Kerala

    • നിങ്ങളെന്നെ വര്‍ഗീയവാദിയാക്കി; ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; മുസ്ലിം സമുദായത്തെയല്ല മുസ്ലീം ലീഗിനെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും നടേശന്‍; ലീഗ് മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുക്കുന്നു; അവര്‍ക്ക് മണിപവറിന്റെയും മസില്‍ പവറിന്റെയും ധാര്‍ഷ്ഠ്യവും അഹങ്കാരവുമെന്ന് വെള്ളാപ്പള്ളി നടേശന്‍; ലീഗിനെ പ്പോലെ മത സൗഹാര്‍ദം തകര്‍ക്കുന്ന പാര്‍ട്ടി വേറെയില്ലെന്നും

        ആലപ്പുഴ: മണി പവറിന്റെയും മസില്‍ പവറിന്റെയും ധാര്‍ഷ്ഠ്യവും അഹങ്കാരവുമാണ് മുസ്ലിം ലീഗിനെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ലീഗിനെതിരെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രൂക്ഷവിമര്‍ശനമാണ് ലീഗിനെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചത്. നേരത്തെ മലപ്പുറം ജില്ലക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്കൊരു കാരണം വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളാണെന്ന ആരോപണം ശക്തമായി നില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും വെള്ളാപ്പള്ളി ലീഗിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുമെന്നതില്‍ സംശയില്ല. തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുകയാണെന്ന പരാതിയും വെള്ളാപ്പള്ളി ഉന്നയിച്ചു. പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്നും എന്നും അര്‍ഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.   താന്‍ സഞ്ചരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ വാദി എന്നാണ് തന്നെ മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നത്. എന്നെ ദേശീയവാദിയായി…

      Read More »
    • വന്‍ ആകാശ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി; ജിദ്ദ-കോഴിക്കോട് വിമാനത്തിന് ആകാശത്ത് വെച്ച് തകരാര്‍; അടിയന്തിര ലാന്‍ഡിംഗ് നെടുമ്പാശേരിയില്‍; രണ്ടു ടയറുകള്‍ പൊട്ടി; 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍

        കൊച്ചി: വന്‍ ആകാശ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. 160 യാത്രക്കാരും ജീവനക്കാരുമായി ജിദ്ദയില്‍ നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് യാത്രാമധ്യേ ആകാശത്തുവെച്ച് തകരാറുണ്ടായത്. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്‍ഡു ചെയ്യാന്‍ പൈലറ്റ് അനുവാദം തേടുകയും തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡു ചെയ്ത വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റൊരു വലിയ ആകാശ ദുരന്തം ഒഴിവായത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.   ഇന്നു രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. അടിയന്തിര ലാന്‍ഡിംഗിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റിന്റെ സന്ദേശം ലഭിച്ചയുടന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാല്‍ അത് നേരിടാനും പ്രതിരോധിക്കാനുമുള്ള സജ്ജീകരണങ്ങളും…

      Read More »
    • താഴേക്ക് പോകാതിരിക്കാന്‍ താഴെത്തട്ടിലേക്ക് പോകാന്‍ സിപിഎം; നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുത്തന്‍ തന്ത്രങ്ങള്‍; തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി ആവിഷ്‌കരിച്ച പ്രചരണരീതി സിപിഎമ്മും പരീക്ഷിക്കും; ജനപക്ഷമാകാന്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പദ്ധതികളുമായി സിപിഎം

        തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ പ്രചരണരീതിയുടെ ചുവടുപിടിച്ച് താഴേത്തട്ടിലേക്ക് പ്രവര്‍ത്തനപ്രചരണം വ്യാപിപ്പിക്കാന്‍ സിപിഎം. തദ്ദേശഭരണ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ പരിഹരിക്കാന്‍ എന്തുചെയ്യണമെന്ന ആലോചനയില്‍ നിന്നാണ് ഇനിയും താഴേക്ക് പോകാതിരിക്കാന്‍ ഇനി താഴേത്തട്ടിലേക്ക് പോകാമെന്ന നിര്‍ദ്ദേശം പൊതുവെ ഉയര്‍ന്നത്. ബിജെപി ഇത്തവണ നടത്തിയ വീടുവീടാന്തരം കയറിയിറങ്ങിയും തങ്ങളോട് അകലം പാലിക്കുന്നവരെപോലും കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനഞ്ഞും നടത്തിയ പ്രചരണമാര്‍ഗങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേ തന്ത്രം സിപിഎം പ്രയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം കിട്ടുമെന്നാണ് പൊതുവെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അഭിപ്രായം. താഴേത്തട്ടിലുള്ള ഗ്രിപ്പ് സിപിഎമ്മിന് വിട്ടുപോയതാണ് പലയിടത്തേയും തിരിച്ചടികള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനോ പരിഹരിക്കാനോ സിപിഎമ്മിന് സാധിക്കാതെ പോയതിന് വലിയ വില കൊടുക്കേണ്ടി വന്നുവെന്നും വിലയിരുത്തുന്നു. പല കാരണങ്ങള്‍ കൊണ്ടും സിപിഎമ്മിന് നഷ്ടമായ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എന്തു മാര്‍ഗം വേണമെങ്കിലും സ്വീകരിക്കാമെന്നാണ് പ്രാദേശിക തലത്തിലേക്ക് മുകളില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സ്വര്‍ണക്കൊളള കേസ് അടക്കം സൃഷ്ടിച്ച നെഗറ്റീവ് ഇമേജ്…

      Read More »
    • മിസിംഗ് ടൈല്‍ സിന്‍ഡ്രോം: നെഗറ്റിവിറ്റി എങ്ങനെ നമ്മുടെ ചിന്തയെ നിശബ്ദമായി കീഴടക്കുന്നു? ജീവിതത്തില്‍ ശീലമായി മാറിയേക്കാവുന്ന ചില നെഗറ്റീവ് ചിന്തകള്‍ എങ്ങനെയുണ്ടാകുന്നു? എങ്ങനെ എപ്പോഴും പോസിറ്റീവായി ഇരിക്കാം? ശ്രദ്ധയൊന്നു മാറ്റിപ്പിടിച്ചാല്‍ മതി! ചര്‍ച്ചയായി കുറിപ്പ്

      കൊച്ചി: നമ്മുടെ ചിന്തയെ രൂപപ്പെടുത്തുന്നത് നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. അതുപോലെതന്നെയാണ് നെഗറ്റിവിറ്റിയും നമ്മുടെ ചിന്തയെ നിശബ്ദമായി കീഴടക്കുന്നത്. ജീവിതത്തില്‍ എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്നത് അസാധ്യമാണെങ്കിലും അതിനുള്ള ശ്രമങ്ങള്‍തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നാം എവിടേക്കു ശ്രദ്ധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതെന്നു മാത്രം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിവിറ്റിയുമായി ബന്ധപ്പെട്ടു നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഡോ. മനു മെല്‍വിന്‍ ജോയിയുടെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.   പോസ്റ്റിന്റെ പൂര്‍ണരൂപം   മിസിംഗ് ടൈല്‍ സിന്‍ഡ്രോം നെഗറ്റിവിറ്റി എങ്ങനെ നമ്മുടെ ചിന്തയെ നിശബ്ദമായി കീഴടക്കുന്നു ഹോട്ടല്‍ അതീവ മനോഹരമായിരുന്നു. മാര്‍ബിള്‍ വിരിച്ച തറ കണ്ണാടി പോലെ വെളിച്ചം പ്രതിഫലിപ്പിച്ചു. മില്യണുകള്‍ വിലമതിക്കുന്ന കലാസൃഷ്ടികള്‍ മതിലുകള്‍ അലങ്കരിച്ചു. ചാന്‍ഡലിയറുകള്‍ കണ്ടാല്‍ തന്നെ ആളുകള്‍ നോക്കി നിന്ന് പോകും. നഗരത്തിലെ ഏറ്റവും ആഡംബരമുള്ള ഹോട്ടലിന്റെ ഉദ്ഘാടനം. ബിസിനസ് നേതാക്കള്‍, കലാകാരന്മാര്‍, ആര്‍ക്കിടെക്റ്റുകള്‍ അങ്ങനെ ആയിരക്കണക്കിന് ആളുകള്‍. എന്നാല്‍, ചില മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു അതിശയകരമായ…

      Read More »
    • അനന്ത് അംബാനിയുടെ വന്‍താരയില്‍ സന്ദര്‍ശനം നടത്തി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി

      കൊച്ചി/ജാംനഗര്‍: ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി, ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്‍താര’ സന്ദര്‍ശിച്ചു. എന്നാല്‍ അതൊരു സാധാരണ താരസന്ദര്‍ശനമായിരുന്നില്ല, മറിച്ച്, പുരാതന ഭാരതീയ പാരമ്പര്യവും ആധുനിക ശാസ്ത്രീയ മൃഗ സംരക്ഷണവും ഒരു ആഗോള മനുഷ്യസ്‌നേഹിയുടെ കണ്ണുകളിലൂടെ ഒന്നിക്കുന്ന അപൂര്‍വ സംഗമമായിരുന്നു. പ്രകൃതിയോടുള്ള സനാതന ധര്‍മ്മത്തിന്റെ ആദരവില്‍ വേരൂന്നിയ പവിത്രമായ ആചാരങ്ങളില്‍ തുടങ്ങി, ലോകോത്തര നിലവാരത്തിലുള്ള വന്യജീവി പുനരധിവാസത്തിന്റെ ഹൃദയത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായിരുന്നു മെസ്സിയുടെ സന്ദര്‍ശനം. മെസ്സിയുടെ ജീവിതത്തിലെ അവിസ്മരണീയമായ ഒരധ്യായമായി അത് മാറുകയും ചെയ്തു. അദ്ദേഹത്തിന് ഊഷ്മളവും പരമ്പരാഗതവുമായ വരവേല്‍പ്പാണ് വന്‍താരയില്‍ ലഭിച്ചത്. എല്ലാ സംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രകൃതിയോടുള്ള ആത്മീയമായ ആദരവില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന സന്ദേശം നല്‍കുന്ന ചടങ്ങായിരുന്നു മെസ്സിക്കായി വന്‍താരയില്‍ ഒരുക്കിയത്.സനാതന ധര്‍മ്മത്തിന്റെ കാതലായ ഈ ആശയം, മെസ്സിയുടെ സന്ദര്‍ശനത്തിന് സവിശേഷമായ ഒരു തലം നല്‍കുകയും, ഒരു സാധാരണ സെലിബ്രിറ്റി പര്യടനത്തില്‍ നിന്ന് പ്രകൃതിയോടുള്ള ആദരവില്‍ അധിഷ്ഠിതമായ ഒരു തീര്‍ത്ഥാടനമാക്കി മാറ്റുകയും ചെയ്തു.…

      Read More »
    • മാര്‍ട്ടിന്റെ കഥയില്‍ ലാലും കൂട്ടരും കുടുങ്ങുമോ; കഥ വിശ്വസിക്കുന്നവരും തള്ളിക്കളയുന്നവരും തമ്മില്‍ വാക്‌പോര്; ലാലിനെയും മകനയേും രമ്യ നമ്പീശനേയും ചോദ്യംചെയ്യണമെന്ന് ഒരുകൂട്ടര്‍; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം; കഥയില്‍ ട്വിസ്റ്റുണ്ടാകുമോ എന്നറിയാന്‍ കേരളം

      മാര്‍ട്ടിന്റെ കഥയില്‍ ലാലും കൂട്ടരും കുടുങ്ങുമോ; കഥ വിശ്വസിക്കുന്നവരും തള്ളിക്കളയുന്നവരും തമ്മില്‍ വാക്‌പോര്; ലാലിനെയും മകനയേും രമ്യ നമ്പീശനേയും ചോദ്യംചെയ്യണമെന്ന് ഒരുകൂട്ടര്‍; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം; കഥയില്‍ ട്വിസ്റ്റുണ്ടാകുമോ എന്നറിയാന്‍ കേരളം കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍ വീഡിയോ നടനും സംവിധായകനുമായ ലാലിന് കുരുക്കാകാന്‍ സാധ്യതയേറെ. ലാലിനും മകന്‍ ജീന്‍ പോള്‍ ലാലിനും നടി രമ്യ നമ്പീശനും മഞ്ജുവാര്യര്‍ക്കും ആക്രമിക്കപ്പെട്ട നടിക്കും എല്ലാം എതിരായ നീളന്‍ വീഡിയോ ആണ് മാര്‍ട്ടിന്‍ പുറത്തുവിട്ടത്. സത്യമോ നുണയോ എന്നറിയാതെയുള്ള കണ്‍ഫ്യൂഷനില്‍ ഈ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്ത് കണ്ടത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള കമന്റുകളും ഫെയ്‌സ് ബുക്ക് പോസ്റ്റുകളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ലാലും കൂട്ടരും ഒത്തു ചേര്‍ന്ന് ദിലീപിനെ കുടുക്കാനായി ആസൂത്രണം ചെയ്ത നാടകമാണ് നടി ആക്രമിക്കപ്പെട്ട സംഭവം എന്നാണ് മാര്‍ട്ടിന്റെ വീഡിയോയുടെ രത്‌നചുരുക്കം. പള്‍സര്‍ സുനയെ കൂട്ടുപിടച്ച് ലാല്‍ സംവിധാനം ചെയ്ത നാടകമാണെല്ലാം എന്ന്…

      Read More »
    • സതീശന്‍ പറഞ്ഞ ഗംഭീര പ്രഖ്യാപനം ഇതോ? ജനുവരി പകുതിയോടെ നിയമസഭാ സ്ഥാനാര്‍ഥികള്‍ വരും; കെ. മുരളീധരന്‍ ഗുരുവായൂരില്‍; വി.എം. സുധീരന്‍ അടക്കമുള്ള മുതിര്‍ന്നവര്‍ വീണ്ടും അങ്കത്തട്ടിലേക്ക്; അന്വേഷണ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കി തെറ്റുതിരുത്തും

      തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളിലേക്കു കടക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു സമയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഒഴിവാക്കി മൂന്നുമാസം മുമ്പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് ജനുവരി പകുതിയോടെയെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഇവരെ മുന്നില്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ക്കും തുടക്കിമിടും.   ജനുവരിയില്‍ ഗംഭീര പ്രഖ്യാപനമുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നല്‍കുന്ന സൂചനയും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം സതീശന്‍ എടുത്ത കര്‍ക്കശ നിലപാടുകള്‍ പാര്‍ട്ടിക്കു ഗുണം ചെയ്തതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അദ്ദേഹത്തിനു മേല്‍ക്കൈയുണ്ട്.   2021ലെ തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ശ്രമം. ആറുമാസം മുമ്പേ സ്ഥാനാര്‍ഥികളെ കണ്ടെത്തി പ്രചാരണം ആരംഭിക്കണമെന്നാണു കമ്മീഷന്‍ നിര്‍ദേശമെങ്കിലും മൂന്നുമാസം മുമ്പെങ്കിലും നടപ്പാക്കാനാണു നീക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ സാമുദായിക സമവാക്യങ്ങള്‍ അനുസരിച്ചു മേയര്‍മാരെ കണ്ടെത്തുന്നതിനു പിന്നാലെ നിയമസഭകളിലേക്കുള്ള ചര്‍ച്ചകളും ആരംഭിക്കും.…

      Read More »
    • മുഖ്യമന്ത്രിക്കെതിരെ കമന്റിട്ടതിന് പിടിച്ചു പുറത്താക്കി; വിമതന്‍ സ്വതന്ത്രനായി മത്സരിച്ച് CPIM ന്റെ സ്ഥാനാര്‍ത്ഥിയെ തന്നെ തോല്‍പ്പിച്ചു ; പുറത്തു നിന്നും പിന്തുണ കൊടുത്ത് പുല്ലമ്പാറ പഞ്ചായത്തില്‍ യുഡിഎഫിനെ ഭരണത്തിലേറ്റി

      തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചതിന് ചവിട്ടിപ്പുറത്താക്കിയയാള്‍ വിമതനായി മത്സരിച്ച് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. പിന്നീട് യുഡിഎഫിന് പിന്തുണ നല്‍കി അവരെ ഭരണത്തിലേറ്റി. പുല്ലമ്പാറ പഞ്ചായത്ത് ഭരണമാണ് സ്വതന്ത്രന്റെ പിന്തുണയില്‍ യുഡിഎഫ് പിടിച്ചത്. സ്വതന്ത്രനായി മത്സരിച്ച ശ്രീകണ്ഠന്‍ നായരാണ് പാര്‍ട്ടിയെ വീഴ്ത്തി ഭരണം മാറ്റിയത്. സിപിഐഎം വിമതന്റെ പിന്തുണ ലഭിച്ചതോടെ യുഡിഎഫ് ഭരണത്തിലേറിയത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ സിപിഐഎം 7, കോണ്‍ഗ്രസ് 7, ബിജെപി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് സീറ്റ് നില. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സിപിഐഎം വിമതനായ ബി ശ്രീകണ്ഠന്‍ നായരാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സാമൂഹികമാധ്യമ പോസ്റ്റില്‍ കമന്റ് ഇട്ടതിന് പിന്നാലെ പാര്‍ട്ടി ശ്രീകണ്ഠന്‍ നായരിന് സീറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുത്തിപ്പാറ വാര്‍ഡിലാണ് ശ്രീകണ്ഠന്‍ നായര്‍ മത്സരിച്ചത്. 272 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ ജിഷ്ണു മുത്തിപ്പാറയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

      Read More »
    • ഒറ്റപ്പാലം പൂളക്കുണ്ടില്‍ ജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി  വിജയിച്ചത് 710 വോട്ടിന് ; ഒരു വാര്‍ഡില്‍ ബിജെപിക്ക് ഒരു വോട്ട് പോലും നേടാനായില്ല ; പതിനൊന്നാം വാര്‍ഡില്‍ പെട്ടിതുറന്നപ്പോള്‍ കിട്ടിയത്് പൂജ്യം വോട്ട്…!!

      പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായെങ്കിലും കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. പല ജില്ലകളിലും പുതിയതായി പഞ്ചായത്തുകളിലും ഭരണത്തിലേക്ക് എത്താന്‍ കഴിഞ്ഞ അവര്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ മേഖലകളിലാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഷൊര്‍ണൂര്‍ നഗരസഭകള്‍ വരുന്നത്. എന്നാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഒറ്റപ്പാലം നഗരസഭയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഒറ്റപ്പാലം പതിനൊന്നാം വാര്‍ഡായ പൂളക്കുണ്ടിലാണ് ബിജെപിക്ക് ഒറ്റ വോട്ടുപോലും ലഭിക്കാത്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് പ്രസാദ് ടി എയാണ്. വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫാസിയാണ് വിജയിച്ചത്. 710 വോട്ടാണ് ഫായിസിന് ലഭിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥി അഷ്‌റൂഫ് എയാണ് രണ്ടാം സ്ഥാനത്ത്. അഷ്‌റൂഫിന് 518 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍വറിന് 57 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഉസ്മാന് 42 വോട്ടും ലഭിച്ചു. പന്ത്രണ്ടാം വാര്‍ഡായ കിഴക്കേക്കാടിലെ വോട്ടറാണ് പ്രസാദ്. സംഘടനാ സംവിധാനമില്ലാത്ത വാര്‍ഡാണ് പൂളക്കുണ്ട് എന്നാണ് ഇക്കാര്യത്തില്‍…

      Read More »
    • ഒരേവാര്‍ഡില്‍ മത്സരിച്ചത് പല പാര്‍ട്ടിയില്‍, ആദ്യം സിപിഐഎമമിനൊപ്പം പിന്നെ കോണ്‍ഗ്രസിലേക്ക് മാറി, പിന്നീട് ഡിഎംകെയില്‍ ഒടുവില്‍ ബിജെപിയ്‌ക്കൊപ്പം ജനവിധി തേടി ; ആര്യങ്കാവിലെ പൂന്തോട്ടത്തില്‍ മത്സരിച്ച് മാമ്പഴത്തറ സലീം തോറ്റു

      കൊല്ലം: ഒരേ വാര്‍ഡില്‍ തന്നെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും മത്സരിച്ചു ജയിച്ച സ്ഥാനാര്‍ത്ഥി ഇത്തവണ ബിജെപിയ്‌ക്കൊപ്പം മത്സരിച്ചപ്പോള്‍ തോറ്റു. ആര്യങ്കാവ് ഗ്രാമപഞ്ചായത്തില്‍ പൂന്തോട്ടം വാര്‍ഡില്‍ മത്സരിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്‌ളോക്കംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നാലു പാര്‍ട്ടികളില്‍ മാറിമാറി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ മാമ്പഴത്തറ സലീമാണ് ഇത്തവണ തോറ്റത്. സിപിഐയുടെ പൊന്‍രാജ് 104 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. പൂന്തോട്ടം വാര്‍ഡില്‍ ആദ്യം സിപിഐഎമ്മിലും പിന്നീട് കോണ്‍ഗ്രസിലും അതിന് ശേഷം ഡിഎംകെയിലും ജനവിധി തേടിയയാളാണ് സലീം. സിപിഐഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സലീം കടന്നുവന്നത്. 1989ല്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നീട് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബ്ലോക്ക് അംഗം എന്നീ ചുമതലകളിലെത്തി. 2009ലാണ് അഭിപ്രായഭിന്നത കളെത്തുടര്‍ന്ന് സലീം സിപിഐഎമ്മില്‍നിന്നു രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2010ല്‍ സലീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ആദ്യമായി യുഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ 2015ല്‍ ഇടപ്പാളയത്ത് മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് 2017ല്‍ ബിജെപിക്കൊപ്പം കൂടി. 2018ല്‍ ബിജെപി…

      Read More »
    Back to top button
    error: