Kerala

    • ഹൃദ്‌രോഗിയായ അമ്മയെ ചികിത്സിക്കാന്‍ ഉറക്കമിളച്ചു ; പിറ്റേന്ന് ക്ലാസ്മുറിയില്‍ കിടന്നുറങ്ങിയപ്പോള്‍ അദ്ധ്യാപിക കട്ടിയുള്ള പുസ്തകംവെച്ച് തലയ്ക്കടിച്ചു ; വിദ്യാര്‍ത്ഥിനി പരിക്കേറ്റ് ആശുപത്രിയില്‍

      കൊല്ലം: തലേന്ന് മാതാവിന്റെ ചികിത്സയ്ക്കായി ഉറക്കമിളച്ച കുട്ടി ക്ലാസ്സില്‍ കിടന്നുറങ്ങിയ തിന് അദ്ധ്യാപിക കട്ടിയുള്ള പുസ്തകംവെച്ച് തലയ്ക്കടിച്ചു. വിദ്യാര്‍ത്ഥിനിയ്ക്ക് ചികിത്സ തേടേണ്ടി വന്നതായി റിപ്പോര്‍ട്ട്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്തു. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് ഉറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായിട്ടാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. അധ്യാപിക ക്ലാസ്സില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് തലയ്ക്ക് തരിപ്പും അനുഭവപ്പെട്ടിരുന്നു. കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. വൈകിട്ട് പനിയും അസ്വസ്ഥതയും ഉണ്ടായതോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ തലേദിവസം ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ്…

      Read More »
    • ആഗോള അയ്യപ്പസംഗമം നടത്താന്‍ തടസ്സമില്ലെന്ന് സുപ്രീംകോടതി ; കര്‍ശന നിര്‍ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയുമേ നടത്താവു; ഹൈക്കോടതി നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍േദശങ്ങള്‍ പാലിക്കണം

      ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി. ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതിവിധി. അതേസമയം പരിപാടി സംഘടിപ്പിക്കുന്നതിന് നേരത്തേ ഹൈക്കോടതി നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍േദശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതികള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. കര്‍ശന നിര്‍ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും ആഗോള അയ്യപ്പസംഗമം നടത്താമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പരിപാടി ശബരിമലയുടെ പവിത്രതയെ ബാധിക്കരുത്, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സാമ്പത്തീക സുതാര്യത പാലിക്കണം. സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണം, വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണം, സാധാരണ ശബരിമല വിശ്വാസി സമൂഹത്തിന് ലഭിക്കുന്ന അതേ പരിഗണനമാത്രമേ സംഗമത്തിന് എത്തുന്നവര്‍ക്കും നല്‍കാവൂ, പുണ്യ പൂങ്കാവനമായി കണക്കാക്കപ്പെടുന്ന ശബരിമലയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കരുത് തുടങ്ങിയ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി മമ്പോട്ട് വെച്ചത്. പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന…

      Read More »
    • നായ്പ്പേടിയില്‍ വലയുന്ന നാട്ടിലേക്ക് ‘പാഴ്‌സലായി’ നായ്ക്കൂട്ടം! ലോറിയില്‍ എത്തിച്ച് തെരുവില്‍ തള്ളി

      ആലപ്പുഴ: നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ നൂറുകണക്കിന് തെരുവുനായ്ക്കളെ കൊണ്ടുവന്ന് ചുനക്കര, തഴക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഇറക്കിവിട്ടതായി സൂചന. കൊല്ലം-തേനി ദേശീയപാതയിലെ ചുനക്കര തെരുവില്‍മുക്ക്, ദേശീയപാതയില്‍ നിന്നും കോമല്ലൂരിലേക്കുള്ള പ്രദേശം, തഴക്കര എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കളെ കൂട്ടത്തോടെ ഇറക്കിവിട്ടത്. ഇരുചക്രവാഹന യാത്രക്കാകര്‍ക്കും കുട്ടികള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. വടക്കന്‍ ജില്ലകളിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നു പിടിക്കുന്ന തെരുവുനായ്ക്കളെയാണ് പടുത ഉപയോഗിച്ച് മൂടിക്കെട്ടിയ ലോറികളില്‍ കൊണ്ടുവന്ന് ഇറക്കി വിട്ടതെന്നാണു സൂചന. ചുനക്കര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇറക്കിവിട്ട തെരുവുനായ്ക്കള്‍ കൂട്ടമായി വീടുകളിലേക്ക് കയറി ചെല്ലുന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. രണ്ടാഴ്ച മുന്‍പ് നൂറനാട് പ്രദേശത്തും തെരുവുനായ്ക്കളെ രാത്രിയില്‍ ലോറിയില്‍ കൊണ്ടുവന്ന് ഇറക്കിയെന്നും നാട്ടുകാര്‍ ഇടപെട്ടതോടെ ഇവയെ തിരിച്ച് വിട്ടെന്നും പറയുന്നു. രണ്ട് മാസം മുന്‍പ് ചാരുംമൂട് ജംക്ഷനും സമീപവും നൂറോളം നായ്ക്കളെ കൊണ്ടുവന്ന് ഇറക്കിവിട്ടിരുന്നു. ഇവയില്‍ വളര്‍ത്തുനായ്ക്കളും ഉണ്ടായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പഞ്ചായത്തും പൊലീസും മുന്‍കൈയെടുത്ത് നായ്ക്കളെ കൊണ്ടുവരുന്ന വാഹനം കണ്ടെത്താനുള്ള നടപടി…

      Read More »
    • ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിനെതിരേ അതൃപ്തി പരസ്യമാക്കി പന്തളം കൊട്ടാരം, പ്രതിനിധികള്‍ പങ്കെടുക്കില്ല

      തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നുവെന്ന് വിശദീകരണം. എന്നാല്‍, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിര്‍വാഹകസംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടുകളുമായി ബന്ധപ്പെട്ട് കടുത്ത വിയോജിപ്പും എതിര്‍പ്പും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികള്‍ ക്ഷണിക്കാനെത്തിയ വേളയില്‍ തന്നെ കൊട്ടാരം നിര്‍വാഹക സംഘം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. രണ്ട് വിഷയങ്ങളാണ് പ്രധാനമായും ഇവര്‍ ചൂണ്ടിക്കാണിച്ചത്. 2018-ല്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പരിപൂര്‍ണമായി പിന്‍വലിക്കുക, യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി സത്യവാങ്മൂലം നല്‍കണം എന്നായിരുന്നു ആവശ്യം. എന്നാല്‍, സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്നോട്ട് പോകുന്നില്ല എന്ന് വാര്‍ത്തകളിലൂടെ അറിയാന്‍ സാധിച്ചുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റെയും നിലപാടിനോട് കടുത്ത പ്രതിഷേധവും ഭക്തര്‍ എന്ന നിലയില്‍ വേദനയ്ക്കിടയാക്കുന്നതുമാണെന്ന് കുറിപ്പില്‍ പറഞ്ഞു. ഇതുകൂടാതെ കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടര്‍ന്ന് അശുദ്ധി നിലനില്‍ക്കുന്നതിനാല്‍ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട…

      Read More »
    • മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു; തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍

      തൃശൂര്‍: അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നു കുറച്ചു ദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച മാര്‍ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാനാണ്. 1997-ല്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് സ്ഥാനമേറ്റെടുത്ത മാര്‍ ജേക്കബ് തൂങ്കുഴി 10 വര്‍ഷം അതേ സ്ഥാനത്തു തുടര്‍ന്നു. 22 വര്‍ഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു. കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കര്‍ഷക ദമ്പതികളായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബര്‍ 13നാണു ജനനം.  

      Read More »
    • കപ്പിത്താന്‍ ഉണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിത്താണു; ആഞ്ഞടിച്ച് പ്രതിപക്ഷം; ആരോഗ്യരംഗത്തെ അടച്ചാക്ഷേപിക്കുന്നുവെന്ന് മന്ത്രി

      തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച് ആസൂത്രിതമായി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ പൊതു ആരോഗ്യരംഗത്തെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ അടച്ചാക്ഷേപിക്കുകയാണെന്ന് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടിയായി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെക്കാള്‍ ചെലവ് സ്വകാര്യ ആശുപത്രിയിലാണെന്നാണ് പ്രമേയ അവതാരകന്‍ പറയുന്നത്. ഇത് ആരെ സഹായിക്കാനാണെന്നും വീണാ ജോര്‍ജ് ചോദിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ഒരു വാക്കാണ് പറഞ്ഞത്. കേരളത്തിലെ ആരോഗ്യരംഗം ഇരുട്ടില്‍ തപ്പുന്നു എന്നാണ് അത്. എന്നാല്‍ കേരളത്തിലെ ആരോഗ്യരംഗമല്ല, പ്രതിപക്ഷമാണ് ഇരുട്ടില്‍ തപ്പുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അമീബിക് മസ്തിഷ്‌കജ്വരം സംസ്ഥാനത്തു ക്രമാതീതമായി വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്നു പറയാന്‍ സര്‍ക്കാരിനു ശാസ്ത്രീയമായി കഴിയുന്നില്ലെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് എന്‍.ഷംസുദീന്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യരംഗം തകര്‍ന്നടിഞ്ഞുവെന്നും കപ്പിത്താന്‍ ഉണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിത്താണുവെന്നു മന്ത്രിയെ ഓര്‍മിപ്പിക്കുകയാണെന്നും ഷംസുദീന്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ ആരോഗ്രംഗത്തെ താറടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് വീണാ ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ ശിശു മരണനിരക്ക്…

      Read More »
    • വിവാദം വിട്ടൊഴിയാതെ കലുങ്ക് സഭ! മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ പറ്റുമോയെന്ന് വയോധിക; എന്നാല്‍ പിന്നെ തന്റെ നെഞ്ചത്തോട്ട് കയറിക്കോയെന്ന് സുരേഷ് ഗോപി

      തൃശൂര്‍: കലുങ്ക് സഭയില്‍ വിട്ടൊഴിയാതെ വിവാദം. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണു ചര്‍ച്ചയാകുന്നത്. ഇന്നു രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോ എന്നാണു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയോട് വയോധിക ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു വയോധിക ചോദിച്ചു. ഇതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. ”കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ…

      Read More »
    • ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു; ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

      കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം (33) ആണ് മരിച്ചത്. കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസില്‍നിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സിറാജ് പത്രത്തിന്റെ ജീവനക്കാരന്‍ അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അസീസ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ജാഫറിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും പിന്നീട് ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് ജാഫര്‍ മരിച്ചത്. സിറാജിന്റെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, ആലപ്പുഴ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്തിരുന്ന ജാഫര്‍ അടുത്തിടെയാണ് കോഴിക്കോട്ടെ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് മാറിയത്. പുതിയ പുരയില്‍ അബ്ദു റഹീം…

      Read More »
    • ലീഗുമായി അഞ്ച് സീറ്റുകള്‍ വച്ചുമാറാന്‍ കോണ്‍ഗ്രസ്, ചര്‍ച്ച സജീവം; ഇരുപാര്‍ട്ടികള്‍ക്കും നേട്ടമെന്ന് വിലയിരുത്തല്‍

      കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുല്‍ സീറ്റുകളില്‍ വിജയം ലക്ഷ്യമിട്ട് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം. ഇത് സംബന്ധിച്ച് ഇരുപാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആലോചന നടന്നതായാണ് വിവരം. മുസ്ലീം ലീഗിന്റെ കൈവശമുള്ള കളമശ്ശേരി, ഗുരുവായൂര്‍, പൂനലൂര്‍, അഴീക്കോട്, തിരുവമ്പാടി എന്നിവ കോണ്‍ഗ്രസിന് കൈമാറുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കളമശ്ശേരിക്ക് പകരം മുസ്ലീം ലീഗിന് കൊച്ചി നല്‍കിയേക്കും. കെ.ടി ജലീല്‍ തുടര്‍ച്ചയായി ജയിക്കുന്ന കോണ്‍ഗ്രസിന്റെ കൈവശമുള്ള തവനൂര്‍ ലീഗിന് നല്‍കിയേക്കും. പകരം ഗുരുവായൂര്‍ സീറ്റ് പകരം ആവശ്യപ്പെടും. 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മേല്‍ക്കൈ നേടിയിരുന്നു. പുനലൂരും ഇരവിപുരവുമായി വച്ചുമാറാനുള്ള സാധ്യതയുമുണ്ട്. മുസ്ലീം ലീഗ് അഴീക്കോടിന് പകരം കണ്ണൂര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും, റിജില്‍ മാക്കുറ്റി മികച്ച സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനാല്‍ അതിന് സാധ്യത വിദൂരമാണ്. തിരുവമ്പാടിക്ക് പകരം ബേപ്പൂരോ നാദാപുരമോ ലീഗിന് നല്‍കിയേക്കും. സീറ്റുകള്‍ വച്ചുമാറുന്നത് കോണ്‍ഗ്രസിനും ലീഗിനും ഒരുപോലെ ഗുണം…

      Read More »
    • രാത്രി ഹൃദ്രോഗിയായ അമ്മയെശുശ്രൂഷിച്ചു; കൊല്ലത്ത് ക്ലാസ്മുറിയില്‍ ഉറങ്ങിയ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച് അധ്യാപിക

      കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് കിടന്ന വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. സംഭവത്തില്‍ തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകിട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ പറഞ്ഞു. ഇതോടെയാണ് ചികിത്സ തേടിയത്. തലയ്ക്കകത്ത് രക്തശ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ…

      Read More »
    Back to top button
    error: