Breaking NewsCrimeKeralaLead NewsLocalNEWSNewsthen Special

എസ്‌ഐആര്‍ സാറേ മുണ്ടുപൊക്കിക്കാണിക്കല്ലേ; ഗതികെട്ടാല്‍ ബിഎല്‍ഒ മുണ്ടുപൊക്കി കാണിക്കുമോ; മലപ്പുറത്ത് പ്രകോപിതനായ ബിഎല്‍ഒ ജനങ്ങള്‍ക്കു നേരെ മുണ്ടുപൊക്കി കാണിച്ചു; ഉടുമുണ്ടുയര്‍ത്തക്കാണിച്ചത് എസ്‌ഐആര്‍ ഫോം വിതരണ ക്യാമ്പില്‍; നടപടിയെടുത്ത് ജില്ല ഭരണകൂടം

മലപ്പുറം: ഗതികെട്ടാല്‍ ബിഎല്‍ഒമാര്‍ ഉടുമുണ്ടു പൊക്കിക്കാണിച്ച് ജനങ്ങളോട് കൊമ്പുകോര്‍ക്കുമെന്ന് മലപ്പുറത്തെ വോട്ടര്‍മാര്‍ മനസിലാക്കി. എസ്‌ഐആര്‍ ഫോമും കൊണ്ട് നടക്കാന്‍ തുടങ്ങി വയ്യാതായ ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതിനും ആത്മഹത്യ ഭീഷണി മുഴക്കിയതിനും ആരെയെങ്കിലും കൊല്ലുമെന്ന് മുന്നറിയിപ്പ് തന്നതിനുമൊക്കെ പിന്നാലെ ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു ബിഎല്‍ഒ വോട്ടര്‍മാരായ ജനങ്ങള്‍ക്കു നേരെ തന്റെ മുണ്ടുപൊക്കി കാണിച്ചിരിക്കുന്നു.
മലപ്പുറം തിരൂരില്‍ തൃപ്രങ്ങോടായിരുന്നു സംഭവം. തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒയാണ് നാട്ടുകാര്‍ക്ക് നേരെ പ്രകോപിതനായി അശ്ലീല പ്രദര്‍ശനം നടത്തിയത്.


തിരൂരില്‍ എസ്‌ഐആര്‍ എന്യൂമേറഷന്‍ ഫോം വിതരണ ക്യാമ്പിനിടെ ബിഎല്‍ഒയുടെ അശ്ലീല പ്രദര്‍ശനം. എന്യൂമറേഷന്‍ ഫോം വിതരണ ക്യാമ്പിനിടെ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ബിഎല്‍ഒ വാസുദേവനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎല്‍ഒ വാസുദേവന്റെ അശ്ലീല പ്രദര്‍ശനം. സംഭവത്തില്‍ വാസുദേവനെ ചുമതലയില്‍ നിന്ന് മാറ്റി. ജില്ലാ കളക്ടറുടേതാണ് നടപടി. സംഭവത്തില്‍ വാസുദേവനോട് വിശദീകരണം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയില്‍ നിര്‍ത്തുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് പ്രകോപനമായത്. വീട്ടില്‍ കൊണ്ടുവന്നു ചെയ്തുകൂടെ എന്ന് നാട്ടുകാര്‍ ചോദിച്ചപ്പോള്‍ വില്ലേജ് ഓഫീസറോട് പറയാനായിരുന്നു ബിഎല്‍ഒയുടെ മറുപടി. ഇതിനിടെ നാട്ടുകാര്‍ ക്യാമ്പിന്റെ വീഡിയോ എടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥനും ഫോണ്‍ എടുത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. തുടര്‍ച്ചയായി പ്രകോപനം ഉണ്ടായതോടെയാണ് ബിഎല്‍എ എഴുന്നേറ്റുനിന്ന് ക്യാമറക്ക് നേരെ മുണ്ടുയര്‍ത്തിയത്. സ്തീകള്‍ അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു ബിഎല്‍ഒ വാസുദേവന്റെ പ്രവൃത്തി.

Back to top button
error: