Kerala
-
‘എല്ലാവരെയും സഹായിച്ചു, പ്രതിസന്ധി വന്നപ്പോള്‍ ഒറ്റപ്പെട്ടു, വേട്ടയാടരുത്’: വേദനയായി ബിജെപി കൗണ്‍സിലറുടെ ആത്മഹത്യക്കുറിപ്പ്
തിരുവനന്തപുരം: ‘ ഒറ്റപ്പെട്ടുപോയി, വേട്ടയാടരുത്’ഓഫിസില്‍ തൂങ്ങിമരിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ തിരുമല അനിലിന്റെ (കെ.അനില്‍കുമാര്‍-58 ) ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. ആത്മഹത്യക്കുറിപ്പില്‍ ആരുടെയും പേരു പറയുന്നില്ല. കുടുംബത്തെ വേട്ടയാടരുതെന്നും അനിലിന്റെ കുറിപ്പിലുണ്ട്. ഇന്നലെ രാവിലെ എട്ടരയോടെയാണ് തിരുമല ജങ്ഷനിലുള്ള വാര്‍ഡ് കമ്മിറ്റി ഓഫിസില്‍ അനില്‍ എത്തിയത്. പിന്നീട് 10നാണ് മരണ വിവരം പുറത്തറിഞ്ഞത്. വലിയശാലയില്‍ അനില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഫാം ടൂര്‍ സഹകരണസംഘം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അദ്ദേഹം മാസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ എടുത്തവര്‍ തിരിച്ചടയ്ക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സഹകരണ സംഘം തകര്‍ച്ചയിലേക്ക് നീങ്ങിയതെന്നാണ് സൂചന. പത്ത് വര്‍ഷം മുന്‍പാണ് വലിയശാലയില്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. അതിനിടെ പലിശയ്ക്ക് പണം കടം വാങ്ങി അനില്‍ ചിലരുടെ നിക്ഷേപം തിരികെ നല്‍കിയതായും സൂചനയുണ്ട്. ഓഫീസില്‍നിന്നാണ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തത്. ‘സംഘത്തിന് 11 കോടിയുടെ ആസ്തിയുണ്ട്. 6 കോടിയുടെ ബാധ്യതയും. അത് പിരിച്ചു…
Read More » -
ബിജെപി കൗണ്‍സിലര്‍ വന്നു കണ്ടിരുന്നു ; ആശ്വസിപ്പിച്ചാണ് വിട്ടതെന്ന് രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ് ; കന്യാസ്ത്രീകളെ രക്ഷിക്കാന്‍ നടക്കുമ്പോള്‍ പ്രവര്‍ത്തകരെ നോക്കാന്‍ സമയമെവിടെയെന്ന് വിമര്‍ശനം
തിരുവനന്തപുരം: ഇന്ന് രാവിലെ തിരുമലയിലെ ഓഫീസില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്നെ നേരില്‍ കണ്ട് സംസാരിച്ചെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേസ്ബുക്കില പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ കാണാന്‍ വന്നതെന്നും പാര്‍ട്ടി സഹായിക്കാമെന്നും ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നതായി മറുപടി നല്‍കുകയും ചെയ്തതായി പോസ്റ്റില്‍ പറയുന്നു. ഇന്ന് രാവിലെയാണ് അനിലിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതെന്ന് കരുതരുന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. അനില്‍ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയില്‍ 7 കോടിയിലധികം രൂപ വായ്പ നല്‍കി. വായ്പ കൊടുത്തവര്‍ പലരും പണം തിരികെ നല്‍കിയില്ല. സാമ്പത്തിക പ്രശ്‌നത്തില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തമ്പാനൂര്‍ പൊലീസ്…
Read More » -
സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും ; പി സന്തോഷ് കുമാറിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടും
ന്യൂഡല്‍ഹി: സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും. പി സന്തോഷ് കുമാറിനെ ഉള്‍പ്പെടുത്തിയേക്കും. സിപിഐ 25 ാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ ചണ്ഡീഗഡില്‍ തുടങ്ങാനിരിക്കെ കേരളഘടകം മുന്‍തൂക്കം നല്‍കുന്നത്് പി സന്തോഷ് കുമാറിനെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നാണ് വിലയിരുത്തല്‍. ഇത് രണ്ടാം തവണയാണ് പ്രകാശ്ബാബുവിനെ തഴയുന്നത്. കാനം രാജേന്ദ്രന്‍ മരിച്ച ഒഴിവിലും പ്രകാശ് ബാബുവിനെ പരിഗണിച്ചിരുന്നില്ല. പ്രകാശ് ബാബുവിനെ വെട്ടി ആനി രാജയയെയാണ് കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. സന്തോഷിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തല്‍. 75 വയസ്സെന്ന പ്രായപരിധി കര്‍ശനമാക്കിയാല്‍ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം ഏതാനും നേതാക്കള്‍ ഒഴിവാകും. അമര്‍ജിത് കൗറിന്റെ പേര് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോര്‍ഡ് പ്രദേശത്ത് പ്രകടനം നടക്കും. സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐഎം, സിപിഐഎംഎല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ…
Read More » -
മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 17 വര്‍ഷം കഠിന തടവ് ; 1,75,000 രൂപ പിഴയും ശിക്ഷയും വിധിച്ചിട്ടുണ്ട് ; ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം
കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ്. കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് ശിക്ഷ ലഭിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് പ്രതിയെ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വന്നത്. പോക്‌സോനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് തടവ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പനുസരിച്ച് അര ലക്ഷം രൂപ വീതം പിഴയും രണ്ട് വര്‍ഷം കഠിനതടവുമാണ് വിധിച്ചത്. കുണ്ടറ പൊലീസ് ഇന്‍സ്പെക്ടര്‍ സിജിന്‍ മാത്യുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ സരിത ഹാജരായി.
Read More » -
ഒറ്റപ്പൈസ പോലും ഞാന്‍ എടുത്തില്ല, ഇപ്പോള്‍ എല്ലാ കുറ്റവും എന്റെമേല്‍; ബിജെപി നേതാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ബിജെപി നേതാക്കളോടു പറഞ്ഞിരുന്നെന്ന് പോലീസ്
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിനെ സ്വന്തം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് അനില്‍ ഓഫീസിലെത്തിയത്. തിരുമല ജംഗ്ഷനിലുള്ള കോര്‍പ്പറേഷന്റെ ഷോപ്പിങ് കോംപ്ലക്‌സിനുള്ളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാര്‍ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ജീവനൊടുക്കാന്‍ ശ്രമിക്കുമെന്ന് മുന്‍പും പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും അനില്‍ പറഞ്ഞിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫാം ടൂര്‍ എന്ന കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വര്‍ഷത്തിലേറെയായി ഇതിന്റെ പ്രസിഡന്റ് സ്ഥാനത്താണ്…
Read More » -
പോളച്ചനാകാന്‍ ജോജു ജോര്‍ജ്; വരവിന്റെ ചിത്രീകരണത്തിന് മറയൂരില്‍ തുടക്കം; ഷാജി കൈലാസിന്റെ ആക്ഷന്‍ ത്രില്ലര്‍; ഇടവേളയ്ക്കു ശേഷം സുകന്യയും സ്‌ക്രീനിലേക്ക്
മറയൂര്‍: ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനു മറയൂരില്‍ തുടക്കം. ചിത്രത്തിലെ നായകന്‍ ജോജു ജോര്‍ജ് കഴിഞ്ഞ ദിവസം സെറ്റിലെത്തി. പോളച്ചന്‍ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജ്- ഷാജി കൈലാസ് കോമ്പിനേഷന്‍ ഇതാദ്യമായാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ജോമി ജോസഫ് ആണ്. വന്‍ മുതല്‍മുടക്കിലും വമ്പന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സായ കലൈ കിംഗ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സില്‍വ, കനല്‍ കണ്ണന്‍ എന്നിവര്‍ ഒരുമിക്കുന്നു. ഹൈറേഞ്ചില്‍ ഉള്ള പോളി എന്ന പോളച്ചന്റെ ജീവിത പോരാട്ടത്തിന്റെ…
Read More » -
ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം; പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നു മുഖ്യമന്ത്രി; ഭഗവദ് ഗീതയിലെ ശ്‌ളോകം ചൊല്ലി തുടക്കം; ശബരിമല വികസനത്തില്‍ അയ്യപ്പ ഭക്തരുടെ അഭിപ്രായം തേടുമെന്നും പിണറായി വിജയന്‍
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട്…
Read More » -
തിരുവനന്തപുരം നഗരസഭ: ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് മരിച്ച അനിൽകുമാർ.
Read More » -
മലയാളികൾ ഒരുക്കുന്ന മറാഠി ചിത്രം ‘തു മാത്സാ കിനാരാ ഒക്ടോബർ 31 ന് പ്രദർശനത്തിനെത്തും
കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. ഒക്ടോബർ 31 ന് തിയേറ്ററിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍, സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’.യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്‍റേയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന “തു…
Read More »
