India
-
സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും ; പി സന്തോഷ് കുമാറിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടും
ന്യൂഡല്‍ഹി: സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും. പി സന്തോഷ് കുമാറിനെ ഉള്‍പ്പെടുത്തിയേക്കും. സിപിഐ 25 ാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ ചണ്ഡീഗഡില്‍ തുടങ്ങാനിരിക്കെ കേരളഘടകം മുന്‍തൂക്കം നല്‍കുന്നത്് പി സന്തോഷ് കുമാറിനെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നാണ് വിലയിരുത്തല്‍. ഇത് രണ്ടാം തവണയാണ് പ്രകാശ്ബാബുവിനെ തഴയുന്നത്. കാനം രാജേന്ദ്രന്‍ മരിച്ച ഒഴിവിലും പ്രകാശ് ബാബുവിനെ പരിഗണിച്ചിരുന്നില്ല. പ്രകാശ് ബാബുവിനെ വെട്ടി ആനി രാജയയെയാണ് കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. സന്തോഷിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തല്‍. 75 വയസ്സെന്ന പ്രായപരിധി കര്‍ശനമാക്കിയാല്‍ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം ഏതാനും നേതാക്കള്‍ ഒഴിവാകും. അമര്‍ജിത് കൗറിന്റെ പേര് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോര്‍ഡ് പ്രദേശത്ത് പ്രകടനം നടക്കും. സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐഎം, സിപിഐഎംഎല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ…
Read More » -
ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്‌കറെ താവളം തച്ചുതകര്‍ത്തു; പാകിസ്താന്റെ വാദം തള്ളി ലഷ്‌കറെ കമാന്‍ഡറുടെ വീഡിയോ പുറത്ത്; പോരാളികള്‍ക്ക് ജന്‍മം കൊടുത്ത സ്ഥലം; പഴയതിനെക്കാള്‍ വലിയ മര്‍ക്കസ് തയിബ പണിയുമെന്നും പ്രഖ്യാപനം
ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറില്‍ സാരമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന പാക് വാദം തള്ളി ലഷ്‌കര്‍ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍. ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഖ്വാസിമിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞ് കല്‍ക്കൂമ്പാരമായി കിടക്കുന്ന കെട്ടിടത്തിന് മുകളില്‍ ക്വാസിം നില്‍ക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്. പഞ്ചാബ് പ്രവിശ്യയിലെ മര്‍കസ് തയിബ ഭീകരത്താവളം തകര്‍ത്തുവെന്ന ഇന്ത്യയുടെ വാദം ശരി വയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. ‘മര്‍കസ് തയിബയ്ക്ക് മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്നും ആക്രമണത്തില്‍ ഇത് തകര്‍ന്നു പോയി, പക്ഷേ ഇത് വീണ്ടും പണിയുമെന്നും പഴയതിനെക്കാള്‍ വലുതാക്കുമെന്നും വൈറല്‍ ക്ലിപ്പില്‍ ഖ്വാസിം പറയുന്നു. ഭീകരന്‍മാരുടെ പരിശീലന കേന്ദ്രമായിരുന്നു ഇതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനെയും ഖ്വാസിം ശരിവയ്ക്കുന്നുണ്ട്. ‘മുജാഹിദ്ദീനുകളും, തലാബകളുമായി നിരവധി പോരാളികള്‍ക്ക് ജന്‍മം കൊടുത്ത കേന്ദ്രമാണിതെന്നും പൂര്‍വാധികം കരുത്തോടെ തിരിച്ചുവരു’ മെന്നും ഖ്വാസിം വിഡിയോയില്‍ വ്യക്തമാക്കുന്നു. മുജാഹിദ്ദീനിലെ വന്‍ പോരാളികള്‍ പരിശീലനം നേടിയതും വിജയം വരിച്ചതും ഇവിടെ നിന്നാണെന്നും ഖ്വാസിം വിശദീകരിക്കുന്നു. ദൗറ ഇ സഫ പരിപാടിയില്‍ പങ്കുചേരാന്‍ യുവാക്കള്‍ തയാറാകണമെന്നും…
Read More » -
മലയാളികൾ ഒരുക്കുന്ന മറാഠി ചിത്രം ‘തു മാത്സാ കിനാരാ ഒക്ടോബർ 31 ന് പ്രദർശനത്തിനെത്തും
കൊച്ചി: മറാത്തി ചലച്ചിത്ര രംഗത്തെ ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്,” ലയൺഹാർട്ട് പ്രാഡക്ഷൻസി”ന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’. ഒക്ടോബർ 31 ന് തിയേറ്ററിലെത്തും. ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന “ക്രിസ്റ്റസ് സ്റ്റീഫനാണ് “ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് “ജോയ്സി പോള്‍, സഹനിര്‍മ്മാതാക്കളായ “ജേക്കബ് സേവ്യര്‍, സിബി ജോസഫ്” എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്. ജീവിതത്തിന്‍റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’.യെന്ന് സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്‍റേയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന “തു…
Read More » -
എല്ലാം ട്രംപിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍? അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നു മുന്നറിയിപ്പ് നല്‍കി സാമ്പത്തിക വിദഗ്ധര്‍; ഉത്പാദന മേഖലയില്‍ ലക്ഷണങ്ങള്‍; കരകയറുക എളുപ്പമാകില്ലെന്നും വിലയിരുത്തല്‍
ന്യൂയോര്‍ക്ക്: ട്രംപിന്റെ അസാധാരണ ഭരണസാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെ യുഎസ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നെന്നു മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ സാന്‍ഡിയുടേതാണ് മുന്നറിയിപ്പ്. ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ താരിഫും ഡോജും അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സാന്‍ഡി വെളിപ്പെടുത്തിയത്. മാന്ദ്യത്തിലേക്ക് വീണാല്‍ അതെത്രത്തോളം ആഴത്തിലേക്ക് പോകുമെന്ന് പറയാന്‍ പോലും പറ്റില്ലെന്നും സാമ്പത്തിക നയങ്ങളാണ് വില്ലനെന്നും സാന്‍ഡി കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ മഹത്വം തിരികെപ്പിടിക്കാനെന്ന പേരില്‍ ട്രംപ് കൊണ്ടുവന്ന നയങ്ങള്‍ യുഎസിന് കടുത്ത ആഘാതമാണ് ഒരുക്കുന്നതെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. താരിഫിന് പുറമെ കുടിയേറ്റത്തിലേര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം, ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങള്‍ എന്നിവയാണ് വിനയായതെന്ന് സാന്‍ഡി പറയുന്നു. നിലവിലെ സ്ഥിതിഗതികള്‍ എല്ലാ മേഖലയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മാത്രവുമല്ല, ഈ സാഹചര്യങ്ങളെ തുടര്‍ന്ന് ആളുകളെ ജോലികള്‍ക്കായി നിയമിക്കുന്നതും ബിസിനസുകളിലേക്ക് നിക്ഷേപമെത്തുന്നതും അനിയന്ത്രിതമായി വൈകുകയും ചെയ്യുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയാണെന്നും വിലക്കയറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും അദ്ദേഹം…
Read More » -
H1 B വിസ ഫീസ് ഒരുലക്ഷം ഡോളറായി വര്‍ധിപ്പിച്ചു ട്രംപ്; ഇന്ത്യക്കു വന്‍ തിരിച്ചടി; ഐടി പ്രഫഷണലുകള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇരുട്ടടി
വാഷിംഗ്ടൺ: H1ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തി. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷ നൽകേണ്ടത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ…
Read More » -
ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ശില്‍പ്പി സ്‌കൂബാ ഡൈവിംഗിനിടയില്‍ സിംഗപ്പൂരില്‍ മരണമടഞ്ഞു ; ഗ്യാംഗ്‌സ്റ്ററിലെ ‘യാ..അലി മദത് അലി’ ഗാനം ആലപിച്ച അസമീസ് ഗായന്‍ സുബീന്‍ ഗാര്‍ഗ് വിടപറഞ്ഞു
സിംഗപ്പൂര്‍: ‘യാ അലി’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിലൂടെ ദേശീയ തലത്തില്‍ പ്രശസ്തനായ പ്രശസ്ത അസമീസ് ഗായകനും, വ്യക്തിയുമായ സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടു. ഇന്ന് നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 52-കാരനായ ഈ കലാകാരന്‍, സ്‌കൂബ ഡൈവിങ്ങിനിടെ കടലില്‍ വീഴുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡൈവ് ചെയ്യുന്നതിനിടെ വെള്ളത്തില്‍ വീണ ഗാര്‍ഗിനെ സിംഗപ്പൂര്‍ പോലീസ് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം ആരാധകരെയും അസമീസ് സമൂഹത്തെയും ഞെട്ടിച്ചു. ഇത് ഇന്ത്യയുടെ സംഗീത വ്യവസായത്തില്‍ ഒരു വലിയ ശൂന്യത സൃഷ്ടിച്ചു. അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആദരാഞ്ജലികളും അനുശോചനങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ഏറ്റവും പ്രിയപ്പെട്ട കലാകാരന്മാരില്‍ ഒരാളുടെ നഷ്ടത്തില്‍ എല്ലാവരും ദുഃഖം രേഖപ്പെടുത്തുന്നു. ”സുബീന്‍ ഗാര്‍ഗിന്റെ നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്ത വലിയ ദുഃഖത്തോടെ ഞങ്ങള്‍ അറിയിക്കുന്നു. സ്‌കൂബ ഡൈവ് ചെയ്യുന്നതിനിടെ…
Read More » -
സൈനികരുടെ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ മണിപ്പൂരില്‍ അജ്ഞാതരുടെ പതിയിരുന്നുള്ള ആക്രമണം ; രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേറ്റു
ഇംഫാല്‍: അജ്ഞാതരായ തോക്കുധാരികള്‍ സുരക്ഷാ വാഹനവ്യൂഹത്തിന് നേരെ പതിയിരു ന്ന് നടത്തിയ ആക്രമണത്തില്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാര്‍ കൊല്ലപ്പെടുക യും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ മുതിര്‍ന്ന മണിപ്പൂര്‍ പോലീസ് ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച വൈകുന്നേരം വിവരം പുറത്തു വിട്ടത്. 33 അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇംഫാലില്‍ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുമ്പോള്‍ വൈകുന്നേരം 5.50-ഓടെയാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ ‘ക്രൂരമായ അക്രമപ്രവര്‍ത്തനം’ എന്നാണ് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല വിശേഷിപ്പിച്ചത്. രാജ്ഭവന്‍ എക്സില്‍ പങ്കുവെച്ച പ്രസ്താവനയില്‍, ഗവര്‍ണര്‍ രണ്ട് അസം റൈഫിള്‍സ് ജവാന്മാരുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. കൂടാതെ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ”ഇത്തരം ക്രൂരമായ അക്രമപ്രവര്‍ത്ത നങ്ങള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, മേഖലയിലെ സമാധാനവും സ്ഥിര തയും സംരക്ഷിക്കാന്‍ ശക്തമായ…
Read More » -
എന്തൊക്കെയാണീ ‘കൊച്ച് ഭാരത്തില്‍’ നടക്കുന്നത്? ഐ ഫോണ്‍ 17 വാങ്ങാന്‍ കൂട്ടയടി, സംഘര്‍ഷം; ആളുകളെ സ്റ്റോറില്‍നിന്ന് വലിച്ചിഴച്ച് ജീവനക്കാര്‍
മുംബൈ: ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്കിനിടെ കൂട്ടത്തല്ല്. ബാന്ദ്രയിലെ കുര്‍ള കോംപ്ലക്‌സിലാണ് കൂട്ടത്തല്ലുണ്ടായത്. ആപ്പിള്‍ സ്റ്റോറിനു പുറത്ത് ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നതും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും വാര്‍ത്താ ഏജന്‍സിയായി പിടിഐ പങ്കുവച്ച വീഡിയോയിലുണ്ട്. സംഘര്‍ഷത്തിനിടെ ചിലരെ സുരക്ഷാ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. സുരക്ഷാ ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് ചിലര്‍ ആരോപിച്ചു. പുലര്‍ച്ചെ 5 മണി മുതല്‍ ക്യൂ നില്‍ക്കുകയാണെന്നും, ചിലര്‍ വരിതെറ്റിച്ച് കയറാന്‍ ശ്രമിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കിയെന്നും അഹമ്മദാബാദില്‍നിന്നുള്ള മോഹന്‍ യാദവ് പറഞ്ഞു. ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും ഔട്ട്‌ലറ്റുകളിലും സമാനമായ തിരക്ക് അനുഭവപ്പെട്ടു. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് മോഡലുകള്‍ ഇന്ത്യയില്‍ ഇന്ന് മുതലാണ് വില്‍പ്പന ആരംഭിച്ചത്. സെപ്റ്റംബര്‍ 12 ന് ആരംഭിച്ച പ്രീ ഓര്‍ഡറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു വ്യാപാരികള്‍ പറയുന്നു.
Read More » -
വോട്ടര്‍ പട്ടിക തട്ടിപ്പ് പുറത്തെത്തിച്ചത് വനിതാ ബിഎല്‍ഒയുടെ സംശയവും എംഎല്‍എയുടെ മണ്ഡലത്തിലെ ബന്ധവും; ബൂത്ത് തലത്തില്‍ ഓരോ വോട്ടും അരിച്ചുപെറുക്കി കോണ്‍ഗ്രസ്; അന്വേഷണത്തിനായി സിഐഡി അയച്ച 18 കത്തുകളും മുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്നിട്ടും ബിജെപി തോറ്റമ്പി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന തട്ടിപ്പു പുറത്തു കൊണ്ടുവന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു തോന്നിയ സംശയം. കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍. പാട്ടീലിന്റെ (ഭോജ്‌രാജ് പാട്ടീല്‍) പ്രാദേശിക ബന്ധം കൂടി ഉപയോഗിച്ചാണ് വന്‍ തോതിലുള്ള വോട്ട് തട്ടിപ്പിന്റെ വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമ്പോള്‍ അതിനുള്ള വിവരങ്ങള്‍ ശേഖരിച്ച വഴികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ‘കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തെരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫിസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്,…
Read More »
