India

  • ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 മരണം; അന്‍പതിലേറെ പേര്‍ക്ക് പരുക്ക്

    ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കു പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. പരുക്കേറ്റ അന്‍പതിലേറെ പേരെ എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തിനാണു സംഭവം. 14, 15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അനിയന്ത്രിതമായ തിരക്ക്. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ല്‍ നിന്നായിരുന്നു ഈ ട്രെയിന്‍. 12, 13 പ്ലാറ്റ്‌ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസുകള്‍ വൈകിയതോടെ ഈ പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടര്‍ന്നാണു തിക്കും തിരക്കും ഉണ്ടായത്. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അധികൃതര്‍ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അപകടത്തില്‍ അനുശോചിച്ചു. റെയില്‍വേ മന്ത്രിയുമായി സംസാരിച്ചെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍…

    Read More »
  • രാജി സ്വീകരിച്ചില്ല; മമ്താ കുല്‍ക്കര്‍ണി മഹാമണ്ഡലേശ്വറായി തുടരും

    ലഖ്‌നൗ: മുന്‍ ബോളിവുഡ് താരവും സന്ന്യാസിനിയുമായ മമ്താ കുല്‍ക്കര്‍ണി, കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍പദവിയിലേക്ക് തിരിച്ചെത്തി. തന്റെ രാജി അംഗീകരിക്കാന്‍ ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി തയ്യാറായില്ലെന്നും ഗുരുവിന്റെ തീരുമാനത്തില്‍ നന്ദിയുണ്ടെന്നും മമ്ത പറഞ്ഞു. വീഡിയോപ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. പദവിയൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് മമ്തയുടെ തിരിച്ചുവരവ്. കഴിഞ്ഞമാസം 24-നാണ് മമ്തയെ ഈ സ്ഥാനത്ത് നിയമിച്ചത്. സന്ന്യാസം സ്വീകരിച്ചതുമുതല്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. നടിയുടെ പൂര്‍വകാലജീവിതവും ഇപ്പോള്‍ സന്ന്യാസം സ്വീകരിക്കാനുള്ള യോഗ്യതയുമെല്ലാം വ്യാപകചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പദവി ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി താരം രംഗത്തെത്തിയത്. അതിനിടെ, കുംഭമേളയുടെ ഭക്ഷണവിതരണസ്ഥലത്തുവെച്ച് കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വറിനെയും മൂന്ന് ശിഷ്യന്മാരെയും അജ്ഞാതസംഘം ആക്രമിച്ചു. വ്യാഴാഴ്ച ഇവര്‍ സഞ്ചരിച്ച കാറിനുനേരേ ആറുപേര്‍ ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.

    Read More »
  • മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രി; ഫഡ്നാവിസും ഷിന്‍ഡെയും രസത്തിലല്ലെന്ന് റിപ്പോര്‍ട്ട്

    മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ച സുപ്രധാന യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രിയും ഷിന്‍ഡെ വിഭാഗം നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലേക്കാണ് ഷിന്‍ഡെ എത്താതിരുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറില്‍ കാര്യങ്ങള്‍ അത്ര രസത്തിലല്ല നടക്കുന്നത് എന്ന വിലയിരുത്തലുകളാണ് വരുന്നത്. മഹായുതി സര്‍ക്കാറില്‍ ഷിന്‍ഡെ അസന്തുഷ്ടനാണെന്നാണ് പുറത്തെ സംസാരം. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം വൈകുന്നതില്‍ ഷിന്‍ഡെ വിഭാഗം മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൂനെ, നാസിക്, നാഗ്പൂര്‍, ഛത്രപതി സാംഭാജിനഗര്‍ എന്നിവിടങ്ങളിലെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നത്. യോഗത്തില്‍ ഷിന്‍ഡെ പങ്കെടുക്കല്‍ അനിവാര്യമായിരുന്നു. കാരണം നഗരവികസന വകുപ്പ് അദ്ദേഹത്തിന് കീഴിലാണ് വരുന്നത്. പകരം മലങ്ഗഡ് ഉത്സവത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. ഏറ്റവും ശ്രദ്ധേയ കാര്യം, അദ്ദേഹത്തിന്റെ ഔദ്യോഗിക ഷെഡ്യൂളില്‍ പോലും ഈ യോഗം ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. അതേസമയം കൂടിക്കാഴ്ച ഷിന്‍ഡെയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടി കാരണം…

    Read More »
  • കമൽ ഹാസൻ  രാജ്യസഭായിലേയ്ക്ക്: വാഗ്ദാനം പാലിച്ച് ഡിഎംകെ

        തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ‘മക്കൾ നീതി മയ്യം’ നേതാവ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് 4 അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്കു ജയിപ്പിക്കാൻ കഴിയും. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരത്തിറങ്ങിയ കമലിനോടു പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റായിരുന്നു കമലിന് വാഗ്ദാനം ചെയ്തത്. പകരം ഡിഎംകെ സഖ്യത്തിന്റെയൊപ്പം പ്രചാരണരംഗത്ത് സജീവമാകാനും  ആവശ്യപ്പെട്ടു. കമൽഹാസനു മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരുന്നത്. ഇതിനായുള്ള ചർച്ചകളാണ് കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശപ്രകാരമായിരുന്നു ചർച്ചകൾ’ കമൽ തന്നെ മത്സരിക്കുമെന്ന്  മക്കൾ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറഞ്ഞു. 2019 ല്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ…

    Read More »
  • ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി

    ന്യൂഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 1994 ലെ ധനകാര്യ നിയമത്തില്‍, 2010 ല്‍ ഭേദഗതി കൊണ്ടു വന്നാണ് ലോട്ടറിക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്, 2010 ലെ ധനകാര്യ നിയമത്തില്‍ ചേര്‍ത്ത 1994 ലെ ധനകാര്യ നിയമത്തിലെ സെക്ഷന്‍ 65(105) ലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിക്കിം ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ലോട്ടറി ഒരു സേവനമല്ലെന്നും, അധിക വരുമാനം കണ്ടെത്താനുള്ള മാര്‍ഗമാണെന്നും അതിനാല്‍ സേവന നികുതി ചുമത്താനാകില്ലെന്നുമായിരുന്നു സിക്കിം ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതി വിധി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ…

    Read More »
  • ലുധിയാന ലക്ഷ്യമിട്ട് കേജ്രിവാള്‍? പഞ്ചാബില്‍ പാളയത്തില്‍ പട, എഎപിയുടെ അടിയന്തര യോഗം നാളെ

    ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോട് എതിര്‍പ്പുള്ള എംഎല്‍എമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ്. പാര്‍ട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി. ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പഞ്ചാബിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു. മുപ്പതോളം എഎപി എംഎല്‍എമാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നാണു പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഈ പശ്ചാത്തലത്തിലാണു എഎപി തിരക്കിട്ടു യോഗം ചേരുന്നത്. പഞ്ചാബിലെ എഎപിയില്‍ ഭിന്നിപ്പുണ്ടാകുമെന്നും സര്‍ക്കാരില്‍ മാറ്റമുണ്ടാകുമെന്നും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ പറഞ്ഞിരുന്നു. 2022ലെ തിരഞ്ഞെടുപ്പില്‍ 92 സീറ്റുമായാണ് എഎപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റിലേ വിജയിക്കാനായുള്ളൂ. ”ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ തുടക്കമാണ്. കേജ്രിവാളും ഭഗവന്ത് മാനും വ്യാജ വാഗ്ദാനങ്ങളാണു നല്‍കിയത്. ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തില്‍ കേജ്രിവാള്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. അതുവഴി പഞ്ചാബ്…

    Read More »
  • ബി.ജെ.പി ഫണം വിടർത്തുന്നു: ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മുസ്തഫാബാദിന്  ശിവ് പുരി എന്ന് പേരിടുമെന്ന് പുതിയ എംഎൽഎ

        ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് മാറ്റുമെന്ന് ബിജെപി നേതാവും മണ്ഡലത്തിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ മോഹൻ സിംഗ് ബിഷ്ത് പറയുന്നു. അധികാരമേറ്റ ഉടൻ തന്നെ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടിയുടെ അദീൽ അഹമ്മദിനെ 17,578 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഹൻ സിംഗ് ബിഷ്ത് പരാജയപ്പെടുത്തിയത്. ‘മുസ്തഫാബാദിന്റെ പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് മാറ്റും. ഇത് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയ പാർട്ടികൾ എന്തിനാണ് മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ ഇത്ര നിർബന്ധം കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഹിന്ദുക്കൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശത്തിന് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് പേരിട്ടാൽ എന്താണ് കുഴപ്പം? ‘മുസ്തഫ’ എന്ന പേരിൽ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്, അത് മാറ്റണം. അത് ഞാൻ ഉറപ്പാക്കും.’ മോഹൻ സിംഗിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. മുസ്ലീം…

    Read More »
  • കെട്ടിയോൻ ചത്താലെന്താ, അമ്മായി അമ്മേടെ കണ്ണീരു കാണാൻ കഴിഞ്ഞല്ലോ, ഡൽഹിയിൽ 70ൽ 67 പേർക്കും കെട്ടിവച്ച പണം പോയയെങ്കിലും ആം ആദ്മിയെ ഇറക്കി ബിജെപിയെ അധികാരത്തിലേറ്റാൻ കോൺഗ്രസിനു കഴിഞ്ഞു

      ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളിൽ 70 ൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു. മൂന്നാം തവണയും പൂജ്യം സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് ഇത് വൻ തിരിച്ചടിയായി. അതേസമയം അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മിക്ക് വലിയ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഷീലാ ദീക്ഷിതിന്റെ കാലത്തെ പ്രതാപം വീണ്ടെടുക്കാനോ ഒരു സീറ്റ് പോലും നേടാനോ കഴിഞ്ഞിട്ടില്ലെങ്കിലും എഎപിയെ കോൺഗ്രസ് വെള്ളം കുടിപ്പിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എഎപിയുടെ മുന്നേറ്റത്തിന് തടയിടാൻ കോൺഗ്രസിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് നേടിയ 6 ശതമാനത്തിലധികം വോട്ട് കൂടി ലഭിച്ചിരുന്നെങ്കിൽ ആം ആദ്മിക്ക് ഭരണം നിലനിർത്താമായിരുന്നു. ഇന്ത്യ മുന്നണിയിലെ പോര് എഎപിക്ക് തിരിച്ചടിയായി ഇന്ത്യ മുന്നണിയിലെ പാർട്ടികൾ തമ്മിലുള്ള പോര് എഎപിയുടെ സാധ്യതകളെ കാര്യമായി ബാധിച്ചു. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് എഎപിക്ക് വലിയ വില നൽകേണ്ടിവന്നു, പ്രത്യേകിച്ചും കടുത്ത പോരാട്ടം നടന്ന സീറ്റുകളിൽ. ഏറ്റവും വലിയ അട്ടിമറികളിൽ…

    Read More »
  • ഛത്തീസ്ഗഢില്‍ 31 മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

    റായ്പുര്‍: ഛത്തീസ്ഗഢില്‍ 31 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ബിജാപുര്‍ ജില്ലയിലാണ് ഞായാറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ആദ്യഘട്ടത്തില്‍ 12 മാവോവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍, 31 പേരെ വധിച്ചതായി പിന്നീട് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് സ്ഥിരീകരിക്കുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പ് ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏട്ടുമാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ജനുവരി 31-ന് സുരക്ഷാസേന നടത്തിയ മാവോവാദി ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലില്‍ എട്ടുമാവോവാദികളെ വധിച്ചത്. ഇതിനുപിന്നാലെയാണ് ബിജാപുരില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

    Read More »
  • യുവതിക്ക് താലി ഉടന്‍ മടക്കി നല്‍കണം; കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

    ചെന്നൈ: യുവതിയുടെ താലിമാല പിടിച്ചുവച്ച കസ്റ്റംസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി മദ്രാസ് ഹൈക്കോടതി. ശ്രീലങ്കന്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് താലിമാല അടക്കമുള്ള സ്വര്‍ണം കസ്റ്റംസ് പിടിച്ചുവച്ചത്. വിവാഹിതരായ സ്ത്രീകള്‍, പ്രത്യേകിച്ചു നവവധുക്കള്‍ കനമേറിയ താലിമാല ധരിക്കുന്നത് സ്വാഭാവികമാണെന്നും അത് മതപരമായ ആചാരം കൂടിയാണെന്നും അടിയന്തരമായി താലി മടക്കി നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അപമര്യാദപരമായ പെരുമാറ്റത്തില്‍ താലിമാല അടക്കം പിടിച്ചുവച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2023 ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കും ഒപ്പമാണ് ശ്രീലങ്കന്‍ സ്വദേശിയായ താനുഷിക ചെന്നൈയില്‍ വിവാഹശേഷം എത്തുന്നത്. ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ യുവതിയെ 12 മണിക്കൂറോളമാണ് തടഞ്ഞുവച്ചത്. 11 പവന്റെ താലി അടക്കം 288ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് യുവതിയില്‍ നിന്ന് പിടിച്ചുവച്ചത്. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. ഗ്രീന്‍ ചാനലിലൂടെ കള്ളക്കടത്തിനുള്ള ശ്രമം തടയുകയാണ് ചെയ്തതെന്ന കസ്റ്റംസ് വാദം കോടതി തള്ളി. സത്യവാങ്മൂലം നല്‍കാതെ വിദേശ പൗരന്മാര്‍ക്ക് അളവില്‍…

    Read More »
Back to top button
error: