Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കൊടിക്കുന്നിലിനെതിരെ കലാപക്കൊടി; യൂത്ത് കോണ്‍ഗ്രസ് ആഞ്ഞടിക്കുന്നു; ഫേയ്‌സ്ബുക്കിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം

 

കൊട്ടാരക്കര : സംസ്ഥാനമൊട്ടാകെ അലയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഉണ്ടാകാതിരുന്നത് പിന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ആണെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി.
യൂത്ത് കോണ്‍ഗ്രസ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ആഞ്ഞടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നിലിനെ പരിഹസിച്ചുകൊണ്ട് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു.

Signature-ad

കെ.എസ്.യുവിന് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരേ യൂത്ത് കോണ്‍ഗ്രസും പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജിന്റെ പരിഹാസം.
‘കൊട്ടാരക്കര നഗരസഭയിലേത് കൊടിക്കുന്നിലിന്റെ വിജയം’ എന്നാണ് പരിഹാസം.
കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടു.
എന്തിനാണ് പാര്‍ട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?, ശക്തമായ അടിവേരുകള്‍ അറുക്കപ്പെട്ട മഹാവൃക്ഷം പോലെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ കത്തിത്തീരുകയാണെന്നും, നിങ്ങള്‍ പാര്‍ട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടുക എന്നും അജു ജോര്‍ജ് വിമര്‍ശിക്കുന്നു.

നേരത്തെ കൊടിക്കുന്നില്‍ സുരേഷ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ അന്‍വര്‍ സുല്‍ഫികര്‍ ആരോപിച്ചിരുന്നു. സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെ പോയതിനു കാരണം ഇതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു

പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.

കെഎസ്യുവിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസും കൊടിക്കുന്നില്‍ സുരേഷിനെതിരെ എടുത്തത് കോണ്‍ഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.
കൊട്ടാരക്കരയിലെ തോല്‍വി പരിശോധിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്
.

 

Back to top button
error: