Breaking NewsKeralaLead NewsNEWS

പിറന്നാൽ ആഘോഷിച്ചതിനു പിന്നാലെ ദുരന്തം!! വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അരഫില്ലറിലെ വെട്ടുകല്ലുകൾ തലയിലേക്ക് ഇടിഞ്ഞുവീണ് ആറുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: നിലമ്പൂർ രാമംകുത്തിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറ് വയസുകാരന് ദാരുണാന്ത്യം. നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച സിഫ്രാന്റെ ആറാം ജന്മദിനമായിരുന്നു. പിറന്നാൾ ആഘോഷത്തിന് പിന്നാലെയായിരുന്നു ദുരന്തം.

സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുണികൾ ഉണക്കാനായി നിർമ്മിച്ച താൽക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകൾ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻതന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: