India

  • അഹമ്മദാബാദ് വിമാനദുരന്തം: 247 പേരെ തിരിച്ചറിഞ്ഞു, മരിച്ചവരിൽ ആദ്യ കൺമണിക്കു വേണ്ടി കാത്തിരുന്ന ദമ്പതികളും

        അഹമ്മദാബാദ് വിമാനാപകടം സൃഷ്ടിച്ച നടുക്കത്തിൽ നിന്ന് രാജ്യം ഇതുവരെ മോചനം നേടിയിട്ടില്ല. ഈ ദുരന്തം നിരവധി സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകർത്തു. ഹൃദയം നുറുങ്ങുന്ന ഒരു വാർത്ത കൂടി ഇന്നലെ പുറത്തുവന്നു. വിവാഹശേഷം തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ കാത്തിരുന്ന വൈഭവ് പട്ടേൽ (29), ജിനാൽ ഗോസ്വാമി (27) ദമ്പതികളുടെ ജീവിതം കൂടി ഈ അപകടത്തിൽ പൊലിഞ്ഞു. ഏഴ് മാസം ഗർഭിണിയായിരുന്ന ജിനാൽ,  ഉദരത്തിലെ കുഞ്ഞുമൊത്താണ് ഈ ലോകത്തോട് വിട പറഞ്ഞത്. ബ്രിട്ടനിൽ താമസിക്കുകയായിരുന്നു ഈ ദമ്പതികൾ. ആദ്യത്തെ കുഞ്ഞിൻ്റെ വരവിനോടനുബന്ധിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും ജിനാലിന്റെ ബേബി ഷവർ ചടങ്ങിൽ പങ്കെടുക്കാനുമാണ് ഇരുവരും നാട്ടിലെത്തിയത്. ജൂൺ രണ്ടിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബേബി ഷവർ ചടങ്ങ് സന്തോഷപൂർവ്വം നടന്നു. എന്നാൽ, ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്നുവീണ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വൈഭവും  ജിനാലിനും ഉൾപ്പെട്ടിരുന്നു. അപകടസ്ഥലത്ത്…

    Read More »
  • ഖമേനിയുടെ ഒളിയിടം വെളിപ്പെടുത്തി ഇറാനിയന്‍ വിമത മാധ്യമം; കുടുംബത്തിനൊപ്പം വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ലാവിസാനിലെ ബങ്കറില്‍ അഭയംതേടി; ഇലക്‌ട്രോണിക് ഉപകരണങ്ങളെല്ലാം വിലക്കി; സൈനിക നേതൃത്വവുമായി ബന്ധപ്പെടുന്നത് ദൂതര്‍ മുഖാന്തിരം

    ടെഹ്‌റാന്‍: പിന്‍ഗാമികളായി മകനുള്‍പ്പെടെ മൂന്ന് ഇസ്ലാമിക് നേതാക്കളെ പിന്‍ഗാമികളായി പ്രഖ്യാപിച്ച ഖമേനിയുടെ ഒളിയിടത്തെക്കുറിച്ചു സൂചന നല്‍കി ഇറാനിയന്‍ വിമത മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍. വെള്ളിയാഴ്ച ഇസ്രയേല്‍ ആക്രമണം ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ പരമോന്നത നേതാവ് വടക്കുകിഴക്കന്‍ ടെഹ്ാനിലെ ലാവിസാനിലുള്ള ബങ്കറിലേക്കു മകനും കുടുംബത്തിനുമൊപ്പം മാറിയെന്നാണു റിപ്പോര്‍ട്ട്. ഖമേനിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണു റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇറാന്‍ ഇന്റര്‍നാഷണല്‍ അവകാശപ്പെട്ടു. ഖമേനിയുടെ മകന്‍ മൊജ്തബ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. BREAKING NEWS    വധിക്കപ്പെടുമെന്ന് ഉറപ്പിച്ചു; മരണ ഭീതിയെത്തുടര്‍ന്ന് ബങ്കറില്‍ കഴിയുന്ന അയൊത്തൊള്ള ഖമേനി അടിയന്തരമായി മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ്; ഒരാള്‍ മകന്‍; മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ അജ്ഞാതം; തീരുമാനം എടുത്തത് രണ്ടു വിശ്വസ്തര്‍ കൂടി വീണതോടെ ഇതിനുമുമ്പ് ഇസ്രയേലിനെതിരേ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-1’, ‘ട്രൂ പ്രോമിസ്- 2’ എന്നീ ഓപ്പറേഷനുകള്‍ നടത്തിയപ്പോഴും ഖമേനി ബങ്കറിലേക്കു മാറിയിരുന്നു. ഈ സമയം മൊജ്തബ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും മറ്റു…

    Read More »
  • ഫോര്‍ദോ ആണവ കേന്ദ്രം നശിപ്പിക്കാന്‍ അമേരിക്കയുടെ സഹായം തേടി ഇസ്രയേല്‍; യുഎസിന്റെ ബി-2 ബോംബര്‍ വിമാനങ്ങള്‍ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍നിന്ന് പുറപ്പെട്ടെന്ന് റിപ്പോര്‍ട്ട്; മിന്നല്‍ വേഗം; ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷി

    വാഷിങ്ടൺ: ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടതായി യുഎസ് സ്ഥിരീകരണം. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് ഇത്. പസഫിക് സമുദ്രത്തിലെ താവളത്തിൽ ഇവ എത്തിക്കുമെന്ന് പെന്റഗൺ അറിയിച്ചു. ഇറാനിലെ ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ ഇറാൻ യുഎസ് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബി-2 ബോംബർ വിമാനങ്ങൾ പുറപ്പെട്ടത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ യുഎസ് നേരിട്ട് ഇടപെടുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ എത്തുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോ ആണവ കേന്ദ്രം നശിപ്പിക്കാൻ 30,000 പൗണ്ട് ബോംബുകൾ ആവശ്യമാണ്. ഇതിനായാണ് അത്യാധുനിക ബോംബർ വിമാനങ്ങൾ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇന്ധനം നിറക്കാനുള്ള ടാങ്കറുകളും ഗുവാമിലെ സൈനിക താവളത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്‌സ് ബേസിൽ നിന്ന് ഒന്നിലധികം ബി-2 വിമാനങ്ങൾ പറന്നുയർന്നതായും ഇവ പസഫിക് സമുദ്രത്തിന് കുറുകെ സഞ്ചരിക്കുന്നതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ആകാശത്ത് ഇന്ധം നിറയ്ക്കാന്‍ സഹായിക്കുന്ന നാലു…

    Read More »
  • വധിക്കപ്പെടുമെന്ന് ഉറപ്പിച്ചു; മരണ ഭീതിയെത്തുടര്‍ന്ന് ബങ്കറില്‍ കഴിയുന്ന അയൊത്തൊള്ള ഖമേനി അടിയന്തരമായി മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ്; ഒരാള്‍ മകന്‍; മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ അജ്ഞാതം; തീരുമാനം എടുത്തത് രണ്ടു വിശ്വസ്തര്‍ കൂടി വീണതോടെ

    ടെല്‍അവീവ്: കൊല്ലപ്പെട്ടേക്കാമെന്ന ഭീതിയില്‍ മൂന്നു പിന്‍ഗാമികളെ പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി. ഇസ്രയേല്‍ ഏറ്റവും ആദ്യം വധിക്കാന്‍ പദ്ധതിയിട്ടിരുന്നത് ഖമേനിയെയായിരുന്നു. എന്നാല്‍, അമേരിക്കയുടെ ഇടപെടലിനെത്തുടര്‍ന്ന് ഈ നീക്കം വേണ്ടെന്നു വയ്്ക്കുകയായിരുന്നു. 86 വയസുള്ള ഖമേനി വസതിയില്‍നിന്ന് മാറി രഹസ്യമായി ബങ്കറിലാണു കഴിയുന്നതെങ്കിലും ഇസ്രയേല്‍ ചാരസംഘടയായ മൊസാദിനു കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നാണു കരുതുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഖമേനി തന്റെ മരണത്തെ രക്തസാക്ഷിത്വമായിട്ടാണു കാണുന്നത്. യുദ്ധമാരംഭിച്ച് ആദ്യ ദിനത്തില്‍തന്നെ ഇറാന്‍ ഭൂഗര്‍ഭ കമാന്‍ഡ് സെന്ററില്‍ യോഗത്തിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണു ഐആര്‍ജിസിയുടെ വ്യോമസേനാ കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെയും മറ്റ് മുതിര്‍ന്ന വ്യോമസേനാ നേതാക്കളും കൊല്ലപ്പെട്ടത്. ഇതിനു സമാനമായ ആക്രമണമാണ് ഖമേനിയും പ്രതീക്ഷിക്കുന്നത്. ഈ ആഴ്ച ആദ്യം ഇസ്രായേലിലെ ഒരു ആശുപത്രിയിലും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും ഇറാന്‍ നടത്തിയ ആക്രമണത്തിന് ശേഷം ഖമേനിയുടെ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പ്രസ്താവന ഇറക്കിയിരുന്നു. ഖമേനിയുടെ വ്യക്തിപരമായ ഉത്തരവില്ലാതെ ആക്രമണങ്ങള്‍…

    Read More »
  • ഭരിക്കുന്നവര്‍ തന്നെ ജഡ്ജിയും ജൂറിയും ആരാച്ചാരുമാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല; ഉത്തര്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്; ‘ഏകപക്ഷീയ നടപടികള്‍ നിയമവാഴ്ചയുടെ ലംഘനം’

    ന്യൂഡൽഹി: ഭരിക്കുന്നവർ തന്നെ ജഡ്ജിയും ജൂറിയും ആരാച്ചാരുമാകുന്നത് അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. സ്വകാര്യ കെട്ടിടങ്ങൾ പൊളിക്കുന്ന സർക്കാരിന്റെ പ്രതികാര നടപടിക്കെതിരായ സുപ്രിം കോടതിയുടെ വിധിയെ ഉദ്ധരിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഇറ്റലിയിലെ മിലാനിൽ വെച്ച് നടന്ന ‘മിലാൻ കോർട്ട് ഓഫ് അപ്പീലി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റാരോപിതനായ വ്യക്തിയുടെ വീടും സ്വത്തുക്കളും പൊളിക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ നടപടി കോടതി പരിശോധിച്ചു. കോടതി കുറ്റക്കാരനായി കണ്ടെത്തി നടപടിയെടുക്കുന്നതിന് മുമ്പേയുള്ള ഇത്തരം ഏകപക്ഷീയമായ നടപടികൾ നിയമവാഴ്ചയുടേയും ആർട്ടിക്കിൾ 21 പ്രകാരം അഭയം നൽകാനുള്ള മൗലികാവകാശത്തിന്റെയും ലംഘനമാണ്. ഭരണകർത്താക്കൾ തന്നെ ഒരേസമയം ജഡ്ജിയും ജൂറിയും ആരാച്ചാരുമാകരുതെന്നും ഗവായ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതു മാത്രമല്ല ഓരോ വ്യക്തിയുടേയും പ്രത്യേകിച്ച് ദുർബലരായവരുടെ സുരക്ഷയും ഭൗതിക ക്ഷേമവും അന്തസും ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രിം കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘രാജ്യത്ത് സാമൂഹിക സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതിൽ ഭരണഘടനയുടെ പങ്ക്; 75 വർഷത്തെ ഇന്ത്യൻ ഭരണഘടനയുടെ പ്രതിഫലനങ്ങൾ’ എന്ന…

    Read More »
  • ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്ണുവച്ച് ആഗോള ഭീമന്‍മാരും; അരഡസന്‍ കമ്പനികള്‍ വന്‍ നിക്ഷേപത്തിന്; എന്‍ജിനീയറിംഗ്, സാമ്പത്തിക രംഗങ്ങളിലെ മിടുക്കന്‍മാര്‍ക്ക് അവസരങ്ങള്‍; മൂന്നു വര്‍ഷത്തിനിടെ പ്രതിഫലം മൂന്നിരട്ടിയായി; വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയതോടെ ഏപ്രിലില്‍ മാത്രം നടന്നത് 7.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരം

    മുംബൈ: സിറ്റാഡല്‍ സെക്യൂരിറ്റീസ്, ഐഎംസി ട്രേഡിംഗ് മുതല്‍ മില്ലേനിയം, ഒപ്റ്റിവര്‍ വരെയുള്ള അരഡസന്‍ ആഗോള വ്യാപാര ഭീമന്മാര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. കുതിച്ചുയരുന്ന ഇന്ത്യന്‍ ഓഹരി വിപണികളില്‍ ട്രേഡിംഗ് കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണു വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. മിടുക്കന്‍മാരായ യുവാക്കള്‍ക്കു വന്‍ തൊഴില്‍ സാധ്യതയാണ് ഇതു തുറക്കുന്നത്. നിയമനങ്ങള്‍ കുതിച്ചുയരുന്നതിനൊപ്പം സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്നതിനും ഓഹരി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇതു പ്രചോദനമാകും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ മൂലമുണ്ടായ ആഗോള പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ആഭ്യന്തര ഉപഭോക്തൃ- നിക്ഷേപ അടിത്തറകള്‍ സഹായിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കമ്പനികള്‍ വന്‍ തോതില്‍ നിയമന നടപടികള്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ഏപ്രിലില്‍ മാത്രം ഇന്ത്യയില്‍ 7.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇത് ആഗോള ശരാശരിയുടെ അറുപതു ശതമാനത്തോളംവരും. മാര്‍ച്ചിനുശേഷം വിറ്റുവരവ് 48 മടങ്ങ് വര്‍ധിച്ചെന്നു സെബി വൃത്തങ്ങളും പറയുന്നു. പാശ്ചാത്യ സ്ഥാപനങ്ങളെ സംബന്ധിച്ചടത്തോളം സ്വര്‍ണത്തിന്റെ നിരക്കുയര്‍ന്നതും വന്‍ നേട്ടമായി. അമേരിക്കന്‍ ട്രേഡിംഗ്…

    Read More »
  • ഇറാനിലെ ബുഷെഹര്‍ ആണനിലയം തകര്‍ത്താല്‍ വന്‍ ദുരന്തം; സൂക്ഷിച്ചിരിക്കുന്നത് ആയിരക്കണക്കിനു കിലോ ഇന്ധനം; റേഡിയേഷനില്‍നിന്ന് രക്ഷപ്പെടാന്‍ നൂറു കണക്കിന് കിലോമീറ്ററുകള്‍ ഒഴിപ്പിക്കേണ്ടിവരും; ഗള്‍ഫ് രാജ്യങ്ങളും പരിധിയില്‍; കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍

    ന്യൂയോര്‍ക്ക്: ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തെ ഇസ്രായേല്‍ ലക്ഷ്യമിട്ടാല്‍ വരാനിരിക്കുന്നത് വന്‍ ആണവ ദുരന്തമെന്ന മുന്നറിയിപ്പുമായി യുഎന്‍ ആണവ നിരീക്ഷണ സമിതിയുടെ തലവന്‍. ഇതുവരെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണങ്ങളൊന്നും ആണവച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ബുഷെഹറിനെതിരായ ആക്രമണം വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞതാനായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്നും ബുഷെഹര്‍ ആണവ നിലയത്തെക്കുറിച്ച് ഗുരുതര ആശങ്കയറിയിച്ചിട്ടുണ്ടെന്നും ഗ്രോസി പറഞ്ഞു. നിലയത്തിനെതിരേ നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അത് ഉയര്‍ന്നതോതിലുള്ള ആണവ വികിരണത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 13ന് ആക്രമണം ആരംഭിച്ചശേഷം സംഘര്‍ഷം അതിവേഗം വര്‍ധിക്കുകയാണ്. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെയും ഉന്നത ജനറല്‍മാരെയുമാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇറാനിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് 263 സാധാരണക്കാര്‍ ഉള്‍പ്പെടെ 657 പേര്‍…

    Read More »
  • ബ്രിട്ടീഷ് യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റിയില്ല, എയര്‍ ഇന്ത്യയുടെ വാഗ്ദാനം നിരസിച്ചു; നീക്കം സാങ്കേതിക രഹസ്യം ചോരാതിരിക്കാന്‍

    തിരുവനന്തപുരം: സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാങ്ങറിലേക്ക് (വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന കെട്ടിടം) മാറ്റാതെ ബ്രിട്ടീഷ് നാവികസേന. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത ‘എഫ് 35 ബി’ വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാനാവാം ബ്രിട്ടീഷ് നാവികസേന ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. വിമാനം പാര്‍ക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ ഹാങ്ങര്‍ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് ബ്രിട്ടന്‍ താല്‍പര്യപ്പെടുന്നുണ്ടാകില്ല എന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ അവസാനവട്ട പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി വിമാനം ഹാങ്ങറിലേക്കു നീക്കുന്ന കാര്യം പരിഗണിക്കൂ. ഇന്തോ പസിഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ ‘എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സി’ല്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി ഇവിടെ നടക്കാതെ വന്നാല്‍ യുകെയിലേക്കു വിമാനം…

    Read More »
  • ഓപ്പറേഷന്റ സിന്ദൂറിന്റെ തുടര്‍ച്ചയായി വീണ്ടും വിദേശയാത്ര; റഷ്യ, ഗ്രീസ്, യുകെ എന്നിവിടങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ച; തുടര്‍ യാത്രയും പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

    ദില്ലി: ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയെന്ന് വിവരം. തുടർയാത്രയും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കൊപ്പം അതാത് സർക്കാരുകളുമായി ചർച്ച നടത്താനാണ് യാത്ര. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ കൂടി ഒപ്പം നിർത്താനാണ് തരൂരിന്‍റെ നയതന്ത്ര നീക്കം. ശശി തരൂരിന്‍റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ആ ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണമാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ തുടര്‍ദൌത്യങ്ങളും തരൂര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് വേണം മനസിലാക്കാൻ. യുകെ, ഗ്രീസ്, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ് പോകുന്നത്. പരമാവധി രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ഉറപ്പിക്കുക എന്ന ദൌത്യം കൂടി ശശി തരൂരിനുണ്ട് എന്ന സൂചനയുമുണ്ട്. രണ്ടാഴ്ചത്തേക്കാണ് ദൌത്യം.

    Read More »
  • ഇറാനു ചുറ്റും സൈനിക വല നെയ്ത് അമേരിക്ക; ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമ താവളങ്ങളില്‍ ഒരുക്കം തകൃതി; രണ്ടു യുദ്ധക്കപ്പലുകള്‍ തീരത്ത്; ബി-52 ബോംബറുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; ബങ്കര്‍ ബസ്റ്ററുകളുമായി ബി-2 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍; ഇസ്രയേല്‍ ആണവായുധം ഉപയോഗിക്കുമെന്നും അഭ്യൂഹം

    ന്യൂയോര്‍ക്ക്: ഒരാഴ്ചയായി തുടരുന്ന ഇസ്രയേല്‍- ഇറാന്‍ യുദ്ധം പശ്ചിമേഷ്യയെ ആകെ കൊടിയ സംഘര്‍ഷത്തിലേക്കു തള്ളി വിട്ടിരിക്കുകയാണ്. അറബ് രാജ്യങ്ങളിലെല്ലാം നേവല്‍ ബേസകളുള്ള അമേരിക്കയും ഇപ്പോള്‍ യുദ്ധത്തില്‍ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു വ്യക്തമാക്കിയതോടെ ആണവ വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇറാന്റെ ആകാശമാകെ നൂറുകണക്കിന് ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇറാന്റെ നീക്കങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ ഉപഗ്രഹങ്ങളടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേലിന്റെ നീക്കം. ഓരോവട്ടവും ബാലിസ്റ്റിക് ലോഞ്ചറുകള്‍ പുറം ലോകത്തെത്തുമ്പോള്‍ ഒന്നൊന്നായി തകര്‍ക്കാനും ഇസ്രയേലിനെ സഹായിക്കുന്നത് ഉപഗ്രഹങ്ങളില്‍നിന്നുള്ള തത്സമയ മിഴിവാര്‍ന്ന ദൃശ്യങ്ങളാണ്. ഇവ തകര്‍ക്കുന്നതിന്റെ വീഡിയോകളും ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും ഇറാനില്‍നിന്നുള്ള മിസൈല്‍ പ്രവാഹത്തിനു കുറവുണ്ടാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമാണ്. ആണവ സമ്പുഷ്ടീകരണം ആയുധനിര്‍മാണത്തിന് ഉപയോഗിക്കില്ലെന്ന് ഇറാനെകൊണ്ട് ഉറപ്പുവാങ്ങുന്നതിന് ഒമാനില്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. അമേരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇറാന്‍ വഴങ്ങുന്നില്ലെന്ന യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ വാക്കുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശ്വാസത്തിലെടുത്തു. കരാറിലെത്തിച്ചേരാന്‍…

    Read More »
Back to top button
error: