India
-
സയണിസ്റ്റ് ശക്തികള്‍ക്കുള്ള തിരിച്ചടി തുടരും; ബങ്കറില്‍നിന്ന് ഖമേനിയുടെ ആദ്യ പ്രതികരണം പുറത്ത്; ഇസ്രയേലിനു പുറമേ അമേരിക്കയ്ക്കും ഭീഷണി; ഇറാനു പിന്തുണയുമായി റഷ്യയും ചൈനയും പാകിസ്താനും രംഗത്ത്
ടെഹ്‌റാന്‍: ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും ഇറാനില്‍ ആക്രമണം തുടങ്ങിയതോടെ രാജ്യത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി ആദ്യപ്രതികരണവുമായി രംഗത്ത്. സയണിസ്റ്റ് ശത്രുവിനുള്ള ശിക്ഷ തുടരുമെന്നാണ് ഖമനയി പ്രതികരിച്ചത്. ഇറാനില്‍ സ്ഫോടനം നടത്തിയതിനു പ്രതികാരം നടത്തിയാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്ന് യുഎസ് ഭീഷണി വന്നതിനു പിന്നാലെയാണ് ബങ്കറിലിരുന്ന് ഖമനയി പ്രതികരിച്ചത്. ടെഹ്റാനിലെ സുപ്രധാനമായ മൂന്ന് പ്രധാന ആണവകേന്ദ്രങ്ങള്‍ യുഎസ് ബോംബാക്രമണത്തില്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് പരമോന്നത നേതാവിന്റെ പ്രതികരണം. സയണിസ്റ്റ് ശത്രു നടത്തിയത് വലിയ കുറ്റവും പിഴവുമാണ്. അതിനു ശിക്ഷ ലഭിക്കണം, ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നു, ശിക്ഷ ലഭിച്ചുകൊണ്ടേയിരിക്കും’എന്നാണ് ഖമനയി യുഎസിനെ ലക്ഷ്യമിട്ട് പറഞ്ഞത്. അതേസമയം അമേരിക്കന്‍ ആക്രമണത്തിനെതിരെ യുഎന്നില്‍ ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും പാക്കിസ്ഥാനും രംഗത്തെത്തി. നിരുത്തരവാദപരവും അപകടകരവുമായ യുഎസ് നടപടിയെ അപലപിക്കുന്നുവെന്ന് റഷ്യയും യുഎസ് രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചെന്ന് ചൈനയും ആരോപിച്ചു. മേഖലയില്‍ അടിയന്തരവെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മൂന്ന് രാജ്യങ്ങളും രംഗത്തെത്തി. ഇറാന്റെ ഭീഷണി തടയാനായിരുന്നു ആക്രമണമെന്നായിരുന്നു രക്ഷാസമിതിയില്‍ യുഎസ് പ്രതികരണം. അതിനിടെ, രാത്രിയില്‍…
Read More » -
ഇറാന്റെ ഭീഷണി നേരിടാന്‍ റഷ്യക്കൊപ്പം ചേര്‍ന്ന് ഇന്ത്യ; ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ എണ്ണ മുടങ്ങില്ല; സംഘര്‍ഷം മുന്‍കൂട്ടിക്കണ്ട് ഇറക്കുമതിയും വര്‍ധിപ്പിച്ചു; വിലയും പിടിച്ചുകെട്ടും
ന്യൂഡല്‍ഹി/മോസ്‌കോ/ടെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് ആക്രമണത്തിന് ശേഷം കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് ഇറാന്‍. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ പ്രധാന റൂട്ടായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഇറാന്‍റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകാരം കൂടി ലഭിച്ചല്‍ ഹോര്‍മൂസ് അടയ്ക്കും. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ വാതിലായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്‍റെ തീരുമാനം എണ്ണ വിതരണം തടസപ്പെടുത്തുമെന്നാണ് ആശങ്ക. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. മൊത്തം ഇറക്കുമതിയുടെ 40% ത്തിലധികം ഈ രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക…
Read More » -
അമേരിക്കന്‍ ആക്രമണം: ഫോര്‍ദോ ആണവ നിലയത്തില്‍ ആറു വന്‍ ഗര്‍ത്തങ്ങളെന്ന് ഉപഗ്രഹ ചിത്രങ്ങള്‍; നീക്കം മുന്നില്‍കണ്ട് വെള്ളിയാഴ്ചയോടെ മുഴുവന്‍ യുറേനിയവും ഇറാന്‍ മാറ്റിയെന്നും സൂചന; രണ്ടു ദിവസങ്ങളില്‍ അസാധാരണ വാഹന പ്രവാഹം; ഒരുമുഴം മുമ്പേ നീങ്ങിയെന്ന് സൂചന നല്‍കി ഇറാനിയന്‍ വിദഗ്ധരും
വാഷിംഗ്ടണ്‍: അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ ഫോര്‍ദോ ന്യൂക്ലിയര്‍ പ്ലാന്റില്‍ വന്‍ നാശമെന്നു സൂചന നല്‍കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ഗുരുതരമായ നാശമോ പൂര്‍ണനാശമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ധരായവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. അമേരിക്ക അവകാശപ്പെടുന്നതുപോലെയൊരു ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ നിലയത്തിന്റെ പ്രവര്‍ത്തനം താറുമാറാകാന്‍ സാധ്യതയുണ്ടെന്നു മുന്‍ യുഎന്‍ ന്യൂക്ലിയര്‍ ഇന്‍സ്‌പെക്ടറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ഇന്റേണല്‍ സെക്യൂരിറ്റി മേധാവിയുമായ ഡേവിഡ് ആല്‍ബ്രൈറ്റ് പറഞ്ഞു. മാസീവ് ഓര്‍ഡന്‍സ് പെനിട്രേറ്റര്‍ (എംഒപി) ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഇവിടെ ഇട്ടത്. എന്നാല്‍ എത്രത്തോളം ആഴത്തില്‍ സ്‌ഫോടനങ്ങള്‍ സംഭവിച്ചെന്നു വ്യക്തമാകണമെങ്കില്‍ ഇനിയും കാത്തിരിക്കണമെന്നു സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ വിദഗ്ധനും സിഎന്‍എ കോര്‍പറേഷനില്‍ അസോസിയേറ്റ് ഗവേഷകനുമായ ഡെക്കര്‍ എവലത്ത് പറഞ്ഞു. ALSO READ കണ്ടതൊന്നുമല്ല ‘മിഡ്നൈറ്റ് ഹാമറി’ല്‍ സംഭവിച്ചത്; ഓപ്പറേഷനില്‍ പങ്കെടുത്തത് ആരുമറിയാതെ 18 മണിക്കൂര്‍ പറന്ന ഏഴ് ബി-2 സ്റ്റെല്‍ത്ത് അടക്കം 125 വിമാനങ്ങള്‍;…
Read More » -
കണ്ടതൊന്നുമല്ല ‘മിഡ്നൈറ്റ് ഹാമറി’ല്‍ സംഭവിച്ചത്; ഓപ്പറേഷനില്‍ പങ്കെടുത്തത് ആരുമറിയാതെ 18 മണിക്കൂര്‍ പറന്ന ഏഴ് ബി-2 സ്റ്റെല്‍ത്ത് അടക്കം 125 വിമാനങ്ങള്‍; ഗുവാമിയിലേക്ക് പറന്നത് ശ്രദ്ധ തിരിക്കാന്‍; തൊടുത്തത് 14 ബങ്കര്‍ ബസ്റ്ററുകള്‍; മുന്‍കുട്ടി അറിഞ്ഞത് ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ മാത്രം
വാഷിംഗ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തിനു മുന്നോടിയായി ബി-2 വിമാനങ്ങള്‍ പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ഇതൊന്നുമായിരുന്നില്ല അണിയറയില്‍ നടന്നതെന്നും ‘മിഡ് നൈറ്റ് ഹാമറി’ല്‍ പങ്കെടുത്തത് മറ്റുചില ബി2 ബോംബറുകളായിരുന്നെന്നും യുഎസ് മിലിട്ടറി. ശനിയാഴ്ച ഓപ്പറേഷന്‍ ‘മിഡ്‌നൈറ്റ് ഹാമര്‍’ ആരംഭിച്ചപ്പോള്‍, മിസോറിയിലെ അവരുടെ താവളത്തില്‍ നിന്ന് ബി-2 ബോംബര്‍ വിമാനങ്ങളുടെ ഒരു സംഘം പറന്നുയര്‍ന്ന് പസഫിക് ദ്വീപായ ഗുവാമിലേക്ക് നീങ്ങിയിരുന്നു. ഇറാനെ ആക്രമിക്കാനുള്ള ഏതൊരു യുഎസ് വിമാനത്തിന്റെയും മുന്‍കൂര്‍ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ കരുതി. എന്നാല്‍, എല്ലാവരെയും കബളിപ്പിക്കാനുള്ള നീക്കം മാത്രമായിരുന്നു ഇതെന്നും ഏഴ് ബാറ്റ് വിംഗ്ഡ് ബി2 സ്റ്റെല്‍ത്ത് വിമാനങ്ങളുടെ യഥാര്‍ഥ സംഘം ആരുമറിയാതെ 18 മണിക്കൂര്‍ പറന്നാണ് ആക്രമണം പൂര്‍ത്തിയാക്കിയതെന്നും സൈന്യം വ്യക്തമാക്കി. പറക്കലിനിടെ കമ്യൂണിക്കേഷനുകള്‍ പരമാവധി കുറച്ചു. ഇടയ്ക്കു വായുവില്‍ ഇന്ധനവും നിറച്ചു. ALSO READ അമേരിക്കന്‍ ആക്രമണം: ഫോര്‍ദോ ആണവ നിലയത്തില്‍ ആറു വന്‍ ഗര്‍ത്തങ്ങളെന്ന് ഉപഗ്രഹ ചിത്രങ്ങള്‍; നീക്കം…
Read More » -
ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍; ബഹ്‌റൈനില്‍ കടുത്ത നിയന്ത്രണങ്ങള്‍; പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നില്‍ വിലക്ക്; കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍; വര്‍ക്ക് ഫ്രം ഹോം; സൗദിയിലും ജാഗ്രത
ബഹ്‌റൈന്‍: ഇറാനിലെ അമേരിക്കന്‍ ആക്രമണത്തോടെ ഗള്‍ഫ് രാജ്യങ്ങള്‍ അതീവജാഗ്രതയില്‍. ബഹ്‌റൈനില്‍ ആളുകള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികതാവളങ്ങളാണ് ആശങ്കയ്ക്ക് മുഖ്യ അടിസ്ഥാനം. ഇറാന്‍ പ്രത്യാക്രമണം യു.എസ് സൈനിക താവളങ്ങള്‍ക്കുനേരെയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ജനങ്ങള്‍ രാജ്യത്തെ പ്രധാനറോഡുകള്‍ ഉപയോഗിക്കുന്നതിന് ബഹ്‌റൈന്‍ നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരില്‍ എഴുപതുശതമാനത്തിന് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പെടുത്തി. രാജ്യത്തെ പ്രധാന കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സൗദി അറേബ്യയും ജാഗ്രതാനിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ആക്രമണത്തോടെ ഉണ്ടായ സാഹചര്യം ആശങ്കാജനകമെന്ന് യു.എ.ഇ. സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മേഖലയെ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇറാന്‍ ആക്രമണസാധ്യതയ്്ക്ക് പുറമെ ഇറാനില്‍ ആണവച്ചോര്‍ച്ചയ്ക്കുള്ള സാധ്യതയും ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമാണ്. യു.എസ്. ആക്രമണത്തിന് പിന്നാലെപശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും പ്രത്യാഘാതങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം യു.എസിനാണെന്നും ഇറാന്‍.…
Read More » -
പിടിച്ചു നില്‍ക്കാന്‍ കഴിയുമോ ഇറാന്? സൈനിക നേതൃത്വമില്ല; മിസൈലുകളുടെ എണ്ണം കുറയുന്നു; മുന്നില്‍ മൂന്നു വഴികള്‍; ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ അഞ്ചു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി; എണ്ണവില കുതിച്ചുയരും; തല്‍ക്കാലം നിര്‍ത്തി അമേരിക്ക
ടെഹ്‌റാന്‍: അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ കടുത്ത പ്രത്യാക്രമണം തുടങ്ങിയ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുമെന്നും പ്രഖ്യാപിച്ചു. ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള നീക്കമായി ഇതിനെ വിലയിരുത്താമെങ്കിലും ഇറാന് ഇതില്‍ എത്രത്തോളം സാധ്യതയെന്നത് അവ്യക്തമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ പറഞ്ഞു. എന്നാല്‍, സാമ്പത്തികമായും സൈനികമായും അശക്തരായ ഇറാന് അധികനാള്‍ യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അത്യാധുനിക സംവിധാനങ്ങളുമായാണ് അമേരിക്കയും ഇസ്രയേലും ഇറാനു മുകളില്‍ ശക്തമായ വ്യോമാക്രമണം തുടരുന്നത്. മൊസാദിന്റെ ചാരപ്രവര്‍ത്തനത്തിന്റെയും സാറ്റലൈറ്റുകള്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേലിന്റെ നീക്കങ്ങള്‍. അതേസമയം ഇറാന്‍ കൈയയച്ച് സഹായിച്ചിരുന്ന ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കും ഹമാസിനും തിരിച്ചടിക്കാനുള്ള കാര്യമായ ശേഷിയില്ല. ഹൂതികള്‍ കപ്പലുകള്‍ ആക്രമിച്ചു തുടങ്ങിയതോടെ അമേരിക്ക ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കില്ലെന്ന കരാറിലെത്തിക്കാനും യുഎസിനു കഴിഞ്ഞു. അതേസമയം, ഇറാന്റെ തന്ത്രങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്ന മുന്‍നിര നേതൃത്വത്തെയെല്ലാം ഇസ്രയേല്‍ വധിച്ചു. ഒപ്പം ഇറാന്റെ കുന്തമുനയെന്നു പറയുന്ന മിസൈലുകളില്‍ ഭൂരിഭാഗവും…
Read More » -
ലാദനെ വധിക്കുന്നത് ഒബാമ തത്സമയം വീക്ഷിച്ച അതേ മുറിയില്‍ ട്രംപ്; വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂം ലോകത്തേക്കു തുറന്നുവച്ച കണ്ണ്; അത്യാധുനിക ആശയ വിനിമയ സംവിധാനങ്ങള്‍; എല്ലാ സൈനിക കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ തത്സമയം സ്‌ക്രീനില്‍; അഞ്ചു മണിക്കൂര്‍ ചര്‍ച്ചയില്‍ നെതന്യാഹു
ന്യൂയോര്‍ക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്ക് യുഎസ് നടത്തിയ സൈനിക നടപടി തല്‍സമയം വീക്ഷിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ട്രംപ് സൈനിക നടപടി വീക്ഷിച്ചത്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗേയിന്‍’ എന്ന തൊപ്പി ധരിച്ചുള്ള ട്രംപിന്റെ വിവിധ ഫോട്ടോകള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ചിത്രത്തിലുണ്ട്. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിരാണ് ഇതേസമയം സിറ്റുവേഷന്‍ റൂമിലുണ്ടായിരുന്നത്. ആക്രമണ വിവരം സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴിയാണ് ട്രംപ് പുറത്തുവിട്ടത്. 1979 ന് ശേഷം ആദ്യമായാണ് യുഎസ് ഇറാന് നേരെ ആക്രമണം നടത്തുന്നത്. സൈനിക സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും ഒത്തുകൂടുന്ന വൈറ്റ് ഹൗസിലെ മുറിയാണ് സിറ്റുവേഷന്‍…
Read More » -
ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലിലേക്കു മിസൈല്‍ വര്‍ഷം; പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചു; ഹാഫിയയില്‍ വന്‍ നാശനഷ്ടം; കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി; 1500 കിലോ സ്‌ഫോടക ശേഷിയുള്ള വജ്രായുധവും പ്രയോഗിച്ചേക്കും; എട്ട് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍
ടെല്‍അവീവ്: സംഘര്‍ഷത്തിന്റെ പത്താം ദിനം പുലര്‍ച്ചെ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഇസ്രയേലില്‍ വന്‍ നാശം വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. ബാലിസ്റ്റിക് മിസൈലുകള്‍ മധ്യ ഇസ്രയേലിലും വടക്കന്‍ ഇസ്രയേലിലും പതിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. മുപ്പതോളം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടെത്തിയെന്നും പത്തെണ്ണം ലക്ഷ്യങ്ങളില്‍ പതിച്ചുവെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ ആക്രമണത്തോടെ ടെല്‍ അവീവിലും ജെറുസലേമിലും നിരന്തരം സൈറണുകള്‍ മുഴങ്ങി. 10 ഇടങ്ങളില്‍ സാരമായ നാശനഷ്ടമുണ്ടായി. പന്ത്രണ്ടുപേര്‍ക്ക് പരുക്കേറ്റെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹാഫിയയില്‍ സാരമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടങ്ങള്‍ കൂട്ടത്തോടെ നിലംപൊത്തി ഇസ്രയേലിന്റെ തീരമധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നു. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിരക്ഷാസേനകള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹഫിയയ്ക്ക് പുറമെ നെസ് സിയോണ, റിഷോണ്‍ ലെസയോണ്‍ എന്നിവടങ്ങളിലും ഉഗ്ര സ്‌ഫോടനങ്ങളുണ്ടായി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സുരക്ഷാനടപടികളുടെ ഭാഗമായി ഇസ്രയേല്‍ വ്യോമപാത…
Read More » -
തിരിച്ചടിച്ചാല്‍ ഇറാന്റെ ലക്ഷ്യങ്ങള്‍ ഏതൊക്കെ? കുവൈത്ത്, സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ പത്തു സൈനിക ബേസുകള്‍ മിസൈല്‍ പരിധിയില്‍; ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനും സാധ്യത; തിരിച്ചടി മുന്നില്‍കണ്ട് മിസൈല്‍ ലോഞ്ചറുകളും പോര്‍ വിമാനമങ്ങളും തകര്‍ത്തെന്ന് ഇസ്രയേല്‍; വീഡിയോ പുറത്തുവിട്ടു
ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണത്തിനുശേഷം തിരിച്ചടിക്കൊരുങ്ങുന്ന ഇറാന്റെ ലക്ഷ്യങ്ങള്‍ പരിമിതമായ പ്രതികരണമോ യുഎസ് കേന്ദ്രങ്ങളും ഇസ്രയേലും ലക്ഷ്യമിട്ടുള്ള സമ്പൂര്‍ണ യുദ്ധമോ ആയിരിക്കുമെന്നു നയതന്ത്ര വിദഗ്ധര്‍. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നതാണ് ഇറാന്റെ മറ്റൊരു യുദ്ധ തന്ത്രം. യുഎസിനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ മധ്യേഷ്യയില്‍ സൈനികര്‍ ഉള്‍പ്പെടെ പത്ത് യുഎസ് സൈനിക താവളങ്ങളാണ് ഇറാനിയന്‍ മിസൈലുകളുടെ പരിധിയിലുള്ളത്. ഗള്‍ഫില്‍ അഞ്ച് എയര്‍ഫോഴ്‌സ് വിഭാഗങ്ങളാണ് യുഎസിനുള്ളത്. രണ്ടെണ്ണം കുവൈത്തിലും സൗദി, യുഎഇ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും. ഈ കേന്ദ്രങ്ങളില്‍ എഫ്-15, എഫ്-16 യുദ്ധവിമാനങ്ങളാണുള്ളത്. ഖത്തര്‍ ആസ്ഥാനമായുള്ള അഞ്ചാമത്തെ കേന്ദ്രത്തില്‍ ഇന്റലിജന്‍സ്, എയര്‍ റീഫ്യൂലിങ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ബഹ്റൈനിലാണ് യുഎസിന്റെ അഞ്ചാമത്തെ കപ്പല്‍പ്പടയുടെ ആസ്ഥാനം. യുഎസിന് രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒമ്പത് ഡിസ്‌ട്രോയറുകളും ഡസന്‍ കണക്കിന് എയര്‍ഫോഴ്‌സ് ടാങ്കറുകളും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലും നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ ഉള്‍പ്പെടെ ഇറാനിയന്‍ മിസൈലുകളുടെ പരിധിയില്‍ പത്ത് യുഎസ് സൈനിക താവളങ്ങളുണ്ട്. ⭕️The IDF struck F-14 fighter jets belonging to…
Read More » -
ഇനി തിരിച്ചടിക്കുള്ള സമയം; ബഹ്‌റൈനിലേക്ക് മിസൈല്‍ ആക്രമണം നടത്തുമെന്ന് ഇറാന്‍; അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കപ്പലുകളെയും വെറുതേവിടില്ല; ഫോര്‍ദോയെ കാക്കുന്നത് റഷ്യന്‍ പ്രതിരോധം; തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഇറാന്‍ മാധ്യമങ്ങള്‍; ആക്രമിച്ചാല്‍ ഇറാന്‍ കത്തിക്കുമെന്ന് ട്രംപ്
ടെഹ്‌റാന്‍: ഫോര്‍ദോ ഉള്‍പ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്കുനേരെ യുഎസ് ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് ഇറാന്‍. അന്യായമായ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള ഇറാന്റെ സമയമാണ് ഇനിയെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ നാശം വിതയ്ക്കുമെന്നും ഖമേനി പറഞ്ഞു. കാലതാമസമില്ലാതെ അമേരിക്കയ്ക്ക് മറുപടി നല്‍കാനുള്ള സമയമാണിതെന്നായിരുന്നു ഖമേനിയുടെ പ്രതിനിധി ഹുസൈന്‍ ഷര്യത്മദരിയുടെ പ്രതികരണം. ആദ്യഘട്ടമെന്ന നിലയില്‍ ബഹ്‌റൈനിലെ യുഎസ് നാവികസേനയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുമെന്നും അമേരിക്ക, ബ്രിട്ടിഷ്, ജര്‍മന്‍, ഫ്രഞ്ച് കപ്പലുകള്‍ ഹോര്‍മൂസിലൂടെ കടത്തിവിടില്ലെന്നും ഷര്യത്മദരി പ്രഖ്യാപിച്ചു. യുഎസ് ആക്രമണത്തില്‍ ഇറാനിലെ ജനങ്ങള്‍ക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും ഫോര്‍ദോ ഉള്‍പ്പടെ സുരക്ഷിതമാണെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നും ആണവ പദ്ധതികളുമായി ഇറാന്‍ മുന്നോട്ട് പോകുമെന്നും ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രഖ്യാപിച്ചു. ‘ശത്രുക്കളുടെ ആക്രമണത്തിന് മുന്നില്‍ പതറി, വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഉദ്ദേശിക്കുന്നില്ല. ധീര രക്തസാക്ഷികളുടെ ചോരയില്‍ പടുത്തുയര്‍ത്തിയതാണ് ആണവ പദ്ധതിയെന്നും അത്…
Read More »