India
-
പിഴയീടാക്കിയ 17.3 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പോലീസുകാരിക്ക് സസ്പെന്‍ഷന്‍
പനജി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ 17.3 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ പോലീസുകാരിക്ക് സസ്പെന്‍ഷന്‍. 11 മാസമായി വന്‍ തുക ഫൈന്‍ ഇനത്തില്‍ ഈടാക്കി സര്‍ക്കാരിലേക്ക് അടക്കേണ്ടതിന് പകരം പൊലീസ് ഉദ്യോഗസ്ഥ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുക ആയിരുന്നു. ഗോവയിലെ ബികോലിം സ്റ്റേഷനിലാണ് സംഭവം. ട്രാഫിക് പൊലീസിന്റെ ഫൈന്‍ കണക്കുകളും അക്കൗണ്ടിലെത്തിയ തുകയും തമ്മില്‍ വലിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് പൊലീസുകാരി നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞത്. ബികോലിം സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്തിരുന്ന പൊലീസുകാരി ഗതാഗത നിയമലംഘനത്തിന് ഈടാക്കിയ പിഴ ട്രഷറിയിലേക്ക് അടപ്പിക്കാതെ തന്റെ അക്കൗണ്ടിലേക്ക് അടപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
കള്ളൻ പ്രശസ്ത സിനിമാ നടിയായ കാമുകിക്കു സമ്മാനിച്ചത് 3 കോടിയുടെ ആഡംബര വീട്…! ബാങ്ക് വായ്പ മുടങ്ങി സ്വന്തം വീട് ലേലത്തിൽ പോയ മോഷ്ടാവ് ഒടുവിൽ പിടിയിൽ
ബംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രശസ്ത നടിയായ കാമുകിക്കായി 3 കോടിയുടെ അഡംബരവീട് നിർമിച്ചു നൽകിയ യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എന്നാൽ സ്ത്രീകളുമായുള്ള ബന്ധം വളരെ വ്യാപകമായിരുന്നു. 2003-ൽ കൗമാരകാലത്തു തന്നെ ഇയാൾ മോഷണം ആരംഭിച്ചു. 2009-ഓടെ ഒരു പ്രൊഫഷണൽ കള്ളനായി മാറി. കുറ്റകൃത്യങ്ങളിലൂടെ കോടികൾ സമ്പാദിച്ചു. 2014- ’15 ൽ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലായി. നടിക്കു വേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിൽ 3 കോടി രൂപയുടെ വീട് പണിയുകയും 22 ലക്ഷം രൂപയുടെ അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തു. 2016-ൽ ഗുജറാത്ത് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്ത് 6 വർഷം തടവിന് ശിക്ഷിച്ചു. അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം വീണ്ടും മോഷണത്തിലേക്ക് മടങ്ങി. പിന്നീട് സമാനമായ കുറ്റകൃത്യങ്ങൾക്ക്…
Read More » -
കുട്ടികളെ തീയേറ്ററിൽ പോകാൻ അനുവദിക്കരുത്, രാവിലെ 11 മണിക്ക് മുമ്പും, രാത്രി 11 നു ശേഷവും: തെലുങ്കാന ഹൈക്കോടതിയുടെ ഈ നിർദ്ദേശം കേരളത്തിലും നടപ്പിലാക്കുമോ എന്ന് ആശങ്ക
സിനിമാ ഭ്രാന്ത് തലയ്ക്കുപിടിച്ച കുട്ടികളെ രാവിലെ 11 മണിക്ക് മുമ്പും, രാത്രി പതിനൊന്ന് മണിക്ക് ശേഷവും തിയറ്ററിലേക്ക് പോകാൻ അനുവദിക്കരുതെന്ന് തെലുങ്കാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. രാംചരൻ നായകനായ ‘ഗെയിം ചേഞ്ചർ’ എന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ആണ് കോടതി ഈയൊരു നിർദേശം സർക്കാരിന് നൽകിയത്. കേരളത്തിൽ ബോക്സോഫീസ് പരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. എന്നാൽ തെലുങ്കാനയിൽ ചിത്രം നല്ല നിലയിൽ ഓടുന്നുണ്ട്. കുട്ടികളെ തിയേറ്ററുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാതാക്കൾ ഗെയിം ചെയ്ഞ്ചർ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തത്. തെലുങ്കിലെ സൂപ്പർസ്റ്റാറാണ് രാംചരൻ. അതിരാവിലെയും, രാത്രിയും സിനിമ കാണുന്നത് കുട്ടികളുടെ മാനസികവും, ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് കോടതി പറയുന്നു. കേസ് വീണ്ടും ഫെബ്രുവരി 22ന് പരിഗണിക്കും. അതിനിടെ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം. തെലുങ്കാനയിൽ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ പുലർച്ചെ 1.30ന് അവസാന ഷോ പ്രദർശിപ്പിക്കുന്നുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് കോടതി നിരീക്ഷണം.…
Read More » -
അച്ഛന്റെ മൃതദേഹം മുറിച്ച് പാതി തരണമെന്ന് മൂത്ത മകന്‍; അന്ത്യകര്‍മത്തെ ചൊല്ലി മക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വലഞ്ഞ് പൊലീസ്
ഭോപ്പാല്‍: മാതാപിതാക്കളുടെ മരണശേഷം സ്വത്തിന് വേണ്ടി തമ്മില്‍ തല്ലുന്ന മക്കളെ കണ്ടിട്ടുണ്ടാവും എന്നാല്‍ മധ്യപ്രദേശിലെ ഒരു കുടുംബത്തില്‍ അച്ഛന്റെ മൃതദേഹം പങ്കുവെക്കണമെന്ന മകന്റെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമം. ടികാംഗഡ് ജില്ലയിലെ ലിധോറതാല്‍ ഗ്രാമത്തിലാണ് സംഭവം. 84 കാരനായ ധ്യാനി സിംഗ് ഘോഷിന്റെ സംസ്‌ക്കാരത്തെ ചൊല്ലിയാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇളയ മകനായ ദേശ്രാജിനൊപ്പമായിരുന്നു പിതാവ് താമസിച്ചിരുന്നത്. ദീര്‍ഘ കാലം രോഗബാധിതനായിരുന്ന പിതാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണവിവരം അടുത്ത ഗ്രാമത്തിലുള്ള മൂത്ത മകനായ കിഷനെ അറിയിച്ചു. സംസ്‌കാരച്ചടങ്ങിനെത്തിയ കിഷന്‍, മൂത്ത മകനെന്ന നിലയില്‍ അന്ത്യ കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യണമെന്ന് വാദിച്ചു. എന്നാല്‍ അച്ഛന്റെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തനിക്ക് തന്നെ ചെയ്യണമെന്ന് ഇളയ മകന്‍ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി. ഇതോടെ മദ്യലഹരിയിലായിരുന്ന മൂത്ത മകനാണ് പിതാവിന്റെ മൃതദേഹം പകുതിയായി മുറിച്ച് വീതിക്കാമെന്നും പറഞ്ഞത്. തര്‍ക്കം മൂത്തതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് മകനെ അനുനയിപ്പിക്കുകയും ഇളയ…
Read More » -
200 പുതിയ വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകള്‍; കേരളത്തിന് 3,042 കോടി റെയില്‍ വിഹിതം
ന്യൂഡല്‍ഹി: കേരളത്തിനുള്ള റെയില്‍വേ വിഹിതം 3,042 കോടിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ വരും. നൂറു കിലോമീറ്റര്‍ ദൂരപരിധിയില്‍ ഓടുന്ന നമോ ഭാരത് ട്രെയിനുകളും മന്ത്രി പ്രഖ്യാപിച്ചു. 50 പുതിയ നമോ ഭാരത് ട്രെയിനുകളും വരും. 100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സുരക്ഷയ്ക്ക് 1.16 ലക്ഷം കോടി രൂപയും വകയിരുത്തി. 2.52 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത്. 17,500 ജനറല്‍ കോച്ചുകള്‍, 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകള്‍ എന്നിവ നിര്‍മിക്കാനുള്ള പദ്ധതിക്ക് അനുമതിയും നല്‍കിയിരുന്നു.
Read More » -
സുരേഷ് ഗോപിയുടെ ജാതി ചിന്ത പുറത്തു ചാടി: ജീർണ്ണ മനസിൻ്റെ ഉടമയെന്ന് മന്ത്രി എം.ബി രാജേഷ്, തരംതാണ വാക്ക് എന്ന് സി കെ ജാനു; ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണം എന്ന ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം
ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണമെന്ന കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രസ്താവന വിവാദമായി. ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുലജാതർക്ക് നൽകണമെന്നും, ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണർ അല്ലെങ്കിൽ നായിഡുകൾ നോക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കുന്നത് മൂലമാണ് ആദിവാസി മേഖലയിൽ പുരോഗതി ഉണ്ടാകുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പലതവണ ആദിവാസി വകുപ്പ് തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ”2016 മുതൽ ഞാൻ പ്രധാനമന്ത്രിയോട് ആദിവാസി വകുപ്പ് തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാൾ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രിയാകണം.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതേസമയം സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ നിരവധി പേർ കടുത്ത വിമർശനവുമായി രംഗത്തെത്തി.…
Read More » -
‘ചോളി കെ പീച്ചേ’യ്ക്ക് ചുവട്‌വച്ച് വരന്‍; കണ്ണീരോടെ വധു, വിവാഹം വേണ്ടെന്ന് വച്ച് പിതാവ്!
ന്യൂഡല്‍ഹി: സ്വന്തം വിവാഹച്ചടങ്ങില്‍ ബോളിവുഡിലെ ഒരു പാട്ടിന് നൃത്തം വച്ച വരന്റെ വിവാഹം മുടങ്ങി. ഡല്‍ഹിയിലാണ് സംഭവം. ‘ചോളി കെ പീച്ചേ ക്യാ ഹേ’ എന്ന പാട്ടിന് നൃത്തം വക്കാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നൃത്തം വച്ചതിന് വധുവിന്റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വക്കുകയായിരുന്നു. ഷോഘയാത്രയുടെ അകമ്പടിയോടെയാണ് വരന്‍ വിവാഹം നടക്കാനിരുന്ന സ്ഥലത്തെത്തിയത്. പിന്നാലെ വരന്റെ സുഹൃത്തുക്കള്‍ വരനോട് പ്രശസ്ത ബോളിവുഡ് ഗാനം ‘ചോളി കേ പീച്ചേ ക്യാ ഹേ’ എന്ന ഗാനത്തിന് ചുവട് വയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിഥികള്‍ക്ക് മുന്നില്‍ സ്റ്റാറാവാന്‍ വരനും നൃത്തം ചെയ്തു. എന്നാല്‍ വരന്റെ ഈ പ്രവൃത്തി വധുവിന്റെ പിതാവിന് അത്ര ഇഷ്ടമായില്ല. ഉടനെ വിവാഹച്ചടങ്ങുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ്, പ്രകോപിതനായ അദ്ദേഹം ഉടന്‍ തന്നെ കല്യാണച്ചടങ്ങുകള്‍ നിര്‍ത്തിവക്കുകയായിരുന്നു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് വധുവിന്റെ പിതാവ് ഇറങ്ങിപ്പോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതെല്ലാം കണ്ണീരോടെ കണ്ടു നില്‍ക്കുകയായിരുന്നു വധു. വരന്‍ വധുവിന്റെ…
Read More » -
മഹാ കുംഭമേളയിലെ ദുരന്തം ഉണ്ടായതോ ഉണ്ടാക്കിയതോ? സംശയം ബലപ്പെടുത്തി തെളിവുകള്‍, അന്വേഷണം
ലഖ്‌നൗ: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും മുപ്പതോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയം ബലപ്പെടുന്നു. കുംഭമേള നിറുത്തിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാഹ്യശക്തികള്‍ മനഃപൂര്‍വം തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നോ എന്ന സംശയമാണ് അന്വേഷണ കമ്മീഷനുള്ളത്. ഇക്കാര്യത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കുംഭമേള കലക്കാന്‍ വിദ്ധ്വംസക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി 16,000-ലധികം മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചു. ഇതില്‍ പലതും ഇപ്പോള്‍ സ്വിച്ച് ഓഫ് ആയതാണ് കൂടുതല്‍ സംശയത്തിന് ഇടയാക്കിയത്. അന്വേഷണത്തില്‍ പല നമ്പരുകളുടെയും ഉടമസ്ഥരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് മുഖം തിരിച്ചറിയാന്‍ കഴിയുന്ന ആപ്പിന്റെ സഹായത്തോടെ ഗൂഢാലോചനക്കാരെ കണ്ടെത്താനുളള ശ്രമവും തുടങ്ങിയിട്ടുണ്ട്. സനാതന ധര്‍മ്മത്തെ ഇടിച്ചുതാഴ്ത്താന്‍ ഒരു ഗുഢാലോചനയ്ക്കും കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി…
Read More » -
ഫീസ് വൈകിയതിന് അഞ്ചു വയസ്സുകാരനെ പിടിച്ചുവച്ചു; അച്ഛന്റെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസ്
മുംബൈ: ആയിരം രൂപ ഫീസ് കുടിശിക അടയ്ക്കാന്‍ വൈകിയതിന് അഞ്ചു വയസ്സുകാരനായ വിദ്യാര്‍ഥിയെ പിടിച്ചുവച്ച പ്രിന്‍സിപ്പലിനും കോഓര്‍ഡിനേറ്റര്‍ക്കും എതിരെ കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സീവുഡ്‌സ് സെക്ടര്‍ 42ലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണു നടപടി. ”സ്‌കൂള്‍ സമയം കഴിഞ്ഞ് മകനെ കൂട്ടാന്‍ ചെന്നപ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം കണ്ടില്ല. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോള്‍ മാനേജ്‌മെന്റിനോടു സംസാരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫീസ് മുഴുവന്‍ അടയ്ക്കാത്തവരെ ഡേകെയറില്‍ ഇരുത്തുകയാണ് രീതിയെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. ആയിരം രൂപ ഉടന്‍ അടച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അധികൃതര്‍ തയാറാകാതെ വന്നതോടെ സ്ഥലം എംഎല്‍എ മന്ദാ മാത്രയെ വിവരം അറിയിച്ചു. അവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 28ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മകനെ ക്ലാസില്‍ കയറ്റാതെ ഡേകെയര്‍ മുറിയില്‍ ഇരുത്തിയെന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പരാതിക്കാരന്‍ പറഞ്ഞു.
Read More » -
ഡൽഹിയിലെ 8 എംഎൽഎമാരുടെ രാജി: ആം ആദ്മിയുടെ വിജയത്തെ ഈ രാജി ബാധിക്കുമോ…?
നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ 3 ദിവസം മാത്രം ശേഷിക്കെ ഡൽഹിയിൽ പാർട്ടിവിട്ട് 8 ആം ആദ്മി എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഈ രാജി രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ രാജികൾ തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് ചർച്ച ആരംഭിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ ഉൾപ്പെടെ 18 എം.എൽ.എമാർക്ക് മത്സരിക്കാനുള്ള അവസരം പാർട്ടി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഗിരീഷ് സോണി, പവൻ കുമാർ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ, മദൻ ലാൽ, രാജേഷ് ഋഷി, രോഹിത് കുമാർ, നരേഷ് യാദവ് എന്നിവരാണ് രാജിവെച്ച് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. രാജിക്ക് പിന്നിലെ കാരണങ്ങൾ രാജിവെച്ച എംഎൽഎമാരുടെ പ്രധാന ആരോപണം, ആം ആദ്മി പാർട്ടിയും ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും തങ്ങളോട് വിശ്വാസവഞ്ചന ചെയ്തുവെന്നാണ്. ആം ആദ്മി പാർട്ടി ദലിത്/വാൽമീകി സമുദായത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് രോഹിത് കുമാർ ആരോപിച്ചിട്ടുണ്ട്. ‘ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ദലിത് സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു.…
Read More »