Kerala
-
ഇരയ്‌ക്കൊപ്പവും വേട്ടക്കാരനുമൊപ്പം എങ്ങിനെ ഒരുമിച്ച് ഓടാനാകും? അവനും വേണം അവളും വേണമെന്ന് പറയുന്നത് ശരിയും തെറ്റും ഒരുപോലെ വേണമെന്ന് പറയുന്നത് പോലെയാണ് ; അമ്മയേയും ഫെഫ്ക്കയേയും വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
കൊച്ചി: നടി ആക്രമിക്കപ്പെട്ട മലയാളത്തിലെ സിനിമാസംഘടനകളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. താരസംഘടനകള്‍ എന്നെങ്കിലും അവള്‍ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ എന്നും അവളെ പരിഗണിച്ചിട്ട് പോലുമുണ്ടോയെന്നും ചോദിച്ചു. മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ അമ്മയെയാണ് വിമര്‍ശിച്ചത്. സ്ത്രീകള്‍ താരസംഘടനയുടെ തലപ്പത്ത് വന്നപ്പോള്‍ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ വേട്ടക്കാരനും ഇരയ്ക്കുമൊപ്പം ഒരു പോലെ നില്‍ക്കുന്ന ധൈര്യമില്ലായ്മയാണ് എക്‌സിക്യുട്ടീവുകളില്‍ നിന്നും കണ്ടതെന്നും പറഞ്ഞു. മുമ്പുണ്ടായിരുന്നവരുടെ ശബ്ദം തന്നെയാണ് ഇപ്പോഴുള്ളവരുടെയും ശബ്ദമെന്നും ഒരു മാറ്റവും ഇക്കാര്യത്തില്‍ ഇല്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അവളും വേണം അവനും വേണം എന്നാണ് ഒരു ഭാരവാഹി പറഞ്ഞത്. ശരിയും വേണം തെറ്റും ഒരുപോലെ വേണം എന്ന് എങ്ങനെ പറയാന്‍ കഴിയും. താന്‍ നടിയോടൊപ്പവും പ്രതിയോടൊപ്പവും നില്‍ക്കും എന്ന് പറയുന്നത് നിലപാടല്ല. ധൈര്യമില്ലായ്മയാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെയും ഭാഗ്യലക്ഷ്മി ആഞ്ഞടിച്ചു. തുടക്കത്തില്‍ അവള്‍ക്കൊപ്പം എന്ന നിലപാട് സ്വീകരിച്ച ഫെഫ്ക ജനറല്‍ സെക്രട്ടറി…
Read More » -
രണ്ടാംഘട്ട വോട്ടെടുപ്പില്‍ ദിലീപ് വിധിനിര്‍ണയിക്കുമോ എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക; നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി മനസില്‍ വെച്ച് വോട്ടര്‍മാര്‍ വോട്ടുകുത്തിയാല്‍; അവസാന നിമിഷം കലമുടച്ചതിന്റെ വേവലാതി കോണ്‍ഗ്രസിന്; വിചാരിച്ച ഗ്രിപ്പിനേക്കാള്‍ നേട്ടം കൊയ്ത് ഇടതുപക്ഷം; മൗനത്തിലാണ്ട് ബിജെപി; പി.ടി.യാണ് ഞങ്ങളുടെ ഹീറോയെന്ന് ഓര്‍മിപ്പിച്ച് ടി.സിദ്ധിഖ് എംഎല്‍എ
തൃശൂര്‍: രണ്ടാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം കഴിയുമ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിക്ക് രാഷ്ട്രീയമാനം കൈവന്ന സാഹചര്യത്തില്‍ വോട്ടര്‍മാര്‍ 11ന് ജനവിധി രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക. സ്ത്രീ വോട്ടര്‍മാര്‍ കോടതി വിധിയോടുള്ള അവരുടെ പ്രതികരണം വോട്ടിംഗ് മെഷിനില്‍ കാണിക്കുമോ എന്നറിയില്ല എന്ന ആശങ്ക പല സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. ഒന്നാംഘട്ട വോട്ടെടുപ്പിനേക്കാള്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ കോടതി വിധി റിഫ്‌ളക്ട് ചെയ്യുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നുണ്ട്. പ്രത്യേകിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഹോം ജില്ലയായതിനാല്‍ തൃശൂരില്‍ വിധിയുടെ അലയൊലി പോളിംഗ് ബൂത്തിലുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കക്ഷികളുടേയും സ്ഥാനാര്‍ത്ഥികളുടേയും ആശങ്ക. യുഡിഎഫിനെ ആകപ്പാടെ വെട്ടിലാക്കി അടൂര്‍ പ്രകാശ് നടത്തിയ ദിലീപ് അനുകൂല പ്രസ്താവന തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം അടൂര്‍ പ്രകാശ് നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദമാവുകയും കേരളമാകെ…
Read More » -
തെരഞ്ഞെടുപ്പില്‍ സിപിഐ എം വ്യാപകമായി കള്ളവോട്ട് നടത്തുന്നെന്ന് കെ. മുരളീധരന്‍ ; വ്യാജന്മാരെ രംഗത്തിറക്കിയെന്നും ആക്ഷേപം ; ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത് മന്ത്രിയുടെ നേതൃത്വത്തിലെന്നും ആരോപണം
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും സിപിഐഎം ഇവരെ കള്ളവോട്ട് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്നും ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഐഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും ആരോപിച്ചു. സ്ഥാനാര്‍ഥിയുടെ പേര് മാറ്റിയാണ് എല്‍ഡിഎഫ് തുടങ്ങിയതെന്നും ശ്രീകണ്‌ഠേശ്വരം ഭാഗത്തുള്ള ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ ഇവിടെയും വോട്ട് ചേര്‍ത്തു. വോട്ട് ചലഞ്ച് ചെയ്തപ്പോള്‍ ചാലഞ്ച് ചെയ്യാനുള്ള ഫോറം തീര്‍ന്ന് എന്ന് പറഞ്ഞുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തി നടക്കുന്നതെന്ന് അദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ക്യാമറ വെക്കണം എന്ന് ആവശ്യപ്പെട്ടു. 7 മണിക്ക് ക്യാമറ സ്ഥാപിച്ചില്ല. ക്യാമറ സ്ഥാപിച്ചത് 8 മണിക്കാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകള്‍ ലഭിക്കും. വ്യാജന്‍ന്മാരെ രംഗത്തിറക്കിയതില്‍ കാര്യമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മനസ്സിലാകുമെന്ന് കെ മുരളീധരന്‍ പറഞ്ഞു പറഞ്ഞു. വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഐഎം പ്രവര്‍ത്തകര്‍…
Read More » -
നടി ആക്രമിക്കപ്പെട്ട കേസ് : അടൂര്‍പ്രകാശിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ; രാഷ്ട്രീയത്തില്‍ ആയാലും അല്ലെങ്കിലും അധികാരമുള്ളവര്‍ എല്ലായ്‌പ്പോഴും വേട്ടക്കാരനൊപ്പമാണെന്നും ആക്ഷേപം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിന്റെ ഇടപെട ല്‍ അന്വേഷിക്കണമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിന്റെ ഇന്നത്തെ പ്രതിക രണം വ്യക്തമായ ബോദ്ധ്യത്തില്‍ നിന്നുകൊണ്ട് പറയുന്നത് പോലെയാണെന്നും രാഷ്ട്രീയ ത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവര്‍ വേട്ടക്കാരനൊപ്പമാണെന്നും പറഞ്ഞു. രാഹുല്‍ മങ്കൂട്ടത്തില്‍ വിഷയത്തില്‍ യുഡിഎഫ് എടുത്ത നടപടി എടുത്തത് എങ്ങിനെ യാണെന്ന് നമ്മള്‍ കണ്ടതാണ്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇങ്ങനെ ആകുമോ പെരുമാറുക എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. യുഡിഎഫ് അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു എന്നും പറഞ്ഞു. വിധി കേള്‍ക്കാന്‍ ദിലീപ് പോയത് തയ്യാറെടുപ്പോടെ യാണെന്ന് തോന്നി. ക്രിമിനല്‍ സംഘം തന്നെപ്പെടുത്തി എന്നാണ് ദിലീപ് പറഞ്ഞത്. എന്തിന് പെടുത്തി എന്ന്കൂടി അറിയണം. അയാളുടെ പേര് പറഞ്ഞത് അതിജീവിതയല്ല ഒന്നാം പ്രതിയാണെന്നും ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇത്രയും നാള്‍ ജയിലില്‍ ഇടാന്‍ പറ്റുമോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. രണ്ടു മണിക്കൂര്‍ കാറിനുള്ളില്‍ അനുഭവിച്ചതിന്റെ നൂറിരട്ടി വേദനയാണ് അവള്‍ 15…
Read More » -
വഞ്ചിയൂരിലെ ബൂത്ത് രണ്ടിലെ വോട്ടര്‍ പട്ടികയില്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ; വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി, ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ; ഭിന്നലിംഗക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകരെന്ന് എല്‍ഡിഎഫ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ രണ്ടാം ബൂത്തിലെ സംഘര്‍ഷത്തില്‍ വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇല്ലെന്ന ബിജെപി വാദം പൊളിയുന്നു. ഇവിടുത്തെ വോട്ടര്‍ പട്ടികയില്‍ 8 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ട്. വിവരം പുറത്തുവന്നതോടെ വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്ജന്‍ഡെഴ്‌സ് ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധിച്ചത് തങ്ങളുടെ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനാണെന്നും പറഞ്ഞു. പട്ടികയില്‍ ട്രാന്‍സ്ജന്റര്‍ ഇല്ല എന്നും കള്ളവോട്ട് ചെയ്തു, വാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ആരും താമസമുള്ളതായി അറിയില്ലെന്നുമായിരുന്നു നേരത്തെ ബിജെപി ആരോപണം. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്സ് ഒന്നിച്ച് താമസിക്കുന്ന ഇടമാണ് വഞ്ചിയൂരെന്ന് എല്‍ഡിഎഫ് പറയുന്നു. അതേസമയം വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സ് കള്ളവോട്ട് ചെയ്തു, സിപിഐഎം 250 ലേറെ കള്ളവോട്ടുകള്‍ മറിച്ചുവെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. വഞ്ചിയൂര്‍ ബൂത്ത് രണ്ടിന് മുന്നില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി വനിതാ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞതായി പരാതി. വോട്ട് ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ തടഞ്ഞു. 250 ലേറെ കള്ളവോട്ട്…
Read More » -
ഞാന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമെന്ന് ആസിഫ് അലി; ദിലീപിനൊപ്പം നിന്നതിന് ഏറെ പരിഹസിക്കപ്പെട്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് മുകേഷ്
കോടതി വിധിയെ മാനിക്കുന്നുവെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടാണ് തന്റേത് എന്നും നടന്‍ ആസിഫ് അലി . പ്രത്യേകമായി ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായമില്ല. കോടതി വിധിയില്‍ അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. കുറ്റവിമുക്തനാക്കപ്പെട്ടയാളെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സ്വാഭാവികമായ നടപടിയാണ്. ഞാന്‍ എപ്പോഴും അതിജീവിതയ്ക്കൊപ്പം-ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ദിലീപിനൊപ്പം നിന്നതിന് ഏറെ പരിഹാസം കേട്ടുവെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനൊപ്പം നിന്നതില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് വന്നത് വളരെ നല്ല വിധിയാണെന്നും കേസിനെ അനുകൂലിച്ചതിന്റെ പേരില്‍ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. ദിലീപേട്ടന്‍ ഇപ്പോള്‍ വിളിച്ചതേയുള്ളു. ദൈവഭാഗ്യമുണ്ടെന്നും സത്യം തെളിയുമെന്നും പറഞ്ഞു. വോട്ട് ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ദിലീപിനെതിരെ ഉണ്ടാക്കിയത് കള്ളക്കേസാണ്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.അതിജീവിതയ്ക്കൊപ്പവും ദിലീപിനൊപ്പവും നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. രണ്ടുപേരും വേണ്ടപ്പെട്ടവരാണ് – ധര്‍മ്മജന്‍ വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത്…
Read More » -
അമ്പാനേ അല്ല അടൂരേ ശ്രദ്ധിക്കണ്ടേ; എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച അടൂരിന് എട്ടിന്റെ പണി; പോളിംഗിനിടെ ജനവികാരം കോണ്‍ഗ്രസിനെതിരാക്കിയ അടൂര്‍ പ്രകാശിന് വിമര്‍ശനം; പറഞ്ഞതെല്ലാം നിഷേധിച്ച് അടൂര്‍ പ്രകാശ്; കോണ്‍ഗ്രസിനെതിരെ വാളെടുത്ത് ഇടതുപക്ഷം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച് ഡയലോഗടിച്ച അടൂര്‍ പ്രകാശിന് കിട്ടിയത് എട്ടിന്റെ പണി. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് നടക്കുമ്പോള്‍ ജനവികാരം കോണ്‍ഗ്രസിന് എതിരാക്കുന്ന തരത്തില്‍ അടൂര്‍ പ്രകാശ് നടത്തിയ പരാമര്‍ശം അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി. താന്‍ ഒറ്റപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ മാധ്യമങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ അടൂര്‍ പ്രകാശ് ശ്രമിച്ചു. കോണ്‍ഗ്രസായിട്ട് കയ്യില്‍ ആയുധം കൊണ്ടുതന്ന് തങ്ങളെ ആക്രമിക്കൂ എന്ന് പറയുമ്പോള്‍ എങ്ങിനെ ആക്രമിക്കാതിരിക്കും എന്നതിനാല്‍ ഇടതുപക്ഷം അടൂരിന്റെ വാക്കുകളെ ശക്തകമായ ആയുധമാക്കി കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ ഉപയോഗിച്ചു തുടങ്ങി. അടൂര്‍ പ്രകാശിന്റെ ദിലീപ് അനുകൂല പ്രസ്താവനക്കെതിരെ ലീഗ് അടക്കമുള്ള സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന. പോളിംഗ് നടക്കുന്ന അവസരത്തില്‍ വാവിട്ട വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് യുഡിഎഫിലെ ഘടകകക്ഷികള്‍ താക്കീത് നല്‍കി. അതേസമയം പ്രതികരണം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് അടൂര്‍ പ്രകാശ് രംഗത്തെത്തി. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താന്‍ പറഞ്ഞതെന്നും ചില ഭാഗങ്ങള്‍…
Read More » -
ഇതു താന്‍ടാ കോണ്‍ഗ്രസ്; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി; കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്; മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: അഞ്ചാളും പതിനഞ്ച് അഭിപ്രായവും അതാണ് കോണ്‍ഗ്രസ് എന്ന് പറയാറുണ്ട്. ഇതു താന്‍ടാ കോണ്‍ഗ്രസ് എന്ന് മാങ്കൂട്ടത്തില്‍ കൊച്ചിന്റെ കാര്യത്തില്‍ കേരളത്തിന് കാണിച്ചുകൊടുത്ത അടിപിടി ഒന്നൊതുങ്ങിയപ്പോഴേക്കും ദിലീപിന്റെ കാര്യത്തില്‍ അവനവന്‍ അഭിപ്രായങ്ങളുമായെത്തി കോണ്‍ഗ്രസില്‍ പോര്‍വിളി രൂക്ഷമാകുന്നു. അടൂര്‍ പ്രകാശ് തൊടുത്തുവിട്ട അസ്ത്രത്തിന് എതിരെ വരുന്ന അസ്ത്രക്കൂട്ടം ചെറുതല്ല. മുന്‍പദ്ദേഹം മാങ്കൂട്ടത്തിലിനെ പിന്തുണച്ചു, ഇപ്പോള്‍ ദിലീപിനെയും. പക്ഷേ ദിലീപ് കേസില്‍ കെപിസിസി തന്നെ അടൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തിയും അമ്പരപ്പും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ച് നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. അടൂര്‍ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസന്‍ പറഞ്ഞു. മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍…
Read More » -
മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ മാത്രമല്ല ദിലീപിന്റെ കാര്യത്തിലുമുണ്ട് കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം; ദിലീപിനെ പിന്തുണച്ച് അടൂര്‍ പ്രകാശ്: കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല; ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കെ.മുരളീധരന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിശിതമായി വിമര്‍ശിച്ച് എതിര്‍ത്തും രണ്ടു ചേരിയായി തിരിഞ്ഞ കോണ്‍ഗ്രസ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട വിഷയത്തിലും രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് വാദപ്രതിവാദം കൊഴുപ്പിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്റെ ദിലീപ് അനുകൂല പ്രതികരണം ഉണ്ടായത്. ഉത്തത പോലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ ദിലീപിന്റെ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. സര്‍ക്കാര്‍ ദ്രോഹിക്കാന്‍ അപ്പീല്‍ പോകുകയാണെന്നും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ…
Read More » -
കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസമെന്ന് രണ്‍ജി പണിക്കര്‍; പോലീസിനും മാധ്യമങ്ങള്‍ക്കും വിമര്‍ശനം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. പോലീസിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവും ദിലീപിനെ ന്യായീകരിച്ചുകൊണ്ട് രണ്‍ജി പണിക്കര്‍ ഉന്നയിച്ചു. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. രണ്‍ജി പണിക്കര്‍ പറഞ്ഞത്….. കോടതി ഉത്തരവ് വായിച്ചിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്, വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങള്‍ കേട്ടില്ലേ?. കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാല്‍ എന്താണ് തെറ്റ്? രാജ്യത്ത് പോലീസുകാര്‍ കള്ള തെളിവുകള്‍ ഉണ്ടാക്കിയ സംഭവം ഉണ്ടായിട്ടില്ലേ? മാധ്യമങ്ങള്‍ക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ? മാധ്യമങ്ങള്‍ക്ക് അജണ്ടയുണ്ട്. മാധ്യമങ്ങള്‍ കെട്ടിപ്പൊക്കുന്ന കാര്യങ്ങള്‍ സാധൂകരിക്കാന്‍ അവര്‍ എന്തും ചെയ്യും. ഗൂഢാലോചന…
Read More »