സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചു, പക്ഷെ വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി, രോഗിയിൽ നിന്ന് ആവശ്യപ്പെട്ടത് 20 ലക്ഷം, ദാതാവിന് കൊടുത്തത് 90 ലക്ഷം!! മഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം വിപുലമാക്കി പോലീസ്

കൊച്ചി: സംസ്ഥാന തലത്തിൽ അവയവക്കടത്തിനായി വ്യാജരേഖയുണ്ടാക്കി നൽകിയ കേസിലെ മുഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസെടുത്തതിനു പിന്നാലെ ഇയാൾ സംസ്ഥാനം വിട്ടതായി സൂചനയുണ്ടെന്നും എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളിൽ ശൃംഖലകളുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അവയവ കടത്തു സംഘം രോഗിയിൽ നിന്ന് വൃക്കയ്ക്ക് വേണ്ടി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയാണ്. എന്നാൽ ദാതാവിന് കൈമാറിയത് 9 ലക്ഷം മാത്രമാണെന്നും പോലീസ് പറഞ്ഞു. മാത്രമല്ല സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചിട്ടും എറണാകുളം വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി. ഈ യുവതിക്ക് വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം എന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചു. ഇതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് പോലീസ് ഇപ്പോൾ.






