Kerala
-
ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ ബസ് പൊടുന്നനെ വലത്തേക്കെടുത്തു, ഹാൻഡിൽ തട്ടി യുവതി വീണത് ബസിനടിയിൽ!! ഒന്നാം വിവാഹവാർഷികമാഘോഷിക്കാൻ ഭർത്താവിനൊപ്പം ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു പോകവെ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് യുവതിക്കു ദാരുണാന്ത്യം
എടത്വ: ഇന്ന് ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ഭർത്താവിനൊപ്പം ബൈക്കിൽ പോയ യുവതിക്ക് കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് ദാരുണാന്ത്യം. കൊച്ചി അമൃത ആശുപത്രിയിൽ നഴ്സായ തലവടി ആനപ്രമ്പാൽതെക്ക് കണിച്ചേരിൽ മെറീന റെജിയാണ് (24) ബസിനടിയിൽപ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിൽ തകഴി കേളമംഗലം മുട്ടേൽ കലുങ്കിനു സമീപമായിരുന്നു അപകടം. ബൈക്ക് ബസിനെ മറികടക്കുന്നതിനിടയിൽ ബസ് വലത്തോട്ട് നീങ്ങിയപ്പോൾ ഹാൻഡിലിൽ തട്ടി ബൈക്ക് നിയന്ത്രണം വിടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ബസിൽ ബൈക്ക് തട്ടി നിലത്തുവീണമെറീന ബസിന്റെ ടയറിനടിയിൽ പെടുകയായിരുന്നു. ബൈക്കുമായി 10 മീറ്ററോളം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. അപകട ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. റാന്നി സ്വദേശിയായ മെറീന ജോലി കഴിഞ്ഞ് കൊച്ചിയിൽനിന്ന് ട്രെയിനിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വന്ന് അവിടെ നിന്ന് ഭർത്താവ് ഷാനോയ്ക്കൊപ്പം ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഷാനോയിയെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇന്നു ഇരുവരുടേയും…
Read More » -
തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ നടത്തിയത് ഒന്നാന്തരം പറ്റിപ്പ് പരിപാടി, സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേ!! കളക്ടറോടും റിട്ടേണിങ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിനം ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ ശ്രീലേഖ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേയാണെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ദിവസം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിലെ സ്ഥാനാർഥിയായ ശ്രീലേഖ സമൂഹമാധ്യമത്തിലൂടെ സർവേ പങ്കുവെച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യം മാധ്യമങ്ങളുമായി ചേർന്ന് പ്രീ പോൾ സർവേ നടത്താറുള്ള ഏജൻസിയുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു ആർ ശ്രീരേഖ പങ്കുവെച്ചത്. എന്നാൽ സംഭവത്തിൽ സിപിഐഎമ്മും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ജനങ്ങളെ കബളിപ്പിക്കാൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ശ്രീലേഖ സർവേ പങ്കുവെച്ചതെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ആർ ശ്രീലേഖയ്ക്കെതിരെ നടപടി ആരംഭിച്ചതായി വോട്ടെടുപ്പ് ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. കളക്ടറോടും റിട്ടേണിങ് ഓഫീസറോടും തെരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാംഘട്ട പോളിങ് നടന്ന ചൊവ്വാഴ്ചയാണ് ഫേസ്ബുക്കിൽ എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്ന അഭിപ്രായ സർവേ ആർ ശ്രീലേഖ പങ്കുവെച്ചത്. കൂടെ…
Read More » -
ജനവിധി ചാഞ്ചാടിയേക്കാം; പക്ഷേ പോളിംഗ് സ്്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയില്‍ വോട്ടര്‍മാര്‍; പാലക്കാട് ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിങ് ബൂത്ത് സജ്ജമാക്കിയെന്ന് പരാതി; എല്ലാം കോംപ്രമൈസ് ആക്കിയെന്ന് പഞ്ചായത്ത് അധികൃതര്‍
പാലക്കാട്: തെരഞ്ഞെടുപ്പില്‍ ജനവിധി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയേക്കാം, പക്ഷേ വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തുന്ന പോളിംഗ് സ്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക്. ഫിറ്റ്‌നസ് ഇല്ലാത്തതുകൊണ്ട് അടച്ചിട്ട സ്‌കൂള്‍ കെട്ടിടം പോളിംഗ് ബൂത്താക്കിയെന്ന ആക്ഷേപമാണ് പാലക്കാട്ടു നിന്നുയരുന്നത്. പാലക്കാട് പല്ലഞ്ചാത്തന്നൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്. ഈ ബില്‍ഡിങ്ങിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്നും പഞ്ചായത്ത് തുടര്‍നടപടി സ്വീകരിച്ചില്ലെന്നും വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പോളിങ് ബൂത്ത് ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഈ സ്‌കൂളില്‍ നാലു പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ബൂത്തുകളിലേക്കായി 2000ലധികം ആളുകള്‍ ഇന്ന് ഇവിടെ വോട്ട് രേഖപ്പെടുത്തും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ സുരക്ഷാ മുന്‍ കരുതലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാല്‍ പോളിംഗ്…
Read More » -
ഒരു വടക്കന്‍ വിധിയെഴുത്ത് തുടങ്ങി; ഏഴു ജില്ലകളില്‍ പോളിംഗിന് തുടക്കം; പാലക്കാട് വോട്ടിന് രാഹുലെത്തുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു;
തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള എഴു ജില്ലകളിലാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. വടക്കന്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ എഴിന് പോളിംഗ് ആരംഭിക്കുന്നതിനും മുന്‍പേ തന്നെ വോട്ടര്‍മാര്‍ ബൂത്തുകള്‍ക്ക് മുന്നിലെ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകളിലേക്കും, 3 കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ്. ആകെ 1.53 കോടിയിലധികം വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.…
Read More » -
കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്നുമരണം; ശബരിമല തീര്‍ത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ചു; മരിച്ചവര്‍ ഓട്ടോ യാത്രികര്‍
കൊല്ലം: കൊല്ലം അഞ്ചലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ്. കരവാളൂര്‍ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവര്‍ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Read More » -
പരമാവധി ശിക്ഷ എന്തായിരിക്കും; രാജ്യം കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും; പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കേരളം കണ്ട സമാനതകളില്ലാത്ത ക്രൂരകൃത്യത്തം ചെയ്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാളെ ശിക്ഷ പ്രഖ്യാപിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാള്‍ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് പ്രതികള്‍ കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. ഇത് സമൂഹത്തിന് ഒരു പാഠമാകേണ്ട കേസാണെന്നും, പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. പ്രതികള്‍ക്കെതിരെ ചുമത്തിയ കൂട്ടബലാല്‍സംഗം,…
Read More » -
കുറ്റവിമുക്തനാക്കിയെങ്കിലും മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു ; സിനിമാ സംഘടനകളിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിന് എതിര്‍പ്പറിയിച്ച് ഒരു വിഭാഗം ; ഭിന്നാഭിപ്രായങ്ങളും ശക്തമായി ഉയരുന്നു
കൊച്ചി: മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാസംഘടനകളില്‍ ഭിന്നത. നിര്‍മ്മാതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടേയും സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍ ശബ്ദങ്ങളും. കുറ്റവിമുക്തനാക്കിയെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുള്ളതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പരസ്യവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് വരികയും ഫെഫ്ക്കയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നു എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ ദിലീപിനെ തിടുക്കപ്പെട്ട് തെരഞ്ഞെടുക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സിനിമാ സംഘടനയിലെ ഒരു വിഭാഗം പറയുന്നത്. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ച് ഒരു സംഘടനയ്ക്കും നില്‍ക്കാനാകില്ലെന്നും അങ്ങിനെ ചെയ്യുന്നത് തെറ്റിനും ശരിക്കും ഒപ്പം നില്‍ക്കുന്നത് പോലെയാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അതിനിടയില്‍ അതിജീവിതയ്ക്കൊപ്പമെന്ന സന്ദേശം നല്‍കി സാംസ്‌ക്കാരിക കൂട്ടായ്മകളും രംഗത്ത് വരികയാണ്. മാനവീയം വീഥിയില്‍ ഇന്ന് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാംസ്‌ക്കാരിക കൂട്ടായ്മ ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. സമാനമായ രീതിയിലുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കോഴിക്കോട്…
Read More » -
സുരേഷ്ഗോപി ലോക്സഭയില്‍ വോട്ട് ചെയ്തത് തൃശൂരില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ സമ്മതിദാനം നിര്‍വ്വഹിച്ചത് തിരുവനന്തപുരത്തും ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് വി.സി. സുനില്‍കുമാര്‍
തൃശൂര്‍: സുരേഷ്ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെ തിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ലോക്സഭാ തെര ഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ്ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്ത പുരത്ത് വോട്ടു ചെയ്തെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നുമാണ് വിമര്‍ശിച്ചിരിക്കുന്നത്. സുരേഷ്ഗോപി വോട്ടുചെയ്തത് ചട്ടവിരുദ്ധമായിട്ടാണെന്നും പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ഡിനറി റെസിഡന്‍സ് എന്ന് കാണിച്ച് തൃശൂരില്‍ സുരേഷ്ഗോപി യടക്കം നിരവധി വ്യാജവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും പതിനായിരക്കണക്കിന് ആള്‍ക്കാ രെയാണ് ചേര്‍ത്തതെന്നും സുനില്‍കുമാര്‍ വിമര്‍ശിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ മുക്കാ ട്ടുകര ഡിവിഷനിലെ ഈ വോട്ട് നിലനില്‍ക്കേ അതേ വ്യക്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഡിവിഷനില്‍ പോയി വോട്ടുചെയ്തു എന്നാണ് ആക്ഷേപം. ഒരു കേന്ദ്രമന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും അദ്ദേഹം തിരഞ്ഞെടുപ്പ് നിയമങ്ങളെ പരിപൂര്‍ണമായി ലംഘിച്ചിരിക്കുകയാണെന്നും പറഞ്ഞു. ഇതേ വിഷയം അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഉന്നയിച്ചിട്ടുണ്ട്. മറുപടിയുണ്ടോ എന്ന തലക്കെട്ടിലാണ് കുറിപ്പ്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍…
Read More » -
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയില്‍ പ്രതികരിക്കാതെ അമ്മയിലെ സഹോദരിമാര്‍ എസ്‌കേപ്പാകുന്നു ; എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടന്‍ ബാബുരാജിന്റെ പ്രതികരണം
കൊച്ചി: തലപ്പത്തിരിക്കുന്നത് സ്ത്രീകളായിട്ടും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പുറത്തുവന്ന കോടതിവിധിയില്‍ പ്രതികരിക്കാന്‍ അമ്മയുടെ ഭാരവാഹികള്‍ തയ്യാറാകുന്നില്ലെന്നും അവര്‍ എസ്‌കേപ്പാകുന്നെന്നും നടന്‍ ബാബുരാജിന്റെ വിമര്‍ശനം. കോടതി വിധിയെ മാനിക്കുന്നുവെങ്കിലും അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ബാബുരാജ് തുറന്നടിച്ചു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊ ക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അമ്മയുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം തന്നെ കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ സംഘ ടനയില്‍ തിരിച്ചെടുക്കുന്ന കാര്യം എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യുക യുമു ണ്ടായി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസില്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘അമ്മ’ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.…
Read More » -
പരാതി നല്‍കാന്‍ താമസിച്ചതും കെപിസിസി അദ്ധ്യക്ഷന് കൈമാറിയതും സംശയത്തിന് കാരണം ; നല്‍കിയ വാട്‌സാപ്പ് ചാറ്റ് ഉള്‍പ്പെടെയുളള തെളിവുകള്‍ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും കോടതി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കുര്‍ ജാമ്യം നല്‍കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനത്തിന് കാരണം നല്‍കിയ ബലാത്സംഗ പരാതിയില്‍ ഉയര്‍ന്ന സംശയം. സമ്മര്‍ദത്താലാകാം പരാതി നല്‍കിയതെന്നാണ് കോടതി വിലയിരുത്തല്‍. പരാതി പൊലീസിന് നല്‍കാതെ കെപിസിസി പ്രസിഡന്റിന് നല്‍കിയതും പരാതിയുടെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. ഹാജരാക്കിയ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു. ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നാണ് നിര്‍ദേശം. ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം…
Read More »