Kerala
-
പത്തുവര്‍ഷത്തിനിടെ ജീവനൊടുക്കിയത് അഞ്ചുപേര്‍; ഉന്നതര്‍ ഇപ്പോഴും സുരക്ഷിതര്‍; പ്രതിസന്ധിയിലായി വയനാട് കോണ്‍ഗ്രസ് നേതൃത്വം
കല്പറ്റ: കള്ളക്കേസും അഴിമതിയാരോപണങ്ങള്‍ക്കും പിന്നാലെ രണ്ടു നേതാക്കള്‍ ജീവനൊടുക്കിയ അവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി. പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ് സാമ്പത്തികക്രമക്കേടുകള്‍ ആരോപിച്ച് ഡിസിസി ട്രഷറായിരുന്ന എന്‍എം വിജയനും ഇപ്പോള്‍ ആരോപണവിധേയനായ ജോസ് നെല്ലേടവും ജീവനൊടുക്കുന്നതിലേക്ക് എത്തിച്ചത്. പാര്‍ട്ടിയിലെ പ്രാദേശിക വിഷയങ്ങളുടെ പേരില്‍ മുന്‍പും നേതാക്കള്‍ മരിക്കാനിടയായതും ചര്‍ച്ചയാകുകയാണ്. കൃത്യമായ സമയത്ത് ജില്ലാനേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നെങ്കില്‍ നേതാക്കള്‍ ജീവനൊടുക്കുന്ന സാഹചര്യം ഉണ്ടാവില്ലായിരുന്നെന്നും അതിനു സാധിക്കാത്ത നേതൃത്വത്തെ മാറ്റണമെന്നുമുള്ള വികാരമാണ് ഉയരുന്നത്.സഹകരണബാങ്ക് ക്രമക്കേടുകളും മറ്റു പ്രാദേശിക ഗ്രൂപ്പുതാത്പര്യങ്ങളുടെയും ഇരയായി കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുപേരാണ് ജീവനൊടുക്കിയത്. കോണ്‍ഗ്രസ് നേതാവ് കാനാട്ടുമലയില്‍ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി 16 ദിവസം ജയിലിലടപ്പിച്ചതിന് പിന്നാലെ നടന്ന ആരോപണ-പ്രത്യാരോപണങ്ങളാണ് ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ മരണത്തിലേക്ക് നയിച്ചത്. നേതാക്കളുടെ മരണത്തിലേക്കെത്തിച്ച രണ്ടുവിഷയങ്ങളിലും ഡിസിസി പ്രസിഡന്റുതന്നെ ആരോപണവിധേയനാണ് എന്നതാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും വലയ്ക്കുന്നത്. മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസില്‍ നേതൃ മാറ്റത്തിന് സാധ്യതയുണ്ട്. മുള്ളന്‍കൊല്ലിയിലെ ഉള്‍ പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി പ്രത്യേക…
Read More » -
സ്മാര്‍ട്ടാകാം ഓവര്‍ സ്മാര്‍ട്ടാകരുത്! 20 രൂപയ്ക്കു വേണ്ടി മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുന്നവര്‍ സൂക്ഷിക്കുക; സീല്‍ ഇല്ലാത്ത കുപ്പിക്ക് പിടിവീഴും
തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഈടാക്കുന്ന ഇരുപത് രൂപ തിരികെക്കിട്ടാന്‍ മദ്യപന്മാരുടെ എളുപ്പവഴി ഗുരുതര നിയമലംഘനമെന്ന് എക്‌സൈസ്. മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്പോള്‍ യഥാര്‍ഥ മദ്യം അനധികൃത മദ്യമായി മാറും. പിടിവീണാല്‍ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെന്നാണ് മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന പോലെ തന്നെ കുപ്പിമാറ്റവും നല്‍കുന്ന മുന്നറിയിപ്പ്. 20 രൂപ തിരികെ കിട്ടാനുള്ള എളുപ്പ മാര്‍ഗം അകത്തുപോകാനുള്ള വഴിയൊരുക്കുമെന്നും മദ്യപന്മാര്‍ ഓര്‍ക്കണം. ബെവ്‌കോ നല്‍കുന്നത് എക്‌സൈസ് പരിശോധിച്ച് ഉറപ്പാക്കി സീല്‍ ചെയ്ത ബോട്ടിലിലെ മദ്യം. ഇത് ഒഴിഞ്ഞ കുപ്പിയിലേക്ക് പകരുന്നതോടെ അംഗീകൃത മദ്യം അനധികൃതമാവും. സീലോ, ബില്ലോ ഇല്ലാതെയുള്ള മദ്യമാവും പിന്നീട് കൈവശമുണ്ടാവുക. ഇങ്ങനെ കൈയില്‍ കരുതുന്ന മദ്യം എക്‌സൈസോ, പൊലീസോ പിടികൂടിയാല്‍ വ്യാജമദ്യം സൂക്ഷിച്ചതിന് അകത്താകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 20 രൂപ നഷ്ടപ്പെട്ടാലും സഹിക്കുക. മറ്റൊരു കുപ്പിയിലേക്ക് മദ്യം പകര്‍ന്ന് സൂക്ഷിക്കരുതെന്ന ന്യായമായ മുന്നറിയിപ്പ്. പ്ലാസ്റ്റിക് ബോട്ടിലൊന്നിന് ഇരുപത് രൂപ നിരക്കില്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബവ്‌കോയുടെ പരീക്ഷണ പദ്ധതിയുണ്ടാക്കുന്ന…
Read More » -
ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച ഡിവൈഎഫ്‌ഐ നടപടിയെ എതിര്‍ത്ത് കോണ്‍ഗ്രസ് ; സിപിഎം ഇവരെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടിക്ക് നിര്‍ബ്ബന്ധമാകുമെന്ന് സണ്ണിജോസഫ്
കല്‍പ്പറ്റ: ടി സിദ്ദിഖ് എംഎല്‍എയുടെ ഓഫീസിന് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. നടപടിയെ കാടത്തമെന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന നേതാക്കള്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അണികളെ നിലയ്ക്കു നിര്‍ത്താന്‍ സിപിഐഎം തയാറായില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ക്രിമിനല്‍ സംഘത്തിന്റെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. എന്തിന് വേണ്ടിയാണ് ക്രിമിനല്‍ സംഘത്തെ അയച്ച് എംഎല്‍എയുടെ ഓഫീസ് തകര്‍ത്തതെന്ന് സിപിഐഎം വ്യക്തമാക്കണം. സിപിഐഎം ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിക്കൊടുത്തതായും പറഞ്ഞു. സിപിഐഎം പോഷക സംഘടന പോലെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭരണ പാര്‍ട്ടി അംഗങ്ങളുടെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ട് നില്‍ക്കുകയാണെന്നും വിമര്‍ശിച്ചു. സിപിഎമ്മിന്റെ കാടത്തത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എക്കെതിരെ യാതൊരു പരാതിയും നിലവിലില്ലാത്ത ഒരു പ്രശ്‌നത്തിന്റെ പേരിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച് ഒതുക്കാമെന്ന് സിപിഐഎം വ്യാമോഹിക്കരുത്.…
Read More » -
കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് 60 കാരന്‍ മരിച്ച സംഭവം ; ഇടിച്ച കാര്‍ പോലീസുകാരന്റേത് ; നിര്‍ത്താതെ പോയി, ഒരു മണിക്കൂര്‍ വഴിയില്‍ കിടന്ന് കൂലിപ്പണിക്കാരന്‍ ചോരവാര്‍ന്ന് മരിച്ചു
തിരുവനന്തപുരം: കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് 60 കാരന്‍ മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനം കണ്ടെത്തി. ഇതൊരു പോലീസുകാരന്റേതാണെന്നാണ് സൂചനകള്‍. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജന്‍ മരിച്ച സംഭവത്തില്‍ വാഹനം പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് കണ്ടെത്തല്‍. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. ഞായറാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പുലര്‍ച്ചെ 6 മണിയോടെയാണ് രാജനെ ചോരയില്‍കുളിച്ച നിലയില്‍ നാട്ടുകാര്‍ കാണുന്നത്. അന്വേഷണത്തില്‍ ഇത് അനില്‍കുമാറിന്റെ മാരുതി 800 കാറാണെന്ന് കണ്ടെത്തി. കിളിമാനൂര്‍ പോലീസിന്റെ അന്വേഷണമാണ് വിജയിച്ചത്. വാഹനം അമിതവേഗതയലായിരുന്നെന്നും റോഡില്‍ ചോരവാര്‍ന്നാണ് രാജന്‍ മരണപ്പെട്ടതെന്നും കണ്ടെത്തി. ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ് രാജന്‍. വാഹനം ഓടിച്ചത് അനില്‍കുമാര്‍ ആണോ എന്ന് അന്വേഷിക്കും. അനില്‍കുമാര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്ന് തെളിഞ്ഞാല്‍…
Read More » -
ജെന്‍സണെ ഓര്‍ത്ത് ജീവിക്കുന്നില്ല, ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു ; നന്ദിയില്ലാത്തവളായി മാറി ; വയനാട് ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപം
കൊച്ചി: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതായി പരാതി. മരണപ്പെട്ടുപോയ പ്രതിശ്രുതവരന്‍ ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലെന്നാണ് ആക്ഷേപങ്ങള്‍ വരുന്നതെന്നും ശ്രുതി സന്തോഷിക്ുകയും കണ്ണീര്‍ പൊഴിക്കുന്നില്ലെന്നും നന്ദിയില്ലാത്തവളായി മാറിയെന്നുമാണ് ആക്ഷേപങ്ങള്‍. ശ്രുതി നേരിടുന്ന സാമൂഹികാധിക്ഷേപത്തിന്റെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത് സാമൂഹിക പ്രവര്‍ത്തക താഹിറ കല്ലുമുറിക്കലാണ്. ഇന്‍ബോക്സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് ശ്രുതി തനിക്ക് ഷെയര്‍ ചെയ്തതായി പറഞ്ഞിരിക്കുന്നത് തന്റെ സോഷ്യല്‍മീഡിയാ കുറിപ്പിലാണ്. ശ്രുതി ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ, അവള്‍ ചിരിച്ചാഘോഷിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു, ഇതൊക്കെ കാരണം അവള്‍ നന്ദിയില്ലാത്തവളായി മാറി എന്നൊക്കെയാണ് ഇന്‍ബോക്സില്‍ വരുന്ന അധിക്ഷേപങ്ങള്‍ എന്ന് താഹിറ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. ജെന്‍സണിന്റെ മരണത്തിന് മുന്‍പാണ് ശ്രുതിയെ പരിചയപ്പെടുന്നതെന്നും അവളുടെ സന്തോഷത്തിന്റെ വഴി കണ്ടെത്തി അവള്‍ ജീവിക്കാന്‍ പാടില്ല എന്ന് വിളിച്ചു പറയുന്ന മാന്യരായ മനുഷ്യരോട്, ഈ സംഭവിച്ചത് നിങ്ങള്‍ക്കാണെങ്കില്‍ നിങ്ങള്‍ ജനല്‍ കമ്പി പിടിച്ചു വിദൂരതയിലേക്ക് കണ്ണു നട്ട്, കണ്ണീര്‍ പൊഴിച്ചിരുന്നോളൂ, പക്ഷെ…
Read More » -
‘ചെവിക്കു നുള്ളിക്കോ, ഇതെല്ലാം ഓര്‍ത്തു വയ്ക്കും, വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ല’
കൊച്ചി: ”ചെവിക്കു നുള്ളിക്കോ. ഞങ്ങള്‍ ഇതെല്ലാം ഓര്‍ത്തു വയ്ക്കും. വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ല. അത്രമാത്രം തോന്ന്യാസവും അസംബന്ധവുമാണ് കാണിക്കുന്നത്”, പൊലീസിനു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുന്നറിയിപ്പ്. എസ്എഫ്‌ഐകെഎസ്‌യു സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകരെ കൊടുംകുറ്റവാളികളെ പോലെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് രൂക്ഷമായി പ്രതികരിച്ചത്. പിണറായി വിജയന്‍ ഭരണത്തില്‍ കേരളത്തിലെ പൊലീസ് ഏറ്റവും ജനവിരുദ്ധ പൊലീസായി മാറിക്കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ”കെഎസ്‌യു നേതാക്കളെ കഴുത്തില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കി. അവര്‍ തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? എവിടേക്കാണ് കേരളത്തിലെ പൊലീസ് പോകുന്നത്? രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവര്‍ പൊലീസ് സേനയിലുണ്ട്. വൃത്തികേടുകള്‍ക്കും അഴിമതിക്കും അവര്‍ കൂട്ടുനില്‍ക്കും. ഞങ്ങളുടെ കുഞ്ഞുങ്ങളെ തലയില്‍ കറുത്ത തുണിയുമിട്ട് കയ്യാമവും വച്ച് തീവ്രവാദികളെപ്പോലെ കോടതിയില്‍ കൊണ്ടുവന്നതിന് മറുപടി പറയിക്കും” സതീശന്‍ പറഞ്ഞു. വടക്കാഞ്ചേരിയില്‍ കെഎസ്യു പ്രവര്‍ത്തകരെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ പൊലീസ്…
Read More » -
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം, തിങ്കളാഴ്ച സഭയില്‍
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം. കേന്ദ്രനിയമത്തില്‍ ഭേദഗതി ലക്ഷ്യമിട്ടാണ് ബില്‍. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് തന്നെ ഇതിന് ഉത്തരവിടാന്‍ കഴിയും. അടുത്ത നിയമസഭാ യോഗത്തില്‍ ബില്‍ അവതരിപ്പിക്കുമെങ്കിലും സങ്കീര്‍ണമായ കടമ്പകളാണ് മുന്നിലുള്ളത്. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു.
Read More » -
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത് രണ്ടല്ല, 17 പേര്‍; മുന്‍ കണക്ക് തിരുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേര്‍ മാത്രമാണ് മരിച്ചതെന്ന നേരത്തേയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തില്‍ ഈ വര്‍ഷം 17 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (51) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്തുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്താണ് അമീബിക് മസ്തിഷ്‌കജ്വരം? കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ,…
Read More » -
20,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം, അനുയോജ്യരായവർക്ക് പ്ലേസ്മെന്റ്, വൻ വിപുലീകരണവുമായി സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം നല്‍കുക. കഴിഞ്ഞ വര്‍ഷമിത് നാല് സംസ്ഥാനങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബിഗ് ഡാറ്റ, കോടിംഗ് & പ്രോഗ്രാമിംഗ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. കൂടാതെ സോഫ്റ്റ് സ്‌കില്‍സ് പരിശീലനവും അനുയോജ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും പദ്ധതിയിലൂടെ ലഭിക്കും. ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കും, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ച് പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശീലനം നല്‍കുക. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഓരോന്നിലും 5,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനാണ് പദ്ധതി. 2022-ല്‍ ആരംഭിച്ച…
Read More » -
മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് 9 വര്‍ഷമായി വാടക നല്‍കാതെ; കെട്ടിട ഉടമ ദുരിതത്തില്‍
പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഒന്‍പത് വര്‍ഷമായി വാടക നല്‍കുന്നില്ല. കെട്ടിടം ഒഴിഞ്ഞ് തരണമെന്ന് ആവശ്യപെട്ടിട്ടും ഉദ്യോഗസ്ഥര്‍ അത് അംഗീകരിക്കുന്നില്ലെന്നും കെട്ടിട ഉടമ പറയുന്നു. സ്വന്തം കെട്ടിടം പൊളിച്ചുപണിയാന്‍ പോലും കഴിയാതെ പ്രതിസന്ധിയിലാണ് കെട്ടിട ഉടമ. 2004 മുതലാണ് ഈ ചെറിയ കെട്ടിടത്തില്‍ മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിച്ച് വരുന്നത്. പല സ്ഥലത്തും ഒരോ വര്‍ഷവും വാടക കൂട്ടും. 2004 ലെ വാടകയില്‍ ഇതുവരെ ഒരുമാറ്റവും വരുത്തിയിട്ടില്ല. 2016 മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് വാടക നല്‍കുന്നില്ല. 9 വര്‍ഷമായി വാടക നല്‍കാതെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് . കെട്ടിടം ഒഴിഞ്ഞ് തന്നാല്‍ പുതുക്കി പണിത് മറ്റ് ആര്‍ക്കെങ്കിലും വാടകക്ക് നല്‍കാം. കെട്ടിടം ഒഴിഞ്ഞു കൊടുക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറല്ല. പഴയ വീടാണ് ചെക്ക് പോസ്റ്റായി പ്രവര്‍ത്തിക്കുന്നത്. നേരത്തെ വീടിന് ചെറിയ പണമാണ് നികുതിയായി നല്‍കിയിരുന്നത്. ആര്‍ടിഒ ചെക്ക് പോസ്റ്റിന് വാടകക്ക് നല്‍കിയതിനാല്‍ കെട്ടിട…
Read More »