Breaking NewsCrimeKeralaLead NewsLocalNEWSNewsthen Specialpolitics
മാപ്രാണത്തെ കല്ലേറിനു പിന്നിലാര്; മാപ്രാണത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥയുടെ വീടിനു നേരെ കല്ലെറിഞ്ഞവരെ തേടി പോലീസ്; സിസി ടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കുന്നു

തൃശൂര്‍ മാപ്രാണത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബുധനാഴ്ച്ച രാത്രി 9.30 യോടെ തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് സംഭവം. ഇരിങ്ങാലക്കുട നഗരസഭ 41-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പാണപറമ്പില്‍ വിമി ബിജേഷിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയിരുന്നു. ഭര്‍ത്താവ് ബിജേഷ് വിദേശത്താണ്. പ്രായമായ അമ്മയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കല്ലേറിനെ തുടര്‍ന്ന് അമ്മയും മക്കളും ഭയന്ന് ഉടന്‍ തന്നെ വിമിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ വിവരം അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.






