India
-
വിവാഹ ഒരുക്കത്തിനിടെ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിച്ച് വധുവിന്റെ അമ്മാവന്‍; പിന്നാലെ വന്‍ ട്വിസ്റ്റ്
മുംബൈ: ചെറുക്കന്റെ സ്വഭാവവും ജോലിയുമെല്ലാം നോക്കിയാണ് പലരും വിവാഹം നടത്തുന്നത്. എന്നാല്‍ ഇപ്പോളിതാ സിബില്‍ സ്‌കോറും നോക്കി തുടങ്ങി. മഹാരാഷ്ട്രയില്‍ നിന്നാണ് ഇത്തരം ഒരു വാര്‍ത്തവരുന്നത്. വരന്റെ സിബില്‍ സ്‌കോര്‍ കുറഞ്ഞുപോയെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് വധുവിന്റെ കുടുംബം. മഹാരാഷ്ട്രയിലെ മുര്‍തിസപുരിലാണ് സംഭവം. ഇരുവീട്ടുകാരുടെയും വിവാഹ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായാതായിരുന്നു. ഈ സമയത്താണ് വധുവിന്റെ അമ്മാവന്റെ വിചിത്ര നിര്‍ദേശം. വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കാന്‍ അമ്മാവന്‍ നിര്‍ദേശിച്ചു. സിബില്‍ സ്‌കോര്‍ പരിശോധിക്കവെയാണ് വരന് നിരവധി ലോണുകളുള്ള വിവരവും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നുകിടക്കുന്നതും ശ്രദ്ധയില്‍ പെട്ടത്. താഴ്ന്ന സിബില്‍ സ്‌കോര്‍ സാമ്പത്തിക അസ്ഥിരതയുടെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മാവന്‍ വിവാഹം നടത്തുന്നത് ശക്തമായി എതിര്‍ത്തു. തിരിച്ചടവുകള്‍ മുടങ്ങി സാമ്പത്തികമായി പ്രയാസം നേരിടുന്ന വരന്‍ വിവാഹശേഷം എങ്ങനെ പെണ്‍കുട്ടിയെ നല്ലരീതിയില്‍ നോക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്. പിന്നാലെ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
Read More » -
ജോലികിട്ടിയതോടെ ഭാര്യ ഉപേക്ഷിച്ചുപോയി; ഭര്‍ത്താവിന്റെ പരാതിയില്‍ പുറത്തായത് റെയില്‍വേയിലെ ജോലി തട്ടിപ്പ്!
ജയ്പുര്‍: ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലികിട്ടിയത് തട്ടിപ്പിലൂടെയാണെന്നും ഇതിനായി താന്‍ 15 ലക്ഷം മുടക്കിയെന്നുമുള്ള യുവാവിന്റെ പരാതിയില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. റെയില്‍വേയില്‍ വന്‍ ജോലിത്തട്ടിപ്പ് നടന്നതായുള്ള നിഗമനത്തിലാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലി കിട്ടിയത് തട്ടിപ്പിലൂടെയാണെന്ന് വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി തട്ടിപ്പിലൂടെയാണ് ഭാര്യ ആശയ്ക്ക് റെയില്‍വേയില്‍ ജോലി സംഘടിപ്പിച്ചുനല്‍കിയതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. പരീക്ഷയ്ക്ക് ഡമ്മി ഉദ്യോഗാര്‍ഥിയെ അടക്കം ഉപയോഗിച്ചാണ് ജോലിതട്ടിപ്പ് നടത്തിയത്. റെയില്‍വേ ഗാര്‍ഡായ രാജേന്ദ്ര എന്നയാളാണ് ഇതിനുവേണ്ട കാര്യങ്ങള്‍ ചെയ്തുനല്‍കിയത്. ഇതിനായി തന്റെ കൃഷിഭൂമി പണയംവെച്ച് 15 ലക്ഷത്തോളം രൂപയാണ് രാജേന്ദ്രയ്ക്ക് നല്‍കിയതെന്നും മനീഷ് പറഞ്ഞിരുന്നു. എന്നാല്‍, ജോലികിട്ടി അഞ്ചുമാസത്തിന് ശേഷം ഭാര്യ മനീഷിനെ ഉപേക്ഷിച്ചുപോയി. മനീഷിന് ജോലിയില്ലെന്ന കാരണത്താല്‍ ഒപ്പംതാമസിക്കാനാകില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതോടെയാണ് മനീഷ്…
Read More » -
ഭരണം പോയിട്ടും ആനന്ദനൃത്തമാടി അതിഷി; രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെ തോറ്റ് ഭരണം നഷ്ടപ്പെട്ടിട്ടും നൃത്തം ചെയ്ത് മുഖ്യമന്ത്രി അതിഷി. കല്‍ക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഭരണം പോയിട്ടും കേജ്രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. അതിഷിക്കെതിരെ രാജ്യസഭാ എംപി സ്വാതി മലിവാളും രംഗത്തെത്തി. നാണക്കേട് എന്നായിരുന്നു അതിഷിക്കെതിരായ സ്വാതി മലിവാളിന്റെ വിമര്‍ശനം. ”എന്തൊരു നാണംകെട്ട പ്രകടനമാണിത് ? പാര്‍ട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി ഇങ്ങനെ ആഘോഷിക്കുകയാണോ?” സ്വാതി മലിവാള്‍ എക്‌സില്‍ കുറിച്ചു. 52,154 വോട്ടുകള്‍ നേടിയാണ് അതിഷി കല്‍ക്കാജി സീറ്റ് നിലനിര്‍ത്തിയത്. ബിജെപിയുടെ രമേഷ് ബിധുഡിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി പരാജയപ്പെടുത്തിയത്.
Read More » -
എട്ടില്‍ നിന്ന് 48 ലേക്ക് ബി.ജെ.പി കുതിപ്പ്, അടപടലം AAP
ന്യൂഡല്‍ഹി: ഒടുവില്‍ എ.എ.പിക്ക് അടിതെറ്റി. ഇന്ദ്രപ്രസ്ഥത്തിലേക്ക് ബി.ജെ.പിയുടെ തിരിച്ചുവരവ്. സര്‍വ്വസന്നാഹങ്ങളുമായി കളത്തിലിറങ്ങിയ ബി.ജെ.പിയുടെ കൗണ്ടര്‍ അറ്റാക്കിന് മുന്നില്‍ എ.എ.പിക്ക് പിടിച്ചുനില്‍ക്കാനായില്ല. എ.എ.പിയുടെ നായകന്‍ കെജ്രിവാളടക്കം വീണതോടെ എ.എ.പി പതനം പൂര്‍ണം. ഒരുപതിറ്റാണ്ടോളംനീണ്ട എ.എ.പി ഭരണത്തിന് വിരാമം. 2015 ല്‍ മൂന്ന് സീറ്റും 2020 ല്‍ എട്ട് സീറ്റുകളും മാത്രം നേടാനായ ബി.ജെ.പി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചെത്തുന്നു. ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തുന്നത് ആധികാരിക വിജയത്തോടെ. എട്ടില്‍ നിന്ന് 48 ലേക്കുള്ള കുതിപ്പ്. അഴിമതിക്കെതിരെ ചൂലുമായി തിരഞ്ഞെടുപ്പ് ?ഗോദയിലിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെയും എ.എ.പിയുടെയും രാഷ്ട്രീയഭാവിയും ചോദ്യചിഹ്നമാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ബി.ജെ.പി മുന്നേറ്റമായിരുന്നു ഡല്‍ഹിയില്‍ കണ്ടത്. ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ ഭരണമാറ്റത്തിന്റെ സൂചനകള്‍ പുറത്തുവന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുംതോറും ആം ആദ്മിയുടെ നെഞ്ചിടിപ്പേറി. ആദ്യ ഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളും അതിഷിയും മനീഷ് സിസോദിയുമടക്കമുള്ള എ.എ.പി നേതാക്കള്‍ പിന്നിലായി. ദക്ഷിണ ഡല്‍ഹിയിലും ബി.ജെ.പി കുതിപ്പ് നടത്തിയതോടെ ഡല്‍ഹിയിലെ ചിത്രം തെളിഞ്ഞുവന്നു. ദക്ഷിണ…
Read More » -
ഡല്‍ഹിയില്‍ ബിജെപി കുതിപ്പ്; എഎപിക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്ത് ബിജെപി ഇതിനോടകം 42 സീറ്റില്‍ മുന്നിലാണ്. അതേസമയം, എ.എ.പിയുടെ നേതൃനിര ഒന്നാകെ കടുത്ത വെല്ലുവിളി നേരിടുന്നു. മുഖ്യമന്ത്രി അതീഷിയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ ചെറിയ വോട്ടിനാണെങ്കിലും പിന്നിലാണ്. എ.എ.പിയുടെ വോട്ടുബാങ്കായിരുന്ന മധ്യവര്‍ഗം അവരെ കൈവിടുന്നതിന്റെ സൂചനയാണ് ലീഡില്‍ തെളിയുന്നത്. കഴിഞ്ഞ രണ്ട് തവണയും വട്ടപൂജ്യമായിരുന്ന കോണ്‍ഗ്രസ് ഇത്തവണയും സംപൂജ്യരാകുമെന്നാണ് സൂചന. ഇപ്പോഴത്തെ ലീഡ് നില ബിജെപി നിലനിര്‍ത്തിയാല്‍ എഎപി യുഗത്തിന്റെ അവസാനം കൂടിയായേക്കുമത് 19 എക്‌സിറ്റ് പോളുകളില്‍ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. യമുനാ നദിയിലെ മലിനീകരണം എ.എ.എപിക്ക് തിരിച്ചടിയായപ്പോള്‍ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനം ബി.ജെ.പിക്ക് അനുകൂലമാകുകയാണ്. 60.54% പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59%…
Read More » -
ചിലങ്കകൾ മൂകം: റിയാലിറ്റി ഷോ താരമായ നൃത്ത അധ്യാപികയ്ക്ക് കാർ അപകടത്തിൽ ദാരുണാന്ത്യം
മൈസൂരുവിൽ നടന്ന വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി, നൃത്ത അധ്യാപികയും റിയാലിറ്റി ഷോ താരവുമായ അലീഷ മരിച്ചു. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ് അലീഷ. അപകടം നടന്ന ഉടൻ ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിലാണ്. എലൈനയാണ് മകൾ.
Read More » -
ഗാര്‍ഹികപീഡനക്കേസില്‍ മന്ത്രി കുറ്റക്കാരന്‍; മാസം 2 ലക്ഷം ജീവനാംശം നല്‍കാന്‍ ഉത്തരവ്
മുംബൈ: ഗാര്‍ഹിക പീഡനക്കേസില്‍ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എന്‍.സി.പി. അജിത് പവാര്‍ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി, മാസം രണ്ടുലക്ഷം രൂപ ജീവനാംശം നല്‍കാനും ഉത്തരവിട്ടു. തനിക്ക് നീതി ലഭിച്ചുവെന്ന് കോടതി വിധിയോട് കരുണ മുണ്ടെ പ്രതികരിച്ചു. കോടതിയോടും ജഡ്ജിയോടും നന്ദി പറയുന്നു. മക്കള്‍ തന്റെ കൂടെയായതിനാല്‍ മൂന്നുപേര്‍ക്കും മാസം അഞ്ചുലക്ഷം വീതം ലഭിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, രണ്ടുലക്ഷം നല്‍കാന്‍ ഉത്തരവായിട്ടുണ്ടെന്നും കരുണ കൂട്ടിച്ചേര്‍ത്തു. ധനഞ്ജയ് മുണ്ടെയുടെ ആദ്യഭാര്യയാണ് കരുണ മുണ്ടെ. 1998-ലായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവര്‍ക്കും രണ്ടുമക്കളുണ്ട്. 2018-ന് ശേഷമാണ് ബന്ധം വഷളായതെന്ന് പരാതിയില്‍ പറയുന്നു. ഇരുവരുടേയും ജാതിമാറിയുള്ള പ്രണയവിവാഹമായിരുന്നു. പിന്നീട് ധനഞ്ജയ് മുണ്ടെ രാജശ്രീ മുണ്ടെയെ വിവാഹം ചെയ്തു. ഇത് ചോദ്യംചെയ്തപ്പോള്‍, സാമൂഹത്തില്‍ സല്‍പ്പേര്‍ കാത്തുസൂക്ഷിക്കാന്‍ കുടുംബത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നായിരുന്നു വിവാഹമെന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Read More » -
അഞ്ച് വര്‍ഷത്തിനു ശേഷം ആശ്വാസം! പലിശഭാരം വെട്ടിക്കുറച്ച് ആര്‍ബിഐ, വായ്പകളുടെ ഇഎംഐ കുറയും
മുംബൈ: അഞ്ച് വര്‍ഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. നയ സമീപനം ‘നിക്ഷ്പക്ഷ’ (ന്യൂട്രല്‍)തയില്‍ നിലനിര്‍ത്തുകയും ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.6 ശതമാനത്തില്‍നിന്ന് 6.7 ശതമാനമാക്കി. പണപ്പെരുപ്പം 4.2 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. വരും മാസങ്ങളില്‍ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല്‍ ശതമാനത്തോളം കുറവുവരും. കോവിഡ് കാലത്താണ് (2020 മെയ്) ആര്‍ബിഐ അവസാനമായി നിരക്ക് കുറച്ചത്. അതിനുശേഷം ഘട്ടംഘട്ടമായി റിപ്പോ 6.50 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന…
Read More » -
വ്യത്യസ്തനായി അദാനിയുടെ മകന്‍; വിവാഹത്തിന് ആഡംബരമില്ല, പകരം എല്ലാവര്‍ഷവും ഒന്ന് ചെയ്യും…
മുംബൈ: നാളെയാണ് പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് അദാനിയുടെ വിവാഹം. സൂറത്തിലെ വജ്ര വ്യാപാരി ജെയ്മിന്‍ ഷായുടെ മകള്‍ ദിവാ ഷായാണ് വധു. വ്യവസായി മുകേഷ് അംബാനിയുടെ മകന്‍ അനന്ദ് അംബാനിയുടേതിന് സമാനമായ വിവാഹമായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. രാജ്യം കണ്ട ഏറ്റവും ആര്‍ഭാടകരമായ വിവാഹമായിരുന്നു അനന്ദിന്റേത്. എന്നാല്‍ സാധാരണക്കാരുടെ വിവാഹം പോലെയാകും തന്റെ മകന്റെ വിവാഹമെന്നും, തന്റെ ജീവിതരീതി ഇന്ത്യയിലെ സാധാരണക്കാരെ പോലെയാണെന്നും ഗൗതം അദാനി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. മകനും മരുമകളുമെടുത്ത വിവാഹ പ്രതിജ്ഞയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദാനിയിപ്പോള്‍. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിന് ഓരോ വര്‍ഷവും 10 ലക്ഷം രൂപ വീതം നല്‍കാനാണ് ഇവരുടെ തീരുമാനം. ‘ജീതും ദിവയും മഹത്തായ പ്രതിജ്ഞയോടെ തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിക്കാന്‍ തീരുമാനിച്ചു. വികലാംഗരായ 500 സഹോദരിമാരുടെ വിവാഹത്തിന് പ്രതിവര്‍ഷം 10 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് അവര്‍ ‘മംഗള്‍ സേവ’ പ്രതിജ്ഞയെടുത്തു. ഒരു പിതാവെന്ന നിലയില്‍ ഈ പ്രതിജ്ഞ…
Read More » -
പിന്തുടരുന്നത് അന്യമത ആചാരങ്ങള്‍; തിരുപ്പതിയില്‍ 18 ജീവനക്കാരെ മാറ്റി
വിശാഖപട്ടണം: ഹിന്ദു ആചാരങ്ങള്‍ പാലിക്കാതെ അന്യമത ആചാരങ്ങള്‍ പിന്തുര്‍ന്ന 18 ജീവനക്കാരെ തിരുപ്പതി തിരുമല ദേവസ്വം(ടിടിഡി) സ്ഥലം മാറ്റി. ഫെബ്രുവരി 1ന് പുറത്തിറക്കിയ ടിടിഡി എക്സിക്യുട്ടിവ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ആറ് ജീവനക്കാര്‍ ടിടിഡിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകരാണ്. ശേഷിക്കുന്നവരില്‍ ഒരാള്‍ ഡെപ്യൂട്ടി എക്സിക്യുട്ടിവ് ഓഫീസറും, ഒരു അസിസ്റ്റന്റ് എക്സിക്യുട്ടിവ് ഓഫീസര്‍, ഒരു അസിസ്റ്റന്റ് ടെക്നിക്കല്‍ ഓഫീസര്‍(ഇലക്ട്രിക്കല്‍), ഒരു ഹോസ്റ്റല്‍ ജീവനക്കാരന്‍, രണ്ട് ഇലക്ട്രീഷ്യന്‍മാര്‍, രണ്ട് നഴ്സുമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. ”ഹിന്ദു ആചാരങ്ങള്‍ പാലിക്കാതെ മറ്റ് മതങ്ങളുടെ ആചാരങ്ങള്‍ പിന്തുടരുന്ന ജീവനക്കാരില്‍ ഒന്നുകില്‍ ക്രിസ്ത്യാനികളോ അല്ലെങ്കില്‍ മുസ്ലീങ്ങളോ ആണെന്ന്” ആന്ധ്രാപ്രദേശ് എന്‍ഡോവ്മെന്റ് മന്ത്രി അന്നം രാമനാരായണ റെഡ്ഡിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ”അവരുടെ മതപരമായ ആചാരങ്ങളും വിശ്വാസങ്ങളും ടിടിഡിയുടെ ഹിന്ദു ആചാരങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ടാണ് സ്ഥലമാറ്റം നല്‍കിയത്. അവരെയെല്ലാം മറ്റിടങ്ങളില്‍ സമാനമായ സ്ഥാനങ്ങളിലേക്ക് നിയമിക്കും,” മന്ത്രി പറഞ്ഞു. നവംബറില്‍…
Read More »