India
-
ഡൽഹിയിലെ 8 എംഎൽഎമാരുടെ രാജി: ആം ആദ്മിയുടെ വിജയത്തെ ഈ രാജി ബാധിക്കുമോ…?
നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ 3 ദിവസം മാത്രം ശേഷിക്കെ ഡൽഹിയിൽ പാർട്ടിവിട്ട് 8 ആം ആദ്മി എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ഈ രാജി രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ രാജികൾ തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് ചർച്ച ആരംഭിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ ഉൾപ്പെടെ 18 എം.എൽ.എമാർക്ക് മത്സരിക്കാനുള്ള അവസരം പാർട്ടി നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു രാജി. ഗിരീഷ് സോണി, പവൻ കുമാർ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ, മദൻ ലാൽ, രാജേഷ് ഋഷി, രോഹിത് കുമാർ, നരേഷ് യാദവ് എന്നിവരാണ് രാജിവെച്ച് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. രാജിക്ക് പിന്നിലെ കാരണങ്ങൾ രാജിവെച്ച എംഎൽഎമാരുടെ പ്രധാന ആരോപണം, ആം ആദ്മി പാർട്ടിയും ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും തങ്ങളോട് വിശ്വാസവഞ്ചന ചെയ്തുവെന്നാണ്. ആം ആദ്മി പാർട്ടി ദലിത്/വാൽമീകി സമുദായത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് രോഹിത് കുമാർ ആരോപിച്ചിട്ടുണ്ട്. ‘ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ദലിത് സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു.…
Read More » -
ഗുജറാത്ത് കലാപത്തിന്റെ ഇര സാക്കിയ ജഫ്രി അന്തരിച്ചു
അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എം.പി. എഹ്സാന്‍ ജഫ്രിയുടെ വിധവയും 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരയുമായ സാക്കിയ ജഫ്രി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം. അഹമ്മദാബാദില്‍ കഴിഞ്ഞിരുന്ന സാകിയ രാവിലെ 11.30 ഓടെ അന്തരിച്ചതായി മകന്‍ തന്‍വീര്‍ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഭര്‍ത്താവിന്റെ ഖബറിടത്തോട് ചേര്‍ന്ന് അവരെ സംസ്‌കരിച്ചേക്കും. 2002 ഫെബ്രുവരി 27-ന് നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തെത്തുടര്‍ന്നുണ്ടായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയെ അതിജീവിച്ചയാളായിരുന്നു സാക്കിയ ജഫ്രി. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തിലാണ് എഹ്സാന്‍ ജഫ്രി കൊല്ലപ്പെട്ടത്. കലാപാനന്തരം 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരേ ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയ അവര്‍ കലാപത്തിലെ ഇരകള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറി. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും മറ്റ് നിരവധി പേര്‍ക്കും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് അവര്‍ നല്‍കിയ ഹര്‍ജി 2022-ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.…
Read More » -
ബജറ്റിൽ കേരളത്തിന് വട്ടപ്പൂജ്യം: എന്തിനൊക്കെ വില കുറയും, വില കൂടും എന്നറിയുക
ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിനും ആന്ധ്രയ്ക്കും മറ്റും വാരിക്കോരി കൊടുത്തു. പക്ഷേ കേരളത്തെ പൂർണമായി കൈവിട്ടു. കേരളം ആവശ്യപ്പെട്ടതിൽ ഒന്നു പോലും നൽകിയില്ലെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെ യാഥാർഥ്യമായ വിഴിഞ്ഞം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ചെലുത്താവുന്ന സ്വാധീനം പോലും കണക്കിലെടുത്തില്ല. 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പാക്കേജാണ് വിഴിഞ്ഞത്തിനായി ചോദിച്ചിരുന്നത്. കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തി അറിയിച്ചിട്ടും എയിംസിന്റെ കാര്യം കേന്ദ്രം മറന്നു. വയനാട് തുരങ്കപാതയ്ക്കും സഹായമില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി കേന്ദ്രം ചെലവഴിക്കേണ്ട തുകയിൽ സംസ്ഥാനം ചെലവിട്ട 3686 കോടി രൂപയും ചോദിച്ചിരുന്നു. പുതിയ ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല, പഴയതിന്റെ കാര്യത്തിൽ ഉറപ്പുമില്ല. പ്രളയദുരിതം നേരിടാൻ ബിഹാറിനു മാത്രം 11,500 കോടിയുടെ സഹായമാണു പ്രഖ്യാപിച്ചത്. 2 പ്രളയങ്ങൾ അതിജീവിച്ച കേരളത്തിന് ആ വഴിക്കും പരിഗണന കിട്ടിയില്ല. വളത്തിന്റെ സബ്സിഡി കുറച്ചതും തൊഴിലുറപ്പു പദ്ധതി വിഹിതം കുറച്ചതും തിരിച്ചടിയാകും.…
Read More » -
ആദായനികുതി ഇളവില്‍ ചരിത്രപ്രഖ്യാപനം; 12 ലക്ഷംവരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട!
ന്യൂഡല്‍ഹി: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. വരുമാനം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാല്‍ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നല്‍കേണ്ടിവരിക. 12 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ സ്ലാബ് പ്രകാരം നികുതി നല്‍കേണ്ടിവരും. പുതിയ സ്ലാബ് ഇങ്ങനെ 0-4 ലക്ഷംവരെ നികുതി ഇല്ല 4-8 ലക്ഷം- അഞ്ച് ശതമാനം നികുതി 8-12 ലക്ഷം- 10 ശതമനം നികുതി 12-16 ലക്ഷം -15 ശതമാനം നികുതി 16-20 ലക്ഷം വരെ 20 ശതമാനം നികുതി 20-24 ലക്ഷം- 25 ശതമാനം നികുതി 25ന് മുകളില്‍ 30…
Read More » -
പതിനായിരത്തിലേറെ സാരികള്‍, 750 ജോടി ചെരിപ്പ്, 250 ഷാള്‍, 27 കിലോ സ്വര്‍ണം, വജ്രം… ‘അമ്മാ’യുടെ സ്വത്ത് തമിഴ്‌നാടിന്
ബംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍നിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്‌നാടിന് കൈമാറും. 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു. 1996ല്‍ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്. സ്വത്തില്‍ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപ, ജെ.ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്ത സ്വത്ത് കര്‍ണാടക സര്‍ക്കാരിന്റെ കസ്റ്റഡിയിലായത്.
Read More » -
കുംഭമേളയില്‍ ഭക്തര്‍ക്കുള്ള ഭക്ഷണത്തില്‍ ചാരം വാരിയിട്ടു; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയില്‍ ഭക്തര്‍ക്കായി വിളമ്പുന്ന ഭക്ഷണത്തില്‍ ചാരം കലര്‍ത്തുന്നതായുള്ള വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സോറോണ്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബ്രിജേഷ് കുമാര്‍ തിവാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. പാകം ചെയുന്ന ഭക്ഷണത്തില്‍ തിവാരി ചാരം വാരിയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തിവാരിക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി (ഗംഗാ നഗര്‍)യെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വൈറലായ വീഡിയോയില്‍ തിവാരി സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാരം കലര്‍ത്തുന്നത് വ്യക്തമാണ്. വീഡിയോ പകര്‍ത്തിയയാള്‍ ഇത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ഗംഗാനഗര്‍ ഡിസിപിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ‘ഈ നാണംകെട്ട പ്രവൃത്തിക്ക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു’. കാര്യം ശ്രദ്ധയില്‍ പെട്ടെന്നും എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തുവെന്നും വകുപ്പുതല നടപടികള്‍ നടന്നുവരികയാണെന്നും ഡിസിപിയുടെ ഓഫീസ് മറുപടി നല്‍കി. കുംഭമേളയില്‍ തീര്‍ഥാടകരുടെ തിരക്ക് കൂടിയതോടെ ഭക്തര്‍ക്ക് സൗജന്യമോ മിതമായ നിരക്കിലോ ഭക്ഷണം…
Read More » -
മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ അറിയിപ്പ്: ‘ശരീരഭാഗങ്ങള്‍ കാണിക്കുന്ന വസ്ത്രങ്ങളും കീറിയ ജീന്‍സും ധരിച്ച് പ്രവേശനമില്ല’
മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭക്തരുടെ വസ്ത്രധാരണരീതി കര്‍ശനമാക്കി അധികൃതര്‍. മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് പലരും വരുന്നുണ്ടെന്നും അതിനാല്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയെന്നുമാണ് ക്ഷേത്രം ട്രസ്റ്റ് പറയുന്നത്. ഇനി ശരീരഭാഗങ്ങള്‍ ആവശ്യത്തിലധികം പുറത്ത് കാണിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും കീറിയ ജീന്‍സും ഷോര്‍ട്ട് സ്‌കര്‍ട്ടുകളും ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. ഇത്തരം വസ്ത്രങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഭക്തര്‍ മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചുവരണം എന്നാണ് ട്രസ്റ്റ് നല്‍കിയ നിര്‍ദേശം. പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന്റെ പവിത്രതയെ മാനിച്ചുകൊണ്ടാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ഇതുവരെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഏതു വസ്ത്രം ധരിച്ചും പ്രവേശിക്കാമായിരുന്നു. ആരാധനാലയത്തിന് അനുയോജ്യമല്ലാത്ത വസ്ത്രധാരണത്തെക്കുറിച്ച് നിരവധി ഭക്തര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് തീരുമാനമെന്നും ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനാണ് ഡ്രസ് കോഡ് നടപ്പിലാക്കാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.…
Read More » -
മഹാ കുംഭമേളയ്ക്കിടെ തിക്കും തിരക്കും; 15 മരണം, ഒട്ടേറെ പേര്‍ക്ക് പരുക്ക്
ലഖ്‌നൗ: മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റു. ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്. അനിയന്ത്രിതമായ തിരക്കും തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നും മൗനി അമാവാസി ദിനത്തിലെ അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു. അഖാഡ പരിഷത്ത് ജനറല്‍ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്‌നാനം അവസാനിപ്പിച്ച് മടങ്ങാന്‍ അഭ്യര്‍ഥിച്ചു. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികള്‍ വിലയിരുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍…
Read More » -
മരപ്പണിയും വിദഗ്ധ ജോലി, സാധാരണക്കാരന് ചെയ്യാനാവില്ല, കൈ നഷ്ടപ്പെട്ടയാള്‍ക്ക് ആശ്വാസമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: മരപ്പണിയും വിദഗ്ധജോലിയായി കണക്കാക്കാമെന്ന് മോട്ടോര്‍വാഹനാപകട നഷ്ടപരിഹാരക്കേസില്‍ സുപ്രീംകോടതി പറഞ്ഞു. വാഹനാപകടത്തില്‍ വലതുകൈ നഷ്ടപ്പെട്ട പഞ്ചാബ് സ്വദേശിക്ക് നഷ്ടപരിഹാരം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. മരപ്പണിക്കാരന് അവിദഗ്ധ തൊഴിലാളിക്കുള്ള മിനിമംകൂലിയേ കണക്കാക്കാനാകൂവെന്ന വാദം കോടതി തള്ളി. പ്രതിദിന ഉപയോഗത്തിനോ ഭംഗിക്കോ ആവശ്യമായരീതിയില്‍ തടിയെ ഒരുക്കുന്നതാണ് മരപ്പണിക്കാരുടെ ജോലി. സാധാരണക്കാര്‍ക്ക് ചെയ്യാനാകാത്തതും വളരെ കണക്കുകൂട്ടലുകള്‍ ആവശ്യമുള്ളതുമായ തൊഴിലാണിതെന്നും സുപ്രീംകോടതി പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരനായ കരംജീത് സിങ്ങിന് ഹൈക്കോടതി നിശ്ചയിച്ച 8.26 ലക്ഷം രൂപ സുപ്രീംകോടതി 15.91 ലക്ഷമാക്കി വര്‍ധിപ്പിച്ചു.
Read More » -
പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടില്‍: ജീവനൊടുക്കിയ ഡി.സി.സി ട്രഷറര്‍ എന്‍ എം വിജയന്റെയും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെയും വീട് സന്ദര്‍ശിക്കും
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട് പ്രിയങ്ക സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.45 ന് അന്തരിച്ച ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക കാണും. പിന്നീട് കലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. ഇതിനുശേഷം പ്രിയങ്കാഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും. മലയോര ജനതയെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം കാണുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകള്‍ക്കെതിരെ യുഡിഫിൻ്റെ മലയോര ജാഥ..
Read More »