Kerala
-
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും മഴ കനക്കും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കാരണം കേരളത്തില്‍ ശനിയാഴ്ചയും കനത്തമഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ പ്രതീക്ഷിക്കുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് നല്‍കി. മറ്റ് ജില്ലകളിലും ചെറിയതോതില്‍ മഴയ്ക്ക് സാധ്യത ഉണ്ട്. ഞായറാഴ്ചയോടെ മഴ കുറയുമെങ്കിലും ബുധനാഴ്ചയോടെ വീണ്ടും ശക്തമാവുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുധനാഴ്ചയും ഉത്രാടദിനമായ വ്യാഴാഴ്ചയും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കാരണമാണ് ഈ പ്രവചനം.
Read More » -
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു
ബംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് എം.കെ.ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച അദ്ദേഹം എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. തൃശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകള്‍: ഡോ. ദയ മേനോന്‍ (യുഎസ്എ) മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യു എസ് എ). സംസ്‌കാരം പിന്നീട്.
Read More » -
ഓണക്കാലം കഴിഞ്ഞുപോകാന്‍ സര്‍ക്കാരിന് വേണ്ടത് 19,000 കോടി ; രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി കടമെടുത്തത് 4000 കോടി ; കഴിഞ്ഞയാഴ്ച 3000 കോടി എടുത്തതിന് പിന്നാലെ 1000 കോടി കൂടി
തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലം വരുമ്പോള്‍ അടിയന്തിര ചെലവുകള്‍ക്കായി സര്‍ക്കാര്‍ വന്‍തുക വായ്പയെടുക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബോണസ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി 4000 കോടി രൂപയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. ഓണചെലവുകള്‍ക്കായി ഏതാണ്ട് 19000 കോടി രൂപയാണ് സര്‍ക്കാരിന് ആവശ്യമായി വരിക. ഈ മാസം ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ കടമെടുക്കുന്നത്. ജീവനക്കാര്‍ക്ക് ഉത്സവബത്ത, ബോണസ് ഉള്‍പ്പെടെയുള്ള നല്‍കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ചയും 3000 കോടി വായ്പ എടുത്തു ഇതിന് മുന്‍പ് സര്‍ക്കാര്‍ 1000 കോടി രൂപ വായ്പ എടുത്തിരുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. സാമ്പത്തിക വര്‍ഷാന്ത്യ ചിലവുകള്‍ നടക്കുന്ന മാര്‍ച്ച് മാസം പോലെ തന്നെ സര്‍ക്കാരിന് ഓണക്കാലത്തും കൂടുതലായി ചിലവ് വരാറുണ്ട്.
Read More » -
സര്‍ക്കാരിന്റെ പുതിയ വികസനസദസ്സും മറ്റൊരു തട്ടിപ്പ് ; കോടികള്‍ ചെലവഴിച്ച നവകേരളസദസ്സ് എന്തായെന്ന് കോണ്‍ഗ്രസ് ; സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നു സണ്ണിജോസഫ്
തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന വികസനസദസ്സ് പഴയത് പോലെ തന്നെ ഖജനാവ് കാലിയാക്കാനുള്ള തട്ടിക്കൂട്ടെന്ന് യുഡിഎഫ്. മുമ്പ് കോടികള്‍ ചെലവഴിച്ച് നവകേരള സദസ്സ് നടത്തിയിട്ട് എന്തായെന്നും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനുള്ള പുകമറയാണെന്നും അതിനെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങള്‍ കാത്തിരിക്കുകയാണെന്നുമാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം. പിരിവെടുത്തും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചും 2023ല്‍ മുഖ്യമന്ത്രി ഒരു പരിപാടി സംഘടിപ്പിച്ച യാത്രയുടെ പേര് തന്നെ ജനങ്ങള്‍ മറന്നുപോയെന്നും അതുകൊണ്ട് ഒരു കടുകുമണിയുടെ നേട്ടം പോലും കേരളത്തിനുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ഒരു സിംഗിള്‍ പൈസയുടെ പദ്ധതി പോലും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോയെന്നും ചോദിച്ചു. മുഖ്യമന്ത്രി മുമ്പ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയും തട്ടിപ്പായിരുന്നെന്നും ജനങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കലാണെന്നും പറഞ്ഞു. ഒരു പഞ്ചായത്തിന്റെ കാലാവധി തീര്‍ന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഈ സര്‍ക്കാരിന്റെയും അതിന്റെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണ പരാജയം ജനങ്ങള്‍ തിരിച്ചറിയഞ്ഞു കഴിഞ്ഞെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്തെ…
Read More » -
ശസ്ത്രക്രിയാ പിഴവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ കേസ് ; വിവിധ വകുപ്പുകള്‍ ചുമത്തി ഡോ. രാജീവ്കുമാറിനെതിരേ കേസെടുത്തു, നഷ്ടപരിഹാരം നല്‍കണമെന്ന് കുടുംബം
തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവില്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശസ്ത്രക്രിയാ പിഴവിന് ഇരയായ സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. സുമയ്യയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കുണ്ടായ ദുരനുഭവ ത്തില്‍ നഷ്ടപരിഹാരം വേണമെന്നാണ് പരാതിയില്‍ സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം. ഐപിസി 336, 338 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ ഡി എം ഒ യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സുമയ്യ പരാതി നല്‍കിയി ട്ടുണ്ട്.സ്വമേധയാ അന്വേഷണം നടത്തിയതായും കാര്യമായി ഒന്നും കണ്ടെത്താനായി ട്ടില്ലെന്നുമായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രാജീവ് കുമാറിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. വീഴ്ച സംഭവി ച്ചതായി സമ്മതിക്കുന്ന ഡോക്ടറുടെ ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തേ വീണാജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. ഗൈഡ് വയര്‍ കുടുങ്ങിയതു കൊണ്ട് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കാമെന്നുമായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ്…
Read More » -
കൂത്താട്ടുകുളം നഗരസഭയില്‍ ഇടതിനു ഭരണം നഷ്ടമായി; കലാ രാജു ചെയര്‍പേഴ്‌സണ്‍; സിപിഎമ്മിനു തിരിച്ചടി
കൂത്താട്ടുകുളം നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. സി.പി.എം. വിമതയായ കല രാജുവിനെ യു.ഡി.എഫ്. പിന്തുണയോടെ അധ്യക്ഷയായി തിരഞ്ഞെടുത്തു. എൽ.ഡി.എഫ്. നടത്തിയ കരുനീക്കങ്ങൾക്കിടെയാണ് യു.ഡി.എഫ്. അധികാരം പിടിച്ചെടുത്തത്. അതിനിടെ നഗരസഭയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കല രാജുവിനെതിരെ കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സി.ഡി.എസ്. ചെയർപേഴ്സണായിരുന്ന സമയത്ത് 13 ലക്ഷത്തിലേറെ രൂപ തിരിമറി നടത്തിയെന്നാണ് ഇവരുടെ ആരോപണം.
Read More » -
ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല; ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തതാകാം: ഞെട്ടലില്‍ അലവില്‍ ഗ്രാമം
കണ്ണൂര്‍: വ്യാഴാഴ്ച വൈകുന്നേരമാണ് അലവിലില്‍ ദമ്പതികളുടെ ശരീരം കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അനന്തന്‍ റോഡിലെ കല്ലാളത്തില്‍ പ്രേമരാജന്‍, ഭാര്യ എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏവരോടും സൗമ്യമായി പെരുമാറിയിരുന്ന പ്രേമരാജന്‍ശ്രീലേഖ ദമ്പതികളുടെ മരണം അലവില്‍ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. വര്‍ഷങ്ങളായി പ്രേമരാജന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന അയല്‍വാസി സരോഷ്, വൈകിട്ട് ഏറെനേരം ഫോണ്‍ ചെയ്തിട്ടും പ്രേമരാജന്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴാണ് മരണം അറിയുന്നത്.
Read More » -
ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി; മഴ കുറയുന്ന സമയങ്ങളില്‍ താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും
കോഴിക്കോട്: താമരശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടും. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. മഴ കുറയുന്ന സമയങ്ങളില്‍ മാത്രമായിരിക്കും ചെറുവാഹനങ്ങള്‍ കടത്തിവിടുക. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
Read More » -
ബസ് മറിഞ്ഞത് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെ: തൃശൂര്‍ കുന്നംകുളം റോഡില്‍ ബസ് മറിഞ്ഞ് അപകടം; 10 പേര്‍ക്ക് പരിക്ക്
തൃശൂര്‍: തൃശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം നിലവില്‍ തുടരുകയാണ്. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്. മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.
Read More » -
75 വയസ്സാകുമ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ഭഗത് ; 80 വയസ്സുണ്ടെങ്കില്‍ പോലും താന്‍ ആര്‍എസ്എസ് മേധാവിയായി തുടരും ; നരേന്ദ്രമോദി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബിജെപിയിലും അതിന്റെ പ്രത്യയശാസ്ത്രപരമായ ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘിലും (ആര്‍എസ്എസ്) 75 വയസ്സായാല്‍ വിരമിക്കണമെന്ന ഒരു അലിഖിത ‘നിയമം’ ഉണ്ടെന്ന പ്രചരണമാണ് അദ്ദേഹം തള്ളിയത്. പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തിന് ആറ് ദിവസം മുന്‍പ് 75 തികയുന്ന മോഹന്‍ ഭാഗവത് വ്യാഴാഴ്ച വൈകുന്നേരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, ‘ഞാന്‍ വിരമിക്കുമെന്നോ അല്ലെങ്കില്‍ മറ്റാരെങ്കിലും 75 വയസ്സാകുമ്പോള്‍ വിരമിക്കണമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല…സംഘം ഞങ്ങളോട് പറയുന്നത് ഞങ്ങള്‍ ചെയ്യും. ആര്‍എസ്എസ് അതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹം പറഞ്ഞു. 80 വയസ്സുണ്ടെങ്കില്‍ പോലും താന്‍ ആര്‍എസ്എസ് മേധാവിയായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 75 വയസ്സില്‍ പ്രധാനമന്ത്രി വിരമിക്കില്ലെന്ന് ബിജെപി പറഞ്ഞു. നരേന്ദ്ര മോദിക്ക് 75 വയസ്സാകുമ്പോള്‍ അദ്ദേഹം രാജിവെക്കണമെന്ന് നിയമമൊന്നും ഇല്ലെന്ന് ബിജെപി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിലവില്‍ 80 വയസ്സുള്ള ബിഹാര്‍ നേതാവ്…
Read More »