
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച മുഖചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രമുഖ തമിഴ് വാരിക വികടന്റെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ കേരള കാർട്ടൂൺ അക്കാദമി ശക്തമായി അപലപിക്കുന്നതായി ചെയർമാൻ സുധീർ നാഥ് വാർത്താ കുറിപ്പിൽ അറിയിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അപവാദമാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് കേരള കാർട്ടൂൺ അക്കാദമി വിലയിരുത്തുന്നു
വിമർശന കലയായ കാർട്ടൂണിനെ കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ പോലും ശക്തമായ രീതിയിൽ ഉപയോഗിച്ച പാർട്ടിയാണ് ബിജെപി. അതേ പാർട്ടി ഭരിക്കുന്ന കേന്ദ്രസർക്കാർ കാർട്ടൂണിന് വിലക്ക് ഏർപ്പെടുത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുന്നതല്ല.

കാര്‍ട്ടൂണ്‍ മുഖചിത്രമായി പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ബിജെപി തമിഴ്‌നാട് ഘടകം കേന്ദ്രമന്ത്രി എല്‍ മുരുഗന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ് സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. കേന്ദ്രസർക്കാരിന്റെ അപക്വമായ നിലപാടിനെ കേരള കാർട്ടൂൺ അക്കാദമി ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് സുധീർ നാഥ് പറഞ്ഞു.