ്‌ഐആര്‍ ഫോം വിതരണ ക്യാമ്പില്‍; നടപടിയെടുത്ത് ജില്ല ഭരണകൂടം

      മലപ്പുറം: ഗതികെട്ടാല്‍ ബിഎല്‍ഒമാര്‍ ഉടുമുണ്ടു പൊക്കിക്കാണിച്ച് ജനങ്ങളോട് കൊമ്പുകോര്‍ക്കുമെന്ന് മലപ്പുറത്തെ വോട്ടര്‍മാര്‍ മനസിലാക്കി. എസ്‌ഐആര്‍ ഫോമും കൊണ്ട് നടക്കാന്‍ തുടങ്ങി വയ്യാതായ ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതിനും ആത്മഹത്യ ഭീഷണി മുഴക്കിയതിനും ആരെയെങ്കിലും കൊല്ലുമെന്ന് മുന്നറിയിപ്പ് തന്നതിനുമൊക്കെ പിന്നാലെ ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു ബിഎല്‍ഒ വോട്ടര്‍മാരായ ജനങ്ങള്‍ക്കു നേരെ തന്റെ മുണ്ടുപൊക്കി കാണിച്ചിരിക്കുന്നു. മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടായിരുന്നു സംഭവം. തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒയാണ് നാട്ടുകാര്‍ക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദര്‍ശനം നടത്തിയത്. തിരൂരില്‍ എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎല്‍ഒ വാസുദേവനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎല്‍ഒ വാസുദേവന്റെ അശ്ലീല പ്രദര്‍ശനം. സംഭവത്തില്‍ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. സംഭവത്തില്‍ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയില്‍…

      Read More »
    • അങ്ങനെ മാങ്കൂട്ടത്തില്‍ വിലസണ്ട; ചെന്നിത്തല വാളെടുത്ത് രാഹുലിനെതിരെ; കൃത്യമായ അമ്പുകളെയ്ത് മുരളീധരനും; രാഹുല്‍ വിമതര്‍ ഒറ്റക്കെട്ട്; മാങ്കൂട്ടത്തിലിനെ മണിച്ചിത്രത്താഴിട്ടു പൂട്ടും

      തിരുവനന്തപുരം : കോണ്‍ഗ്രസിനകത്തെ രാഹുല്‍ വിമതരെല്ലാം ഇനി ഒറ്റക്കെട്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും വിവാദത്തില്‍ പെട്ടതോടെ ഇനി രാഹുലിനെ വിലസാന്‍ വിടണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസില്‍ മാങ്കൂട്ടത്തിലിനോട് മനസുകൊണ്ട് മടുപ്പുള്ള വലിയൊരു വിഭാഗം. സസ്‌പെന്‍ഷനിലായിട്ടും സുഖമായി കോണ്‍ഗ്രസില്‍ വിലസുന്ന രാഹുലിനെ പൂട്ടാന്‍ അവസരം കാത്തിരുന്നവര്‍ക്ക് പുതിയ ശബ്ദരേഖ മാങ്കൂട്ടത്തിലിനെ പൂട്ടാനുള്ള ഒന്നാന്തരം മണിച്ചിത്രത്താഴായിരിക്കുകയാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെതിരെ പരസ്യമായി രംഗത്ത് വന്നതോടെ ഈ തെരഞ്ഞെടുപ്പു കാലത്ത് വീട്ടില്‍നിന്നിറങ്ങാതെ ടിവിയും കണ്ടിരിക്കേണ്ട അവസ്ഥയിലേക്കാണ് മാങ്കൂട്ടത്തില്‍ പോകുന്നത്. രമേശ് ചെന്നിത്തല രാഹുലിനെതിരെ വാളെടുത്ത് രംഗത്തെത്തിയതും ശക്തവും കൃത്യവുമായ ഭാഷയില്‍ കെ.മുരളീധരന്‍ നിലപാട് വ്യക്തമാക്കിയതുമെല്ലാം മാങ്കൂട്ടത്തലിനെ മൂലയ്ക്കിരുത്താനുള്ള വകയായിട്ടുണ്ട്. സിപിഎമ്മും ബിജെപിയും വിഷയം ഒന്നുകൂടി ഏറ്റുപിടിച്ചതോടെ രാഹുലിന് ചവിട്ടിനില്‍ക്കാന്‍ മണ്ണില്ലാത്ത അവസ്ഥയാണ്. രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, പിന്നെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന ഒറ്റ ഡയലോഗിലൂടെ തന്റെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിന് ഇറങ്ങുന്നതില്‍ പല കോണ്‍ഗ്രസുകാര്‍ക്കുമുള്ള അതൃപ്തിയാണ് ചെന്നിത്തല…

      Read More »
    • എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രത പാലിക്കണം; വേണം ജാഗ്രത വേണം; എന്താണ് കാരണമെന്നറിയണോ

      കൊച്ചി : എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രതപാലിക്കണം എന്ന് സംശയം തോന്നാം. പക്ഷേ ജാഗ്രത വേണം. ജാഗ്രത പാലിക്കേണ്ടത് നെടുമ്പാശേരിക്കാരാണ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പറന്നുയരേണ്ട വിമാനങ്ങളാണ് ജാഗ്രതയോടെ പറക്കേണ്ടത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ കരിമേഘ പടലം വടക്കന്‍ ഇന്ത്യയിലേക്ക് നീങ്ങുകയാണത്രെ. ഈ കരിമേഘപടലം വിമാന എന്‍ജിനുകളെ വലിയ അപകടത്തില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഏവിയേഷന്‍ അധികൃതര്‍ പറയുന്നത്. അപകടസാധ്യതയുള്ളതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ഡിജിസിഎ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍വീസുകള്‍ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ…

      Read More »
    • ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചികിത്സാ രീതികള്‍’; 22 എഫ്‌കെ സിനിമയിലെ റിവഞ്ച് സീന്‍ പങ്കുവച്ച് പി. സരിന്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഒളിയമ്പ്; രാഹുലിനായി ആഞ്ഞടിച്ച് സൈബര്‍ പോരാളികളും

      പാലക്കാട്: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി ഓഡിയോയും വാട്‌സാപ് ചാറ്റും പുറത്ത് വന്നതിന് പിന്നാലെ ഒളിയമ്പുമായി സിപിഎം നേതാവ് പി. സരിന്‍. ‘കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികള്‍’ എന്ന കുറിപ്പോടെ 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലെ റിവഞ്ച് സീന്‍ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് സരിന്റെ പരിഹാസം. സിനിമയിലെ നായികയായ ടെസ എന്ന കഥാപാത്രം പ്രതിനായകനായ സിറിലിനെ മയക്കിക്കടത്തി ലിംഗം മുറിച്ചുമാറ്റുന്ന രംഗമാണ് സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് തന്നെ കേസില്‍ കുടുക്കിയ സിറിലിനോട് ടെസ നടത്തുന്ന പ്രതികാരമാണിത്. കോണ്‍ഗ്രസുകാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതുപോലെ ചില ചികിത്സാ രീതികള്‍ പരീക്ഷിക്കാം എന്നാണ് സരിന്റെ പോസ്റ്റില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന രീതിയിലുള്ള ഓഡിയോയും വാട്സാപ്പ് ചാറ്റുമാണ് ഇന്ന് പുറത്തുവന്നത്. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് പെണ്‍കുട്ടിയടെ ശബ്ദരേഖയിലുണ്ട്. രാഹുല്‍ കുട്ടിയെ…

      Read More »
    • പുക മറ കാണിച്ച് ഇലക്ഷന്‍ ജയിക്കാന്‍ സിപിഐഎമ്മും ബി ജെ പി യും കരുതണ്ട ; ലൈംഗീക ആരോപ ണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് കെ മുരളീധരന്‍

      തിരുവനന്തപുരം: പുക മറ കാണിച്ച് ഇലക്ഷന്‍ ജയിക്കാന്‍ സിപിഐഎമ്മും ബി ജെ പി യും കരുതണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തെങ്കില്‍ പാര്‍ട്ടി ഇപ്പോഴത്തെ അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കെ മുരളീധരന്‍. ലൈംഗീക ആരോപ ണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ഇല്ല. അറസ്റ്റ് ചെയ്യുന്നതില്‍ തടസം ഇല്ല. അത് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ആള്‍. കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കണം. അടുത്ത നടപടി രാഹുലിനെ പുറത്താക്കലാണ്. അതിന് സര്‍ക്കാര്‍ തെളിവുസഹിതം പുറത്ത് വരണം. രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് പാര്‍ട്ടി മറുപടി പറയേണ്ടത് ഇല്ല ആക്ഷന്‍ വന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇത് ഇലക്ഷന് വേണ്ടിയുള്ള അഭ്യാസങ്ങള്‍ ആകരുത്. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. ഏത് ആക്ഷന്‍ എടുത്താലും…

      Read More »
    • ആന്തൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുടക്കത്തിലേ തന്നെ തിരിച്ചടി ; മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി തെരഞ്ഞെടുപ്പില്‍ നിന്നുംപുറത്തായി ; കണ്ണൂരില്‍ എതിരില്ലാതെ എല്‍ഡിഎഫിന്റെ ജയം 14 ഇടത്ത്

      തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളുകയും ഒരാള്‍ പിന്‍വലിക്കുകയും ചെയ്തതോടെ കണ്ണൂരില്‍ വോട്ടെടുപ്പ് പോലും നടക്കാതെ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം 14 ആയി. ആന്തൂരിലാണ്  എല്‍ഡിഎഫിന് വിജയം കിട്ടിയത്. ഇതോടെ ആന്തൂരില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ്് പത്രികയാണ് തള്ളിയത്. അഞ്ചാംപീടി കയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. കോള്‍മൊട്ട, തളിവയല്‍, അഞ്ചാം പീടിക വാര്‍ഡുകളില്‍ യുഡിഎഫ് പത്രിക അംഗീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ലിവ്യ പത്രിക പിന്‍വലിച്ചു. നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ സിഐഎമ്മിന് എതിരിഅല്ലായിരുന്നു. കോടല്ലൂര്‍ വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ രജിത. തളിയില്‍ കെ വി പ്രേമരാജന്‍ എന്നിവരാണ് എതിരില്ലാത്തവര്‍. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാര്‍ഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകള്‍ തള്ളി. പുനര്‍സൂക്ഷ്മപരിശോധനയിലാണ് പത്രികകള്‍ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. കണ്ണൂരില്‍ എല്‍ഡിഎഫ് ന് ആകെ എതിരില്ലാ ത്തത്…

      Read More »
    Back to top button
    error: