Breaking NewsIndiaLead NewsNewsthen Specialpolitics

രാഹുല്‍ഗാന്ധിയുടെ ആരോപണത്തില്‍ വിരണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ആലന്ദില്‍ 24 പരാതികള്‍ മാത്രമായിരുന്നു 5,994 എണ്ണം തെറ്റായിരുന്നതിനാല്‍ തള്ളിക്കളഞ്ഞു ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി

ബംഗലുരു: രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആക്ഷേപത്തില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ആരോപണത്തില്‍ 2022-ല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 6,000-ല്‍ അധികം അപേക്ഷകള്‍ ലഭിച്ചതായി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

2023-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ലഭിച്ച 6,018 പരാതികള്‍ രണ്ട് വര്‍ഷം മുന്‍പ് അന്വേഷിച്ചപ്പോള്‍ 24 എണ്ണം മാത്രമാണ് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയതെന്ന് കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കേസുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസിനു കൈമാറിയതായും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കമ്മീഷന്റെ നേരിട്ടുള്ള മറുപടിയായിരുന്നു ഇത്.

Signature-ad

ആയിരക്കണക്കിന് കോണ്‍ഗ്രസ് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതായി ആലന്ദിലെ വിവരങ്ങള്‍ കാണിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ മേധാവിയും ‘വോട്ട് മോഷ്ടാക്കളെ’ സംരക്ഷിക്കുകയാണെന്നും, വിവരങ്ങള്‍ കര്‍ണാടക സിഐഡിക്ക് ഉടന്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ ആലന്ദ് മണ്ഡലത്തില്‍ നിന്ന് 6,018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

2022 ഡിസംബറില്‍ ആലന്ദിലെ വോട്ടര്‍ പട്ടികയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് വിവിധ സര്‍ക്കാര്‍ ആപ്പുകള്‍ വഴി ഓണ്‍ലൈനായി 6,018 അപേക്ഷകള്‍ ലഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു. ഇത്രയധികം അപേക്ഷകള്‍ ലഭിച്ചതിനാല്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 2023-ല്‍ ഓരോ അപേക്ഷയും വിശദമായി പരിശോധിച്ചതായി വ്യക്തമാക്കി.

‘6,018 അപേക്ഷകളില്‍ 24 എണ്ണം മാത്രമാണ് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയത്, ബാക്കിയുള്ള 5,994 എണ്ണം തെറ്റായിരുന്നു,’ ഓഫീസ് അറിയിച്ചു. 24 യഥാര്‍ത്ഥ അപേക്ഷകള്‍ അംഗീകരിക്കുകയും ബാക്കിയുള്ളവ തള്ളിക്കളയുകയും ചെയ്തു. അതിനാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ആരുടെയും പേരുകള്‍ നീക്കം ചെയ്തിട്ടില്ല. ഈ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍, 2023 ഫെബ്രുവരി 21-ന് കല്‍ബുറഗി ജില്ലയിലെ ആലന്ദ് പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്‍ ഒരു പോലീസ് പരാതി ഫയല്‍ ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം, അന്വേഷണത്തിന് സഹായകമാകുന്ന എല്ലാ വിവരങ്ങളും 2023 സെപ്റ്റംബര്‍ 6-ന് കല്‍ബുറഗിയിലെ പോലീസ് സൂപ്രണ്ടിന് കൈമാറിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു. അപേക്ഷകളുടെ റെഫറന്‍സ് നമ്പറുകള്‍, അപേക്ഷിച്ചവരുടെ പേരും വോട്ടര്‍ ഐഡി വിവരങ്ങളും, ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പറുകള്‍, കജ അഡ്രസ്സുകള്‍, അപേക്ഷകള്‍ സമര്‍പ്പിച്ച സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പോലീസിന് കൈമാറിയത്.

Back to top button
error: