Kerala

    • മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ല ; ലീലാവതി ടീച്ചര്‍ക്ക് പിന്തുണയുമായി മഹാരാജാസ് കോളേജിലെ മുന്‍ ശിഷ്യഗണങ്ങള്‍ ; അറിഞ്ഞില്ലെന്ന് ഹിന്ദുഐക്യവേദി

      കൊച്ചി: ഗാസയിലെ കുട്ടികളുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ സാഹിത്യകാരിയും നിരൂപകയും അദ്ധ്യാപികയുമായ എം. ലീലാവതി ടീച്ചര്‍ക്ക് പ്രതിരോധവുമായി മഹാരാജാസ് കോളേജിലെ ശിഷ്യഗണങ്ങള്‍. മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്ന് മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പറഞ്ഞു. നടക്കുന്നത് നീചമായ സൈബര്‍ ആക്രമണമാണെന്നും കണ്ടുനില്‍ക്കില്ലെന്നും പറഞ്ഞു. തന്റെ 98 ാം പിറന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക എന്ന ടീച്ചറിന്റെ പ്രസ്താവനയാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോയെന്നും ആക്ഷേപിച്ച് കെ.പി. ശശികല അടക്കമുള്ളവര്‍ ആക്രമണവുമായി രംഗത്ത് വരികയായിരുന്നു. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്കെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നായിരുന്നു സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ലീലാവതി ടീച്ചറുടെ പ്രതികരണം.…

      Read More »
    • പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഭയംകൊണ്ട് ; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും ഒക്കെ കാണുമ്പോള്‍ പേടി

      തിരുവനന്തപുരം: പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുന്നംകുളം മര്‍ദ്ദനക്കേസില്‍ പ്രതികളായ പോലീസുകാരെ പുറത്താക്കും വരെ സമരം തുടരുമെന്നും രണ്ട എംഎല്‍എ മാര്‍ സത്യാഗ്രഹം ഇന്നുമുതല്‍ തുടങ്ങുമെന്നും പറഞ്ഞു. സംസ്ഥാനത്തെ പോലീസ് മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. കേരളം പഴയസെല്‍ ഭരണത്തിന്റെ ഓര്‍മ്മയിലേക്ക് പോകുകയാണെന്നും പോലീസ് മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പറഞ്ഞു. പോലീസുകാര്‍ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പോലീസുകാര്‍ക്ക് സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പേടിയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ജനങ്ങള്‍ക്ക് ഭയമാണ്. തന്റെ വീട്ടിലേക്ക് വരെ പാര്‍ട്ടിഗുണ്ടകള്‍ എത്തിയപ്പോള്‍ പോലീസ് നോക്കി നിന്നെന്നും പോലീസിന്റെ അനുവാദത്തോടെ പ്രതിപക്ഷത്തിന് നേരെ പാര്‍ട്ടിക്കാര്‍ പോലും അക്രമം നടത്തുകയാണെന്നും ഒമ്പത് വര്‍ഷംകൊണ്ട് പോലീസിന്റെ ഹൈറാര്‍ക്കി മുഖ്യമന്ത്രി തകര്‍ത്തെന്നും പറഞ്ഞു. ഇതിനെല്ലാം മുഖ്യമന്ത്രി പൊതുസമുഹത്തോട് മറുപടി പറയേണ്ടതുണ്ട്്. ഇത് സ്റ്റാലിന്റെ റഷ്യയല്ല ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഇന്റലിജന്റ്‌സ് സംവിധാനം…

      Read More »
    • ഇന്ത്യയിലെ ഏറ്റവും നല്ല പോലീസുകാര്‍ കേരളത്തിലേത് ; എന്നാല്‍ സമ്പൂര്‍ണ്ണമായി നല്ലവര്‍ എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി ; ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടു

      തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടതായും ഒന്നോ രണ്ടോ പോലീസുകാരുടെ പേരില്‍ മുഴുവന്‍ സേനയെയും പഴിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സുജിത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നാലുപോലീസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. വകുപ്പ്തല നടപടികളില്‍ പുന: പരിശോധന നടന്നുവരികയാണെന്നും പറഞ്ഞു. 2016 മെയ് മുതല്‍ 2024 ജൂണ്‍ വരെ 108 പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. 2024 ഒക്‌ടോബര്‍ മുതല്‍ 2025 സെപ്തംബര്‍ വരെ 36 പോലീസുകാരെ പിരിച്ചുവിട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷകാലത്ത് 144 പോലീസുകാരേയും പിരിച്ചുവിട്ടു. 2016 മുതല്‍ സമഗ്രമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കുന്നംകുളം സുജിത്ത് മര്‍ദ്ദനക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തെന്നും തെറ്റുകാരായ പോലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും തുടര്‍നടപടിയില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും പറഞ്ഞു. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത്. ഇത് കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും…

      Read More »
    • ‘ലാ നിന’ പ്രതിഭാസം തിരിച്ചുവരുന്നു, സമുദ്രത്തിലെ താപനില അസാധാരണമാംവിധം കുറയുന്നു ; ഈ വര്‍ഷത്തെ ശൈത്യകാലം കൊടും തണുപ്പിന്റേതാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്

      ന്യൂഡല്‍ഹി: കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്ന ‘ലാ നിന’ പ്രതിഭാസത്തിന്റെ മടങ്ങിവരവ് പ്രവചിച്ച് കാലാവസ്ഥാ വിദഗ്ദ്ധര്‍. ഇന്ത്യയില്‍ ലാ നിന തിരിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ശൈത്യകാലം കൊടും തണുപ്പിന്റേതാകുമെന്ന് വിലയിരുത്തല്‍. അടുത്ത മാസം മുതല്‍ തുടങ്ങുന്ന മഞ്ഞുകാലം അതിശൈത്യത്തിന്റേതാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ. ഈ വര്‍ഷാവസാനം ഇന്ത്യയില്‍ അതിശൈത്യത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പസഫിക് സമുദ്രത്തിലെ താപനില അസാധാരണമാംവിധം കുറയു ന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് ലാ നിന. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാ ധിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ കടുത്ത ഉഷ്ണതരംഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും, വരാനി രിക്കുന്ന ശൈത്യകാലത്ത് (ഡിസംബര്‍-ജനുവരി) സാധാരണയിലും കൂടുതല്‍ തണുപ്പ്അ നുഭവ പ്പെടാന്‍ സാധ്യതയുണ്ട്. ലാ നിന വരാനിരിക്കുന്ന ശൈത്യകാലത്ത് ഉണ്ടാകാന്‍ 50 ശതമാനത്തിലധികം സാധ്യതയു ണ്ടെന്ന് ഐഎംഡിയിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ലാ നിന വര്‍ഷങ്ങളില്‍ സാധാരണയായി ഇന്ത്യയില്‍ തണുപ്പ് കൂടുതലായിരിക്കും, എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനം അതിന്റെ സ്വാധീനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും…

      Read More »
    • ഓട്ടം മാത്രമല്ല ഇനി പാട്ടും! കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പും, നീക്കം ക്രിക്കറ്റ് ടീം ഉണ്ടാക്കിയതിനുപിന്നാലെ

      തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്വന്തമായി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കാന്‍ നീക്കം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് കെഎസ്ആര്‍ടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവര്‍ക്ക് അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കാം. സെപ്തംബര്‍ 29നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. താല്‍പര്യമുള്ളവര്‍ക്ക് പ്രകടനങ്ങളുടെ വീഡിയോ അയയ്ക്കാം. മൂന്ന് മിനിറ്റില്‍ കുറയാത്തതും അഞ്ചു മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. വീഡിയോയുടെ തുടക്കത്തില്‍ പേര്, തസ്തിക, കുടുംബാംഗമാണെങ്കില്‍ ജീവനക്കാരന്‍/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി സ്വയം പരിയപ്പെടുത്തണം. വീഡിയോയില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് അഭിരുചി തെളിയിക്കാന്‍ അവസരം നല്‍കും. ഇവരില്‍ നിന്നാകും ട്രൂപ്പ് രൂപവത്കരിക്കുക. പ്രാവീണ്യം തെളിയിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതും സമര്‍പ്പിക്കണം.എന്‍ട്രികള്‍ യൂണിറ്റ് ഓഫീസര്‍ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നല്‍കേണ്ടത്. സൃെരേലഃുീ@ഴാമശഹ.രീാ എന്ന ഇമെയിലിലും 9497001474 എന്ന വാട്‌സാപ്പ് നമ്പറിലും നല്‍കാവുന്നതാണ്.…

      Read More »
    • ബ്രിട്ടീഷുകാലത്തെ പോലീസ്‌കഥ പറയാന്‍ മുഖ്യമന്ത്രി എടുത്തത് മണിക്കൂറുകള്‍ ; കുന്നംകുളത്തെ പോലീസ് മര്‍ദ്ദനം പറയാന്‍ അഞ്ചുമിനിറ്റ് ; അനിശ്ചിതകാല സത്യാഗ്രഹവുമായി യുഡിഎഫ് 

      തിരുവനന്തപുരം: കുന്നംകുളം മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബ്രിട്ടീഷ്‌കാലത്തെ പോലീസിന്റെ കാര്യം പറഞ്ഞ് സമയം ചെലവഴിച്ച മുഖ്യമന്ത്രി കുന്നംകുളം മര്‍ദ്ദന കാര്യത്തില്‍ മറുപടി പറയാന്‍ എടുത്തത് അഞ്ചു മിനിറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തി വരാതിരുന്ന പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചു. കസ്റ്റഡി മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്്. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്കും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കും മറുപടിക്കും ശേമായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണം. രണ്ടു എംഎല്‍എ മാര്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്നും പറഞ്ഞു. കുന്നംകുളത്തെ പോലീസ് മര്‍ദ്ദനത്തില്‍ ഏര്‍പ്പെട്ട നാലു പോലീസുകാരെ പിരിച്ചുവിടുന്നത് വരെ സമരം നടത്തുമെന്ന് നേരത്തേ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വ്യക്തമാക്കി യിരുന്നു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയത്തിന് കോണ്‍ഗ്രസ് കാലത്ത് കമ്യൂണിസ്റ്റുകള്‍ നേരിട്ട പോലീസ് മര്‍ദ്ദനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി…

      Read More »
    • നദ്വിക്കെതിരായ ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമര്‍ശം; സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കി

      കോഴിക്കോട്: സമസ്ത ഇ കെ വിഭാഗം നേതാവ് ബഹാഉദ്ദീന്‍ നദ്വിക്കെതിരെ പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെ മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി സമസ്ത. നദ്വിയെ തെറിവിളിച്ച കോഴിക്കോട് മടവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. ഹക്കീല്‍ അഹമ്മദിനെയാണ് പുറത്താക്കിയത്. മന്ത്രിമാര്‍ക്ക് ‘വൈഫ് ഇന്‍ ചാര്‍ജു’മാരുണ്ടെന്ന നദ്വിയുടെ പരാമര്‍ശത്തിനെതിരെ സിപിഎം നടത്തിയ പ്രതിഷേധത്തില്‍ നദ്വിയെ ‘പണ്ഡിതവേഷം ധരിച്ച നാറി’ എന്ന് വിശേഷിപ്പിച്ചതിനാണ് നടപടി. 13 അംഗ കമ്മിറ്റിയില്‍ നിന്നാണ് ഹക്കീലിനെ പുറത്താക്കിയത്. മടവൂരില്‍ നടന്ന സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു നദ്വി വിവാദ പരാമര്‍ശം നടത്തിയത്. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ് ഇന്‍ചാര്‍ജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാവില്ല എന്നാണ് നദ്വി പറഞ്ഞത്. ഇവരൊക്കെ ബഹുഭാര്യത്വത്തെ എതിര്‍ത്ത് സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്വി പറഞ്ഞിരുന്നു. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ സജീവമായി…

      Read More »
    • ഷാഫി വന്നില്ല, സതീശന്‍ മൗനം, കത്തിക്കയറി ബല്‍റാമും മുരളിയും; ‘രാഹുലി’ല്‍ എഫക്ടില്‍ കോണ്‍ഗ്രസ് നേതൃയോഗം

      തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാക്കി. രാഹുല്‍ സഭയിലെത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിയിലെ ഒരുപറ്റം മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തുണയ്ക്കുന്നതിലും സതീശന്‍ അതൃപ്തിയിലാണ്. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിഡി സതീശന്‍ ഇക്കാര്യത്തില്‍ ഒരക്ഷരം പോലും പറഞ്ഞില്ല. അതേസമയം, രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് ഇപ്പോഴും വ്യക്തതയില്ലെന്ന് കെപിസിസി-ഡിസിസി ഭാരവാഹികളുടെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നടപടികളെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. രാഹുലിന്റെ നീക്കങ്ങളില്‍ പാര്‍ട്ടിയിലെ പുതിയ ശക്തികേന്ദ്രങ്ങളായി ഉയര്‍ന്നുവരുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഉപദേശകനായി അറിയപ്പെടുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ നിയമസഭയിലെത്തിയ വിഷയം കെ മുരളീധരന്‍, കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം എന്നിവരാണ്…

      Read More »
    • സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ, കൃഷി വകുപ്പില്‍ നിലനിര്‍ത്താന്‍ ഉത്തരവ്

      കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ബി അശോകിനെ സ്ഥലംമാറ്റിയത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിനെ കൃഷി വകുപ്പില്‍ തന്നെ നിലനിര്‍ത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ബി അശോകിന്റെ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ബി അശോകിനെ ഇന്നലെ രാത്രിയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും മുഖ്യമന്ത്രിക്ക് കീഴിലുള്ള പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ( P & ARD ) പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥലം മാറ്റിയത്. സെപ്റ്റംബര്‍ 17 മുതല്‍ സ്ഥലം മാറ്റം പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബി അശോകിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അടുത്തിടെ സ്റ്റേ ചെയ്തതിരുന്നു. തുടര്‍ന്ന് അശോക് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.ഈ കേസ് ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കെയാണ് അശോകിനെ…

      Read More »
    • പിടിവിട്ട് സ്വര്‍ണവില; പവന്‍ 82,000 ഭേദിച്ചു, ജിഎസ്ടിയും പണിക്കൂലിയും ചേര്‍ന്നാല്‍ 88,800നും മേലെ

      കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവിലയുടെ റെക്കോര്‍ഡ് തേരോട്ടം. പവന്‍ ചരിത്രത്തിലാദ്യമായി 82,000 രൂപ ഭേദിച്ചു. ഇന്ന് വില 640 രൂപ ഉയര്‍ന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോര്‍ഡ് ഇനി മറക്കാം. പവന് ഇന്ന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. 3% ജിഎസ്ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും മിനിമം 5% പണിക്കൂലിയും ചേര്‍ന്നാല്‍ 88,825 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 11,105 രൂപയും. ഈമാസം ഇതുവരെ മാത്രം കേരളത്തില്‍ ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 65 രൂപ കത്തിക്കയറി റെക്കോര്‍ഡ് 8,500 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 141 രൂപായയി; ഇതും പുതിയ ഉയരമാണ്. സംസ്ഥാനത്ത് മറ്റു…

      Read More »
    Back to top button
    error: