Kerala

    • പീഡകര്‍ കുടുംബത്തില്‍ നിന്നായാല്‍ സ്ത്രീകള്‍ക്ക് മറച്ചു വെയ്ക്കേണ്ടി വരും; ബിജെപി വൈസ്പ്രസിഡന്റിനെതിരേ വീണ്ടും പരാതിക്കാരി ; കേസില്‍ കൃഷ്ണകുമാറിന് കവചം തീര്‍ത്തത് മുരളീധരനും സുരേന്ദ്രനുമെന്നും ആക്ഷേപം

      കൊച്ചി: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസാണെന്നും കോടതി നേരത്തേ തീര്‍പ്പാക്കിയതാണെന്നും പറഞ്ഞ് വിവാദം തണുപ്പിക്കാന്‍ ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ആരോപണവുമായി പരാതിക്കാരി. 11 വര്‍ഷമായി നിയമത്തിന്റെ അജ്ഞത മൂലം നീതി കിട്ടിയില്ലെന്നാണ് പരാതിക്കാരിയുടെ തുറന്ന കത്ത് പുറത്തായി. പീഡകര്‍ കുടുംബത്തില്‍ നിന്നുതന്നെയായാല്‍ പിന്നെ മറച്ചു വെയ്ക്കുകയല്ലാതെ സ്ത്രീകള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലല്ലോ എന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പരാതി ബിജെപി നേതാക്കളായ വി. മുരളീധരന്‍. എം.ടി. രമേശ് എന്നിവരെ അറിയിച്ചിട്ടുണ്ടായിരുന്നെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വളരെയധികം മാനസിക സമ്മര്‍ദ്ദത്തില്‍ കൂടി കടന്നു പോകുന്ന സമയത്ത് തനിക്ക് നേരിട്ടു വന്ന് പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ തുറന്ന കത്ത്. ഇപ്പോഴും ഭയമാണെന്നും വേട്ടയാടപ്പെടുകയും സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് നീതി കിട്ടാതിരിക്കുന്നതിനേക്കാള്‍ ദയനീയമാണെന്നും പരാതിക്കാരി പറയുന്നു. പത്രസമ്മേളനം വിളിച്ച് ജഡ്ജ്‌മെന്റുകള്‍ ഉരുവിടുന്നയാള്‍ക്ക് ഏതു കേസിന്റെ ജഡ്ജ്‌മെന്റ് ആണെന്ന് പോലും പറയാന്‍ സാധിച്ചോയെന്നും അതുപോലും അറിയാതെയാണ് വന്ന്…

      Read More »
    • ആഗോള അയ്യപ്പസംഗത്തില്‍ ശരിക്കും രാഷ്ട്രീയം കളിക്കുന്നത് രാജീവ് ചന്ദ്രശേഖരനും കുമ്മനവും ; ഭക്തിയും രാഷ്ട്രീയവും രണ്ട് വഴിക്കാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

      പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് യഥാര്‍ത്ഥത്തില്‍ രാജീവ് ചന്ദ്രശേഖരനും കുമ്മനം രാജശേഖരനുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഭക്തിയും രാഷ്ട്രീയവും രണ്ട് വഴിക്കാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇതിന് മറുപടിയുമായിട്ടാണ് പ്രശാന്ത് എത്തിയത്. ശബരിമലയുടെ വികസനം ആഗ്രഹിക്കുന്ന, ശബരിമല ഭക്തരായ എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ശബരിമലയുടെ വരുമാനം വര്‍ധിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നിരവധി ക്ഷേത്രങ്ങളുടെ വികസനമാണ് നടക്കുന്നതെന്നും പറഞ്ഞു. അതേസമയം ബിന്ദു അമ്മിണിയുടെ കത്ത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പി. പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ ആചാരവും വിശ്വാസവും അനുഷ്ടാനവും അനുസരിച്ച് മാത്രമേ ആഗോള അയ്യപ്പ സംഗമം നടക്കുകയുളളുവെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അയ്യപ്പസംഗമത്തിലൂടെ മുഖ്യമന്ത്രിയും സിപിഐഎമ്മും രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വിഡ്ഢിയാക്കാനാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്ന് പറയുന്നതെന്നും…

      Read More »
    • തലപ്പാടിയില്‍ കര്‍ണാടകയിലെ ബസ് ഇടിച്ചുണ്ടായ അപകടം ; മരണസംഖ്യ ആറായി ഉയര്‍ന്നു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു ; അപകടകാരണമായത് അമിതവേഗമെന്ന് ദൃക്‌സാക്ഷികളുടെ വിവരണം

      കാസര്‍കോട്: തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് ഉണ്ടാക്കിയ അപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ആറായി ഉയര്‍ന്നു. നാലു കര്‍ണാടക സ്വദേശികളും രണ്ട് മലയാളിളുമാണ് മരണമടഞ്ഞത്. മരണമടഞ്ഞവരില്‍ ഒരു 11 കാരിയുമുണ്ട്. അമിത വേഗത്തിലെത്തിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറിയായിരുന്നു അപകടമുണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസ്നയ്ക്ക് പ്രായം പതിനൊന്ന് വയസ് മാത്രമാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവര്‍ നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബസിന്റെ അമിതവേഗമായിരുന്നു അപകടകാരണമെന്നാണ് വിവരം. കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. സര്‍വീസ് റോഡിലൂടെ പേകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍…

      Read More »
    • മദയാനയ്ക്ക് മയക്കുവെടി! അര്‍ജന്റീനയെ നേരിടാന്‍ ബ്രസീല്‍ ടീമിനെ എത്തിക്കാന്‍ ശ്രമം; കളിക്കാന്‍ ക്ഷണിച്ചതായി പ്രതികരണം

      തിരുവനന്തപുരം: കേരളത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കാനെത്തുമ്പോള്‍ എതിരാളികളായി ബ്രസീലിനെ എത്തിക്കാന്‍ ആലോചന. ബ്രസീല്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചതായി സംഘാടകരിലൊരാളായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്കാണ്. കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രതികരിച്ചത്. അതേസമയം, അര്‍ജന്റീനയുടെ എതിരാളികളുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പ്രതികരിച്ചു. 2026 ഫുട്‌ബോള്‍ ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി ബ്രസീല്‍ ടീം ഒക്ടോബറില്‍ ഏഷ്യന്‍ ടീമുകളായ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി സൗഹൃദമത്സരം കളിക്കുന്നുണ്ട്. അഞ്ചു വട്ടം ലോകചാംപ്യന്മാരായിട്ടുള്ള ബ്രസീല്‍ ഒക്ടോബര്‍ 10ന് സോളില്‍ ദക്ഷിണ കൊറിയയുമായും 14ന് ടോക്കിയോയില്‍ ജപ്പാനുമായും ഏറ്റുമുട്ടും. കേരളത്തിലെത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ എതിരാളികളായി സംസ്ഥാന കായിക വകുപ്പിന്റെ പരിഗണനയിലുള്ളത് നാലു ടീമുകളാണ്. സൗദി അറേബ്യ, ഖത്തര്‍, കോസ്റ്ററിക്ക എന്നീ ടീമുകളായിരുന്നു ആദ്യ…

      Read More »
    • തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം; അറുപതോളം വാഹനങ്ങള്‍ക്ക് കൈകാണിച്ചു, ആരും സഹായിച്ചില്ല; ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

      എറണാകുളം: നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. എംസി റോഡില്‍ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സിഗ്‌നല്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കപ്പറമ്പില്‍ ചന്ദ്രന്‍ ചെട്ടിയാരുടെയും ശോഭയുടെയും മകന്‍ അനന്തു ചന്ദ്രന്‍ (30) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാനേജരാണ് അനന്തു. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് തടിലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ 5.15ഓടെയാണ് ലോറി ഡ്രൈവര്‍ അപകടം നടന്ന വിവരം അറിയുന്നത്. ഡ്രൈവറും പേഴയ്ക്കാപ്പിള്ളി സ്വദേശി ഷൗക്കത്തും മറ്റൊരു വാഹനത്തിലെത്തിയ യുവാക്കളും ചേര്‍ന്ന് അനന്തുവിനെ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനന്തുവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിക്കാനായി സഹായംതേടി നിരവധി വണ്ടികള്‍ക്ക് കൈകാണിക്കേണ്ടി വന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. ചിലരൊക്കെ വണ്ടി നിര്‍ത്തി കാര്യം ചോദിച്ചതല്ലാതെ സഹായിക്കാന്‍ തയ്യാറായില്ല. എംസി റോഡിലൂടെ കടന്നുപോയ അറുപതോളം വാഹനങ്ങള്‍ക്ക് ലോറി ഡ്രൈവറും ഷൗക്കത്തും ചേര്‍ന്ന് സഹായത്തിനായി കൈ കാണിച്ചു. ഒടുവില്‍ കാറിലെത്തിയ ഒരു സംഘം…

      Read More »
    • കാസര്‍കോട്ട് ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു; മറ്റൊരു മകന്‍ ചികിത്സയില്‍, കടബാധ്യതയെന്നു നാട്ടുകാര്‍

      കാസര്‍കോഡ്: കാഞ്ഞങ്ങാടിന് കിഴക്ക് പറക്കളായി ഗ്രാമത്തിലെ കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്‌ജേഷ്(34) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധു വീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തതായും അയല്‍വാസികള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത് രഞ്‌ജേഷാണെന്ന് കരുതുന്നു. തീരെ വയ്യ ആസ്പത്രിയിലെത്തിക്കണം എന്നു മാത്രമാണ് പറഞ്ഞത്. ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. രാകേഷിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. രഞ്‌ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി.…

      Read More »
    • സിപിഎം വിമത യുഡിഎഫ് സ്ഥാനാര്‍ത്ഥി; കൂത്താട്ടുകുളത്ത് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നാളെ

      എറണാകുളം: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. സിപിഎം വിമത അംഗം കല രാജു യുഡിഎഫിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയാകും. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കല രാജു യുഡിഎഫ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. അനൂപ് ജേക്കബ് എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കല രാജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ സിപിഎം വിമത കല രാജു, സ്വതന്ത്ര അംഗം പി ജി സുനില്‍ കുമാര്‍ എന്നിവര്‍ യുഡിഎഫിനെ പിന്തുണച്ചിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍കുമാറിനെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായി മാറിയിരുന്നു.  

      Read More »
    • സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിനിക്ക്, ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃര്‍

      കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃര്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് ജില്ലയില്‍ ഇതുവരെ ചികിത്സയിലുള്ളവരുടെ എണ്ണം ആറും മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിന്നാലും ആയി. എന്താണ് അമീബിക് മസ്തിഷ്‌കജ്വരം? കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

      Read More »
    • ഡിവൈഎസ്പി എത്തുമ്പോള്‍ കണ്ടത് കിടന്നുറങ്ങുന്ന സിപിഒമാരെ; പയ്യന്നൂര്‍ സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി

      കണ്ണൂര്‍: പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് സിപിഒമാരെ സ്ഥലംമാറ്റി.പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ കെ.പ്രശാന്ത്, വി. സി മുസമ്മില്‍, വി.നിധിന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ലോക്കപ്പില്‍ പ്രതികള്‍ ഉണ്ടായിരിക്കെ സിപിഒമാര്‍ ഉറങ്ങിയെന്ന് കണ്ടെത്തി. ഈമാസം 17 നാണ് തളിപ്പറമ്പ് ഡിവൈഎസ്പി പ്രേമചന്ദ്രനാണ് പുലര്‍ച്ചെ സ്റ്റേഷനില്‍ നേരിട്ട് എത്തി പരിശോധന നടത്തിയത്. കണ്ണൂര്‍ റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഏഴ് സ്റ്റേഷനുകളിലായിരുന്നു തളിപ്പറമ്പ് ഡിവൈഎസ്പി പരിശോധന നടത്തിയത്. പയ്യന്നൂര്‍ സ്റ്റേഷനിലെത്തിയ സമയത്ത് മൂന്ന് സിപിഒമാരും കിടന്നുറങ്ങുന്നത് കണ്ടത്.തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സമീപ സ്റ്റേഷനുകളിലേക്കാണ് മൂന്ന് പേരെയും സ്ഥലംമാറ്റിയിരിക്കുന്നത്.  

      Read More »
    • തൃപ്പൂണിത്തുറയില്‍ കുടുംബ നാഥനെ കാണാതായി; നാലാം ക്ലാസുകാരനായ മകനും 26 നായ്ക്കുട്ടികളും വാടകവീട്ടില്‍ തനിച്ചായി, പൊലീസെത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി

      കൊച്ചി: തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുകാരനെ കാണാതായി പരാതി. ഒറ്റപ്പെട്ടുപോയ ഇയാളുടെ നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ പൊലീസെത്തി ബന്ധുക്കള്‍ക്ക് കൈമാറി. ഇയാള്‍ വളര്‍ത്തിയിരുന്ന 26 ഹൈബ്രിഡ് നായ്ക്കളും പട്ടിണിയിലായിരുന്നു. നായ്ക്കളെ ഷെല്‍റ്ററിലേയ്ക്ക് മാറ്റി. എരൂര്‍ തൈക്കാട്ട് ദേവീക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാര്‍ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. സുധീഷിന്റെ മകന്‍ ഫോണില്‍ പൊലീസിനെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തിങ്കളാഴ്ച രാത്രിയോടെ പൊലീസെത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ സുധീഷിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. മുപ്പതിനായിരം മുതല്‍ അര ലക്ഷം രൂപ വരെ വിലയുള്ള നായ്ക്കള്‍ ഈ വീട്ടില്‍ ഉണ്ടായിരുന്നു. നായ്ക്കളെ ബ്രീഡിങ് നടത്തി വില്‍പ്പന നടത്തിയിരുന്ന ആളായിരുന്നു സുധീഷ്. പട്ടിണിയിലായ നായ്ക്കള്‍ ഭക്ഷണം കിട്ടാതെ ബഹളംവച്ചതായി പ്രദേശവാസികള്‍ പറയുന്നു. വിവരമറിഞ്ഞ് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ സജീവന്‍ സ്ഥലത്തെത്തി നായ്ക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കി. ഇത്രയും…

      Read More »
    Back to top button
    error: