India

  • മകന് വേണ്ടി കണ്ടെത്തിയ യുവതിയുമായി 55 കാരന് പ്രണയം! പിന്നാലെ ഒളിച്ചോടി വിവാഹം, സിനിമയെ വെല്ലും പ്രണയകഥ

    പ്രണയത്തിന് കണ്ണും പ്രായവും ഒന്നുമില്ലെന്നാണല്ലോ പറയാറ്. ഇപ്പോള്‍ കുടുംബവും ബന്ധങ്ങളും ഒന്നും തടസമല്ലെന്ന് തെളിയിച്ചുകൊണ്ട് പുതിയൊരു പ്രണയ കഥയാണ് യുപിയില്‍നിന്ന് പുറത്തുവരുന്നത്. 55കാരനായ അച്ഛന്‍ വളരെ സ്‌നേഹത്തോടെ മകന് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിച്ച് കണ്ടെത്തി. ബന്ധം ഉറപ്പിക്കുകയും ചെയ്തു. അവസാനം പെണ്‍കുട്ടിയുമായി പ്രണയത്തിലായ അമ്മായി അച്ഛന്‍ അവളെ വിവാഹം കഴിക്കുകയും ചെയ്തു. സിനിമാ തിരക്കഥയെ പോലും വെല്ലുന്ന യഥാര്‍ത്ഥ സംഭവമാണ് യുപിയിലെ രാംപുരില്‍ നടന്നത്. മകനുമായി വിവാഹ തീയതി വരെ നിശ്ചയിച്ചിരുന്നതാണ്. വിവാഹ നിശ്ചയത്തിന് ശേഷം പലതവണ 55കാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. അടിക്കടിയുള്ള സന്ദര്‍ശനമാണ് പുതിയൊരു ബന്ധത്തിന് വഴിതെളിച്ചത്. താമസിയാതെ പെണ്‍കുട്ടിക്കും തിരിച്ച് പ്രണയം തോന്നി. മകന്റെ ആരോഗ്യസ്ഥിതി വച്ച് നോക്കുമ്പോള്‍ മരുമകള്‍ ദുര്‍ബലയാണെന്നും താന്‍ കൊണ്ടുപോയി ഡോക്ടറെ കാണിക്കാമെന്നും ഇയാള്‍ പെണ്‍വീട്ടുകാരോട് പറയുകയും അവര്‍ സമ്മതം മൂളുകയുമായിരുന്നു. ഒപ്പം മകളെ പൊന്നുപോലെ നോക്കുന്ന അമ്മായി അപ്പനെ കിട്ടിയ സന്തോഷത്തിലായിരുന്നു ആ കുടുംബം. എന്നാല്‍, യുവതിയുമായി ഡോക്ടറെ കാണിക്കാന്‍…

    Read More »
  • അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി; ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ ആരുമായും ചര്‍ച്ചയ്ക്കില്ല; രണ്ടാഴ്ചയ്ക്കുള്ളില ആക്രമത്തെക്കുറിച്ച് തീരുമാനിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ നിലപാട്; ഇസ്രായേലിന് ആരുടെയും സഹായം വേണ്ടെന്ന് നെതന്യാഹു

    ടെഹ്‌റാന്‍: ആണവകരാറിന് അമേരിക്കയുടെ ഭാഗത്തുനിന്ന് ആവശ്യമുണ്ടായെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ നിരാകരിച്ചെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ‘അമേരിക്കക്കാര്‍ ചര്‍ച്ചകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഞങ്ങളുടെ ഉത്തരം ഇല്ല എന്നാണ്’- എന്ന് അബ്ബാസ് പറഞ്ഞതായി എന്റക്ഹാബ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലി സൈനിക നടപടികളെക്കുറിച്ചുള്ള ട്രംപിന്റെ ഭാഷ വാഷിംഗ്ടണ്‍ ഇതിനകം തന്നെ ഇസ്രായേലി ആക്രമണങ്ങളില്‍ പങ്കാളിയാണെന്ന് കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ നിയമാനുസൃതമായ പ്രതിരോധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അത് തുടരും. ഇസ്രായേലില്‍നിന്ന് ആക്രമണങ്ങള്‍ തുടരുമ്പോള്‍ ഒരു ചര്‍ച്ചയ്ക്കും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാനെതിരേ ആക്രമണം ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അമേരക്ക വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ സെക്രട്ടറി കലോളിന്‍ ലീവിറ്റാണു ട്രംപിന്റെ പ്രസ്താവന വായിച്ചത്. ‘സമീപഭാവിയില്‍ ഇറാനുമായി നടക്കാന്‍ സാധ്യതയുള്ളതോ അല്ലാത്തതോ ആയ ചര്‍ച്ചകള്‍ക്ക് ഗണ്യമായ സാധ്യതയുണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പോകണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നണ് ട്രംപ് പറഞ്ഞത്. എ്ന്നാല്‍, ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിന് ആരുടേയും സഹായം…

    Read More »
  • കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; രണ്ടു മാസത്തിനിടെ മൂന്നാമത്തെ മരണം

    ഒട്ടാവ: കാനഡയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയും കാല്‍ഗറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുമായ തന്യ ത്യാഗിയാണ് മരിച്ചത്. ഇന്നലെയാണ് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാന്‍കൂവറിലെ കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ അറിയിച്ചത്. മരിച്ചത് തന്യ ത്യാഗിയാണെന്ന് അറിഞ്ഞിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കാനഡയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കോണ്‍സുലേറ്റ് ജനറല്‍ ഒഫ് ഇന്ത്യ എക്‌സിലൂടെ അറിയിച്ചു. മരണകാരണം ഇതുവരെയായിട്ടും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. യുവതി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ മരിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. ഏപ്രില്‍ 19ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിരുന്നു. 22 കാരിയായ ഹര്‍സിമ്രത് രണ്‍ധാവയാണ് കൊല്ലപ്പെട്ടത്. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘം യുവതിക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍…

    Read More »
  • ട്രംപും അസിം മുനീറും കൈകൊടുക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ എന്തുണ്ട്? അമേരിക്ക ലക്ഷ്യമിടുന്നത് ഇറാന്‍ യുദ്ധത്തിനായി സൈനിക താവളം; പകരം വന്‍ ഓഫറുകള്‍; പാകിസ്താന്‍ 5 അറബ് രാജ്യങ്ങളുടെ കവാടം; അഫ്ഗാന്‍ യുദ്ധത്തിനായും മണ്ണു വിട്ടുകൊടുത്തു; വരും ദിവസങ്ങളില്‍ നിര്‍ണായക നീക്കങ്ങളെന്ന് വിദഗ്ധര്‍

    ന്യൂയോര്‍ക്ക്: ജി7 ഉച്ചകോടിയില്‍നിന്ന് അപ്രതീക്ഷിതമായി മടങ്ങിയ പാകിസ്താന്‍ സൈനിക ജനറല്‍ അസിം മുനീറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ഇറാനെതിരായ നീക്കത്തിന്റെ ഭാഗമെന്നു വിദഗ്ധര്‍. ബുധനാഴ്ച നടത്തിയ ഉച്ച വിരുന്നിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇറാനുമായി യുദ്ധത്തിലേക്കു കടക്കുകയാണെങ്കില്‍ പാകിസ്താന്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ബന്ധമാണ് ട്രംപിനെന്നു അമേരിക്കയില്‍നിന്നുള്ള ഉന്നത നയതന്ത്ര വിദഗ്ധന്‍ പറഞ്ഞു. സൈനിക താവളങ്ങള്‍, ചരക്കു കൈമാറ്റത്തിന് പാകിസ്താന്‍ അതിര്‍ത്തി തുറക്കല്‍, കടല്‍ മാര്‍ഗമുള്ള തടസം നീക്കല്‍ എന്നിവയാണു ചര്‍ച്ചയായത്. വരും ദിവസങ്ങളില്‍ പാകിസ്താന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ മേഖലയായിട്ടാണു കണക്കാക്കുന്നത്. ഒപ്പം ചൈനയുമായുള്ള കൂട്ടുകെട്ടിനു തടയിടുകയെന്ന ലക്ഷ്യവുമുണ്ട്. പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന. അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക. ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും വാഗ്ദാനം ചെയ്താണ് ട്രംപ് ഈ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകള്‍ പാകിസ്താന്‍…

    Read More »
  • ചതിയിലൂടെ സ്വത്ത് കവർന്നു: സൺ ​ഗ്രൂപ്പ് ഉടമ കലാനിധിക്ക് സഹോദരൻ ദയാനിധി മാരൻ്റെ വക്കീൽ നോട്ടീസ്

          ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകുന്നു. സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സഹോദരൻ ദയാനിധി. ഡിഎംകെ എം.പിയാണ് ദയാനിധി മാരൻ. കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തു എന്നാണ് ദയാനിധി  ആരോപിക്കുന്നത്. അച്ഛൻ മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തു. കലാനിധിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമെന്നാണ് ദയാനിധിയുടെ മുന്നറിയിപ്പ്. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഐപിഎല്ലിലെ ഹൈദരാബാദ് ടീമും സ്‌പൈസ്ജെറ്റ് വിമാനകമ്പനിയും സ്വന്തമാക്കി എന്നും കള്ളപ്പണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ഇടപാടുകളെന്നും ​ദയാനിധി ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നു. 2003ന് മുൻപുള്ള ഓഹരി നില പുന:സ്ഥാപിക്കണം. അനർഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നൽകണമെന്നും ദയനിധി ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധനികനായ കലാനിധിയുടെ ആസ്തി 30,000 കോടി രൂപയിൽ അധികം എന്നാണ് എന്നാണ് കണക്കുകൾ.

    Read More »
  • ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും, അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല, അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ല- അമിത് ഷാ

    ഡൽഹി: ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുന്ന സാഹചര്യം ഉടൻ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിൻറെ കേന്ദ്രമാണ്. വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ”ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും” – അമിത് ഷാ പറഞ്ഞു. അതുപോലെ ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കുന്നതിനായി രാജ്യത്തുടനീളം പുതിയൊരു ശ്രമം നടത്തണം. നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും ചരിത്രത്തെയും മതത്തെയും മനസിലാക്കാൻ ഒരു വിദേശ ഭാഷയ്ക്കും കഴിയില്ല. അപൂർണ്ണമായ വിദേശ ഭാഷകളിലൂടെ ഒരു പൂർണ്ണ ഇന്ത്യയെക്കുറിച്ച് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായുള്ള…

    Read More »
  • അഹമ്മദാബാദ് ദുരന്തത്തില്‍ അട്ടിമറി സാദ്ധ്യത ബലപ്പെടുന്നു, തകരാത്ത ബ്‌ളാക്ക് ബോക്സ് തകര്‍ന്നെന്ന് റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ കത്തിയമര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ ബോയിംഗ് 787 വിമാനത്തിന്റെ ബ്‌ളാക്ക് ബോക്സിനും തകരാറുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക വിദഗ്ദ്ധര്‍ക്ക് വിവരം ശേഖരിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ബ്‌ളാക്ക് ബോക്സ് യുഎസിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. 270 പേര്‍ ചാരമായ അഹമ്മദാബാദ് വിമാനാപകടത്തില്‍ അട്ടിമറി സാദ്ധ്യത ശക്തമാകവേയാണ് അധികൃതരുടെ പുതിയ നീക്കം. വാഷിംഗ്ടണിലെ നാഷണല്‍ സേഫ്ടി ട്രാന്‍സ്പോര്‍ട്ട് ലബോറട്ടറിയിലേയ്ക്കാണ് ബ്‌ളാക്ക് ബോക്സ് പരിശോധനയ്ക്കായി അയക്കുന്നത്. തുടര്‍ന്ന് ലഭിക്കുന്ന വിവരങ്ങള്‍ എയര്‍ക്രാഫ്ട് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് കൈമാറും. ഇവര്‍ക്കാണ് അന്വേഷണത്തിന്റെ മുഖ്യചുമതലയുള്ളത്. ജൂണ്‍ 16നാണ് അപകടത്തിനിരയായ വിമാനത്തിന്റെ രണ്ടാമത്തെ ബ്‌ളാക്ക് ബോക്സ് അന്വേഷണ സംഘം കണ്ടെത്തിയത്. വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കാഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കാഡറും കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. അതേസമയം, വിമാന അപകടത്തില്‍ ഭീകരബന്ധത്തിന്റെ സാദ്ധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടില്ല. മെയിന്റനന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഗുജറാത്ത്…

    Read More »
  • എഐ പണി തുടങ്ങി? ഈ വര്‍ഷം തൊഴില്‍ നഷ്ടമാകുന്നത് ആയിരങ്ങള്‍ക്ക്! മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ പുതിയൊരു കോര്‍പ്പറേറ്റ് പുനഃസംഘടനയ്ക്കൊരുങ്ങി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. റിപ്പോര്‍ട്ട് പ്രകാരം, സെയില്‍സ് വിഭാഗത്തില്‍ നിന്നാകും കൂട്ട പിരിച്ചുവിടല്‍ നടക്കുക. ഈ നീക്കം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍ വര്‍ഷങ്ങളിലും ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. കഴിഞ്ഞ ഘട്ടത്തില്‍ അതായത് മേയ് മാസത്തില്‍ 6,000 തസ്തികകളില്‍ (ആഗാളതലത്തില്‍ മൂന്ന് ശതമാനം) നിന്ന് ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. എഞ്ചിനീയറിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ജീവനക്കാരെ ഇത് ബാധിച്ചിരുന്നു. 2024ല്‍ ഏകദേശം 2,28,000 പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. എഐയുടെ വരവോടെയാണ് ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നത് എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും കമ്പനി പ്രതികരിച്ചിട്ടില്ല. എഐയുടെ വരവ് കമ്പനിയുടെ തൊഴില്‍ ശക്തിയെ പുനഃര്‍നിര്‍മ്മിക്കുന്നുണ്ടാകാമെന്ന് നിരീക്ഷകര്‍ കരുതുന്നു. മൈക്രോസോഫ്റ്റ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ആന്തരിക ഗവേഷണ പ്രബന്ധത്തില്‍ എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടീമുകളും ഭാവിയെക്കുറിച്ചും ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.

    Read More »
  • ബങ്കര്‍വേധ മിസൈലുകള്‍ക്കും തൊടാനാകാത്ത ആഴത്തില്‍ ഇറാന്റെ ഫോര്‍ദോ ആണവ നിലയം; അറുപതു ശതമാനം ആണവ സമ്പുഷ്ടീകരണം; ഇസ്രയേല്‍ ചോര്‍ത്തിയ രഹസ്യങ്ങളില്‍ പര്‍വതാന്തര ടണലുകളുടെ രൂപരേഖയും; ട്രംപ് ലക്ഷ്യമിടുന്നതും ഫോര്‍ദോ; മറ്റു രണ്ട് ആണവ നിലയങ്ങളുടെ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍ തന്ത്രം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

    ടെഹ്‌റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഒന്നൊന്നായി തകര്‍ത്തിട്ടും പര്‍വതാന്തര്‍ഭാഗത്ത് ആഴത്തില്‍ ടണലുകള്‍ക്കുള്ളില്‍ നിര്‍മിച്ച ഫര്‍ദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ തൊടാന്‍ ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. ഇതു ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം എത്തുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. ഫര്‍ദോ ആണവ നിലയത്തിനു കേടുപാടുണ്ടാക്കാന്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നു അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ തുടരുന്ന കടുത്ത സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്രയേല്‍ തകര്‍ത്ത ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇതില്‍ ഏറ്റവും നിഗൂഢമെന്ന് അറിയപ്പെടുന്ന ഫോര്‍ദോയില്‍ രണ്ടായിരം സെന്‍ട്രിഫ്യൂഗുകളിലായി അറുപതു ശതമാനം ന്യൂക്ലിയര്‍ സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്നാണു വിവരം. നാതന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണ നിലയങ്ങള്‍ക്ക് കാര്യമായ തകരാറാണ് ഇസ്രയേല്‍ ആക്രമണത്തിലുണ്ടായത്. ഇതിന്റെ കൂടുതല്‍ മിഴിവാര്‍ന്ന ഉപഗ്രഹ ചത്രങ്ങളും മാക്‌സാര്‍ ടെക്‌നോളജീസ് പുറത്തുവിട്ടു. ALSO READ    സാരിത്തുമ്പുകൊണ്ട് ഇരയെ മറച്ചു പിടിക്കും; അടുത്തയാള്‍ മാല മുറിക്കും; പല കൈകള്‍ കൈമാറി അതിവേഗം പൊള്ളാച്ചിയില്‍ വില്‍പന; പിടിയിലായ തിരുട്ടുറാണി രതിയുടെ ആസൂത്രണത്തില്‍ ഞെട്ടി പോലീസ്;…

    Read More »
  • അമേരിക്കയുടെ ലക്ഷ്യം ഫര്‍ദോ ആണവ കേന്ദ്രം; കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ചു; ‘ഇറാന്‍ 40 വര്‍ഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ ഭീഷണിപ്പെടുത്തുന്നു’; ആര്‍ക്കു മുന്നിലും കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ്‌

    ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ആറാം ദിവസവും രൂക്ഷമായി തുടരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചപ്പോൾ, റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. ഇറാനെ ആക്രമിക്കുമോയെന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ട്രംപ് നൽകിയത്. “ചിലപ്പോൾ ആക്രമിച്ചേക്കാം, ചിലപ്പോൾ ആക്രമിക്കില്ല,” എന്ന് അദ്ദേഹം പറഞ്ഞു. “ഇറാൻ 40 വർഷമായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്നു, അമേരിക്കയെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു,” എന്നും ട്രംപ് ആരോപിച്ചു. ആണവകരാറിൽ എത്തിയിരുന്നെങ്കിൽ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിരുപാധികം കീഴടങ്ങണമെന്ന അന്ത്യശാസനം തള്ളിക്കൊണ്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി രംഗത്തെത്തി. ഇറാൻ ജനത ആർക്കുമുന്നിലും കീഴടങ്ങില്ലെന്ന് വ്യക്തമാക്കിയ ഖമനയി, ആക്രമിച്ചാൽ യു.എസിന് തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇസ്രയേലിനൊപ്പം സൈനിക നടപടികളിൽ പങ്കാളിയായാൽ അത് പരിഹരിക്കാനാകാത്ത നാശത്തിലേക്ക് നയിക്കുമെന്നും ഖമനയി പറഞ്ഞു. രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച ഇസ്രയേലിനോട് ക്ഷമിക്കില്ലെന്നും അദ്ദേഹം…

    Read More »
Back to top button
error: