Breaking NewsKeralaLead Newspolitics

കാല്‍ നൂറ്റാണ്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നയാള്‍ കോണ്‍ഗ്രസിനെ കൈവിട്ട് ഇടതുപക്ഷത്തിനൊപ്പം പാര്‍ട്ടി മാറി മത്സരിച്ചു ; ആരും വോട്ടു ചെയ്തില്ല, 100 വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി

പാലക്കാട്: കാല്‍ നൂറ്റാണ്ട് പഞ്ചായത്ത് പ്രസിഡന്റായിരിക്കുകയൂം ആശയഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി മാറി മത്സരിക്കുകയും ചെയ്ത മുന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റുമായിരുന്നയാള്‍ക്ക് 100 വോട്ടിന്റെ തോല്‍വി. പെരുങ്ങോട്ടുകുറിശ്ശിയിലെ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ വി ഗോപിനാഥിനാണ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു. എ വി ഗോപിനാഥിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) മത്സരിപ്പിച്ച ആറ് സ്ഥാനാര്‍ത്ഥികളും ദയനീയമായി പരാജയപ്പെട്ടു. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറിശ്ശിയില്‍ അവസാനം കുറിക്കുമെന്ന് പറഞ്ഞായിരുന്നു എ വി ഗോപിനാഥ് മത്സരിക്കാന്‍ ഇറങ്ങിയത്.

Signature-ad

2009 മുതല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായി അകലം പാലിച്ചിരുന്നെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസില്‍ നിന്നും മാറിയത്്. 2023ല്‍ നവകേരള സദസില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗികമായി പുറത്താകുകയായിരുന്നു.

25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ ആലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമി വിജയം നേടി. പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു എ വി ഗോപിനാഥ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: