വോട്ടര്‍ പട്ടിക തട്ടിപ്പ് പുറത്തെത്തിച്ചത് വനിതാ ബിഎല്‍ഒയുടെ സംശയവും എംഎല്‍എയുടെ മണ്ഡലത്തിലെ ബന്ധവും; ബൂത്ത് തലത്തില്‍ ഓരോ വോട്ടും അരിച്ചുപെറുക്കി കോണ്‍ഗ്രസ്; അന്വേഷണത്തിനായി സിഐഡി അയച്ച 18 കത്തുകളും മുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്നിട്ടും ബിജെപി തോറ്റമ്പി
മണ്ഡലത്തില്‍ ഓണ്‍ലൈനായി ചേര്‍ത്ത വോട്ടുകള്‍ നേരിട്ടുപോയി പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ)മാരാണ്. 2002 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഓണ്‍ലൈനില്‍ വന്ന റിക്വസ്റ്റുകള്‍ പരിശോധിച്ചു. ഇതിലൊന്നു തന്റെ ബന്ധുവാണെന്നു കണ്ടെത്തിയതോടെയാണു വനിതാ ബിഎല്‍ഒ അവരുമായി ബന്ധപ്പെട്ടത്. അവര്‍ ജീവിച്ചിരിപ്പുണ്ടെന്നു മാത്രമല്ല അതേ മണ്ഡലത്തിലെ വോട്ടര്‍കൂടിയായിരുന്നു.

ന്യൂഡല്‍ഹി: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന തട്ടിപ്പു പുറത്തു കൊണ്ടുവന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു തോന്നിയ സംശയം. കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍. പാട്ടീലിന്റെ (ഭോജ്‌രാജ് പാട്ടീല്‍) പ്രാദേശിക ബന്ധം കൂടി ഉപയോഗിച്ചാണ് വന്‍ തോതിലുള്ള വോട്ട് തട്ടിപ്പിന്റെ വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമ്പോള്‍ അതിനുള്ള വിവരങ്ങള്‍ ശേഖരിച്ച വഴികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.
‘കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തെരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫിസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്, ആരാണ് തന്റെ അമ്മാവന്റെ വോട്ട് നീക്കം ചെയ്തതെന്ന് അവര്‍ പരിശോധിച്ചു, അപ്പോഴാണ് ഒരു അയല്‍വാസിയാണ് അത് ചെയ്തതെന്ന് അവര്‍ കണ്ടെത്തിയത്. അവര്‍ അയല്‍വാസിയോട് ചോദിച്ചപ്പോള്‍, താന്‍ ഒരു വോട്ടും നീക്കം ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു’- ഇതായിരുന്നു ഇന്നലെ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.
വോട്ടില്‍ തട്ടിപ്പു നടന്നെങ്കിലും അലന്ദ് മണ്ഡലത്തില്‍ ബി.ആര്‍. പാട്ടീല്‍ തന്നെയാണു വിജയിച്ചത്. 2023ലെ അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പായിരുന്നു ഇത്. മണ്ഡലത്തില്‍ ഓണ്‍ലൈനായി ചേര്‍ത്ത വോട്ടുകള്‍ നേരിട്ടുപോയി പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ)മാരാണ്. 2002 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഓണ്‍ലൈനില്‍ വന്ന റിക്വസ്റ്റുകള്‍ പരിശോധിച്ചു. ഇതിലൊന്നു തന്റെ ബന്ധുവാണെന്നു കണ്ടെത്തിയതോടെയാണു വനിതാ ബിഎല്‍ഒ അവരുമായി ബന്ധപ്പെട്ടത്. അവര്‍ ജീവിച്ചിരിപ്പുണ്ടെന്നു മാത്രമല്ല അതേ മണ്ഡലത്തിലെ വോട്ടര്‍കൂടിയായിരുന്നു.

ഇതേക്കുറിച്ചു തനിക്കൊന്നും അറിയില്ലെന്നായിരുന്നു ബന്ധുവിന്റെ മറുപടി. ഇതേത്തുടര്‍ന്നാണു കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും ബി.ആര്‍. പാട്ടീലുമായും ബന്ധപ്പെട്ടത്. എംഎല്‍എ തന്റെ മകനെയും ഇക്കാര്യം അറിയിച്ചു. മണ്ഡലത്തില്‍ നാലുവട്ടം എംഎല്‍എ ആയ പാട്ടീലിനു മണ്ഡലത്തിലെ 254 ബൂത്തുകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആഴത്തില്‍ ബന്ധമുള്ളയാളാണ്.
ഇത്തരത്തില്‍ മറ്റാരെങ്കിലും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. സ്വന്തം ആഗ്രഹപ്രകാരമല്ലാതെ ഓരോ ബൂത്തിലും ശരാശരി 20-30 വോട്ടുകള്‍ മാറ്റിയിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതെല്ലാം കൂട്ടിയാല്‍ ആകെ 6670 എണ്ണമുണ്ട്.
പാട്ടീല്‍ മണ്ഡലത്തില്‍ 10,348 വോട്ടുകള്‍ക്കു ജയിച്ചെങ്കിലും കോണ്‍ഗ്രസ് അനുഭാവികളാണ് കൂടുതലും പട്ടികയില്‍നിന്നു പുറത്തായതെന്നു ചൂണ്ടിക്കാട്ടുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ പാട്ടീല്‍ 678 വോട്ടുകള്‍ക്കു ബിജെപി സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു. അന്നു ജയിച്ച സുഭാഷ് ഗുട്ടെദാറിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് എംഎല്‍എ ആയത്. ഇതിനു മുമ്പ് 2013, 2004, 1983 വര്‍ഷങ്ങളിലും പാട്ടീലാണ് ജയിച്ചത്.
തട്ടിപ്പു കണ്ടെത്തിയതിനു പിന്നാലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. തട്ടിപ്പു നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു ക്രിമിനല്‍ കേസും നല്‍കി. ആകെ നീക്കിയ വോട്ടുകളില്‍ 24 പേര്‍ മാത്രമാണ് മരിച്ചത്. ബാക്കിയുള്ള 5994 പേര്‍ ഇപ്പോഴും മണ്ഡലത്തിലെ താമസക്കാരാണ്. 2023 ഫെബ്രുവരി 21ന് കല്‍ബുര്‍ഗി അസി. കമ്മീഷണറും അലന്ദിലെ റിട്ടേണിംഗ് ഓഫീസറുമായ മമ്ത കുമാരി പോലീസില്‍ പരാതി നല്‍കി. നിരവധി ഫോണുകള്‍ ഉപയോഗിച്ചാണ് വോട്ടര്‍ പട്ടികയില്‍നിന്നു പേരുകള്‍ നീക്കിയതെന്ന്് അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യം എഫ്‌ഐആറിലും വ്യക്തമാക്കിയിട്ടുണ്ട്.
നിരവധിയാളുകളുടെ ഫോണ്‍ നമ്പരുകളും ഒടിപിയും ഉപയോഗിച്ചാണ് വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്തതെന്നും എങ്ങനെ നടത്തിയെടുത്തു എന്നതില്‍ വ്യക്തതയില്ലെന്നുമാണ് ഇപ്പോഴും പോലീസിന്റെ പ്രതികരണം. പ്രത്യേക കേന്ദ്രങ്ങളില്‍നിന്നാണ് വോട്ടുകള്‍ നീക്കിയതന്നെ സംശയവും പോലീസ് ഉന്നയിക്കുന്നു. ഇതുതന്നെയാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ‘കോള്‍ സെന്റര്‍’ ആരോപണവും.
അന്വേഷണം വഴിമുട്ടിയതോടെ അലന്ദ് പോലീസ് അന്വേഷണം കര്‍ണാടക പോലീസ് സിഐഡിക്കു കൈമാറി. ഇവര്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് വിവരങ്ങ തേടിയെങ്കിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സിഐഡി 18 കത്തുകളാണ് തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയത്. എവിടെനിന്നാണ് ഡിലീറ്റ് ചെയ്യാനുള്ള അപേക്ഷകള്‍ നല്‍കിയത് എന്നതറിയാന്‍ ഐപി അഡ്രസുകള്‍ (കമ്പ്യൂട്ടര്‍ വിലാസം) നല്‍കണമെന്നതായിരുന്നു ഇതിലൊന്ന്. അതുപോലെ ഒടിപിയുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യപ്പെട്ടു. ഇതൊന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയിട്ടില്ല. വിവരങ്ങള്‍ നല്‍കിയെന്നു കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
The story of how a veteran politician and Congress MLA B R Patil, from Karnataka’s backward Aland constituency averted the deletion of 5,994 names from the voters’ list in his seat, ahead of the 2023 Assembly polls, begins with an alert Booth Level Officer (BLO). Aland was one of the two seats spotlighted by Congress leader Rahul Gandhi in a new “vote chori” charge on Thursday.






