Breaking NewsKeralaLead Newspolitics

നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും ; കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുളളിടത്തോളം കാലം നിയമപരമായി തന്നെ പോരാടും ; സത്യം ജയിക്കുമെന്ന് രാഹുലിന്റെ പോസ്റ്റ്

പാലക്കാട്: കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുളളിടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. നേതാവിനെതിരേ ഇരയായ യുവതി നേരിട്ട് സെക്രട്ടേറിയില്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ ചെന്ന് നല്‍കിയ പരാതിക്ക് പിന്നാലെയാണ് പ്രതികരണം.

യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്. സത്യം ജയിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു.

Signature-ad

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം രാഹുല്‍ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങുന്ന രാഹുലിന്റെ സാന്നിദ്ധ്യം പ്രതിപക്ഷ പാര്‍ട്ടികളും വലിയ ചര്‍ച്ചയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലും ഇത് വലിയ ചര്‍ച്ചയാണ്.

Back to top button
error: