Breaking NewsKeralaLead Newspolitics

അടിസ്ഥാന നിയമം പോലും അറിയാത്തവരാണ് നാടുഭരിക്കാനിറങ്ങിയിരിക്കുന്നത് ; വിരമിച്ചു കഴിഞ്ഞാല്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ക്കരുതെന്ന അറിയില്ല ; ബിജെപി സ്ഥാനാര്‍ത്ഥി ശ്രലേഖയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ആക്ഷേപം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കിയതോടെ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളതോടെ ബാക്കിയായത് ബിജെപിയുടെ നാണക്കേടാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിരമിച്ചു കഴിഞ്ഞാല്‍ പേരിനൊപ്പം ഐപിഎസ് എന്ന് ചേര്‍ക്കരുതെന്ന അടിസ്ഥാന നിയമം പോലും അറിയാത്ത നിയമപാലകയാണ് ഇവരെന്നും അവരാണ് നാട് ഭരിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു.

Signature-ad

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കറുത്ത മഷി: ഐപിഎസ് മാഞ്ഞു, ബാക്കിയായത് ബിജെപിയുടെ നാണക്കേട്.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീലേഖയുടെ പോസ്റ്ററുകള്‍ക്ക് സംഭവിച്ചത് വെറുമൊരു അക്ഷരത്തെറ്റല്ല, ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ്. സംഭവം ലളിതം, നാണക്കേട് വലുത്.

ഒരു മുന്‍ ഡിജിപി, അവരുടെ പ്രൊമോഷന് വേണ്ടി നിയമം ലംഘിച്ച് ‘കജട’ എന്ന സര്‍വ്വീസ് പദവി പോസ്റ്ററില്‍ അച്ചടിക്കുന്നു. രാജ്യത്തെ നിയമങ്ങളെക്കുറിച്ചും, തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്ത ഒരു പാര്‍ട്ടിയാണ് അത് അംഗീകരിച്ച് അടിച്ചുകയറ്റുന്നത്. പരാതി വന്നപ്പോള്‍ എന്തുണ്ടായി? വരണാധികാരിയുടെ ഉത്തരവ് വന്നു. അഭിമാനത്തോടെ അച്ചടിച്ച ആ ‘ഐ.പി.എസ്’ എന്ന മൂന്നക്ഷരം കറുത്ത മഷി തേച്ച് മായ്ച്ചു കളയേണ്ടി വന്നു.

നിയമം അറിയാത്ത നിയമപാലക.. പോലീസില്‍ നിന്ന് വിരമിച്ച ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ പഴയ പദവി ഉപയോഗിക്കാന്‍ പാടില്ലെന്ന അടിസ്ഥാന നിയമം പോലും അറിയാത്തവരാണോ ഈ നാട് ഭരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?
ഇതൊരു അബദ്ധമല്ല, വോട്ട് പിടിക്കാനുള്ള വിലകുറഞ്ഞ തന്ത്രമായിരുന്നു. ‘പോലീസ് പവര്‍’, ‘ഡി.ജി.പി.’ എന്നൊക്കെയുള്ള ‘പകിട്ട്’ കണ്ട് വോട്ട് ചെയ്യാന്‍ വരുന്നവരെ അവര്‍ ലക്ഷ്യം വെച്ചു.

പക്ഷേ, നിയമം തടസ്സം നിന്നു. ഇപ്പോള്‍ പോസ്റ്ററുകള്‍ കാണുമ്പോള്‍ ഒരു ചോദ്യം മനസ്സിലുയരുന്നു: ‘ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ പോലും അറിയാത്തവരാണോ ‘ദേശീയത’യെക്കുറിച്ച് സംസാരിക്കുന്നത്?’
കറുത്ത മഷി മായ്ച്ചുകളഞ്ഞ ആ ‘ഐ.പി.എസ്’ അക്ഷരങ്ങള്‍, ബിജെപി കേരള ഘടകത്തിന്റെ വിവരമില്ലായ്മയുടെയും, നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെയും, ജനങ്ങള്‍ക്കിടയിലുണ്ടായ വലിയ നാണക്കേടിന്റെയും പ്രതീകമായി ഈ തിരഞ്ഞെടുപ്പില്‍ നിലനില്‍ക്കും.

ഇനിയിപ്പോള്‍, കറുത്ത മഷി തേച്ച ആ പോസ്റ്ററുകള്‍ കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം: ഇതാണ് ബിജെപി.. തെറ്റായ കാര്യങ്ങള്‍ ചെയ്യും, പിടിക്കപ്പെട്ടാല്‍ നാണംകെട്ട് മായ്ച്ചു കളയും.
ഐപിഎസ് മാഞ്ഞു, നാണക്കേട് ബാക്കിയായി.. ??

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: