India

  • മോദിയുടേത് ഫാഷിസ്റ്റ് സര്‍ക്കാരല്ല! നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഎം; ‘രഹസ്യരേഖ’യുമായി കേന്ദ്ര കമ്മിറ്റി

    തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഎം. മുന്‍പ് അയച്ച കരടു രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അയച്ച രഹസ്യരേഖയിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന ഘടകങ്ങള്‍ക്കാണ് രഹസ്യരേഖ കൈമാറിയത്. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ളതാണ് മോദി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎമ്മിന്റെ നിലപാട്. ഇതു മയപ്പെടുത്തിയാണ് ഇപ്പോഴത്തെ മാറ്റം. നിയോഫാഷിസം എന്ന പുതിയ വിശേഷണവും രേഖയിലുണ്ട്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും കാലത്തെ ഫാഷിസത്തെ ക്ലാസിക്കല്‍ ഫാഷിസം എന്നും പില്‍ക്കാലത്തേത് നിയോഫാഷിസം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മധുരയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായിട്ടാണ് കരടുരാഷ്ട്രീയ പ്രമേയം തയാറാക്കിയത്. എന്നാല്‍ ഇതില്‍ വ്യക്തത വരുത്തി പുതിയ രഹസ്യരേഖ അയച്ച സിപിഎം നടപടി അപൂര്‍വമാണ്. മോദി സര്‍ക്കാരിനെ ആര്‍എസ്എസ് ഉല്‍പന്നമായി കണ്ടുകൊണ്ട് ഫാഷിസ്റ്റ് മുദ്രനല്‍കിയ സമീപനമാണ് മുന്‍കാല കോണ്‍ഗ്രസുകളിലെ സിപിഎം നിലപാട്. അതേസമയം, മോദിസര്‍ക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടമെന്നാണ് സിപിഐ അടക്കമുള്ള മറ്റ് ഇടതു പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്നത്.

    Read More »
  • പഞ്ചാബില്‍ ആം ആദ്മി മന്ത്രി 20 മാസം ഭരിച്ചത് ഇല്ലാത്ത വകുപ്പ്! മുഖ്യമന്ത്രിപോലും അറിഞ്ഞില്ല, പരിഹാസം

    ചണ്ഡിഗഡ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ്. ഭഗവന്ത് മന്‍ നയിക്കുന്ന സര്‍ക്കാര്‍ ഒടുവില്‍ ഇക്കാര്യം തിരിച്ചറിയുകയും ഗസറ്റ് വിജ്ഞാപനത്തിലൂടെ മന്ത്രിയുടെ വകുപ്പുകള്‍ സംബന്ധിച്ച വ്യക്തത വരുത്തുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്താന്‍ തുടങ്ങിയതോടെ മാധ്യമ ശ്രദ്ധ നേടിയ മന്ത്രിയാണ് ധാലിവാള്‍. അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചുകൊണ്ട് അമേരിക്കന്‍ സൈനിക വിമാനത്തില്‍ എത്തിച്ചത് അമൃത്സറിലേക്ക് ആയിരുന്നു. ഈ സമയത്താണ് പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ധാലിവാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. പിന്നാലെയാണ് അദ്ദേഹം ഇല്ലാത്ത വകുപ്പാണ് ഭരിച്ചിരുന്നതെന്ന വിവരം പുറത്തുവന്നത്. കുല്‍ദീപ് സിങ് ധാലിവാളിന് അനുവദിച്ചിരുന്ന ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്നും പ്രവാസികാര്യ വകുപ്പിന്റെ ചുമതല മാത്രമാകും ഇനി അദ്ദേഹത്തിന് ഉണ്ടാകുകയെന്നും പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കൃഷിവകുപ്പിന്റെ ചുമതലയാണ് ധാലിവാള്‍ വഹിച്ചിരുന്നത്. 2023 മെയ് മാസത്തില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ കൃഷിവകുപ്പിന്റെ ചുമതലയില്‍നിന്ന് അദ്ദേഹത്തെ നീക്കുകയും പ്രവാസികാര്യ…

    Read More »
  • കാമുകിയെ സന്തോഷിപ്പിക്കാൻ ധൂർത്തടിച്ചത് 80 ലക്ഷം രൂപ! ഒടുവിൽ യുവതി തേച്ചു, പണം തിരികെ ആവശ്യപ്പെട്ട് കാമുകൻ പൊലീസിൽ

        കാമുകിമാർ പാവപ്പെട്ട യുവാക്കളെ  തേച്ചിട്ടു തല ഊരുന്ന സംഭവങ്ങൾ പതിവാണ്. പ്രണയം സ്വപ്നങ്ങളും പ്രതീക്ഷകളും  പൂത്തുലയുന്ന  സ്വർഗമാണ്. പക്ഷേ ചിലപ്പോളത് ദുഃഖത്തിലും നിരാശയിലും പരിണമിക്കുന്നു. മധ്യപ്രദേശിലെ രേവ എന്ന സ്ഥലത്ത് ഒരാൾ തന്റെ കാമുകിക്ക് വേണ്ടി 80 ലക്ഷം രൂപ ചിലവഴിച്ചതിന് ശേഷം ബന്ധം ഉപേക്ഷിച്ചതിനെ തുടർന്ന് പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഹോട്ടൽ ഉടമയായ വിവേക് ശുക്ലയാണ് കാമുകിക്കു വേണ്ടി ചിലവഴിച്ച പണത്തിന്റെ കണക്കുകൾ സഹിതം പൊലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ യുവാവിൻ്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും തുടർന്ന് യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി രേവ എസ്പി വിവേക് സിംഗ് പറഞ്ഞു. വിവേക് ശുക്ലയുടെ പരാതിയിൽ പറയുന്നത് 22 ലക്ഷം രൂപയും ഐഫോണുകളും വിലകൂടിയ വാച്ചുകളും പാദരക്ഷകളും പേഴ്സുകളും മറ്റ് നിരവധി സാധനങ്ങളും കാമുകിക്കായി നൽകിയിട്ടുണ്ട് എന്നാണ്. അദ്ദേഹം ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, സമ്മാനങ്ങളുടെ ബില്ലുകളും മറ്റ് രേഖകളും പൊലീസിന് കൈമാറി.…

    Read More »
  • സ്‌കൂളിലേക്ക് നടക്കുന്നതിനിടെ നെഞ്ചുവേദന; പത്താം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു

    ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയില്‍ താമസിക്കുന്ന ശ്രീനിധി (16) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോയ ശ്രീനിധിക്ക് സ്‌കൂളിന് സമീപത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കുഴഞ്ഞുവീഴുന്നത് കണ്ട അധ്യാപകനാണ് സ്‌കൂളിന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സി.പി.ആര്‍. ഉള്‍പ്പെടെയുള്ള പ്രാഥമിക ശിശ്രൂഷകള്‍ നല്‍കിയെങ്കിലും കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല, അതേതുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, രണ്ടാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ശ്രീനിധി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അലിഗഢിലെ സിറൗലി എന്ന സ്ഥലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച് ഒരുമാസത്തിനുള്ളിലാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിധിയും സമാനമായ രീതിയില്‍ മരിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെയാണ് ആറാം ക്ലാസ് വിദ്യാര്‍ഥി മരണപ്പെടുന്നത്. അലിഗഢില്‍ തന്നെ എട്ട് വയസുകാരിയായ ഒരു കുട്ടിയും ഹൃദയാഘാതത്തെ തുടര്‍ന്ന്…

    Read More »
  • ഡല്‍ഹിയിലെ പുത്തരിയില്‍ കല്ലുകടിയോ? സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തില്‍ പാസാക്കാതെ ബിജെപി

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് 2500 രൂപ നല്‍കുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തില്‍ പാസാക്കാതെ ബിജെപി. പകരം ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അംഗീകാരം നല്‍കുകയും 14 സിഐജി റിപ്പോര്‍ട്ടുകള്‍ ആദ്യ നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനിച്ചു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നിന്നും ആംആദ്മി പാര്‍ട്ടിയെ താഴെ ഇറക്കാന്‍ ബിജെപിയുടെ ആദ്യ വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നത്. അധികാരത്തിലേറിയ ആദ്യ മന്ത്രിസഭയില്‍ തന്നെ ഇത് പാസാക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം . തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷവും ഇതേ നിലപാടിലായിരുന്നു ബിജെപി. എന്നാല്‍, ആദ്യമന്ത്രി സഭയോഗത്തില്‍ ഇത് പരിഗണിച്ചു പോലുമില്ല. ഇതോടെ ബിജെപിയുടെ വിശ്വസ്തയെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ആദ്യ ദിവസം തന്നെ ബിജെപി അവരുടെ വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ തുടങ്ങിയെന്നും ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിക്കാന്‍ ബിജെപി തീരുമാനിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി അതിഷി ആരോപിച്ചു. അഞ്ച് ലക്ഷം രൂപ മേല്‍പരിധി നിശ്ചയിച്ചാണ് ആയുഷ്മാന്‍…

    Read More »
  • രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി…! മമ്മുട്ടിയും എം. മുകുന്ദനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ

    മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും മലയാളസാഹിത്യത്തിന്റെ ഇതിഹാസം എം മുകുന്ദനും ഇന്ന് ഡൽഹിയിൽ കണ്ടുമുട്ടി. ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. മയ്യഴിയുടെ കഥാകാരൻ എന്ന് ഖ്യാതി നേടിയ മുകുന്ദന് ഡൽഹി സ്വന്തം തറവാട് പോലെയാണ്. ഫ്രഞ്ച് എംബസിയിലെ ഔദ്യോഗിക കാലവും ഡൽഹിയിലെ സാഹിത്യ സാംസ്കാരിക ജീവിതവുമൊക്കെ മുകുന്ദന്റെ മനസ്സിൽ എന്നും ഹരിതാഭമായ ഓർമ്മകളായി നിറഞ്ഞു നിൽപ്പുണ്ടാവും. മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ ‘ന്യൂഡൽഹി’ പൂർണ്ണമായും ചിത്രീകരിച്ചത് ഡൽഹിയിലാണ്. അതിനു ശേഷവും എത്രയോ സിനിമകൾ… പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിയപ്പോഴാണ് മമ്മൂട്ടിയും എം മുകുന്ദനും യാദൃശ്ചികമായി കണ്ടുമുട്ടിയത്. “എനിക്ക് ഡൽഹി എന്നാൽ എം മുകുന്ദന്റെ ദൽഹിയാണ്. അരവിന്ദൻ എന്ന കഥാപാത്രത്തിലൂടെ 60കളിലെ ഡൽഹിയുടെ ജനജീവിതം ഹൃദയ സ്പർശിയായി ഒപ്പിയെടുത്ത ആ നോവൽ ഒരു കാലത്ത് എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്…” മമ്മൂട്ടി ‘ദൽഹി’യിലെ കഥാമുഹൂർത്തങ്ങളെ കുറിച്ചു പോലും വാചലനായത് വിസ്മയത്തോടെയാണ് മുകുന്ദൻ കേട്ടിരുന്നത്. സ്വന്തം ആത്മാംശം കലർന്ന ആ രചന മലയാളത്തിന്റെ താരചക്രവർത്തിയുടെ…

    Read More »
  • തിരഞ്ഞെടുപ്പില്‍ ബാഹ്യഇടപെടല്‍: ട്രംപിന്റെ പരാമര്‍ശം ആയുധമാക്കി ബിജെപി; ധവളപത്രം വേണമെന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാഹ്യശക്തികള്‍ സ്വാധീനം ചെലുത്തി മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനുപിന്നാലെ കോണ്‍?ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിദേശ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശം നടത്തുന്ന ഒന്നിലധികം ക്ലിപ്പുകള്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പങ്കുവെച്ചു. അതിനിടെ, യു.എസ് പ്രസിഡന്റ് നടത്തുന്ന പരാമര്‍ശങ്ങള്‍ അസംബന്ധങ്ങള്‍ നിറഞ്ഞതായി മാറിയിട്ടുണ്ടെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ബൈഡന്‍ സര്‍ക്കാര്‍ നല്‍കിവന്ന 21 മില്യണ്‍ ഡോളറിന്റെ (160 കോടിരൂപ) ഫണ്ട് റദ്ദാക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷന്‍സി അഥവാ ഡോജ് (DOGE) തീരുമാനിച്ചിരുന്നു. ഈ നീക്കത്തെ ന്യായീകരിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതിനുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞവര്‍ഷത്തെ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസിനെതിരെയുള്ള ഒളിയമ്പായാണിത് വിലയിരുത്തപ്പെടുന്നത്. ‘മോദി സര്‍ക്കാരിനെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള…

    Read More »
  • സ്ത്രീശാക്തീകരണത്തിനൊപ്പം ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായുള്ള അളന്നുമുറിച്ച രാഷ്ട്രീയ കരുനീക്കം; ബി.ജെ.പിയുടെ ‘സുവര്‍ണ രേഖ’യാകാന്‍ മുന്‍ എ.ബി.വി.പിക്കാരി

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടിക്കു പുറത്ത് ആദ്യം കേട്ടത് 2 പേരുകളാണ്: പര്‍വേശ് വര്‍മ, രേഖ ഗുപ്ത. ജാട്ട് വിഭാഗക്കാരനെന്നതിനേക്കാള്‍, അരവിന്ദ് കേജ്രിവാളിനെ തോല്‍പിച്ചു എന്നതാണ് പര്‍വേശിന് പരിഗണിക്കപ്പെട്ട യോഗ്യത. സ്ഥാനമൊഴിയുന്നത് വനിതാ മുഖ്യമന്ത്രിയാണെന്നതും എഎപിയുടെ മറ്റു പ്രധാനികള്‍ തോറ്റതിനാല്‍ അതിഷി പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും രേഖയുടെ പേരിനൊപ്പം പരിഗണിക്കപ്പെട്ടു. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനായ പര്‍വേശിന് മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരുമായുള്ള അടുപ്പം പാര്‍ട്ടിക്കാര്‍ എടുത്തുപറഞ്ഞു. മാധ്യമങ്ങള്‍ പര്‍വേശിന്റെ പേര് ഏതാണ്ട് ഉറപ്പിച്ചപ്പോള്‍ അത് പര്‍വേശ് തന്നെ സൃഷ്ടിച്ചെടുക്കുന്ന അതിരുവിട്ട കളിയാണെന്ന് വിമര്‍ശനമുണ്ടായി. കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ, പര്‍വേശിനു സമയമനുവദിച്ചില്ലെന്ന വാര്‍ത്തയും പിന്നാലെ വന്നു. ബനിയ, സ്ത്രീവോട്ട് ഘടകം എബിവിപിയില്‍ തുടങ്ങുന്ന സജീവ പ്രവര്‍ത്തനചരിത്രമുള്ള രേഖയ്ക്ക് ആര്‍എസ്എസിന്റെ പിന്തുണയുണ്ടെന്നു വ്യക്തമായിരുന്നു. സംഘം രേഖയുടെ പേരു മാത്രമേ നിര്‍ദേശിച്ചുള്ളു എന്നാണ് സൂചന. പരമ്പരാഗതമായി വ്യാപാരികളായ ബനിയ വിഭാഗത്തില്‍നിന്നാണ് രേഖ. ഡല്‍ഹിയില്‍…

    Read More »
  • പരസ്പര സമ്മതമുണ്ടെങ്കില്‍ കൗമാരക്കാര്‍ക്കും ലൈംഗിക ബന്ധമാകാമെന്ന് ഹൈക്കോടതി

    ന്യൂഡല്‍ഹി: കൗമാരക്കാര്‍ക്ക് പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് ഡല്‍ഹി ഹൈക്കോടതി. അത്തരം ബന്ധങ്ങളെ പോക്സോ നിയമപ്രകാരം കുറ്റകരമാക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചൂഷണമോ പീഡനമോ ഇല്ലാത്തിടത്തോളം ക്രിമിനല്‍ കേസില്‍ അകപ്പെടുമോ എന്ന ഭയമില്ലാതെ കൗമാരക്കാര്‍ക്ക് പ്രണയിക്കാനാകണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ മൗലികമായ മാനുഷികാനുഭവമാണ് പ്രണയം. കൗമാരക്കാര്‍ക്ക് വൈകാരികമായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. പരസ്പര സമ്മതമുള്ളിടത്തോളം ഇത്തരം ബന്ധങ്ങളെ അംഗീകരിക്കാനും ബഹുമാനിക്കാനും തക്ക രീതിയില്‍ നിയമം മാറേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജസ്മീത് സിംഗ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കികൊണ്ട് പ്രണയിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കാന്‍ രാജ്യത്തെ നിയമസംവിധാനവും സമൂഹവും തയ്യാറാകണമെന്നും കോടതി പറഞ്ഞു. കൗമാരപ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സഹാനുഭൂതിയോടെയുള്ള സമീപനമാണ് വേണ്ടതെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണകോടതി ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. യുവാവുമായി പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെ സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് കോടതിക്ക്…

    Read More »
  • സസ്പെൻസ് അവസാനിച്ചു: രേഖഗുപ്ത ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

       ന്യൂഡൽഹി: 11 ദിവസത്തെ സസ്പെൻസിനൊടുവിൽ ഡൽഹി  മുഖ്യമന്ത്രിയായി ബിജെപി നേതാവ് രേഖ ഗുപ്തയെ തെരഞ്ഞെടുത്തു.  ദില്ലിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്ത് ഇന്ന് (വ്യാഴം) രാവിലെ 11മണിക്കു രേഖ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ ബിജെപി നിയമസഭാ പാർട്ടി യോഗത്തിൽ ഉണ്ടായ തീരുമാനത്തെ തുടർന്നാണ് രേഖ ഗുപ്തയെ തെരഞ്ഞെടുത്തത്. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയേയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തിയാണ് വിജയിച്ചത്. 29,595 വോട്ടുകളുടെ ഭൂരിപക്ഷം നേടി അവർ ആദ്യമായി നിയമസഭയിലെത്തി. പർവേഷ് വർമ്മ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മറികടന്നാണ് ബിജെപി നേതൃത്വം രേഖയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇത് പാർട്ടിയുടെ ഭാവി നീക്കങ്ങളെ സൂചിപ്പിക്കുന്നതായി വിലയിരുത്തലുണ്ട്. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രി എന്ന റേക്കോർഡ്  രേഖ സ്വന്തമാക്കി. മുൻമുഖ്യമന്ത്രിമാരായ ഷീല ദീക്ഷിത്, സുഷമ സ്വരാജ്, അതിഷി എന്നിവരോടൊപ്പം അവർ ഈ സ്ഥാനത്തേക്ക് എത്തുന്ന നാലാമത്തെ വനിതയാണ്.…

    Read More »
Back to top button
error: