Kerala

    • ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പോലീസുകാരായ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു, വധശിക്ഷയും റദ്ദാക്കി

      കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കേസില്‍ ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2005 സെപ്റ്റംബര്‍ 27-ന് രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍(28) മരിച്ചത്. ക്രൂരമര്‍ദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടിയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിന് ഇരയാക്കി ഉദയകുമാറിനെ കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2008 ഓഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്. പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. തുടര്‍ന്ന് പോലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും 2018…

      Read More »
    • സമയം കൂട്ടും ദിവസം കുറയ്ക്കും! സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ അഞ്ചാക്കും? അടുത്ത 11 ന് നിര്‍ണായക യോഗം

      തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാന്‍ ആലോചന. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്. മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാഷ്വല്‍ ലീവ് കുറയമെന്ന ഉപാധി വെച്ചതോടെ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതില്‍ നിന്ന് വിഭിന്നമായി മാസത്തിലെ എല്ലാ ശനിയും ഞായറും അവധിയാക്കുന്ന തരത്തിലാണ് നിലവിലെ ശിപാര്‍ശ. നിലവില്‍ ഏഴ് മണിക്കൂറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ അഞ്ച് വരെയുമാണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ…

      Read More »
    • ‘ആശ’മാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, സമരം 200-ാം ദിവസത്തിലേക്ക്

      തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ. ആശമാര്‍ക്ക് ഓണറേറിയം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആശമാരുടെ പ്രശ്നങ്ങള്‍ പഠിച്ച സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വിദഗ്ദ സമിതി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ 7,000 രൂപയുള്ള ഓണറേറിയം 10,000 ആയി വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. കേന്ദ്ര നിയമപ്രകാരം നിലവില്‍ 50,000 രൂപയാണ് വിരമിക്കല്‍ ആനുകൂല്യം. ഇത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി.കുമാര്‍ അധ്യക്ഷയായ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ാം ദിവസത്തിലേക്കെത്തിയിരിക്കുകയാണ്. സമരം തുടങ്ങിയപ്പോള്‍ ഉയര്‍ത്തിയ ചില ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കായി ഇപ്പോഴും സമരം തുടരുകയാണ്. ഫെബ്രുവരി 10 നാണ് കേരള ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആശമാര്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.

      Read More »
    • ഏഴുമാസം മുന്‍പ് നായയുടെ കടിയേറ്റയാള്‍ മരിച്ചു; പേവിഷബാധയെന്നു സംശയം, കുത്തിവയ്പ് എടുത്തത് ഒരു ഡോസ് മാത്രം

      കൊല്ലം: ഏഴുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. കൊട്ടാരക്കര പെരുങ്കുളം നെടിയവിള പുത്തന്‍വീട്ടില്‍ ബിജു (52)വാണ് മരിച്ചത്. ബിജുവിന് ഏഴുമാസംമുന്‍പ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ്, ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്നു കരുതി ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം പൂവറ്റൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അലര്‍ജി പരിശോധനാ കുത്തിവെപ്പ് നല്‍കി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്. ഇദ്ദേഹത്തെ പരിചരിച്ചവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രതിരോധ കുത്തിവെപ്പെടുത്തു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ജീവനക്കാരും സഹായികളും ചേര്‍ന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുക്കാതിരുന്നതാകാം അപകടകാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസക്കൂലി തൊഴിലാളിയായിരുന്നു. അമ്മ: രാജമ്മ. ബിജു പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കി. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന…

      Read More »
    • ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും; നടു റോഡില്‍ കാര്‍ തടഞ്ഞു നടത്തിയ പരാക്രമത്തിന്റെ വീഡിയോ ദൃശങ്ങളില്‍ നടിയും; ഒളിവിലെന്നു സൂചന; പോലീസ് തെരച്ചില്‍ തുടങ്ങി

      കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും അവര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡില്‍ കാര്‍ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെയാണ് കാറില്‍നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരുവാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്. ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു സംഭവം. എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മിഥുന്‍,…

      Read More »
    • നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍; പ്രാര്‍ഥനയോടെ സഹപ്രവര്‍ത്തകര്‍

      കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഞായറാഴ്ച്ച രാത്രി ഹോട്ടലില്‍ നടന്ന പരിപാടിക്കു ശേഷം തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്. രാജേഷിനു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ഥന കൂടി ആണെന്ന് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനും പ്രതാപ് ജയലക്ഷ്മി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ”നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്.. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ട് വന്നു. പക്ഷേ വീണപ്പോള്‍ തന്നെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന്…

      Read More »
    • ‘പുതിയ പരാതി’ കോടതി തള്ളിയ കേസ്; പിന്നില്‍ സന്ദീപ് വാര്യര്‍, ലൈംഗീകാരോപണം നിഷേധിച്ച് കൃഷ്ണകുമാര്‍

      പാലക്കാട്: തനിക്കെതിരായ പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍. കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 2015 ലും 2020 ലും ഇതേ പരാതി തനിക്കെതിരെ ഉപയോഗിച്ചിരുന്നുവെന്നും സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. ആ ബോംബ് ഇതായിരുന്നോ? ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരേ യുവതി പരാതി നല്‍കി; സ്വത്തു തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന കേസ്, കോടതി നേരത്തേ തള്ളി; പിന്നില്‍ സന്ദീപ് വാര്യരെന്ന് ബിജെപി ഓഫീസ് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികള്‍ നല്‍കിയവര്‍ക്കെതിരെയും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ ബിജെപിയില്‍ ഉണ്ടായിരുന്നപ്പോഴും ഇതേ പരാതി ഉയര്‍ത്തിപ്പിടിച്ചിരുന്നു. സിപിഎം നേതാവായിരുന്നു എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ എന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി കോര്‍ കമ്മിറ്റിയിലെ പോക്‌സോ കേസ് പ്രതി ആര്? സന്ദീപ് വാര്യരും ബിജെപി നേതാവും…

      Read More »
    • പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാള്‍ അര സെന്റിമീറ്ററോളം വലുതായി! അവകാശവാദവുമായി കാന്തപുരം; പ്രവാചകസ്‌നേഹം ചൂഷണം ചെയ്യാനുള്ള ശ്രമമെന്ന് ഐ.എസ്.എം

      കോഴിക്കോട്: പ്രവാചക കേശം(ശഅ്റ് മുബാറക്) നമ്മള്‍ കൊണ്ടുവെച്ചതിനെക്കാള്‍ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന അവകാശവാദവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” പ്രവാചക കേശത്തിന് പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയില്‍ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫില്‍ നിന്ന് വടിച്ചെടുക്കുന്ന പൊടികള്‍, അവിടുത്തെ കൈവിരലുകള്‍ ഭൂമിയില്‍ കുത്തിയപ്പോള്‍ പൊങ്ങിവന്ന വെള്ളവും ഉള്‍പ്പെടെ എല്ലാം ചേര്‍ത്ത വെള്ളമാണ് നിങ്ങള്‍ക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങള്‍ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്”- കാന്തപുരം പറഞ്ഞു. ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂ. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ”പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങള്‍ ഹദീസുകളില്‍ ഉണ്ട്. പ്രസവിച്ചയുടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായില്‍ നിന്നും ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നതുമൊക്കെ പതിവായിരുന്നു. അതിന് പ്രത്യേക പവിത്രതയുണ്ടായിരുന്നുവെന്നും”- കാന്തപുരം പറഞ്ഞു. ഖലീല്‍…

      Read More »
    • ആ ബോംബ് ഇതായിരുന്നോ? ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരേ യുവതി പരാതി നല്‍കി; സ്വത്തു തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന കേസ്, കോടതി നേരത്തേ തള്ളി; പിന്നില്‍ സന്ദീപ് വാര്യരെന്ന് ബിജെപി ഓഫീസ്

      തിരുവനന്തപുരം: വിഡി സതീശന്റെ ആദ്യം ബോംബ് ബിജെപി കോര്‍ കമ്മറ്റി അംഗം സി കൃഷ്ണകുമാറിനെതിരെയെന്ന് സൂചന. കൃഷ്ണകുമാറിനെതിരായ പരാതി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനു ലഭിച്ചെന്നും ഇര നേരിട്ടാണ് ഇ-മെയില്‍ അയച്ചതെന്നുമാണു വിവരം. പരാതി ലഭിച്ചെന്ന വിവരം രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസും അറിയിച്ചു. പാലക്കാട്ടെ യുവതിയാണ് പരാതിക്കാരിയെന്നാണു സൂചന. ഈ പരാതി മുമ്പ് ആര്‍ എസ് എസ് നേതാവിന് ഇര നല്‍കിയിരുന്നു. എന്നാല്‍ അതില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. ഈ പരാതിയാണ് വീണ്ടും ബിജെപി അധ്യക്ഷന് മുന്നിലെത്തുന്നത്. ഇതു കുടുംബ പ്രശ്‌നമാണെന്നും നേരത്തേ അവസാനിപ്പിച്ച വിഷയമാണെന്നുമാണ് ബിജെപി നിലപാട്. അത്ര നിസാരമുള്ള കുടുംബ പ്രശ്നമല്ലിതെന്ന സൂചനകളാണ് മറുനാടന് ലഭിക്കുന്നത്. പീഡന പരാതിയാണ് ഇതെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്. ഇരയുടെ പരാതി ബിജെപി അധ്യക്ഷന് കിട്ടിയെന്നു കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുമുണ്ട്. അതിനിടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാനും അണിയറ നീക്കം സജീവമാണ്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. ഈ…

      Read More »
    • മിടുമിടുക്കി, തിരഞ്ഞെടുപ്പില്‍ മികച്ച വിജയം; പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ പോസ്റ്ററൊട്ടിച്ചു നാറ്റിച്ചു; നോവായി വനിതാ പഞ്ചായത്ത് അംഗത്തിന്റെ മരണം

      തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സിപിഎം പ്രതിഷേധയോഗം നടത്തുകയും അപകീര്‍ത്തി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തതിനു പിന്നാലെ ജീവനൊടുക്കിയ ആര്യനാട്ടെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കോട്ടയ്ക്കകം പേഴുംകട്ടയ്ക്കാല്‍ വീട്ടില്‍ എസ്.ശ്രീജ (48) കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചത് മികച്ച ഭൂരിപക്ഷത്തോടെ. കോട്ടയ്ക്കകം വാര്‍ഡില്‍ മുന്‍ വൈസ് പ്രസിഡന്റ് ഒ.ശൈലജയെ (എല്‍ഡിഎഫ്) 392 വോട്ടിനു പരാജയപ്പെടുത്തി. ശ്രീജയ്ക്ക് 638 വോട്ട് ലഭിച്ചപ്പോള്‍ ശൈലജയ്ക്ക് കിട്ടിയത് 246 വോട്ട് . 20 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്ന ശ്രീജ സിപിഎം അധിക്ഷേപത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നു ബന്ധുക്കളും കോണ്‍ഗ്രസും ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുന്ന ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് അംഗമാണ്. പലരില്‍നിന്നു കടം വാങ്ങിയ തുക ശ്രീജ തിരികെനല്‍കിയില്ലെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭര്‍ത്താവ് ജയകുമാര്‍ രംഗത്തെത്തിയിരുന്നു. സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ശ്രീജയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതാണു മരണത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ശ്രീജയ്ക്ക് 20 ലക്ഷത്തോളം രൂപ കടമുണ്ടെന്നും വായ്പയെടുത്ത് ഈ മാസം അതു…

      Read More »
    Back to top button
    error: