Kerala
-
എസ്എഫ്‌ഐ മുകേഷിന്റെ വീട്ടിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് ; ‘സിപിഐഎം കോഴിഫാം’ എന്നെഴുതിയ പോസ്റ്ററുമായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: എസ്എഫ്‌ഐ കോണ്‍ഗ്രസിനെതിരേ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചിന് എതിരേ ‘സിപിഐഎം കോഴിഫാം’ എന്നെഴുതിയ പോസ്റ്ററുമായി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധം പോലീസ് തടയുകയും ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറിയവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയെന്നോളമാണ് പോസ്റ്ററുമായുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മുകേഷിന്റെ രാജി ആദ്യം എഴുതി വാങ്ങണമെന്നും എന്നിട്ട് ധാര്‍മികത പഠിപ്പിക്കാന്‍ വരണമെന്നു യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ക്ലിഫ് ഹൗസിലിട്ട് മുകേഷിനെ വളര്‍ത്തിയത് പിണറായിയാണ്. എസ്എഫ്‌ഐ എന്തുകൊണ്ട് മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി പോയില്ലെന്നും രാഷ്ട്രീയമായി കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും കോണ്‍ഗ്രസിന്റെ നേതാക്കള്‍ പറഞ്ഞു. അതേസമയം, സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി.…
Read More » -
അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി രണ്ടാമനായി തെരച്ചില്‍ ; ഒരാള്‍ ആദ്യം കാല്‍ വഴുതിവീണ് ഒഴുകിപ്പോയി, രണ്ടാമന്‍ രക്ഷിക്കാന്‍ ചാടി
പത്തനംതിട്ട: അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. അജ്സല്‍ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നബീല്‍ നിസാം എന്ന രണ്ടാമനായി തിരച്ചില്‍ തുടരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ കല്ലറക്കടവിലാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. മാര്‍ത്തോമാ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. മരിച്ച അജ്സല്‍ അജി അഞ്ചക്കാല സ്വദേശിയും നബീല്‍ നിസാം പത്തനംതിട്ട കൊന്നമൂട് സ്വദേശിയുമാണ്. ഉയര്‍ന്ന ജലനിരപ്പുള്ള ആഴം കൂടിയ പ്രദേശത്താണ് രണ്ടുപേരും ഒഴുക്കില്‍ പെട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെ ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ പുഴയിലെ തടയണയുടെ മുകള്‍ ഭാഗത്തുനിന്ന് കാല്‍വഴുതി താഴെ ഒഴുക്കില്‍പ്പെടുകയായിരകുന്നു. ആദ്യം ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ഇയാളെ രക്ഷിക്കാന്‍ മറ്റൊരാള്‍ ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.
Read More » -
നിലമ്പൂര്‍ പാസഞ്ചറിന്റെ സമയം മാറുന്നു; മാറ്റം കോവിഡിന് മുമ്പുള്ള രീതിയിലേക്ക്, തൃശ്ശൂര്‍ക്കാര്‍ക്ക് ഇരട്ടി സന്തോഷം
മലപ്പുറം: ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ സമയം മാറുമ്പോള്‍ ഗുണം ലഭിക്കുക പാലക്കാട്ട് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കാര്‍ക്ക്. രാത്രി 8.15ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടാന്‍ തീരുമാനിച്ചിരുന്ന പാസഞ്ചറിന്റെ സമയം 7.10ലേക്ക് മാറ്റിയതോടെ തൃശ്ശൂരില്‍ നിന്നും പാലക്കാട് നിന്നുമുള്ള ട്രെയിനുകള്‍ക്ക് കണക്ഷന്‍ വണ്ടിയായി ഉപയോഗിക്കാനാകും. കോവിഡ് കാലത്തിന് മുന്നെ വരെയുണ്ടായിരുന്ന സമയക്രമം തന്നെയാണ് ഇപ്പോള്‍ പരിഷ്‌കരണത്തിലൂടെ തിരികെ വരാന്‍ പോകുന്നത്. രാത്രി ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് മെമു സര്‍വീസ് നടത്തുന്നതിനാലാണ് 8.15ന് പുറപ്പെടേണ്ട പാസഞ്ചറിന്റെ സമയക്രമം 7.10ലേക്ക് മാറ്റിയത്. കോയമ്പത്തൂരില്‍ നിന്ന് 4.25ന് ഷൊര്‍ണൂര്‍ പാസഞ്ചറുണ്ട്. ഇത് 5.55ന് പാലക്കാടും 6.31ന് ഒറ്റപ്പാലത്തും എത്തും. 7.05നാണ് ഈ ട്രെയിന്‍ ഷൊര്‍ണൂരിലെത്തുക. ഈ വണ്ടിയില്‍ വരുന്നവര്‍ക്ക് 7.10ന്റെ പാസഞ്ചറില്‍ കയറി നിലമ്പൂര്‍ ഭാഗത്തേക്ക് പോകാം. തൃശ്ശൂരില്‍ നിന്ന് 5.35ന് പുറപ്പെടുന്ന തൃശ്ശൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ 6.45ന് ഷൊര്‍ണൂരില്‍ എത്തും. ഈ ട്രെയിനിലെ യാത്രക്കാര്‍ക്കും അടുത്ത യാത്രയ്ക്കായി 7.10ന്റെ പാസഞ്ചര്‍ ഉപയോഗിക്കാം. കോവിഡിന് മുന്‍പ്…
Read More » -
നിരപരാധി, ഗൂഢാലോചനക്ക് പിന്നില്‍ ‘ചില’ നേതാക്കളെന്നു രാഹുല്‍, വാദം പാടേതള്ളി നേതൃത്വം; നിരപരാധിത്വം തെളിയിച്ചാല്‍ തിരിച്ചുവരാമെന്ന നിലപാടില്‍ സതീശന്‍
തിരുവനന്തപുരം: താന്‍ നിരപരാധിയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് ആശയവിനിമയം നടത്തി നിലപാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗൂഢാലോചന ഉണ്ടെന്നും പിന്നില്‍ ചില നേതാക്കള്‍ ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതായാണ് വിവരം. എന്നാല്‍ രാഹുലിന്റെ വാദം തള്ളുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. പുറത്തുവന്ന തെളിവുകള്‍ ഗൗരവമുള്ളതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. യുവതികളെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തില്‍ സസ്പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാനാണ് നീക്കം. ഒരുതരത്തിലും രാഹുലുമായി സഹകരിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വനിതാ നേതാക്കള്‍ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാല്‍…
Read More » -
സിപിഎമ്മുകാര്‍ അധികം കളിക്കരുത്; കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്! ആ കാളയെ കളയരുതെന്ന് ബിജെപിക്കും ഉപദേശം; മുന്നിറയിപ്പുമായി സതീശന്‍; അണിയറയില്‍ ഒരുങ്ങുന്നതെന്ത്?
കോഴിക്കോട്: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. ‘സിപിഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’? സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും സതീശന്‍ വിമര്‍ശിച്ചു. ‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’, എന്നാണ് സതീശന്‍ പറഞ്ഞത്. സിപിഐഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന്…
Read More » -
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി; പുറത്തിറക്കി ഫയര്‍ഫോഴ്സ്
മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്തി. കുട്ടികളും ലിഫ്റ്റില്‍ കുടുങ്ങി. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി എന്നാണ് റിപ്പോര്‍ട്ട്. ലിഫ്റ്റ് രണ്ടാം നിലയിലെത്തിയ ശേഷം തുറക്കാതായതോടെ യാത്രക്കാര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രേന്തരായി. ലിഫ്റ്റിലെ ഫോണിലൂടെയാണ് വിവരം പുറത്തറിയിക്കുന്നത്. ലിഫ്റ്റ് സാങ്കേതിക വിദഗ്ധരും റെയില്‍വേ അധികൃതരുമെത്തി ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേന ലിഫ്റ്റ് പൊളിച്ച് യാത്രക്കാരെ പുറത്തിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് ലിഫ്റ്റ് ഡോര്‍ തുറക്കാത്തതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്തേക്ക് പോകാനെത്തിയ യാത്രക്കാരാണ് കുടുങ്ങിയത്.
Read More » -
പ്രതിഷേധമുയര്‍ത്തി ബി.ജെപി; ആഗോള അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിന്‍ എത്തില്ല, പകരം പ്രതിനിധികളെ അയക്കും
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എത്തില്ല. പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തിലേക്ക് എത്തുമെന്നാണ് വിവരം. അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി സ്റ്റാലിനെയായിരുന്നു സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ചെന്നൈയില്‍ നേരിട്ടെത്തി സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് മറ്റു പരിപാടികളുണ്ടെന്നും തിരക്കിലാണെന്നും സ്റ്റാലിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചതായാണ് വിവരം. പ്രതിനിധികളായി തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചത് വലിയ വിമര്‍ശനത്തിനിടവെച്ചിരുന്നു. സ്റ്റാലിന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അയ്യപ്പഭക്തരുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇത് തടയുമെന്നും സ്റ്റാലിനും പിണറായി വിജയനും വര്‍ഷങ്ങളായി ശബരിമലയെയും അയ്യപ്പഭക്തരെയും ഹൈന്ദവ വിശ്വാസത്തെയും തകര്‍ക്കാനും അപമാനിക്കാനും നിരവധി നടപടികള്‍ ചെയ്തവരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. പിണറായി…
Read More » -
മുകേഷടക്കം വീണ്ടും എയറിലേക്ക്; രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസിന്റെ ചെക്ക്; സമ്മര്‍ദത്തിലായി സിപിഎം
തിരുവനന്തപുരം: ഗുരുതര ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സസ്‌പെന്‍ഡുചെയ്ത കോണ്‍ഗ്രസ് നടപടി സിപിഎമ്മിലും സമ്മര്‍ദമുണ്ടാക്കും. സിപിഎം എംഎല്‍എമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊന്നും ഇത്രയും കടുപ്പത്തിലൊരു നടപടി സ്വീകരിച്ചിരുന്നില്ല. മറ്റെതേങ്കിലും പാര്‍ട്ടികള്‍ ഇങ്ങനെയൊരു നടപടിയെടുത്തിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോടു ചോദിച്ചതും ഈ ആത്മവിശ്വാസത്തിലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ എം. മുകേഷ് എംഎല്‍എയ്‌ക്കെതിരേ ഉയര്‍ന്നതാണ് ഏറ്റവുമൊടുവില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം. മുകേഷിനെതിരേ കേസും അറസ്റ്റുമൊക്കെ ഉണ്ടാവുകയും സിപിഐ നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുമൊക്കെ ചെയ്‌തെങ്കിലും സിപിഎം നടപടിയെടുത്തില്ല. രാജിവെച്ചശേഷം ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ എംഎല്‍എ പദവിയില്‍ തിരിച്ചെത്തിക്കാനുള്ള അവസരമില്ലെന്നായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. ഒന്നാം പിണറായി സര്‍ക്കാറിന്റെകാലത്ത് എ.കെ. ശശീന്ദ്രനെതിരേ ആരോപണംവന്നപ്പോള്‍ മന്ത്രിസഭയില്‍നിന്നു മാറ്റിയതല്ലാതെ, എംഎല്‍എസ്ഥാനം രാജിവെച്ചിരുന്നില്ല. വീണ്ടും മന്ത്രിയാവുകയും ചെയ്തു. അദ്ദേഹം മുന്നണിയിലെ മറ്റൊരു പാര്‍ട്ടിയിലെ നേതാവാണെന്ന് സിപിഎമ്മിനു വാദിച്ചുനില്‍ക്കാം. പക്ഷേ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടേതെന്നപേരില്‍ ശബ്ദരേഖ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴും സിപിഎം ഒരു…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ, ഇടത്തരം മഴയ്ക്കും ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.
Read More » -
പൂ..വിളി…പൂവിളി പൊന്നോണമായി…! ഇനി വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും; ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം
കൊച്ചി: ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്ത് നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി കേരളക്കര ഒരുങ്ങി. ശാന്തിയുടേയും പരിശുദ്ധിയുടെയും തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂ തുടങ്ങിയവ കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങള്‍ മാറും. അയല്‍പക്ക സംസ്ഥാനങ്ങളിലെ വസന്തവും മുറ്റങ്ങളെ അലങ്കരിക്കും. വിവിധ സംഘടനകളും ക്ലബ്ബുകളുമെല്ലാം പൂക്കളങ്ങളും വിവിധ കലാപരിപാടികളുമായി ഓണത്തെ വര്‍ണാഭമാക്കും. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൂ വിപണിയും സജീവമായിക്കഴിഞ്ഞു. കൂടാതെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വിവിധ കലാ-കായിക വിനോദങ്ങളും നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങളും നടക്കും. ഓണത്തെ വരവേറ്റുകൊണ്ടുള്ള തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും.
Read More »