Breaking NewsKeralaLead NewsNEWSpolitics

‘കൃത്യമായ ആസൂത്രണത്തോടെ, മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളാണ് കേരള ഹൗസിൽ അരങ്ങേറിയത്; പ്രകടനത്തിനായിയെത്തിയവർക്ക് ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള പണം നൽകിയത് ഒരു എംപിയാണ് ‘- സണ്ണി ജോസഫിനെതിരെ നടന്ന പ്രതിഷേധത്തിൽ പ്രതികരിച്ച് എൻ.എസ്.യു (ഐ)

ന്യൂഡൽഹി: മുഖ്യമന്ത്രിയെ ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം നടത്തിയത് എൻ.എസ്.യു (ഐ) അല്ലെന്ന് സംഘടനയുടെ ദേശിയ അധ്യക്ഷൻ വിനോദ് ജാഖർ. ജെൻ സിയുടെയും, എൻ.എസ്.യു (ഐ)യുടെയും പേരിൽ പ്രതിഷേധ സമരം നടത്തിയത് മുസ്ലിം ലീഗും എം.എസ്.എഫും ആണെന്നും വിനോദ് ജാഖർ ആരോപിച്ചു.

രാത്രി പ്രതിഷേധത്തിന് കേരള ഹൗസിൽ എത്തിയവർക്ക് യൂബറിന്റെ തുകയും ഭക്ഷണവും വാങ്ങിനൽകിയത് ഒരു എംപി ആണെന്ന സംശയവും എൻ.എസ്.യു (ഐ) നേതൃത്വത്തിന് ഉണ്ട്.

Signature-ad

കൃത്യമായ ആസൂത്രണത്തോടെ, മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളാണ് കേരള ഹൗസിൽ അരങ്ങേറിയത് എന്നാണ് എൻ.എസ്.യു (ഐ) നേതൃത്വം പറയുന്നത്. കോൺഗ്രസ് നേതാക്കൾക്ക് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് ചിലർ എൻ.എസ്.യു (ഐ) പ്രവർത്തകരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലർ അതിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, സ്വീകരണം ആസൂത്രണം ചെയ്തവർക്ക് മറ്റ്‌ ചില ലക്ഷ്യങ്ങൾകൂടി ഉണ്ടായിരുന്നു എന്നാണ് എൻ.എസ്.യു (ഐ) ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ നിശ്ചയിച്ചതിലും താമസിച്ചാണ് വി.ഡി. സതീശനും സണ്ണി ജോസഫും കേരള ഹൗസിൽ എത്തിയത്. ദീർഘനേരം കേരള ഹൗസിന് സമീപത്തുണ്ടായിരുന്നവർക്ക് ഭക്ഷണം ലഭ്യമാക്കിയിരുന്നു എന്നാണ് എൻ.എസ്.യു (ഐ) നേതാക്കൾ പറയുന്നത്.

ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള പണം ഇവർക്ക് നൽകിയത് ഒരു പാർലമെന്റ് അംഗമാണെന്ന് പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരിൽനിന്ന് മനസിലായതായി എൻ.എസ്.യു (ഐ) നേതാക്കൾ പറഞ്ഞു. കൂടുതൽ തെളിവുകൾ ലഭിച്ചശേഷം ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്താമെന്നാണ് നേതാക്കളുടെ നിലപാട്.

സണ്ണി ജോസഫിനെതിരായി ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് എംഎസ്എഫ്. ജെൻ-സി കൂട്ടായ്മയാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചതെന്നും അതിൽ മുസ്ലിം ലീഗിനോ എംഎസ്എഫിനോ കെഎംസിസിക്കോ പങ്കില്ലെന്നും ഡൽഹി കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം അറിയിച്ചു. യുഡിഎഫിന്റെ എല്ലാ വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവരും സ്വീകരണത്തിൽ പങ്കെടുത്തിട്ടിട്ടുണ്ട്. അവർ ജെൻ-സി കൂട്ടായ്മയുടെ പേരിലാണ് സ്വീകരണം സംഘടിപ്പിച്ചതെന്നും മുസ്ലിം ലീഗിന്റെ ഡൽഹിയിലെ നേതാവുകൂടിയായ മുഹമ്മദ് ഹലീം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: