കണ്ണീരണിയില്ല കണ്ണൂരിലെ പെണ്ണുങ്ങള്‍; തോല്‍ക്കുമെന്നറിഞ്ഞിട്ടും അവള്‍ പോരാടാനിറങ്ങി; അതാണ് ധൈര്യമെന്ന് അണികള്‍; തോറ്റെങ്കിലും പോരാട്ടം തുടരുമെന്ന് ലസിത പാലക്കല്‍

കണ്ണൂര്‍: ഉറപ്പായിരുന്നു അവള്‍ക്ക് താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന്, പക്ഷേ എന്നിട്ടും അവള്‍ പോരാടാന്‍ അങ്കത്തട്ടിലിറങ്ങി. കളരിപ്പയറ്റിന്റെ നാടായ കണ്ണൂര്‍ തലശേരിയില്‍ പെണ്‍ചങ്കൂറ്റത്തിനും ധൈര്യത്തിനും തലശേരിക്കടുത്തുള്ള കോഴിക്കോട് ജില്ലയിലെ വടകരയുടെ ഉണ്ണിയാര്‍ച്ചയോളം പഴക്കമുണ്ട്. അപ്പോള്‍ ആ നാട്ടില്‍ നിന്ന് തെരഞ്ഞെടുപ്പു പോരിനിറങ്ങുന്ന ലസിതയ്ക്കുമുണ്ടാകുമല്ലോ ആ വീറും വാശിയും.
തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്ത ലസിത പാലക്കല്‍ ഫലമറിഞ്ഞയുടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ – സത്യം തോറ്റു, മിഥ്യ വിജയിച്ചു.
പാര്‍ട്ടിക്കെതിരെയുള്ള എന്തെങ്കിലും കുറിപ്പാണോ എന്നാണ് പലരും ആദ്യം സംശയിച്ചത്. പക്ഷേ സംഗതി അതായിരുന്നില്ല.
കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് മത്സരത്തിന് ില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത അതിനു താഴെ എഴുതിയത് വായിച്ചപ്പോഴാണ് സംഗതി ഉഷാറാണെന്ന് അണികള്‍ക്കും നേതാക്കള്‍ക്കും മനസിലായത്.

അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ലസിത പാലക്കല്‍ നടത്തിയ കമന്റ് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. പുരസ്‌കാര ജേതാക്കൡ ചിലരുടെ പേരുകളെടുത്ത് പറഞ്ഞായിരുന്നു ലസിത ഫെയ്‌സ് ബുക്കില്‍ അന്ന് പോസ്റ്റിട്ടത്. ലസിത വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ആരോപണവും അന്നുയര്‍ന്നിരുന്നു.
ഇപ്രാവശ്യം മുഴുവന്‍ ഇക്കാക്കമാര്‍ ആണല്ലോ എന്നായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിനു ശേഷം ലസിത പാലക്കല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
മികച്ച നടി ഷംല ഹംസ. മികച്ച നടന്‍ മമ്മൂട്ടി. പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍. മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്. മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്. ഇപ്രാവശ്യം മൊത്തം ഇക്കാക്കമാര്‍ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാര്‍ഡ് എന്ന് മന്ത്രി പറഞ്ഞത്, മ്യാമന്‍ പോട്ടെ മ്യക്കളെ….എന്നായിരുന്നു കുറിപ്പ്.
ഇത് ഏറെ ചര്‍ച്ചയാവുകയും സംസ്ഥാന സിനിമാ പുരസ്‌കാരങ്ങളെ വര്‍ഗീയകാഴ്ചപ്പാടോടെ നോക്കിക്കണ്ടതില്‍ ലസിതയെ നിരവധി പേര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞയുടന്‍ ലസിതയുടെ എഫ്ബി പോസ്റ്റ് വന്നയുടന്‍ അതും വിവാദമാകുമോ എന്നായിരുന്നു ബിജെപിയുടെ ആശങ്ക.
ലസിത പരാജയമറിഞ്ഞ ശേഷം ഷെയര്‍ ചെയ്ത ഫേയ്‌സ്ബുക്ക് കുറിപ്പ്
സത്യം തോറ്റു.. മിഥ്യ വിജയിച്ചു…
എങ്കിലും സത്യം വിജയിക്കുന്ന വരെ പോരാട്ടം തുടരും
വോട്ട് ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. തോല്‍വിയില്‍ മനംമടുത്ത്ഒരിക്കലും വീട്ടില്‍ ഇരിക്കില്ല..
ഇനിയും പോരാട്ടം തുടരുക തന്നെ ചെയ്യും. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ തോല്‍ക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നു രണ്ടാമത് എത്തി കുട്ടിമാക്കൂലില്‍
സിപിഎമ്മിലെ കെ.വിജിലയാണ് ഇവിടെ വിജയിച്ചത്.
വിജിലക്ക് 816 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലസിത പാലക്കലിന് 210 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.പി.സതിക്ക് 77 വോട്ടുമാണ് കിട്ടിയത്.






