Kerala
-
നയം വ്യക്തം!! കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസിലാവാത്തവർക്കും മനസിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര – മനുസ്മൃതി സ്വപ്നങ്ങൾ തുടരാം- ബിജെപിയുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടി ദീപിക
കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിയുടെ യഥാർത്ഥ മുഖം മനസിലാക്കിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ദീപിക പത്രത്തിന്റെ ആദ്യ പേജും എഡിറ്റോറിയലും. കേരളത്തിൽ ക്രൈസ്തവ സ്നേഹം വിളമ്പുകയും കേരളത്തിന് പുറത്ത് ക്രൈസ്തവരെ വേട്ടയാടുകയും ചെയ്യുന്ന സംഘപരിവാറിനെ പൂർണ്ണമായും ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ ഫ്രണ്ട് പേജിൽ പ്രധാനമായും നാലു വാർത്തകളാണുള്ളത്. ആ നാലു വാർത്തകളും ക്രൈസ്തവർക്കെതിരെയുള്ള ആർഎസ്എസിന്റെ ആക്രമണങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വാർത്ത നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കു നേരേ വീണ്ടും അക്രമം ഉണ്ടായി എന്ന വാർത്തയാണ്. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർത്ഥനയോഗം നടക്കവേ അവിടേക്ക് ഒരു സംഘം ബജരംഗദൾ പ്രവർത്തകർ എത്തി, മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിച്ചു എന്നും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്നും പരാതിപ്പെട്ടതായി ദീപിക റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ പള്ളിമേടകൾ കയറിയിറങ്ങുന്ന ബിജെപിയുടെ യഥാർത്ഥ മുഖത്തെ തുറന്നുകാട്ടുന്നതാണ് ഈ വാർത്ത. ഈ വാർത്തയ്ക്ക് തൊട്ടു താഴെയായി ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം…
Read More » -
ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; എട്ടു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍, അഭിനന്ദന പ്രവാഹം
കണ്ണൂര്‍: പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. റോഡ് സൈഡില്‍ വാഹനം നിര്‍ത്തി പച്ചക്കറി വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പരസ്പരം സംസാരിച്ച് നില്‍ക്കുകയായിരുന്നു യുവാക്കള്‍. ഇതേസമയം റോഡിന്റെ മറുവശത്ത് സൈക്കിളുമായി നില്‍ക്കുന്ന പെണ്‍കുട്ടി ചൂയിംഗ് വായില്‍ ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അല്‍പനേരത്തിനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയ പെണ്‍കുട്ടി യുവാക്കളുടെ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാള്‍ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. ‘കണ്ണൂര്‍ പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കള്‍. നന്ദി’- മന്ത്രി കുറിച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. തൊണ്ടയില്‍ ചൂയിംഗ് കുടുങ്ങിയ സമയത്ത് അടുത്തുണ്ടായിരുന്നവരോട് സഹായം തേടാന്‍ പെണ്‍കുട്ടിക്ക് തോന്നിയ ബുദ്ധിയേയും മനസാന്നിദ്ധ്യം വിടാതെ വിഷയം കൈകാര്യം ചെയ്ത യുവാക്കളെയും ഒരേപോലെ…
Read More » -
ബാറില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ഓടക്കുഴല്‍: ചിത്രം പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരേ കേസ്
കണ്ണൂര്‍: ‘കണ്ണന് ബോധംതെളിയുമ്പോള്‍ ബാറില്‍ മറന്നുപോയ ഓടക്കുഴല്‍ എടുക്കാന്‍ അറിയിക്കുക’ എന്ന അടിക്കുറിപ്പോടെ ബാറില്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ ഓടക്കുഴല്‍വെച്ച് ഫോട്ടോ എടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരേ മുഴക്കുന്ന് പോലീസ് കേസെടുത്തു. മുഴക്കുന്ന് വട്ടപ്പൊയിലിലെ ശരത്ത് വട്ടപ്പൊയിലിനെതിരെയാണ് കേസ്. ശ്രീകൃഷ്ണജയന്തി ദിവസമായ ഞായറാഴ്ചയാണ് സംഭവം. കാക്കയങ്ങാട് ടൗണിന് സമീപത്തെ ബാറില്‍ മദ്യക്കുപ്പികള്‍ നിരത്തിയ ഷെല്‍ഫിന് മുന്നിലെ മേശപ്പുറത്ത് ഓടക്കുഴല്‍ വെച്ചാണ് ശരത് ഫോട്ടോ എടുത്തത്. പിന്നീട് അടിക്കുറിപ്പോടെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഓടക്കുഴലുമായാണ് ശരത്ത് ബാറിനുള്ളില്‍ വന്നതെന്ന് സിസി ക്യാമറ പരിശോധനയില്‍ വ്യക്തമായി. ഇതിനെതിരേ പാലപ്പുഴ സ്വദേശി ടി. അനില്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും കലാപവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രതി ഒളിവിലാണ്.
Read More » -
അയ്യനേ നീ തന്നെ ശരണം!!! വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍; ദര്‍ശനം പുലര്‍ച്ചെ
പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുലര്‍ച്ചെ അഞ്ചിന് നട തുറന്നപ്പോള്‍ ദര്‍ശനം നടത്തുകയായിരുന്നു. പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് മല ചവിട്ടിയത്. വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിലെത്തിയത്. രാത്രി 10 മണിയോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തി. പമ്പയില്‍ നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍ വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദര്‍ശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയത്. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
Read More » -
ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യം ഇല്ലായിരുന്നു ; കോടതിയുടെ താല്‍പ്പര്യപ്രകാരം ചെയ്തതാണ് ; സംഭവത്തില്‍ വേദനയും ദുഖവും ഇപ്പോഴുമുണ്ടെന്ന് എകെ ആന്റണി
തിരുവനന്തപുരം: യുഡിഎഫ് കാലത്ത് ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് ആദ്യം താല്‍പ്പര്യം ഇല്ലായിരുന്നെന്നും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അങ്ങിനെ ചെയ്യേണ്ടി വന്നതെന്നും മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. തനിക്ക് അക്കാര്യത്തില്‍ ഇപ്പോഴും ദുഖവും വേദനയുമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തില്‍ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ആന്റണി എത്തിയത്. ശിവഗിരിയിലെയും മുത്തങ്ങയിലെയും സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു. മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മാറാട് കലാപത്തിലെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദരപൂര്‍വമായ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. 1995ല്‍ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാല്‍ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട്…
Read More » -
കോവിഡിന് ശേഷം ആള്‍ക്കാര്‍ പെട്ടെന്ന് കുഴഞ്ഞുവീണു മരിക്കുന്നു ; നമ്പര്‍വണ്ണെന്ന് പറഞ്ഞ് പുകഴ്ത്തിയ കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയം ; അമീബിക് മസ്തിഷ്‌ക്കജ്വരം, 15 ദിവസം കൊണ്ട് 8 മരണം
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗം വന്‍ പരാജയമെന്നും വെന്റിലേക്കറിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡിന് ശേഷം ആള്‍ക്കാര്‍ കുഴഞ്ഞുവീണ് മരിക്കുന്നത് പതിവാണെന്നും രോഗബാധ തടയാന്‍ ആവശ്യമായ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ചു. അമീബിക് മസ്തിഷ്‌ക്കജ്വരവുമായി ബന്ധപ്പെട്ട് സഭയില്‍ അടിയന്തിര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അമീബിക് മസ്തിഷ്‌ക ജ്വരത്തെ കുറിച്ചുള്ള അകറ്റാന്‍ പ്രമേയം കൊണ്ടുവരുമ്പോള്‍ കൊട്ടേഷന്‍ എടുത്തു എന്നാണ് പറയുന്നത്, 19 മരണം ഉണ്ടായി. 15 ദിവസം കൊണ്ട് 8 മരണം ഉണ്ടായി. ചികിത്സ പ്രോട്ടോക്കോള്‍ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. വിദഗ്ധ സഹായം തേടിയിട്ടില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു. കേരളത്തില്‍ അപകടപരമായ സാഹചര്യമാണെന്നും ലോകത്തെ എല്ലാ രോഗങ്ങളുമുണ്ടെന്നും എന്നിട്ടും ആരോഗ്യവകുപ്പ്് ഒന്നും ചെയ്യാതെ കയ്യുംകെട്ടിയിരിക്കുകയാണെന്നും പറഞ്ഞു. കേരളത്തില്‍ 2016 ലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വസ്തുത അതായിരിക്കെ എന്തിനാണ് 2013 ല്‍ ഇരുന്ന സര്‍ക്കാരിന്മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ആശുപത്രി വികസന സമിതിയില്‍ നയാ പൈസയില്ല. ആരോഗ്യ കേരളത്തിനെതിരെ പരാതി പറഞ്ഞത് ഇടത്…
Read More » -
സാംസങ്ങ് കുട്ടികൾക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025 സംഘടിപ്പിച്ചു
രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്ങ് കുട്ടികള്‍ക്കായി ‘സാംസങ്ങ് കിഡ്‌സ് ഡേ 2025’ സംഘടിപ്പിച്ചു. ജീവനക്കാരും അവരുടെ കുട്ടികളും പങ്കാളികളും ഒരുമിച്ചുകൂടി സാംസങ്ങ് കുടുംബത്തിന്റെ ഭാഗമാണെന്ന അഭിമാനം പങ്കിടുന്നതിനായുള്ള ആഘോഷമായി അത് മാറി. ഗുരുഗ്രാമിലെ സാംസങ്ങ് കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ഒരു ദിവസം നീണ്ടു നിന്ന പരിപാടി കുടുംബങ്ങള്‍ക്ക് മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനും അടുത്ത തലമുറയ്ക്ക് സ്വപ്‌നം കാണാനും, നവീകരണത്തിനും, സാങ്കേതികവിദ്യയെ അന്വേഷിക്കാനും പ്രചോദനം നല്‍കുന്നതിനായിട്ടുമായിരുന്നു. മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികള്‍ക്ക് സാംസങ്ങിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കാനും, മാതാപിതാക്കള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് കാണാനും, കമ്പനിയുടെ നൂതനാശയങ്ങളുടെയും പരിചരണത്തിന്റെയും സംസ്‌കാരം അനുഭവിക്കാനും സംരംഭം അവസരം നല്‍കി. സാംസങ്ങിലെ കുട്ടികളുടെ ദിനം കുടുംബങ്ങള്‍ക്ക് മനസിന്റെ വാതിലുകള്‍ തുറക്കുക മാത്രമല്ല, നവീകരണത്തിന്റെ ലോകം കൂടി തുറന്നു കൊടുക്കുന്നതായിരുന്നുവെന്നും കുടുംബാംഗങ്ങളെ ജോലി സ്ഥലത്ത് ഒരുമിച്ചു കൊണ്ടു വന്നതിലൂടെ സാംസങ്ങിന്റെ ഭാഗമായതില്‍ അവര്‍ക്ക് അഭിമാനം തോന്നണമെന്ന് തങ്ങള്‍ ആഗ്രഹിച്ചുവെന്നും സാംസങ്ങ് ഇന്ത്യ പീപ്പിള്‍ ടീം മേധാവി റിഷഭ് നാഗ്പാല്‍…
Read More » -
ചതയദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സംഭവം ; ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ എ ബാഹുലേയന്‍ സിപിഐഎമ്മിലേക്ക് ; എം.വി.ഗോവിന്ദനെ കണ്ടു
തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചെന്ന വിവാദം ഉയര്‍ത്തിയ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സിപിഐഎമ്മിലേക്കെന്ന് സൂചന. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച നടപടിയ്‌ക്കെതിരേ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ ഫേസ്ബുക്ക്‌പോസ്റ്റ്് ഇട്ടിരുന്നു. സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയന്‍ കാണുകയും ചെയ്തിട്ടുണ്ട്. ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു സന്യാസിയാക്കി വര്‍ഗീയ മുതലെടുപ്പ് നടത്താനും ബിജെപി ശ്രമിച്ചെന്ന് എകെജി സെന്ററിലെത്തി എംവി ഗോവിന്ദനെ കണ്ടശേഷം ബാഹുലേയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമാനങ്ങള്‍ തനിക്ക് പ്രശ്നമല്ല. ഗുരുദേവ ദര്‍ശനം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ക്കൂടി മാത്രമേ നിലനില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയേയും മന്ത്രി വി ശിവന്‍കുട്ടിയേയും ബാഹുലേയന്‍ കണ്ടിരുന്നു. എസ്എന്‍ഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയന്‍.
Read More » -
നരേന്ദ്രമോദിയുടെ ജന്മദിനം പള്ളിയില്‍ ആഘോഷിക്കുമെന്ന് പ്രചരണം ; ആരാധനാലയവും പരിസരവും രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ ഉള്ളതല്ലെന്ന് ഇടവക വികാരിയുടെ മറുപടി
ഇടുക്കി: ആരാധനാലയവും പരിസരവും രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ലെന്ന് വിമര്‍ശിച്ച് ഇടുക്കി മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളി അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപി പ്രചരണം സാമൂഹ്യമാധ്യമ ങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇടവക വികാരിയുടെ വിശദീകരണം. ‘നമ്മുടെ ദൈവാലയത്തില്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ വ്യക്തികളുടെയും പാര്‍ട്ടിക ളുടെയും പേരിലുള്ള ആഘോഷ പരിപാടികള്‍ നടക്കുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോതമംഗലം രൂപതയ്ക്കോ മുതലക്കോടം ഇടവകയ്ക്കോ ഈ ആഘോഷ പരിപാടികളുമായി യാതൊരു ബന്ധവുമില്ല. ഇപ്രകാരം ഒരു ആഘോഷ പരിപാടി ഇവിടെ നടന്നിട്ടുമില്ല. നമ്മുടെ ദൈവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് ഈ പോസ്റ്റര്‍ നിര്‍മ്മിച്ചതിനെ അപലപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ കൂദാശകളെയോ ഈ ദൈവാലത്തെയോ പള്ളി പരിസരങ്ങളെയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല’, വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലി ച്ചാലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുര്‍ബാനക്ക് വേണ്ടി പണം അടച്ചിരുന്നുവെന്നാണ് ബിജെപി പറയുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച ഇടുത്തി നോര്‍ത്ത് ജില്ലാ…
Read More »
