India

  • ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസം ; ഒന്നു പ്രസവിച്ചവള്‍ എന്ന് ലിവിംഗ് പങ്കാളിയുടെ നിരന്തര പരിഹാസം ; ആദ്യബന്ധത്തിലെ കുട്ടിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

    അജ്മീര്‍: ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം താമസിക്കുന്ന യുവതി പങ്കാളി ഒന്നു പ്രസവിച്ചവള്‍ എന്ന നിരന്തരമായി പരിഹസിച്ചതിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരിയെ തടാകത്തിലെറിഞ്ഞു കൊലപ്പെടുത്തി. അജ്മീറില്‍ നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ വാരണാസി സ്വദേശിയും 28 കാരിയുമായ അഞ്ജലിയാണ് അറസ്റ്റിലായത്. ആദ്യഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ഇവര്‍ കാമുകനൊപ്പം ലിവിംഗ് ടുഗദറിലാണ്. മകളെ താരാട്ടുപാട്ട് പാടി ഉറക്കിയ ശേഷം പിന്നീട് ഒരു തടാകത്തിനരികില്‍ നടക്കാന്‍ കൊണ്ടുപോകുകയും ചെയ്തതിന് ശേഷമാണ് മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞത്. അതിന് ശേഷം കുട്ടിയെ കാണാതായതായി അഭിനയിക്കുകയും വിഷമം നടിക്കുകയും ചെയ്തു. ചൊവ്വാഴ്ച, രാത്രി വൈകിയുള്ള പട്രോളിംഗിനിടെ, ഹെഡ് കോണ്‍സ്റ്റബിള്‍ ഗോവിന്ദ് ശര്‍മ്മയാണ് സംഭവം കണ്ടെത്തിയത്. വൈശാലി നഗറില്‍ നിന്ന് അജ്മീറിലെ ബജ്രംഗ് ഗഢിലേക്കുള്ള റോഡിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീയെയും ഒരു പുരുഷനെയും കണ്ടുമുട്ടി. അന്വേഷിച്ചപ്പോള്‍, അഞ്ജലി എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ, താന്‍ മകളുമായി രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതാണെന്നും വഴിയില്‍ വെച്ച് കുട്ടിയെ കാണാതായെന്നും പറഞ്ഞു. രാത്രി മുഴുവന്‍…

    Read More »
  • പ്രവര്‍ത്തകരെ നിയന്ത്രിക്കണം, പൊതുമുതല്‍ നശിപ്പിച്ചതില്‍ ഇടപെടും; വിജയ്ക്കെതിരെ കോടതി

    ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിനു (ടിവികെ) മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ്. പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ ഇടപെടും. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും കോടതി ചോദിച്ചു. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമര്‍ശനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചു. സമ്മേളനങ്ങള്‍ക്ക് അനുമതി തേടിയുള്ള അപേക്ഷകളില്‍ വൈകാതെ തീരുമാനമെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനങ്ങള്‍.  

    Read More »
  • ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമെതിരായ ആക്രമണം; സൗദി-പാക് പ്രതിരോധ കരാര്‍, ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ

    ന്യൂഡല്‍ഹി/റിയാദ്: സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഒപ്പുവെച്ച പ്രതിരോധ കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ചുവരികയാണെന്ന് ഇന്ത്യ. കരാറിനെ കുറിച്ച് നേരത്തെ തന്നെ ഇന്ത്യയ്ക്ക് ധാരണയുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ആഗോള-ദേശീയ സുരക്ഷ ഉറപ്പാക്കാനും കരാര്‍ സമഗ്രമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ബുധനാഴ്ചയാണ് സൗദിയും പാകിസ്താനും തമ്മില്‍ നിര്‍ണായകമായ പ്രതിരോധകരാറില്‍ ഒപ്പുവെച്ചത്. റിയാദില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൗദി രാജാവ് സല്‍മാനും കരാറില്‍ ഒപ്പുവെച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് പാക് പ്രധാനമന്ത്രി ഇന്നലെ റിയാദ് സന്ദര്‍ശിച്ചത്. റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ വെച്ച് സൗദി കിരീടാവകാശി ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ ഏകദേശം എട്ട് പതിറ്റാണ്ടായി നീണ്ടുനില്‍ക്കുന്ന ചരിത്രപരമായ പങ്കാളിത്തത്തില്‍ ഊന്നിയാണ് പ്രതിരോധ കരാര്‍ നടപ്പിലാക്കുന്നത് എന്നാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ചര്‍ച്ചയായതായെന്ന് പ്രസ്താവനയില്‍ പറഞ്ഞു.…

    Read More »
  • കര്‍ണാടകയില്‍ വെട്ടിനിരത്തിയെങ്കില്‍ മഹാരാഷ്ട്രയില്‍ കൂട്ടിച്ചേര്‍ത്തു; വോട്ടുകൊള്ളയ്ക്ക് സഹായി തിരഞ്ഞെടുപ്പ് കമ്മിഷന്‍! ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ വീണ്ടും

    ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ടുകൊള്ള നടത്തുന്നവരെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്യുന്നതെന്നു രാഹുല്‍ വിമര്‍ശിച്ചു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് രാഹുലിന്റെ ആരോപണങ്ങള്‍. വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നു രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുന്ന 6018 വോട്ടര്‍മാരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുല്‍ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു. വോട്ടുകൊള്ളയില്‍ അന്വേഷണത്തിനായി മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കര്‍ണാടക സിഐഡി നിരവധി തവണ കത്ത് നല്‍കി. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരം നല്‍കിയില്ല. കര്‍ണാടകയിലെ വിവരം ഒരാഴ്ചക്കകം തിരഞ്ഞെടുപ്പ് കമ്മിഷന്‍ സിഐഡിക്ക് നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6850 വ്യാജ വോട്ടുകളാണ് ചേര്‍ത്തത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ ഒഴിവാക്കലാണ് നടന്നതെങ്കില്‍ മഹാരാഷ്ട്രയിലെ രജൂരയില്‍ കൂട്ടിച്ചേര്‍ക്കലാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടവരുടെ വിവരമുള്ളത്. വ്യാജ…

    Read More »
  • ‘ഒരു മണിക്കൂര്‍ മുമ്പേ ട്രംപ് എല്ലാം അറിഞ്ഞു’; ദോഹ ആക്രമണത്തില്‍ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ ഉന്നതര്‍; യുഎസിന്റെ ഒളിച്ചുകളി പുറത്ത്; നെതന്യാഹു സംസാരിച്ചത് രാവിലെ 7.45ന്‌

    ടെല്‍അവീവ്: യുഎസിന്‍റെ ഉറ്റ ചങ്ങാതിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് താന്‍ അറിയാന്‍ വൈകിയെന്ന ട്രംപിന്‍റെ വാദം തള്ളി ഇസ്രയേലിലെ ഉന്നതര്‍. ദോഹയിലെ ഹമാസ് കേന്ദ്രം ആക്രമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും രാവിലെ 7.45 ഓടെയാണ് ഇത് സംഭവിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ ബറാക് റാവിഡ് പറയുന്നു.   ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും  ആക്സിയോസിലെ റിപ്പോര്‍ട്ടില്‍ റാവിഡ് വിശദീകരിക്കുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ആക്രമിക്കാന്‍ പോകുന്നുവെന്നായിരുന്നു ആ സംഭാഷണത്തിന്‍റെ ഉള്ളടക്കമെന്നും തന്നോട് സംസാരിച്ചവരില്‍ മൂന്ന് പേര്‍ രാവിലെ എട്ടുമണിയോടെയാണ് ട്രംപിന് ഫോണ്‍ സന്ദേശമെത്തിയതെന്ന് പറഞ്ഞപ്പോള്‍ അതല്ല, 7.45 ആണ് കൃത്യമായ സമയമെന്ന് ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നും റാവിഡ് കൂട്ടിച്ചേര്‍ക്കുന്നു.   അതേസമയം, ആക്രമണം നെതന്യാഹുവിന്‍റെ മാത്രം തീരുമാനമായിരുന്നുവെന്നും താന്‍ ഒന്നുമറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം. ഇസ്രയേല്‍ വിമാനങ്ങള്‍ പറന്നു തുടങ്ങിയതിന് ശേഷം മാത്രമാണ് യുഎസ് സൈന്യം വിവരമറിഞ്ഞതും…

    Read More »
  • സ്വത്ത് വീതം വയ്ക്കുന്നതിനു തടസം: ആറുവയസുകാരിയെ മൂന്നാംനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്ന് രണ്ടാനമ്മ; സിസിടിവിയില്‍ കുടുങ്ങി

    ബംഗളുരു: സ്വത്ത് വീതം വെയ്ക്കുന്നതു തടയാനായി രണ്ടാനമ്മ ആറുവയസുകാരിയെ മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കെറിഞ്ഞു കൊന്നു. കര്‍ണാടക ബീദറിലാണു മനസാക്ഷിയെ നടുക്കുന്ന ക്രൂരത. ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ക്രൂരത സിസിടിവി ദൃശ്യങ്ങള്‍ അയല്‍വാസികള്‍ പരിശോധിച്ചതോടെയാണു പുറത്തറിഞ്ഞത്. ബീദര്‍ ഗാന്ധി ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദര്‍ശ് കോളനിയില്‍ ഓഗസ്റ്റ് 27നാണു സംഭവം. മൂന്നു നില കെട്ടിടത്തിനു മുകളില്‍ നിന്നു വീണു പരുക്കേറ്റ നിലയില്‍ സാന്‍വിയെന്ന ആറുവയസുകാരിയെ കണ്ടെത്തുകയായിരുന്നു. കുട്ടി ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയും ചെയ്തു. അപകട മരണമെന്നായിരുന്നു സാന്‍വിയുടെ രണ്ടാനമ്മ രാധ മൊഴി പൊലീസിന് മൊഴി നല്‍കിയിരുന്നത്. അയല്‍വാസികള്‍  ‌സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണു ക്രൂരത പുറത്തായത്. സാന്‍വിയും രണ്ടാനമ്മയും ടെറസില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും. തൊട്ടുപിറകെ രണ്ടാനമ്മ വീട്ടിലേക്ക്് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ്  ചോദ്യം ചെയ്യലില്‍ രാധ കുറ്റം സമ്മതിച്ചു. കുടുംബ സ്വത്ത് വീതം വെയ്ക്കുന്നതു ഒഴിവാക്കാനാണു തള്ളിയെട്ടതെന്നാണു മൊഴി. സാന്‍വിയുടെ അമ്മ മരിച്ചതിനുശേഷം അച്ഛന്‍ സിദ്ധന്ത്…

    Read More »
  • നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് ; ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്‍പ്പന നടത്തിയും പ്രതിഷേധം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഛണ്ഡീഗഡില്‍ യൂത്ത് കോണ്‍ഗ്രസ് തൊഴിലില്ലായ്മ ദിനം ആചരിച്ചു. ഛണ്ഡീഗഡ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ലബാന നയിച്ച പ്രകടനത്തില്‍ ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്‍പ്പന നടത്തിയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഡല്‍ഹിയിലും ഛണ്ഡീഗഡിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചായയും സമൂസയും ഉണ്ടാക്കിയായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധം. ‘ഇന്ത്യയ്ക്ക് വേണ്ടത് വോട്ട് മോഷണമല്ല, മറിച്ച് തൊഴിലവസരങ്ങളാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ തൊഴിലില്ലായ്മയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വോട്ട് മോഷണമാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്, ‘നൗക്രി ചോര്‍ ഗഡ്ഡി ഛോഡ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. അതേസമയം, 75-ാം പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. സ്ത്രീകള്‍ക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ്…

    Read More »
  • ആന്‍ഡി പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറി ; പാകിസ്താന്റെ ഏഷ്യാകപ്പ് ബോയ്‌ക്കോട്ട് നീക്കം പാളി ; നാണംകെട്ട് ടീം കളിക്കാനിറങ്ങേണ്ടി വന്നു, കളി വൈകിയത് ഒരു മണിക്കൂറോളം

    ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാന്‍ ഐസിസി വിസമ്മതിച്ചതിനെ ത്തുടര്‍ന്ന് ഏഷ്യാക്കപ്പ് ബഹിഷ്‌ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും അവസാനം പിന്മാറി നാണംകെട്ട് കളത്തിലിറങ്ങി പാകിസ്താന്‍. ഇന്ത്യാ പാക് മത്സരത്തിലെ തര്‍ക്കത്തിന് ശേഷം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാനുള്ള ഭീഷണി പാകിസ്താന്‍ ഉപേക്ഷിച്ച് ടീം കളത്തിലെത്തി മത്സരിക്കാന്‍ നിര്‍ബ്ബന്ധിതരായി. യുഎഇക്കെതിരെയുള്ള ഈ മത്സരം പാകിസ്താന് ഏറെ നിര്‍ണ്ണായകവുമാണ്. പൈക്രോഫ്റ്റ് കളി നിയന്ത്രിക്കുന്നതിനാല്‍ ടീം ഹോട്ടലില്‍ നിന്ന് പുറപ്പെടാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. ഇതോടെ മത്സരം നിശ്ചിത സമയമായ രാത്രി 8 മണിക്ക് പകരം രാത്രി 9 മണിയിലേക്ക് മാറ്റി. കളി തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ടീം സ്റ്റേഡിയത്തില്‍ എത്തണമെന്നാണ് നിയമം. എന്നാല്‍ പ്രതിഷേധസൂചകമായി പാകിസ്താന്‍ ടീം അങ്ങനെ ചെയ്തില്ല. പൈക്രോഫ്റ്റ് തന്നെ മാച്ച് റഫറിയായി തുടരുമെന്ന തീരുമാനം, ഐസിസി സിഇഒ സഞ്‌ജോഗ് ഗുപ്ത ഒരു കോണ്‍ഫറന്‍സ് കോളിലൂടെ പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയുമായ മോഹ്‌സിന്‍ നഖ്വിയെ അറിയിക്കുകയായിരുന്നു. സിംബാബ്വെക്കാരനായ പൈക്രോഫ്റ്റ് എല്ലാ…

    Read More »
  • നടി ദിഷാപഠാണിയുടെ വീടിന് സമീപം വെടിയുതിര്‍ത്തവരെ പിടികൂടി ; പോലീസ് എന്‍കൗണ്ടര്‍ ചെയ്തു കൊലപ്പെടുത്തി ; ഗോള്‍ഡി ബ്രാര്‍ – രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങള്‍

    നടി ദിഷാ പഠാനിയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത രണ്ട് പേരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്‍കൗണ്ടര്‍ ചെയ്തു. ഗാസിയാബാദില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയത്. എസ് ടി എഫിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളായ രവീന്ദ്ര, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍ വെച്ച് ഇരുവരും പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു ണ്ടായ വെടിവെപ്പില്‍ ഇരുവര്‍ക്കും പരിക്കേറ്റു. അതിനുശേഷം അവരെ കീഴ്‌പ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരു ഗ്ലോക്ക്, ഒരു സിഗാന പിസ്റ്റള്‍, കൂടാതെ നിരവധി വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോള്‍ഡി ബ്രാര്‍ – രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട രവീന്ദ്രയും അരുണും എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സെപ്റ്റംബര്‍ 12-ന് പുലര്‍ച്ചെ 3:30-ഓടെയാണ് സംഭവം നടന്നത്. ബറേലിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള നടിയുടെ വീടിന് പുറത്ത് രണ്ട് അക്രമികള്‍ 8-10 തവണ വെടിയുതിര്‍ത്ത…

    Read More »
  • മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കുന്നു ; കോടികളുടെയും ലക്ഷത്തിന്റെയും 1300 സാധനങ്ങള്‍ ; 5.5 ലക്ഷത്തിന്റെ രാമക്ഷേത്ര മാതൃകയും 1.03 കോടിയുടെ ഭവാനിദേവിയുടെ വിഗ്രഹവുമുണ്ട്

    ഡല്‍ഹി: ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലയേറിയ സമ്മാനങ്ങള്‍ ലേലത്തിന് വെയ്്ക്കുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ചെറുരൂപം, ഭവാനിദേവിയുടെ  എന്നിവയും ലേലവസ്തുക്കളില്‍ പെടുന്നു. പിഎം മെമന്റോസ് വെബ്‌സൈറ്റ് അനുസരിച്ച്, ഭവാനി ദേവി വിഗ്രഹത്തിന് 1.03 കോടി രൂപയാണ് അടിസ്ഥാന വില, അതേസമയം രാമക്ഷേത്രത്തിന്റെ മാതൃകയ്ക്ക് 5.5 ലക്ഷം രൂപയും. 2024-ലെ പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ ജേതാക്കള്‍ ഉപയോഗിച്ച മൂന്ന് ജോഡി ഷൂസുകളും ലേലത്തിനുണ്ട്, ഓരോ ജോഡി ഷൂസിനും 7.7 ലക്ഷം രൂപ വീതം വിലയുണ്ട്. സെപ്റ്റംബര്‍ 17-ന് ജന്മദിനത്തില്‍ ആരംഭിച്ച് ഒക്ടോബര്‍ 2 വരെ 1,300-ലധികം സമ്മാനങ്ങളാണ് ഓണ്‍ലൈന്‍ ലേലത്തിന് വെച്ചിരിക്കുന്നത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ഒരു പഷ്മിന ഷാള്‍, രാം ദര്‍ബാറിന്റെ തഞ്ചാവൂര്‍ പെയിന്റിംഗ്, ഒരു ലോഹ നടരാജ പ്രതിമ, ഗുജറാത്തില്‍ നിന്നുള്ള ഒരു റോഗന്‍ കലാസൃഷ്ടി, കൈകൊണ്ട് നെയ്ത നാഗ ഷാള്‍ എന്നിവയും മറ്റ് സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണം, പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ പാരാ-അത്ലറ്റുകള്‍ സംഭാവന ചെയ്ത…

    Read More »
Back to top button
error: