India
-
കെ.സിയെ ഒഴിവാക്കി രാഹുല്‍-തരൂര്‍ കൂടിക്കാഴ്ച; കേരള നേതൃത്വത്തെ പാടേ തള്ളി ഹൈക്കമാന്‍ഡ്, പരസ്യപ്രസ്താവനയ്ക്ക് വിലക്ക്
ന്യൂഡല്‍ഹി: ലേഖന വിവാദത്തില്‍ ശശി തരൂരിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ ഹൈക്കമാന്‍ഡ് തീര്‍ത്തും തള്ളിയതായി സൂചന. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് സൂചന. ഇതിനു പിന്നാലെയാണ് പരസ്യപ്രസ്താവനകള്‍ വേണ്ടെന്ന് സംസ്ഥാന നേതാക്കളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ഡല്‍ഹി ജന്‍പഥിലെ സോണിയാഗാന്ധിയുടെ വസതിയില്‍ അരമണിക്കൂറോളമാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും ചര്‍ച്ച നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഈ സമയം സോണിയയുടെ വസതിയില്‍ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയില്‍ പങ്കാളിയാക്കിയിരുന്നില്ല. വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ താന്‍ പറയുമ്പോള്‍ മാത്രമാണ് വിവാദമാക്കുന്നതെന്ന് ശശി തരൂര്‍ രാഹുലിനോട് സൂചിപ്പിച്ചതായാണ് വിവരം. കേരള നേതൃത്വത്തിന്റെ നിസ്സഹകരണവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള കഴിവില്ലായ്മയും തരൂര്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയമായ പോരാട്ടം കേരളത്തില്‍ നടത്തുമ്പോള്‍ അതിന് ബലം നല്‍കുന്ന പരാമര്‍ശങ്ങളാണ് തരൂരില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മൂന്നു വര്‍ഷത്തിനു ശേഷമാണ് ശശി…
Read More » -
ഒരു മുഖ്യനെ വേണമായിരുന്നു! ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയായില്ല; സസ്‌പെന്‍സ് തുടര്‍ന്ന ബി.ജെ.പി
ന്യൂഡല്‍ഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നാളെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ മുഖ്യമന്ത്രി ആരെന്നതു സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ് പാര്‍ട്ടി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ നേതൃത്വത്തില്‍ ഇന്ന് ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രി, സ്പീക്കര്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരെ ഈ യോഗത്തില്‍ തിരഞ്ഞെടുക്കുമെന്നാണു റിപ്പോര്‍ട്ട്. 20ന് രാംലീല മൈതാനിയിലാണു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖകര്‍, സിനിമാ താരങ്ങള്‍, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡല്‍ഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി ഒന്നിലധികം നേതാക്കളുടെ പേര് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ ബിജെപി തയാറായിട്ടില്ല. പര്‍വേശ് വര്‍മ, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ്, വിരേന്ദ്ര സച്ച്‌ദേവ, ആശിശ് സൂദ്, രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണു സജീവം. പവന്‍ ശര്‍മ, രവീന്ദ്രര്‍ ഇന്ദ്രജ് സിങ്, കൈലാശ് ഗങ്വാള്‍, ഹരീഷ് കുര്‍ണ എന്നിവരുടെ പേരുകളും നേതൃത്വത്തിനു മുന്നിലുണ്ട്.…
Read More » -
കോയമ്പത്തൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത് 14.5 കോടിയുടെ ബോണസ്
ചെന്നൈ: കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി കോവൈ.കോ 140 ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത് 14.5 കോടി രൂപ. മൂന്നുവര്‍ഷമായി ജോലിചെയ്യുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകപങ്ക് വഹിച്ച ജീവനക്കാര്‍ക്ക് അര്‍ഹമായ സമ്മാനം നല്‍കുമെന്ന് 2022-ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ ആറുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കിയിരിക്കുന്നതെന്ന് കമ്പനിയുടെ സ്ഥാപകന്‍ ശരവണകുമാര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് ലാഭത്തിന് ആനുപാതികമായി കമ്പനിയുടെ ഓഹരിയാണ് നല്‍കിവരുന്നത്. ഇതിനുപകരം ജീവനക്കാര്‍ക്ക് നേരിട്ട് ലാഭം നല്‍കുകയെന്ന ലക്ഷ്യംവെച്ചാണ് ഉയര്‍ന്ന ബോണസ് തുക നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ ശരവണകുമാര്‍ ലണ്ടനില്‍ 25 വര്‍ഷം ഐ.ടി. കമ്പനിയില്‍ ജോലിചെയ്തശേഷം 2011-ലാണ് കോവൈ.കോ എന്നപേരില്‍ സോഫ്റ്റ്വേര്‍ കമ്പനി ആരംഭിക്കുന്നത്. 15 ദശലക്ഷം ഡോളറിന്റെ വാര്‍ഷികവരുമാനം കമ്പനി നേടി.
Read More » -
യുവാവിന്റെ കണ്ണിനുള്ളില്‍ ജീവനുള്ള വിര, വില്ലനായത് ഇഷ്ട ഭക്ഷണം; ഇതു കഴിക്കുമ്പോള്‍ സൂക്ഷിക്കണം
ഭോപ്പാല്‍: യുവാവിന്റെ കണ്ണില്‍ നിന്ന് കിട്ടിയത് ജീവനുള്ള വിരയെ. മാദ്ധ്യപ്രദേശില്‍ നിന്നുള്ള മുപ്പത്തിയഞ്ചുകാരന്റെ കണ്ണില്‍ നിന്നാണ് വിരയെ കണ്ടെത്തിയത്. നാളുകളായി യുവാവിന്റെ കണ്ണിന് പ്രശ്‌നമുണ്ടായിരുന്നു. ചുവപ്പുനിറവും അസ്വസ്ഥതയും ഉണ്ടായതോടെ പല ഡോക്ടര്‍മാരെയും സമീപിച്ചു. മരുന്നുകള്‍ കഴിച്ചിട്ടും പ്രശ്‌നം മാറിയില്ല. കാഴ്ച കുറഞ്ഞുവന്നതോടെ എയിംസിലെത്തി. അവിടെ വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലില്‍ ഒരിഞ്ച് നീളമുള്ള വിരയെ കണ്ടെത്തിയത്. ഇതിന് ജീവനുണ്ടെന്നും മനസിലായി. അപൂര്‍വമായ സംഭവമാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിരയെ പുറത്തെടുക്കല്‍ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വളരെ ശ്രമകരമായ സര്‍ജറിക്കൊടുവില്‍ വിരയെ പുറത്തെടുക്കാന്‍ കഴിഞ്ഞു. പരാന്ന ഭോജിയായ വിരയാണ് യുവാവിന്റെ കണ്ണിലെത്തിയത്. ശരിയായി വവിക്കാത്ത മാംസത്തിലൂടെയും മറ്റുമാണ് ഇത് ശരീരത്തിനുള്ളില്‍ കടക്കുന്നത്. ഇത് ശരീരത്തിനുള്ളിലെത്തിയാല്‍ ചര്‍മം, കണ്ണുകള്‍,മസ്തിഷ്‌കം എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കും. ഇതുവഴി പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. വേണ്ടവിധം വേവിക്കാത്ത മാംസം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
Read More » -
കോഴിവണ്ടി മറിഞ്ഞു, ജനക്കൂട്ടം ഓടിനടന്ന് കോഴികളെ മോഷ്ടിച്ചു! പരുക്കേറ്റ ഡ്രൈവറെ തിരിഞ്ഞുനോക്കിയില്ല
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര എക്‌സ്പ്രസ് വേയില്‍ കോഴികളുമായി എത്തിയ ലോറി മറിഞ്ഞു. ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാന്‍ ഓടിക്കൂടി ജനം. എന്നാല്‍ അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും ആരും തിരിഞ്ഞു നോക്കിയില്ല. പരുക്കേറ്റ് കിടന്നിട്ടും അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാനാണ് ആളുകള്‍ ശ്രമിച്ചത്.ട്രക്ക് മറിഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ ചിതറിയ കോഴികളെ പരമാവധി പിടികൂടി കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ സലീമും സഹായി കലീമും അമേത്തിയില്‍ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
Read More » -
അധ്യക്ഷനെ പാര്‍ട്ടിക്കാര്‍ക്ക് പോലും അറിയില്ല! മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അതൃപ്തി, തലവേദന
മുംബൈ: കോണ്‍ഗ്രസ് ഏറ്റവും വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ പ്രാദേശിക നേതാക്കള്‍ക്കു പോലും അറിയാത്ത ഹര്‍ഷവര്‍ധന്‍ സപ്കലിനെ സംസ്ഥാന അധ്യക്ഷനാക്കിയതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അതൃപ്തി. പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാനും ഭരണപക്ഷത്തെ വെല്ലുവിളിച്ചു ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കാനും ശേഷിയുള്ള കരുത്തരായ നേതാക്കളെ ആവശ്യമുള്ള സന്ദര്‍ഭത്തിലാണ് അധികം അറിയപ്പെടാത്ത സപ്കലിനെ നിയോഗിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം. മുതിര്‍ന്ന നേതാക്കളുമായുള്ള മെച്ചപ്പെട്ട ഏകോപനത്തിനും സംഘടനയെ കെട്ടിപ്പടുക്കാനും ഫണ്ട് സ്വരൂപിക്കാനും ശേഷിയുള്ള കരുത്തുറ്റ നേതാവ് അധ്യക്ഷ സ്ഥാനത്ത് എത്തുമെന്നു പ്രതീക്ഷിച്ച വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്കും പുതിയ സംസ്ഥാന അധ്യക്ഷനെക്കുറിച്ച് അധികം അറിവില്ല. നാഗ്പുരിനടുത്ത് ബുല്‍ഡാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ ഹര്‍ഷവര്‍ധന്‍ സപ്കലിന് മുംബൈയില്‍ കാര്യമായ പ്രവര്‍ത്തന പരിചയവുമില്ല. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന്‍ എന്ന പ്രസ്ഥാനത്തിന്റെ ദേശീയ അധ്യക്ഷനും എഐസിസി സെക്രട്ടറിയുമാണു സപ്കല്‍. ശരദ് പവാര്‍, ഉദ്ധവ് താക്കറെ എന്നിവരടക്കം തലയെടുപ്പുള്ള സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം നില്‍ക്കാന്‍ കരുത്തനല്ല പുതിയ സംസ്ഥാന അധ്യക്ഷനെന്നും വിമര്‍ശനമുണ്ട്. നിയമസഭാ…
Read More » -
ഡല്‍ഹിയില്‍ ഭൂചലനം; സമീപ പ്രദേശങ്ങളിലും പ്രകമ്പനം, ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഫലമായി തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ശക്തമായ പ്രകമ്പനം ഉണ്ടായി. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി നിവാസികളോട് നിര്‍ദേശിച്ചു. അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി നല്‍കുന്ന വിവരമനുസരിച്ച് ന്യൂഡല്‍ഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍നിന്ന് അഞ്ച് കിലോ മീറ്റര്‍ താഴെയാണ് ഭൂചലനമുണ്ടായത്. അഞ്ച് മുതല്‍ 20 കിലോമീറ്റര്‍ വരെ ആഴത്തില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍, കൂടുതല്‍ ആഴത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയെക്കാള്‍ നാശ നഷ്ടങ്ങള്‍ക്ക് കാരണമാകും. രാജ്യത്തെ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കാറ്റഗറിയില്‍ വരുന്ന സോണ്‍ നാലിലാണ് ഡല്‍ഹി സ്ഥിതി ചെയ്യുന്നത്. അടുത്തകാലത്തായി നാല് ഭൂചലനങ്ങളാണ് ഡല്‍ഹിയിലുണ്ടായത്. 2022ല്‍ ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനം ഉണ്ടായിരുന്നു. എന്നാല്‍ വലിയ നാശനഷ്ടങ്ങളൊന്നും അന്ന് ഉണ്ടായില്ല. ഹിമാലയം, അഫ്ഗാനിസ്താന്‍, ചൈന…
Read More » -
സുക്ഷിച്ചാൽ ദു:ഖിക്കണ്ട: പഴയ ഫോൺ പണം കൊടുത്തു വാങ്ങുമ്പോൾ സൂക്ഷിച്ചില്ലേൽ പണികിട്ടും, കേരള പൊലീസിന്റെ മുന്നറിയിപ്പ്
സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമായിരിക്കാം, എന്നാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഫോണിന്റെ ചരിത്രം പരിശോധിക്കുക ഉപയോഗിച്ച ഫോൺ വാങ്ങുമ്പോൾ അതിന്റെ മുൻകാല ചരിത്രം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. അഥവാ റിപ്പയർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ ആവശ്യപ്പെടുക. ഫോൺ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഫോണിന്റെ ഐഎംഇഐ (IMEI) നമ്പർ പരിശോധിക്കാവുന്നതാണ്. ഇത് വഴി ഫോണിന്റെ ആധികാരികത ഉറപ്പുവരുത്താനാകും. ഫോൺ വാങ്ങുന്നതിന് മുൻപ് അതിന്റെ എല്ലാ ഭാഗങ്ങളും ശ്രദ്ധയോടെ പരിശോധിക്കുക. ഫോണിൽ കേടുപാടുകൾ, സ്ക്രാച്ചുകൾ എന്നിവയുണ്ടോയെന്ന് നോക്കുക. സ്ക്രീനിൽ ഡെഡ് പിക്സലുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടോയെന്നും പരിശോധിക്കുക. ക്യാമറ, സ്പീക്കർ, ബട്ടണുകൾ തുടങ്ങിയവയുടെ പ്രവർത്തനം…
Read More » -
പ്രധാനമന്ത്രിയെ വിമര്‍ശിച്ച മുഖചിത്രം പ്രസിദ്ധീകരിച്ചു: വികടന്റെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ അപലപിക്കുന്നതായി കാർട്ടൂൺ അക്കാദമി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രമുഖ തമിഴ് വാരിക വികടന്റെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ കേരള കാർട്ടൂൺ അക്കാദമി ശക്തമായി അപലപിക്കുന്നതായി ചെയർമാൻ സുധീർ നാഥ് വാർത്താ കുറിപ്പിൽ അറിയിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അപവാദമാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് കേരള കാർട്ടൂൺ അക്കാദമി വിലയിരുത്തുന്നു വിമർശന കലയായ കാർട്ടൂണിനെ കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ പോലും ശക്തമായ രീതിയിൽ ഉപയോഗിച്ച പാർട്ടിയാണ് ബിജെപി. അതേ പാർട്ടി ഭരിക്കുന്ന കേന്ദ്രസർക്കാർ കാർട്ടൂണിന് വിലക്ക് ഏർപ്പെടുത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുന്നതല്ല. കാര്‍ട്ടൂണ്‍ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ബിജെപി തമിഴ്‌നാട് ഘടകം കേന്ദ്രമന്ത്രി എല്‍ മുരുഗന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ് സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. കേന്ദ്രസർക്കാരിന്റെ അപക്വമായ നിലപാടിനെ കേരള കാർട്ടൂൺ അക്കാദമി ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് സുധീർ നാഥ് പറഞ്ഞു.
Read More » -
അമേരിക്കന്‍ നാടുകടത്തല്‍; ഇന്ത്യന്‍ കുടിയേറ്റക്കാരുമായി രണ്ടാമത് വിമാനം അമൃത്സറിലെത്തി
ചണ്ഡീഗഡ്: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായെത്തിയ രണ്ടാമത് അമേരിക്കന്‍ വിമാനം അമൃത്സറിലെത്തി. അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് ഇന്നലെ രാത്രി 11:40 ന് അമൃത്സറിലെത്തിയത്. 119 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലെ യാത്രക്കാരില്‍ 67 പേര്‍ പഞ്ചാബികളാണ്. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തര്‍പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരും ജമ്മുകശ്മീര്‍ ഹിമാചല്‍പ്രദേശ് ഗോവ സ്വദേശികളായ ഓരോരുത്തരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. വിമാനത്തിന് പുറത്തിറങ്ങിയവര്‍ അവരുടെ നാടുകളിലേക്ക് മടങ്ങി. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തിയത്.
Read More »