Kerala

    • സര്‍ക്കാരിന്റെ പുതിയ വികസനസദസ്സും മറ്റൊരു തട്ടിപ്പ് ; കോടികള്‍ ചെലവഴിച്ച നവകേരളസദസ്സ് എന്തായെന്ന് കോണ്‍ഗ്രസ് ; സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നു സണ്ണിജോസഫ്

      തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന വികസനസദസ്സ് പഴയത് പോലെ തന്നെ ഖജനാവ് കാലിയാക്കാനുള്ള തട്ടിക്കൂട്ടെന്ന് യുഡിഎഫ്. മുമ്പ് കോടികള്‍ ചെലവഴിച്ച് നവകേരള സദസ്സ് നടത്തിയിട്ട് എന്തായെന്നും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നും അതിനെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങള്‍ കാത്തിരിക്കുകയാണെന്നുമാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം. പിരിവെടുത്തും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചും 2023ല്‍ മുഖ്യമന്ത്രി ഒരു പരിപാടി സംഘടിപ്പിച്ച യാത്രയുടെ പേര് തന്നെ ജനങ്ങള്‍ മറന്നുപോയെന്നും അതുകൊണ്ട് ഒരു കടുകുമണിയുടെ നേട്ടം പോലും കേരളത്തിനുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു സിംഗിള്‍ പൈസയുടെ പദ്ധതി പോലും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്നും ചോദിച്ചു. മുഖ്യമന്ത്രി മുമ്പ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയും തട്ടിപ്പായിരുന്നെന്നും ജനങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കലാണെന്നും പറഞ്ഞു. ഒരു പഞ്ചായത്തിന്റെ കാലാവധി തീര്‍ന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഈ സര്‍ക്കാരിന്റെയും അതിന്റെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണ പരാജയം ജനങ്ങള്‍ തിരിച്ചറിയഞ്ഞു കഴിഞ്ഞെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തെ…

      Read More »
    • ശസ്ത്രക്രിയാ പിഴവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ കേസ് ; വിവിധ വകുപ്പുകള്‍ ചുമത്തി ഡോ. രാജീവ്കുമാറിനെതിരേ കേസെടുത്തു, നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം

      തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവില്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയാ പിഴവിന് ഇരയായ സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. സുമയ്യയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കുണ്ടായ ദുരനുഭവ ത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് പരാതിയില്‍ സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സുമയ്യ പരാതി നല്‍കിയി ട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായി ട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവി ച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തേ വീണാജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. ഗൈഡ് വയര്‍ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ്…

      Read More »
    • കൂത്താട്ടുകുളം നഗരസഭയില്‍ ഇടതിനു ഭരണം നഷ്ടമായി; കലാ രാജു ചെയര്‍പേഴ്‌സണ്‍; സിപിഎമ്മിനു തിരിച്ചടി

      കൂത്താട്ടുകുളം നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. സി.പി.എം. വിമതയായ കല രാജുവിനെ യു.ഡി.എഫ്. പിന്തുണയോടെ അധ്യക്ഷയായി തിരഞ്ഞെടുത്തു. എൽ.ഡി.എഫ്. നടത്തിയ കരുനീക്കങ്ങൾക്കിടെയാണ് യു.ഡി.എഫ്. അധികാരം പിടിച്ചെടുത്തത്. അതിനിടെ നഗരസഭയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കല രാജുവിനെതിരെ കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സി.ഡി.എസ്. ചെയർപേഴ്സണായിരുന്ന സമയത്ത് 13 ലക്ഷത്തിലേറെ രൂപ തിരിമറി നടത്തിയെന്നാണ് ഇവരുടെ ആരോപണം.

      Read More »
    • ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല; ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തതാകാം: ഞെട്ടലില്‍ അലവില്‍ ഗ്രാമം

      കണ്ണൂര്‍: വ്യാഴാഴ്ച വൈകുന്നേരമാണ് അലവിലില്‍ ദമ്പതികളുടെ ശരീരം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അനന്തന്‍ റോഡിലെ കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജന്‍ശ്രീലേഖ ദമ്പതികളുടെ മരണം അലവില്‍ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വര്‍ഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയല്‍വാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോണ്‍ ചെയ്തിട്ടും പ്രേമരാജന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്.

      Read More »
    • ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി; മഴ കുറയുന്ന സമയങ്ങളില്‍ താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും

      കോഴിക്കോട്: താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മഴ കുറയുന്ന സമയങ്ങളില്‍ മാത്രമായിരിക്കും ചെറുവാഹനങ്ങള്‍ കടത്തിവിടുക. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

      Read More »
    • ബസ് മറിഞ്ഞത് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെ: തൃശൂര്‍ കുന്നംകുളം റോഡില്‍ ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്

      തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്. മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.

      Read More »
    • 75 വയസ്സാകുമ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ഭഗത് ; 80 വയസ്സുണ്ടെങ്കില്‍ പോലും താന്‍ ആര്‍എസ്എസ് മേധാവിയായി തുടരും ; നരേന്ദ്രമോദി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല

      ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബിജെപിയിലും അതിന്റെ പ്രത്യയശാസ്ത്രപരമായ ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘിലും (ആര്‍എസ്എസ്) 75 വയസ്സായാല്‍ വിരമിക്കണമെന്ന ഒരു അലിഖിത ‘നിയമം’ ഉണ്ടെന്ന പ്രചരണമാണ് അദ്ദേഹം തള്ളിയത്. പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിന് ആറ് ദിവസം മുന്‍പ് 75 തികയുന്ന മോഹന്‍ ഭാഗവത് വ്യാഴാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ‘ഞാന്‍ വിരമിക്കുമെന്നോ അല്ലെങ്കില്‍ മറ്റാരെങ്കിലും 75 വയസ്സാകുമ്പോള്‍ വിരമിക്കണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല…സംഘം ഞങ്ങളോട് പറയുന്നത് ഞങ്ങള്‍ ചെയ്യും. ആര്‍എസ്എസ് അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു. 80 വയസ്സുണ്ടെങ്കില്‍ പോലും താന്‍ ആര്‍എസ്എസ് മേധാവിയായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 75 വയസ്സില്‍ പ്രധാനമന്ത്രി വിരമിക്കില്ലെന്ന് ബിജെപി പറഞ്ഞു. നരേന്ദ്ര മോദിക്ക് 75 വയസ്സാകുമ്പോള്‍ അദ്ദേഹം രാജിവെക്കണമെന്ന് നിയമമൊന്നും ഇല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിലവില്‍ 80 വയസ്സുള്ള ബിഹാര്‍ നേതാവ്…

      Read More »
    • മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ മാത്രം ; കിടപ്പ് മുറിയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മരിച്ചത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി, മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

      കണ്ണൂര്‍: മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ അലവിലില്‍ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് കല്ലാളത്തില്‍ പ്രേമരാജന്‍, എ കെ ശ്രീലേഖ ദമ്പതികളെയാണ്. മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ കെ ശ്രീലേഖ. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ്.

      Read More »
    • താമരശേരി ചുരം ഗതാഗത യോഗ്യമാക്കണം; മണ്ണിടിച്ചില്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ അയക്കണം; നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

      കല്‍പ്പറ്റ: താമരശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. തുടര്‍ച്ചയായി താമരശേരി ചുരം പാതയില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ തടയുന്നതിന് വേണ്ട നടപടികള്‍ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ചുരം പാതയില്‍ ഗതാഗതം തടസപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെ ആണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡ് എന്ന നിലയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തില്‍ ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതിനാല്‍ താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തേണ്ടി വന്നിരിന്നു. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് തുടര്‍ന്നും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. നിലവില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ് എന്നും കത്തില്‍ പറയുന്നു. ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച്…

      Read More »
    • കല, സാഹിത്യം, സാമൂഹ്യ സേവനം എന്നിവയില്‍ എവിടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് ; രാജ്യത്തിന് എന്തു സംഭാവനയാണ് ഏതു നല്‍കിയത് ; സി സദാനന്ദന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് ഹര്‍ജി

      ന്യൂഡല്‍ഹി: ബിജെപി രാജ്യസഭാംഗം സി സദാനന്ദന്റെ നോമിനേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കല, സാഹിത്യം, സാമൂഹ്യ സേവനം എന്നിവയില്‍ എവിടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് ; രാജ്യത്തിന് എന്തു സംഭാവനയാണ് നല്‍കിയതെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാധാരണഗതിയില്‍ രാജ്യസഭാംഗത്വത്തിന് നോമിനേറ്റ് ചെയ്യാറുള്ളത് കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ രാജ്യത്തിന് സംഭാവന നല്‍കിയവരെയാണ്. എന്നാല്‍ ഏത് മേഖലയിലാണ് സദാനന്ദന്‍ രാജ്യത്തിന് സംഭാവന അര്‍പ്പിച്ചത് എന്നത് സംബന്ധിച്ച് രാജ്യത്തിന് പോലും അറിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സാമൂഹിക സേവനത്തിന്റെ പേരില്‍ നോമിനേറ്റ് ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സദാനന്ദന്‍ കഴിഞ്ഞ മാസമാണ് രാജ്യസഭ എം പിയായി സത്യപ്രതിജ്ഞ ചെയ്തത്. 1994 ല്‍ സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തില്‍ സദാനന്ദന് കാലുകള്‍ നഷ്ടമായിരുന്നു. 2016 ല്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ സദാനന്ദന്‍ കൂത്തുപറമ്പില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായും അദ്ദേഹം മത്സരിച്ചിരുന്നു.  

      Read More »
    Back to top button
    error: