India

  • വോട്ടര്‍ പട്ടിക തട്ടിപ്പ് പുറത്തെത്തിച്ചത് വനിതാ ബിഎല്‍ഒയുടെ സംശയവും എംഎല്‍എയുടെ മണ്ഡലത്തിലെ ബന്ധവും; ബൂത്ത് തലത്തില്‍ ഓരോ വോട്ടും അരിച്ചുപെറുക്കി കോണ്‍ഗ്രസ്; അന്വേഷണത്തിനായി സിഐഡി അയച്ച 18 കത്തുകളും മുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്നിട്ടും ബിജെപി തോറ്റമ്പി

    ന്യൂഡല്‍ഹി: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന തട്ടിപ്പു പുറത്തു കൊണ്ടുവന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു തോന്നിയ സംശയം. കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍. പാട്ടീലിന്റെ (ഭോജ്‌രാജ് പാട്ടീല്‍) പ്രാദേശിക ബന്ധം കൂടി ഉപയോഗിച്ചാണ് വന്‍ തോതിലുള്ള വോട്ട് തട്ടിപ്പിന്റെ വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമ്പോള്‍ അതിനുള്ള വിവരങ്ങള്‍ ശേഖരിച്ച വഴികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ‘കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തെരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫിസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്,…

    Read More »
  • രാഹുലിന്റെ ‘ജെന്‍സി’ പ്രയോഗം; ബിജെപിക്ക് ഭയമോ? രാഷ്ട്രീയ അരാജകത്വം പടര്‍ത്താന്‍ നീക്കമാണെന്ന് ആരോപണം

    ന്യൂഡല്‍ഹി: വോട്ട് കൊള്ള, വോട്ടര്‍പട്ടികയിലെ തിരിമറി അടക്കം ഗുരുതര ആരോപണങ്ങള്‍ കേന്ദ്രത്തിനും ഇലക്ഷന്‍ കമ്മീഷനുമെതിരെ ശക്തമായി ഉന്നയിച്ച കോണ്‍ഗ്രസ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുപ്പിച്ച് ബിജെപി. രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലെ ‘ജെന്‍സി’ പരാമര്‍ശം രാജ്യത്ത് അരാജകത്വം പടര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. വോട്ടര്‍പട്ടിക ആരോപണം രാഹുല്‍ ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. ”ഭരണഘടനയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യും.” എന്ന രാഹുല്‍ ഗാന്ധിയുടെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍, രാജ്യത്തെ യുവാക്കള്‍, രാജ്യത്തിന്റെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തിന്റെ ജെന്‍സി വിഭാഗങ്ങളെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു. നേപ്പാളില്‍ കഴിഞ്ഞ ദിവസം നടന്ന ജെന്‍സി പ്രക്ഷോഭം അയല്‍രാജ്യമായ ഇന്ത്യയും വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ജെന്‍സി പരാമര്‍ശത്തെ ബിജെപി ശക്തമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. സമാന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ ബിജെപി ആരോപണം.…

    Read More »
  • ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയോ? ഐക്യരാഷ്ട്ര സഭ കണ്ടെത്തല്‍ നടത്തിയത് എങ്ങനെ? ജൂത കൂട്ടക്കൊലയ്ക്കുശേഷം കോടതിയില്‍ തെളിഞ്ഞത് മൂന്നു വംശഹത്യകള്‍ മാത്രം; സമരവുമായി യുഎന്‍ ജീവനക്കാര്‍; യുഎന്‍ വാദങ്ങള്‍ വിചിത്രമെന്ന് വിമര്‍ശിച്ച് അമേരിക്കയും

    ന്യൂയോര്‍ക്ക്: ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനവുമായി അമേരിക്കയും ഇസ്രയേലും രംഗത്തെത്തി. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രയേല്‍ നേതാക്കളുടെ പ്രസ്താവനയും സൈന്യത്തിന്റെ നടപടിയും വംശഹത്യയ്ക്കെതിരായ തെളിവാണെന്നുമാണ് യുഎന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ‘2023-ല്‍ ഹമാസുമായുളള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണ്. ഒരു പ്രത്യേക വിഭാഗത്തിലെ ആളുകളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുക, ഗുരുതരമായ ശാരീരിക, മാനസിക ഉപദ്രവമേല്‍പ്പിക്കുക, ജനനം തടയുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ഗാസയില്‍ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവാണ്’ എന്നാണ് ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്. എങ്ങനെയാണ് ഗാസയില്‍ വംശഹത്യ നടത്തുന്നെന്നു യുഎന്‍ കണ്ടെത്തിയത്? കോടതിയില്‍ എത്തിയാല്‍ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക? ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജൂതന്‍മാര്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലയ്ക്കുശേഷം രൂപീകരിച്ച മനുഷ്യാവകാശ നിയമത്തിനു പിന്നാലെ അപൂര്‍വമായിട്ടു മാത്രാണ് വംശഹത്യ കോടതികളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളത്. 1948ലെ വംശഹത്യ കണ്‍വന്‍ഷന്‍ ‘ഒരു ദേശീയ, വംശീയ-അല്ലെങ്കില്‍…

    Read More »
  • ഏഷ്യ കപ്പിലെ ഷോയ്ക്ക് മുട്ടന്‍ പണി; പാകിസ്താനെതിരേ നടപടിക്ക് ഐസിസി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി വിശദീകരണം ആവശ്യപ്പെട്ടു

    ദുബായ്: ഏഷ്യകപ്പ് ടൂര്‍ണമെന്‍റിനിടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഐസിസി നടപടി വന്നേക്കും. മാച്ച് റഫറിയായിരുന്ന ആന്‍ഡി പൈക്റോഫ്റ്റിനെ നീക്കാന്‍ ഐസിസി വിസമ്മതിച്ചതിനെ തുടര്‍ന്ന് കളിക്കാര്‍ പ്രതിഷേധിച്ചതാണ് പ്രധാന കാരണം. പെരുമാറ്റച്ചട്ട ലംഘനവും മോശം കീഴ്​വഴക്കവുമാണ് സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി പിസിബിക്ക് ഐസിസി ഇമെയില്‍ അയച്ചു. പാക് താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതിലും വൈകിയാണ് പാക്–യുഎഇ മല്‍സരം ബുധനാഴ്ച ആരംഭിച്ചത്. ആവര്‍ത്തിച്ചുള്ള ചട്ടലംഘനമാണ് പിസിബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും പിസിബി കുറ്റക്കാരാണെന്നും മെയിലില്‍ ഐസിസി സിഇഒ സന്‍ജോങ് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈക്​റോഫ്റ്റ് പാക് കോച്ച് മൈക്ക് ഹസനെയും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെയും കാണാനെത്തിയത് പാക് മീഡിയ മാനേജറായ നയീം ഗില്ലാനി വിഡിയോയില്‍ പകര്‍ത്തിയതും ഗുരുതര ചട്ടലംഘനമാണെന്നും ഇത് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ഐസിസി വ്യക്തമാക്കുന്നു. നിര്‍ണായക യോഗങ്ങളില്‍ മീഡിയ മാനേജര്‍മാരെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് ഐസിസിയുടെ ചട്ടം. എന്നാല്‍ മീഡിയ മാനേജറെ അകത്ത് കടത്താതെ കളിക്കാന്‍…

    Read More »
  • മയക്കുമരുന്ന് കടത്തിന്റെയും നിര്‍മാണത്തിന്റെയും കേന്ദ്രം? ട്രംപിന്റെ പട്ടികയില്‍ അഫ്ഗാനൊപ്പം ഇന്ത്യയും; താലിബാന്‍ മയക്കുമരുന്നു വിറ്റ് തീവ്രവാദി സംഘടനകളെ സഹായിക്കുന്നു; ബൊളീവിയയും വെനസ്വേലയും ഒരു നടപടിയും എടുക്കുന്നില്ല; പട്ടിക പുറത്ത്

    ന്യൂയോര്‍ക്ക്: മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിങ്ങനെ 19 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. മയക്കുമരുന്നു കടത്ത്, ഉത്പാദനം എന്നിവയുടെ കാര്യത്തില്‍ വ്യോമയാന വിഭാഗത്തിനുള്ള മുന്നറിയിപ്പെന്ന നിലയിലാണ് പട്ടിക പുറത്തുവിട്ടത്. അമേരിക്കയിലേക്ക് അനധികൃതമായി മയക്കുമരുന്ന് എത്തിക്കുന്ന രാജ്യങ്ങള്‍ എന്ന നിലയിലാണ് യുഎസ് പാര്‍ലമെന്റില്‍ ട്രംപ് പട്ടിക സമര്‍പ്പിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളുമായുള്ള ഔദ്യോഗിക ബന്ധങ്ങളെ ഇതു ബാധിക്കില്ലെന്നു വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍ മയക്കുമരുന്നിനെതിരേ തീവ്രമായ നടപടികള്‍ തുടരുമ്പോഴും അപകട സാധ്യതകള്‍ നിലനില്‍ക്കുന്ന മേഖലകളെന്ന നിലയിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തുന്നത്. പട്ടികയില്‍ ഏറ്റവും മുമ്പിലുള്ളത് താലിബാന്‍ ഭരണം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനാണ്. പണ്ടുമുതല്‍ തീവ്രവാദ സംഘടനകളുടെ പണത്തിന്റെ സ്രോതസ് എന്ന നിലയില്‍ മയക്കുമരുന്നിനു നിര്‍ണായക സ്ഥാനമുണ്ട്. കൊക്കൈന്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ അഫ്ഗാന്‍ മുന്നിലാണ്. പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള അഫ്ഗാനിസ്ഥാന്‍, ബൊളീവിയ, ബര്‍മ, കൊളംബിയ, വെനസ്വേല എന്നിവ മയക്കുമരുന്നിനെതിരേ…

    Read More »
  • എന്തിനാണവര്‍ ഉരസിയത്? ഹാര്‍ദിക് പാണ്ഡ്യയും ഗൗതം ഗംഭീറും തമ്മില്‍ നെറ്റ്‌സില്‍ വാക്കേറ്റം? വീഡിയോ വൈറല്‍; ഹാര്‍ദിക് പറയുന്നതു ഗൗനിക്കാതെ കോച്ച്

    അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനുമായുള്ള അവസാനത്തെ ലീഗ് മല്‍സരത്തിനായുള്ള തയാറെടുപ്പിനിടെ ഇന്ത്യന്‍ ടീമില്‍ കാര്യങ്ങളത്ര പന്തിയല്ലേ? വെള്ളിയാഴ്ച രാത്രി എട്ടുമുതല്‍ അബുദാബിയിലാണ് മത്സരം. ഹാട്രിക് ജയത്തോടെ സൂപ്പര്‍ ഫോറില്‍ എത്തുകയാണു ലക്ഷ്യം. അതിനിടെ ഇന്ത്യന്‍ ടീം ക്യാംപില്‍ കാര്യങ്ങളെല്ലാം അത്ര ഓക്കെയല്ലെന്നു സംശയം ജനിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നു. ടീമിന്റെ നെറ്റ് സെഷനില്‍ കോച്ച് ഗൗതം ഗംഭീറും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയയും കൊമ്പുകോര്‍ത്തെന്നാണു റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒമാനുമായുള്ള മല്‍സരത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കവെ ഗൗതം ഗംഭീറും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ ചില ഉരസലുകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ വീഡിയോ സ്‌പോര്‍ട്‌സ് നൗ ആണ് പങ്കുവച്ചത്. ദുബായിലെ പരിശീലനത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ഇന്ത്യന്‍ സംഘത്തിലെ മറ്റു കളിക്കാര്‍ പരിശീലന നടത്തവെ ഇവ വീക്ഷിച്ചു നിന്ന ഗംഭീറിന്റെ അരികിലേക്കു ഹാര്‍ദിക് വരികയായിരുന്നു. നന്നായി തുടങ്ങിയ സംസാരം പിന്നീട് അല്‍പ്പം വഷളായതു പോലെയാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്. തുടക്കത്തില്‍ അല്‍പ്പം സൗമ്യനായി കണ്ട…

    Read More »
  • രാഹുല്‍ഗാന്ധിയുടെ ആരോപണത്തില്‍ വിരണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ആലന്ദില്‍ 24 പരാതികള്‍ മാത്രമായിരുന്നു 5,994 എണ്ണം തെറ്റായിരുന്നതിനാല്‍ തള്ളിക്കളഞ്ഞു ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി

    ബംഗലുരു: രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആക്ഷേപത്തില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ആരോപണത്തില്‍ 2022-ല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 6,000-ല്‍ അധികം അപേക്ഷകള്‍ ലഭിച്ചതായി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2023-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ലഭിച്ച 6,018 പരാതികള്‍ രണ്ട് വര്‍ഷം മുന്‍പ് അന്വേഷിച്ചപ്പോള്‍ 24 എണ്ണം മാത്രമാണ് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയതെന്ന് കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കേസുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസിനു കൈമാറിയതായും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കമ്മീഷന്റെ നേരിട്ടുള്ള മറുപടിയായിരുന്നു ഇത്. ആയിരക്കണക്കിന് കോണ്‍ഗ്രസ് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതായി ആലന്ദിലെ വിവരങ്ങള്‍ കാണിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ മേധാവിയും ‘വോട്ട് മോഷ്ടാക്കളെ’ സംരക്ഷിക്കുകയാണെന്നും, വിവരങ്ങള്‍ കര്‍ണാടക സിഐഡിക്ക് ഉടന്‍ കൈമാറണമെന്നും…

    Read More »
  • റഷ്യന്‍ എണ്ണ: ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക പിന്‍വലിച്ചേക്കും; ബന്ധം ഊഷ്മളമാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉടന്‍; വ്യാപാര ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍

    ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം അധികത്തീരുവ യുഎസ് പിന്‍വലിച്ചേക്കും. നവംബര്‍ 30ന് ശേഷം പിഴത്തീരുവ ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരര്‍ വെളിപ്പെടുത്തി. ഇന്ത്യയും യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിരിച്ചടിത്തീരുവ 25 ശതമാനത്തില്‍നിന്ന് പത്താഴ്ചയ്ക്കുള്ളില്‍ 10 മുതല്‍ 15 ശതമാനത്തിലേക്ക് വരെ കുറഞ്ഞേക്കാമെന്നും അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അധികത്തീരുവയെ തുടര്‍ന്ന് ഉലഞ്ഞ ബന്ധം ഊഷ്മളമാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതലായി പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് മേല്‍ അധികത്തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് യുഎസ് സംഘം വ്യാപാര ചര്‍ച്ചയ്ക്കായി ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു വഴി യുക്രെയ്ന്‍ യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇന്ത്യ ഇന്ധനം വാങ്ങുന്നത് വഴി റഷ്യന്‍…

    Read More »
  • ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ക്രമക്കേട്: അദാനിക്ക് ക്ലീന്‍ചിറ്റ്; ‘റിപ്പോര്‍ട്ടില്‍ പറയുന്ന ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ല, പരിഗണിക്കാന്‍ കഴിയുക 2021ലെ ഭേദഗതിക്കു ശേഷമുള്ള ഇടപാടുകള്‍’

    ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും ക്ലീന്‍ ചിറ്റ് നല്‍കി സെബി. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് സെബി അംഗം കമലേഷ് ചന്ദ്ര വര്‍ഷനെയ ഉത്തരവ് പുറപ്പെടുവിച്ചത്. ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയാണെന്നും ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണം. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ സെബി, കമ്പനി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021 ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി ഉത്തരവില്‍ പറയുന്നു. സംശയാസ്പദമെന്ന് ഹിന്‍ഡന്‍ബര്‍ഗില്‍ പറയുന്ന വായ്പകള്‍ പലിശ സഹിതം തിരികെ അടച്ചിട്ടുണ്ടെന്നും ഒരു ഫണ്ടും വകമാറ്റിച്ചെലവഴിച്ചിട്ടില്ലെന്നും സെബി റഗുലേറ്റര്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ തട്ടിപ്പോ, അധാര്‍മികമായ വ്യാപരമോ നടന്നിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ അദാനി ഗ്രൂപ്പിനെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിക്കും. 2021 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വന്‍…

    Read More »
  • ഏതുരാജ്യത്തിന് നേരെയുള്ള ആക്രമണവും ഇരുവര്‍ക്കും നേരെയുള്ള ആക്രമണമായി കരുതും ; പാകിസ്താനുമായി പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചു സൗദി അറേബ്യ; ഇന്ത്യയെ ബാധിക്കില്ലെന്ന് വിദഗ്ദ്ധര്‍

    സൗദി അറേബ്യ ആണവശക്തിയായ പാകിസ്ഥാനുമായി ഒരു പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കും നേരെയുണ്ടാകുന്ന ഏതൊരു ആക്രമണവും ഇരുവര്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. ഇന്ത്യാ പാകിസ്താന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഏതെങ്കിലും വിധത്തില്‍ ഇന്ത്യയ്ക്ക് എതിരേയുള്ളതായി മാറുമോ എന്നാണ് ആശങ്ക. എന്നാല്‍ ഈ കരാര്‍ വെറും ഭാവനാസൃഷ്ടി മാത്രമാണെന്നും ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നുമാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മറ്റൊരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാന്‍ പ്രതിരോധത്തിലായിരിക്കു മ്പോള്‍, സൗദി റോയല്‍ എയര്‍ഫോഴ്‌സ് അവരുടെ എഫ്-15, യൂറോഫൈറ്റര്‍ ടൈഫൂണ്‍ വിമാനങ്ങള്‍ ഇസ്ലാമാബാദിനെ സഹായിക്കാന്‍ അയക്കുമോ എന്ന് വിദഗ്ദ്ധര്‍ പരിശോധിക്കുന്നുണ്ട്. പക്ഷേ ഈ കരാര്‍ ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ളതാണെന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതല്ലെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. സൗദി ഒരു കാരണവശാലും ഇന്ത്യയെ ആക്രമിക്കാന്‍ സാധ്യതയില്ലെന്നും പറയുന്നു. ബുധനാഴ്ച സൗദി അറേബ്യയും ആണവശക്തിയായ പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച ‘തന്ത്രപരമായ പരസ്പര പ്രതിരോധ ഉടമ്പടി’ അതിന്റെ ഉള്ളടക്കം കാരണം ശ്രദ്ധ നേടി.…

    Read More »
Back to top button
error: