അവസരങ്ങള്‍ ത്രിതലമായി; തൃശൂരില്‍ മേയര്‍-ഡെപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നുതവണകളായി വീതം വെയ്്ക്കും; വേറിട്ട തീരുമാനമെടുത്ത് കോണ്‍ഗ്രസ്

തൃശൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ പത്താണ്ടിനു ശേഷം തിരിച്ചുപിടിച്ച തൃശൂര്‍ കോര്‍പറേഷന്‍ ഭരണം വേറിട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ യുഡിഎഫ് തീരുമാനം. മേയര്‍-ഡെപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നുതവണകളായി വീതം വെക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മേയര്‍ സ്ഥാനം ഇക്കുറി വനിതയ്ക്കാണ്. ഷീന ചന്ദ്രന്‍, ശ്യാമള മുരളീധരന്‍, വത്സല ബാബുരാജ് എന്നിവരെയാണ് ആദ്യ തവണ പരിഗണിക്കുന്നത്. ഈ മൂന്നു പേരില്‍ ഒരാള്‍ ആദ്യം മേയറാകും. ലാലി ജെയിംസ്, അഡ്വക്കേറ്റ് വില്ലി ജിജോ എന്നിവരെ രണ്ട്, മൂന്ന് തവണകളില്‍ പരിഗണിക്കും.
ഡെപ്യൂട്ടി മേയര്‍ സ്ഥാനം പൊതുവിഭാഗത്തിലാണെങ്കിലും ഇതിലേക്കും വനിതകളെ പരിഗണിക്കണോ എന്ന ചിന്ത കോണ്‍ഗ്രസിനകത്തുണ്ട്. അതല്ലെങ്കില്‍ ബൈജു വര്‍ഗീസാണ് ആദ്യ തവണ ഡപ്യൂട്ടി മേയര്‍ എ.പ്രസാദ് രണ്ടാം തവണ ഡപ്യൂട്ടി മേയറാകും. 33 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിന്. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്ന് തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. വിജയത്തില്‍ അഹങ്കരിക്കുന്നില്ലെന്നും ടാജറ്റ്. ് 56 അംഗ കോര്‍പ്പറേഷനില്‍ 33 സീറ്റുകള്‍ നേടി യുഡിഎഫ് മുന്നിലെത്തി. എല്‍ഡിഎഫ് 11 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ അട്ടിമറി വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് 8 സീറ്റുകള്‍ മാത്രമാണ് നേടാനായത്.






