Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പണിയാണുണ്ണി വിമതസ്വതന്ത്രമല്ലോ സുഖപ്രദം; തൃശൂര്‍ കോര്‍പറേഷനില്‍ വിമത-സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷകളും സ്വപ്‌നങ്ങളുമേറെ; പണ്ടൊരു വിമതന്‍ ജയിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാനങ്ങള്‍ വലുതായിരുന്നല്ലോ എന്ന് വിമതസ്വതന്ത്രര്‍; എം.കെ.വര്‍ഗീസാണ് മാതൃക

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെന്നല്ല ഏതു തെരഞ്ഞെടുപ്പിലും വിമതന്‍മാരും സ്വതന്ത്രന്‍മാരും സ്ഥാനാര്‍ത്ഥികളായെത്തി കുറച്ചൊക്കെ വോട്ടുപിടിച്ചും ചിലരൊക്കെ അട്ടിമറി ജയം നേടിയും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ കുറയ്ക്കാറുണ്ട്.
എന്നാല്‍ തൃശൂരില്‍ കഴിഞ്ഞ തേേദ്ദശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോള്‍ വിമതനായി നിന്ന് ജയിച്ചെത്തിയ എം.കെ.വര്‍ഗീസ് പി്ന്നീട് തൃശൂര്‍ കോര്‍പറേഷന്‍ മേയറായി അഞ്ചുകൊല്ലം ഭരിക്കുന്ന കാഴ്ച വിമതന്‍മാരത്ര ചെറിയ സ്ഥാനാര്‍ത്ഥികളല്ല എന്ന് തെൡയിക്കുന്നതായി. ഒരു വിമതന്‍ വിചാരിച്ചാല്‍ ഭരണം കൈപ്പിടിയിലൊതുക്കാമെന്ന് എം.കെ.വര്‍ഗീസ് കാണിച്ചുകൊടുത്തു.


തന്നെ മാത്രം ആശ്രയിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനം നിലകൊള്ളുമ്പോള്‍ തനിക്കെത്ര പവര്‍ എല്ലാ അര്‍ത്ഥത്തിലുമുണ്ടെന്ന് കാണിച്ചുകൊടുക്കാനും തൃശൂര്‍ മേയറായി അഞ്ചാണ്ട് ആര്‍മാദിച്ച വര്‍ഗീസിനായി.
തനിക്കു ശരിയെന്ന് തോന്നുന്നത് പരമാവധി നടപ്പാക്കി വര്‍ഗീസ് തന്നെ കൂടെ ചേര്‍ത്ത ഇടതുപക്ഷത്തിലെ ഘടകകക്ഷികളെപ്പോലും ഒരു ഘട്ടത്തില്‍ വെറുപ്പിച്ചിട്ടും മുന്നണിയിലെ വല്യേട്ടന്‍ എ്ല്ലാം സഹിക്കുന്ന കാഴ്ചയാണ് കണ്ടത്.
എ്ന്തായാലും അഞ്ചുകൊല്ലം എല്‍ഡിഎഫിന് തൃശൂര്‍ കോര്‍പറേഷന്‍ ഭരിക്കാന്‍ എം.കെ.വര്‍ഗീസിന്റെ സഹായം വേണ്ടിവന്നു. ഇക്കുറി വര്‍ഗീസ് മത്സരരംഗത്തില്ല. പക്ഷേ എം.കെ.വര്‍ഗീസ് കാണിച്ചുതന്ന വഴിയും രീതികളും പുതിയ വിമതസ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളും സ്വപ്‌നങ്ങളും ചെറുതല്ല. വിമതര്‍ക്കും സ്വതന്ത്രര്‍ക്കും ഇക്കുറി മത്സരിക്കുമ്പോള്‍ മുന്‍കാലങ്ങളേക്കാള്‍ ആവേശമുണ്ട്. തങ്ങളുടെ മാവും ചിലപ്പോള്‍ പൂത്താലോ എന്നവര്‍ ചോദിക്കുന്നു.
ഭൂരിപക്ഷമില്ലാതെ പ്രധാന മുന്നണികള്‍ വോട്ടെടുപ്പ് ഫലം വരുമ്പോള്‍ വിഷമിക്കുന്ന സമയത്ത് തങ്ങളില്‍ വിജയിച്ചവര്‍ തുറുപ്പുഗുലാനുകളായി മാറുമെന്ന് വിമതസ്വതന്ത്രര്‍ കരുതുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തുന്ന തങ്ങളുടെ സഹായമില്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല എന്ന ട്രെന്റുള്ളതിനാല്‍ വിമതസ്വതന്ത്രര്‍ പ്രചരണരംഗത്ത് സജീവമാണ്. എങ്ങിനെയും ജയിച്ചേ തീരു എന്ന വാശിയിലാണവര്‍. തൃശൂര്‍ കോര്‍പറേഷനില്‍ കഴിഞ്ഞ തവണത്തെപോലെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതി വരികയാണെങ്കില്‍ സ്വപ്‌നം കാണാന്‍ തങ്ങള്‍ക്കേറെയുണ്ടെന്ന് വിമതര്‍ പറയുന്നു. വനിത മേയര്‍ ആയതുകൊണ്ട് വിമതസ്വതന്ത്ര വനിതകള്‍ അത് സ്വപ്‌നം കാണുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം വരെ വേണമെങ്കില്‍ ആവശ്യപ്പെട്ടാല്‍ തരാതിരിക്കാന്‍ അത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ പാര്‍്ട്ടിക്ള്‍ക്കാവില്ലെന്ന് പുരുഷവിമതരും പ്രതീക്ഷിക്കുന്നു. വര്‍ഗീസേട്ടന്‍ ബാര്‍ഗെയിന്‍ ചെയ്തതു പോലെ നമുക്കുമൊന്ന് ചെയ്തു നോക്കാലോ എന്നാണ് തൃശൂര്‍ കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന സ്വതന്ത്രവിമതര്‍ പറയുന്നത്. തൃശൂര്‍ കോര്‍പറേഷനില്‍ വിമതസ്വതന്ത്രര്‍ മത്സരിക്കുന്ന ഡിവിഷനുകളിലെല്ലാം പ്രചരണം ഉഷാറാണ്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: