Breaking NewsCrimeKeralaLead NewsNEWS

ഇൻസ്റ്റഗ്രാം വഴി 13കാരിയുമായി പരിചയത്തിലായി, പിന്നാലെ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ലിങ്, കുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടും തുടങ്ങി, മാതാപിതാക്കളുടെ പരാതിയിൽ 36 കാരൻ അറസ്റ്റിൽ

റാന്നി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയുടെ നഗ്നചിത്രങ്ങൾ വാങ്ങി ബ്ലാക്മെയ്ൽ ചെയ്ത കേസിലെ പ്രതിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്.

2025 സെപ്റ്റംബറിലാണ് പെൺകുട്ടിയുമായി ഇയാൾ പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ചാറ്റുചെയ്യുകയും പെൺകുട്ടിയുടെ അർധനഗ്നചിത്രം കൈക്കലാക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തിയാണ് ചിത്രങ്ങൾ വാങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

Signature-ad

അതേസമയം അന്വേഷണം നടക്കുന്നതിനിടെ പ്രതി പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. പത്തനംതിട്ട സൈബർ സെൽ ആണ് പ്രതിയെ കണ്ടെത്തിയത്.

ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലിചെയ്യുന്ന ഇയാൾ വീടുമായി വർഷങ്ങളായി അകന്ന് കഴിയുകയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ ഒരു യുവാവിന്റെ ഫോട്ടോ പ്രൊഫൈൽപിക്‌ചർ ആക്കിയും റീലുകൾ പോസ്റ്റു ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ ധാരാളം പെൺകുട്ടികളുടെ ഫോട്ടോകളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഉള്ളതായി പോലീസ് കണ്ടെത്തി. കൂടുതൽ പെൺകുട്ടികളെ ഇത്തരത്തിൽ ഇയാൾ ബന്ധപ്പെട്ടിട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നു. പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐ. എസ്. സിബി, പോലീസ് ഉദ്യോഗസ്ഥരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: