IndiaNEWS

കോയമ്പത്തൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത് 14.5 കോടിയുടെ ബോണസ്

ചെന്നൈ: കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി കോവൈ.കോ 140 ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത് 14.5 കോടി രൂപ. മൂന്നുവര്‍ഷമായി ജോലിചെയ്യുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകപങ്ക് വഹിച്ച ജീവനക്കാര്‍ക്ക് അര്‍ഹമായ സമ്മാനം നല്‍കുമെന്ന് 2022-ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ ആറുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കിയിരിക്കുന്നതെന്ന് കമ്പനിയുടെ സ്ഥാപകന്‍ ശരവണകുമാര്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് ലാഭത്തിന് ആനുപാതികമായി കമ്പനിയുടെ ഓഹരിയാണ് നല്‍കിവരുന്നത്. ഇതിനുപകരം ജീവനക്കാര്‍ക്ക് നേരിട്ട് ലാഭം നല്‍കുകയെന്ന ലക്ഷ്യംവെച്ചാണ് ഉയര്‍ന്ന ബോണസ് തുക നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.

Signature-ad

കോയമ്പത്തൂര്‍ സ്വദേശിയായ ശരവണകുമാര്‍ ലണ്ടനില്‍ 25 വര്‍ഷം ഐ.ടി. കമ്പനിയില്‍ ജോലിചെയ്തശേഷം 2011-ലാണ് കോവൈ.കോ എന്നപേരില്‍ സോഫ്റ്റ്വേര്‍ കമ്പനി ആരംഭിക്കുന്നത്. 15 ദശലക്ഷം ഡോളറിന്റെ വാര്‍ഷികവരുമാനം കമ്പനി നേടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: