Kerala

    • ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

      കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസില്‍നിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരന്‍ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫര്‍ മരിച്ചത്. സിറാജിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്തിരുന്ന ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയില്‍ അബ്ദു റഹീം…

      Read More »
    • ലീഗുമായി അഞ്ച് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്, ചര്‍ച്ച സജീവം; ഇരുപാര്‍ട്ടികള്‍ക്കും നേട്ടമെന്ന് വിലയിരുത്തല്‍

      കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം. ഇത് സംബന്ധിച്ച് ഇരുപാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആലോചന നടന്നതായാണ് വിവരം. മുസ്ലീം ലീഗിന്റെ കൈവശമുള്ള കളമശ്ശേരി, ഗുരുവായൂര്‍, പൂനലൂര്‍, അഴീക്കോട്, തിരുവമ്പാടി എന്നിവ കോണ്‍ഗ്രസിന് കൈമാറുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കളമശ്ശേരിക്ക് പകരം മുസ്ലീം ലീഗിന് കൊച്ചി നല്‍കിയേക്കും. കെ.ടി ജലീല്‍ തുടര്‍ച്ചയായി ജയിക്കുന്ന കോണ്‍ഗ്രസിന്റെ കൈവശമുള്ള തവനൂര്‍ ലീഗിന് നല്‍കിയേക്കും. പകരം ഗുരുവായൂര്‍ സീറ്റ് പകരം ആവശ്യപ്പെടും. 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മേല്‍ക്കൈ നേടിയിരുന്നു. പുനലൂരും ഇരവിപുരവുമായി വച്ചുമാറാനുള്ള സാധ്യതയുമുണ്ട്. മുസ്ലീം ലീഗ് അഴീക്കോടിന് പകരം കണ്ണൂര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, റിജില്‍ മാക്കുറ്റി മികച്ച സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനാല്‍ അതിന് സാധ്യത വിദൂരമാണ്. തിരുവമ്പാടിക്ക് പകരം ബേപ്പൂരോ നാദാപുരമോ ലീഗിന് നല്‍കിയേക്കും. സീറ്റുകള്‍ വച്ചുമാറുന്നത് കോണ്‍ഗ്രസിനും ലീഗിനും ഒരുപോലെ ഗുണം…

      Read More »
    • രാത്രി ഹൃദ്രോഗിയായ അമ്മയെശുശ്രൂഷിച്ചു; കൊല്ലത്ത് ക്ലാസ്മുറിയില്‍ ഉറങ്ങിയ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് അധ്യാപിക

      കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് കിടന്ന വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. സംഭവത്തില്‍ തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകിട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ പറഞ്ഞു. ഇതോടെയാണ് ചികിത്സ തേടിയത്. തലയ്ക്കകത്ത് രക്തശ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ…

      Read More »
    • ‘വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കും ഉണ്ട്’

      തൃശൂര്‍: വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയര്‍ത്തിക്കാട്ടി കൂടുതല്‍ വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ന് കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് ചര്‍ച്ചയിലാണ് വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മറുപടി നല്‍കിയത്. കൂടുതല്‍ വേലായുധന്‍മാരെ തനിക്ക് കാണിച്ചുതരാന്‍ സാധിക്കുമെന്നും വീടില്ലാത്തവരുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും കലുങ്ക് ചര്‍ച്ചക്കിടെ സുരേഷ് ഗോപി വ്യക്തമാക്കി. കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. ”ചില കൈപ്പിഴകള്‍ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട. നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കും ഉണ്ട്. വേലായുധന്‍ ചേട്ടന് വീട് കിട്ടിയതില്‍ സന്തോഷം. നല്ലകാര്യം. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കും. പാര്‍ട്ടി തയാറെടുത്ത് ഇരുന്നോളൂ. ആര്‍ജവവും ചങ്കൂറ്റവും കാണിക്കണം. ഞാന്‍ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാന്‍ പോകും” സുരേഷ് ഗോപി പറഞ്ഞു. പുള്ള് സ്വദേശി കൊച്ചുവേലായുധന്റെ വീടിനായുള്ള അപേക്ഷ…

      Read More »
    • റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല; നിയമ നടപടിക്കു താത്പര്യമില്ലെന്ന് നടി; രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്‌ളീല സന്ദേശം അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറി; അന്വേഷണം ഇഴയാന്‍ സാധ്യത

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല. റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഇതോടെ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴിയെടുക്കലിനിടെ രാഹുല്‍ അശ്‌ളീല സന്ദേശം അയച്ചെന്ന ആരോപണം ക്രൈംബ്രാഞ്ചിനോട് റിനി ആവര്‍ത്തിച്ചിരുന്നു. തെളിവായി സ്‌ക്രീന്‍ ഷോട്ടുകളും കൈമാറി. എന്നാല്‍ നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് റിനി ക്രൈംബ്രാഞ്ചിനെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. അതേസമയം റിനി നല്‍കിയ തെളിവുകള്‍ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നാണ് സൂചന. അതിനാലാണ് കേസില്‍ റിനിയെ സാക്ഷിയാക്കുന്നതാവും ഉചിതമെന്നും നിയമോപദേശം ലഭിച്ചത്. റിനി സാക്ഷിയാകുന്നതോടെ രാഹുലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ പരാതിക്കാരില്ലാതായിരിക്കുകയാണ്. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുമെന്ന സ്ഥിതിയാണ് ഉള്ളത്.    

      Read More »
    • ‘സാമൂഹിക അകലം പാലിച്ചില്ല, പ്രകോപനപരമായ മുദ്രാവാക്യം വിളി, സംഘം ചേരല്‍’: സുജിത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞ വിവിധ കേസുകള്‍ ഇവ; എഫ്‌ഐആറുകള്‍ നിയമസഭാ വെബ്‌സൈറ്റില്‍; പലതിലും പേരുപോലുമില്ല; തിരിച്ചറിയാവുന്ന വ്യക്തികളില്‍ ഒരാള്‍ മാത്രം

      തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ വിവിധ കേസുകളുണ്ടെന്ന മുഖ്യന്ത്രിയുടെ പരാമര്‍ശത്തിനു പിന്നാലെ, കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സുജിത്തിനെതിരെ രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതിനുപിന്നാലെ സുജിത്തിനെതിരായ 11 കേസുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. 11 കേസുകളുടെയും എഫ്ഐആര്‍ നിയമസഭാ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. 2018നും 2024നും ഇടയില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളാണ് സുജിത്തിനെതിരെ ഉള്ളത്. ചില കേസ് വിവരങ്ങളില്‍ സുജിത്തിന്റെ പേര് പോലും ഇല്ല. പകരം ‘തിരിച്ചറിയാവുന്ന വ്യക്തികളില്‍ ഒരാള്‍’ എന്ന് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കേസുകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനാണ്. കോവിഡ് സമയത്ത് സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പൊതുവഴി തടയല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍ തുടങ്ങിയവയും മുഖ്യമന്ത്രി പറഞ്ഞ ‘വിവിധ’ കേസുകളില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് രണ്ടു കേസുണ്ട്. ഈ കേസുകളില്‍ 13 ഉം 11 ഉം വീതം പ്രതികളുടെ…

      Read More »
    • ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചതിന് നടപടി ; കാരണം കാണിക്കലിന് മറുപടി നോക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം ; പീച്ചി എസ്എച്ച്ഒ പി.എം. രതീഷിനെ സസ്‌പെന്റ് ചെയ്തു

      തൃശ്ശൂര്‍: ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കടവന്ത്ര എസ്എച്ച്ഒ പി എം രതീഷിനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് മര്‍ദനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ദക്ഷിണമേഖല ഐജിയാണ് എസ് ശ്യാംസുന്ദറാണ് രതീഷിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് നടപടി. സംഭവത്തില്‍ രതീഷിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. എന്നാല്‍ അതുവരെ കാത്തിരിക്കേണ്ടതില്ലെന്ന ആഭ്യന്തരവകുപ്പി ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്. 2023 മെയിലാണ് ഹോട്ടല്‍ ഉടമയായ കെ പി ഔസേപ്പിനും മകനും ജീവനക്കാര്‍ക്കും പീച്ചി സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റത്. രതീഷ് ഈ സമയത്ത് പീച്ചി എസ്‌ഐ ആയിരുന്നു. ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തര്‍ക്കത്തിനു പിന്നാലെയായിരുന്നു മര്‍ദ്ദനം. പരാതി പറയാനെത്തിയ ഹോട്ടല്‍ മാനേജറേയും ഡ്രൈവറേയും അന്നത്തെ പീച്ചി സ്റ്റേഷന്‍ എസ് ഐ ആയിരുന്ന രതീഷ് മുഖത്തടിച്ചെന്നായിരുന്നു പരാതി. പിന്നാലെ വിവരം അറിഞ്ഞെത്തിയ ഔസേപ്പിനേയും മകനേയും രതീഷ് ഭീഷണിപ്പെടുത്തി. പരാതിക്കാരനായ ദിനേശിന്റെ സഹോദരീപുത്രന്…

      Read More »
    • മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ല ; ലീലാവതി ടീച്ചര്‍ക്ക് പിന്തുണയുമായി മഹാരാജാസ് കോളേജിലെ മുന്‍ ശിഷ്യഗണങ്ങള്‍ ; അറിഞ്ഞില്ലെന്ന് ഹിന്ദുഐക്യവേദി

      കൊച്ചി: ഗാസയിലെ കുട്ടികളുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ സാഹിത്യകാരിയും നിരൂപകയും അദ്ധ്യാപികയുമായ എം. ലീലാവതി ടീച്ചര്‍ക്ക് പ്രതിരോധവുമായി മഹാരാജാസ് കോളേജിലെ ശിഷ്യഗണങ്ങള്‍. മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്ന് മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പറഞ്ഞു. നടക്കുന്നത് നീചമായ സൈബര്‍ ആക്രമണമാണെന്നും കണ്ടുനില്‍ക്കില്ലെന്നും പറഞ്ഞു. തന്റെ 98 ാം പിറന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക എന്ന ടീച്ചറിന്റെ പ്രസ്താവനയാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോയെന്നും ആക്ഷേപിച്ച് കെ.പി. ശശികല അടക്കമുള്ളവര്‍ ആക്രമണവുമായി രംഗത്ത് വരികയായിരുന്നു. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്കെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നായിരുന്നു സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ലീലാവതി ടീച്ചറുടെ പ്രതികരണം.…

      Read More »
    • പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഭയംകൊണ്ട് ; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും ഒക്കെ കാണുമ്പോള്‍ പേടി

      തിരുവനന്തപുരം: പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുന്നംകുളം മര്‍ദ്ദനക്കേസില്‍ പ്രതികളായ പോലീസുകാരെ പുറത്താക്കും വരെ സമരം തുടരുമെന്നും രണ്ട എംഎല്‍എ മാര്‍ സത്യാഗ്രഹം ഇന്നുമുതല്‍ തുടങ്ങുമെന്നും പറഞ്ഞു. സംസ്ഥാനത്തെ പോലീസ് മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. കേരളം പഴയസെല്‍ ഭരണത്തിന്റെ ഓര്‍മ്മയിലേക്ക് പോകുകയാണെന്നും പോലീസ് മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പറഞ്ഞു. പോലീസുകാര്‍ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പോലീസുകാര്‍ക്ക് സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പേടിയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ജനങ്ങള്‍ക്ക് ഭയമാണ്. തന്റെ വീട്ടിലേക്ക് വരെ പാര്‍ട്ടിഗുണ്ടകള്‍ എത്തിയപ്പോള്‍ പോലീസ് നോക്കി നിന്നെന്നും പോലീസിന്റെ അനുവാദത്തോടെ പ്രതിപക്ഷത്തിന് നേരെ പാര്‍ട്ടിക്കാര്‍ പോലും അക്രമം നടത്തുകയാണെന്നും ഒമ്പത് വര്‍ഷംകൊണ്ട് പോലീസിന്റെ ഹൈറാര്‍ക്കി മുഖ്യമന്ത്രി തകര്‍ത്തെന്നും പറഞ്ഞു. ഇതിനെല്ലാം മുഖ്യമന്ത്രി പൊതുസമുഹത്തോട് മറുപടി പറയേണ്ടതുണ്ട്്. ഇത് സ്റ്റാലിന്റെ റഷ്യയല്ല ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഇന്റലിജന്റ്‌സ് സംവിധാനം…

      Read More »
    • ഇന്ത്യയിലെ ഏറ്റവും നല്ല പോലീസുകാര്‍ കേരളത്തിലേത് ; എന്നാല്‍ സമ്പൂര്‍ണ്ണമായി നല്ലവര്‍ എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി ; ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടു

      തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടതായും ഒന്നോ രണ്ടോ പോലീസുകാരുടെ പേരില്‍ മുഴുവന്‍ സേനയെയും പഴിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സുജിത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നാലുപോലീസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. വകുപ്പ്തല നടപടികളില്‍ പുന: പരിശോധന നടന്നുവരികയാണെന്നും പറഞ്ഞു. 2016 മെയ് മുതല്‍ 2024 ജൂണ്‍ വരെ 108 പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. 2024 ഒക്‌ടോബര്‍ മുതല്‍ 2025 സെപ്തംബര്‍ വരെ 36 പോലീസുകാരെ പിരിച്ചുവിട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷകാലത്ത് 144 പോലീസുകാരേയും പിരിച്ചുവിട്ടു. 2016 മുതല്‍ സമഗ്രമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കുന്നംകുളം സുജിത്ത് മര്‍ദ്ദനക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തെന്നും തെറ്റുകാരായ പോലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും തുടര്‍നടപടിയില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും പറഞ്ഞു. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത്. ഇത് കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും…

      Read More »
    Back to top button
    error: