IndiaNEWS

കമൽ ഹാസൻ  രാജ്യസഭായിലേയ്ക്ക്: വാഗ്ദാനം പാലിച്ച് ഡിഎംകെ

    തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ‘മക്കൾ നീതി മയ്യം’ നേതാവ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് 4 അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്കു ജയിപ്പിക്കാൻ കഴിയും.

ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരത്തിറങ്ങിയ കമലിനോടു പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.

Signature-ad

രാജ്യസഭാ സീറ്റായിരുന്നു കമലിന് വാഗ്ദാനം ചെയ്തത്. പകരം ഡിഎംകെ സഖ്യത്തിന്റെയൊപ്പം പ്രചാരണരംഗത്ത് സജീവമാകാനും  ആവശ്യപ്പെട്ടു. കമൽഹാസനു മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരുന്നത്.

ഇതിനായുള്ള ചർച്ചകളാണ് കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തിയത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശപ്രകാരമായിരുന്നു ചർച്ചകൾ’

കമൽ തന്നെ മത്സരിക്കുമെന്ന്  മക്കൾ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറഞ്ഞു.

2019 ല്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ കമല്‍ കഴിഞ്ഞ കുറച്ചുകാലമായി ഡിഎംകെയുമായി സഖ്യത്തിലാണ്. .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: