കൈമലര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍; എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നത് തുടര്‍നടപടികള്‍ നോക്കി തീരുമാനിക്കും ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വവും ഇല്ല

തിരവനന്തപുരം: രാഹുല്‍മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കെപിസിസിക്ക് അന്നും ഇന്നും ഒരേ സ്റ്റാന്‍ഡ് ആണെന്നും യുവതി നല്‍കിയ പരാതിക്കനുസരിച്ച് ഇനി സര്‍ക്കാരിന് നിലപാട് എടുക്കാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നത് തുടര്‍നടപടികള്‍ നോക്കി പാര്‍ട്ടി തീരുമാനം എടുക്കുമെന്നും പറഞ്ഞു.
പുറത്താക്കിയ അന്നുമുതല്‍ രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വവും ഇല്ല. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ആള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കണമെങ്കില്‍ തുടര്‍നടപടികള്‍ നോക്കി ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് എടുക്കുമ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ാഹുല്‍ കോണ്‍ഗ്രസിന് പുറത്താണ്. പാര്‍ട്ടിയില്‍ ഇതുവരെ ഒരു ആശയക്കുഴപ്പവുമില്ലെന്നും സാഹചര്യം അനുസരിച്ച് പ്രതികരിക്കുമെന്നും പറഞ്ഞു. നേരത്തേ ഇരയായ യുവതി രാഹുല്‍മാങ്കൂട്ടത്തിലിനെതിരേ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുമായാണ് യുവതി എത്തിയത്.
എന്നാല്‍ കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നല്‍കിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.






