India
-
ടി20 ഫോര്‍മാറ്റ്; യുഎഇയില്‍ മത്സരം; അനിശ്ചിതത്വത്തിന് ഒടുവില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും; ഒരാഴ്ചയ്ക്കിടെ കാണാം രണ്ടു മത്സരം; കോലിയും രോഹിത്തുമില്ലാത്ത ആദ്യ പോരാട്ടം; ചൂടുപിടിച്ച് ഏഷ്യ കപ്പ് ചര്‍ച്ചകള്‍
ബംഗളുരു: ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ക്രിക്കറ്റില്‍ ഏറ്റുമുട്ടാന്‍ ഇന്ത്യയും പാകിസ്താനും. ഏഷ്യ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനാണ് ഇരു രാജ്യങ്ങളും കോപ്പുകൂട്ടുന്നത്. സമീപകാലത്തെ ഏറ്റുമുട്ടലുകളെത്തുടര്‍ന്നു ടൂര്‍ണമെന്റ് ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബിസിസിഐ അടക്കം ഇനി മേലില്‍ പാകിസ്താനുമായി മത്സരത്തിനില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, നേരത്തേ നിശ്ചയിച്ചതുപ്രകാരം സെപ്റ്റംബറില്‍ നടക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ മല്‍സരക്രമത്തെക്കുറിച്ചും ദേശീയ മാധ്യമം നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു. ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ആറു ടീമുകളാണ് മാറ്റുരയ്ക്കുക. നിലവിലെ ചാംപ്യാരായ ഇന്ത്യ കിരീടം നിലനിര്‍ത്താന്‍ തന്നെയാണു പോരിനിറങ്ങുക. ഏഷ്യാ കപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടമാണ്. നീക്കങ്ങള്‍ അനുകൂലമായാല്‍ ഒരാഴ്ചയിലെ ഇടവേളയില്‍ രണ്ടു മത്സരങ്ങള്‍ കാണാം. പരമാവധി മൂന്നുവട്ടം ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരും. സെപ്റ്റംബര്‍ അഞ്ചിനു ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഞായറാഴ്ച ഇന്ത്യ-പാക് മത്സരം നടക്കും. 2022, 23 വര്‍ഷങ്ങളിലേതു പോലെ ഗ്രൂപ്പുഘട്ടം, സൂപ്പര്‍ ഫോര്‍, ഫൈനല്‍ എന്നിങ്ങനെയായിരിക്കും…
Read More » -
ഓഹരി വിപണയില്‍ വമ്പന്‍ തിരിമറി; അമേരിക്കന്‍ ട്രേഡിംഗ് കമ്പനി രണ്ടു വര്‍ഷത്തിനിടെ കടത്തിയത് 36,671 കോടി! ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സെബി; ജെയിന്‍ സ്ട്രീറ്റിനും മൂന്ന് അനുബന്ധ കമ്പനിക്കും വിലക്ക്
മുംബൈ: ഓഹരി വിപണിയില്‍ തിരിമറി നടത്തി വമ്പന്‍ ലാഭമുണ്ടാക്കിയ യുഎസ് ട്രേഡിങ് കമ്പനിയായ ജെയിന്‍ സ്ട്രീറ്റിനെയും മൂന്ന് അനുബന്ധ കമ്പനികളെയും ഓഹരി വിപണിയില്‍ നിന്നും വിലക്കി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 2023 മുതല്‍ 2025 വരെ കമ്പനി ഡെറിവേറ്റീവ് ട്രേഡിങില്‍ നടത്തിയ തിരിമറികളാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയത്. ജെഎസ്‌ഐ2 ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. ജെയിന്‍ സ്ട്രീറ്റ് സിംഗപ്പൂര്‍ ലിമിറ്റഡ്, ജെയിന്‍ സ്ട്രീറ്റ് ഏഷ്യ ട്രേഡിങ് ലിമിറ്റഡ് എന്നി കമ്പനികളെയാണ് സെബി വിലക്കിയത്. 2023 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെ ഇന്‍ഡക്‌സ് ഓപ്ഷന്‍ ട്രേഡിങിലൂടെ കമ്പനിയുണ്ടാക്കിയ ലാഭം 36,671 കോടി രൂപയാണ്. ഇതില്‍ കമ്പനി അനധികൃതമായി ഉണ്ടാക്കിയ 4843.5 കോടി രൂപ എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റാനും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇന്‍ഡക്‌സ് സൂചികകളിലാണ് ജെയിന്‍ സ്ട്രീറ്റ് തട്ടിപ്പ് നടത്തിയതെന്ന് സെബി ഇടക്കാല ഉത്തരവില്‍ പറയുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്‍ഡക്‌സ്…
Read More » -
ഡാറ്റ ചോര്‍ന്നാല്‍ ബ്രിട്ടന് എട്ടിന്റെ പണി; ഓരോ സ്‌ക്രൂ പോലും രേഖപ്പെടുത്തും; പൊളിച്ചടുക്കല്‍ നിസാര കളിയല്ല; എഫ് 35 ചിറകരിഞ്ഞ് വിമാനത്തില്‍ കൊണ്ടുപോകും; കണ്ണുകൂര്‍പ്പിച്ച് സൈന്യം
തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധ വിമാനം തിരികെ പറക്കുന്നത് ചരുക്കുവിമാനത്തിലാകുമെന്ന് ഏതാണ്ട് ഉറപ്പായി. ശനിയാഴ്ചയോടെ 40 അംഗ വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തുന്നതോടെ വിമാനത്തെ തിരികെ കൊണ്ടുപോകാനുള്ള പണികള്‍ ആരംഭിക്കും. യുദ്ധവിമാനം ഭാഗികമായി പൊളിച്ച് സൈനിക ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III യില്‍ തിരികെ അയച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. എഫ്-35ബിയുടെ അറ്റകുറ്റപണി തുടങ്ങിയില്‍ എന്നുതീരും എന്നതില്‍ വ്യക്തതയില്ലാത്തതിനാലാണ് വിമാനത്തെ പാര്‍സലാക്കാന്‍ തീരുമാനിച്ചത്. ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ III ഉപയോഗിച്ച് എഫ്-35ബി യുദ്ധവിമാനത്തെ ബ്രിട്ടനിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ, യുഎസ്, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഹെവി-ലിഫ്റ്റ് കാർഗോ വിമാനമാണ് ഗ്ലോബ്മാസ്റ്റർ. 77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് ഗ്ലോബമാസ്റ്റര്‍. രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും. എന്നാല്‍ എഫ്–35 ന്‍റെ വലുപ്പമാണ് പ്രതിസന്ധി. ALSO READ തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത എഫ് 35 പരിഷ്‌കാരിയെങ്കിലും പണിമുടക്കില്‍ മുമ്പന്‍; 12…
Read More » -
കരസേനയ്ക്ക് കരുത്തുപകരാന്‍ ‘പറക്കും ടാങ്ക്’; അപ്പാച്ചെ ഹെലികോപ്ടറുകളില്‍ മൂന്നെണ്ണം ഉടന്‍ ലഭിക്കും
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈന്യത്തിന് കരുത്തേകാന്‍ ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്ടറുകളില്‍ മൂന്നെണ്ണം ഉടന്‍ ലഭിക്കും. അമേരിക്കയുമായി 2020ല്‍ ഒപ്പിട്ട 5,691 കോടി രൂപയുടെ കരാറിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ആദ്യബാച്ച് ഹെലികോപ്ടറുകളാണ് ഇവ. ആകെ ആറ് ഹെലികോപ്ടറുകള്‍ക്കാണ് കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞവര്‍ഷം മെയ്- ജൂണ്‍ മാസത്തില്‍ ആദ്യബാച്ച് കോപ്ടറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് നീണ്ടുപോവുകയായിരുന്നു. അമേരിക്കയുടെ ഭാഗത്തുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് പ്രധാന കാരണമായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം രാജ്യം ശക്തമാക്കിയിരിക്കെയാണ് അതിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അപ്പാച്ചെ എത്തുന്നത്. കരസേനയുടെ ഭാഗമായ ആര്‍മി ഏവിയേഷന്‍ കോര്‍പ്സിനുവേണ്ടിയാണ് ഇവ വാങ്ങുന്നത്. കരയാക്രമണം നടക്കുമ്പോള്‍ ആകാശത്തുനിന്ന് സൈന്യത്തിന് എല്ലാവിധ പിന്തുണയും ലഭ്യമാക്കുക എന്നതാണ് ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സിന്റെ പ്രധാന ഉത്തരവാദിത്തം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ത്തന്നെ ആര്‍മി ഏവിയേഷന്‍ കോര്‍പ്സ് ജോധ്പൂരില്‍ അപ്പാച്ചെയുടെ സ്‌ക്വാഡ്രണ്‍ ആരംഭിച്ചിരുന്നതാണ്. രണ്ടാമത്തെ ബാച്ചിലെ മൂന്ന്…
Read More » -
‘അമിതവേഗവും ഡ്രൈവിങ് അഭ്യാസവും സൃഷ്ടിക്കുന്ന വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല’
ന്യൂഡല്‍ഹി: കുറ്റകരമായരീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. അതിസാഹസികത കൊണ്ടുണ്ടാകുന്ന വാഹനാപകട മരണങ്ങള്‍ക്ക് നഷ്ടപരിഹാരമുണ്ടാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു. അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കല്‍, വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയ്ക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 2014 ജൂണ്‍ 18-ന് കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവിഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അതിവേഗത്തില്‍ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം റോഡില്‍ കീഴ്‌മേല്‍മറിഞ്ഞു. പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്ടറാണ് രവിഷായെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മോട്ടോര്‍വാഹനാപകട ട്രിബ്യൂണലിനുമുന്‍പാകെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനം ഓടിച്ചയാള്‍ വരുത്തിവെച്ച അപകടത്തിന്റെ…
Read More » -
എന്തൊരടി! തേരോട്ടം തുടര്‍ന്ന് പതിനാലുകാരന്‍ വൈഭവ് സൂര്യവംശി; ഐപിഎല്ലില്‍ നിര്‍ത്തിയിടത്തുനിന്ന് ഇംഗ്ലണ്ടില്‍ തുടങ്ങി; കൗണ്ടി ക്രിക്കറ്റിലും സൂപ്പര്‍ താരം; ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചുറി
നോര്‍താംപ്ടന്‍: ഐപിഎല്ലില്‍ അരങ്ങേറ്റ മത്സരത്തില്‍തന്നെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വൈഭവ് സൂര്യവംശിയുടെ തേരോട്ടം തുടരുന്നു. ആദ്യ 19 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും സഹിതം 48 റണ്‍സും രണ്ടാം മത്സരത്തില്‍ 34 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 45 റണ്‍സും ഇപ്പോള്‍ മൂന്നാം മത്സരത്തില്‍ 31 പന്തില്‍ ആറു ഫോറും ഒന്‍പതു സിക്‌സും സഹിതം 86 റണ്‍സും നേടിയാണു വൈഭവിന്റെ കുതിപ്പ്. ഐപിഎലില്‍ എവിടെ നിര്‍ത്തിയോ, ഇംഗ്ലണ്ടിലെത്തിയപ്പോള്‍ അവിടെവച്ചു തന്നെ തുടങ്ങിയ മട്ടിലാണ് താരത്തിന്റെ തേരോട്ടം. നോര്‍താംപ്ടനിലെ കൗണ്ടി ഗ്രൗണ്ടില്‍ 20 പന്തില്‍ നിന്ന് അര്‍ധസെഞ്ചറിയിലെത്തിയ വൈഭവ്, റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ഏകദിനത്തില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറിയാണ് വൈഭവിന്റേത്. 2016ല്‍ നേപ്പാളിനെതിരെ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ച ഋഷഭ് പന്തിന്റെ പേരിലാണ് റെക്കോര്‍ഡ്. ഇതിനു പുറമേ ഇംഗ്ലണ്ടിലെത്തിയ ശേഷം സിക്‌സര്‍ മഴ പെയ്യിക്കുന്ന വൈഭവ്, അക്കാര്യത്തിലും റെക്കോര്‍ഡ് ബുക്കില്‍…
Read More » -
‘കമ്യൂണിസ്റ്റ് ഭ്രാന്തന്‍’; ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനും ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയുമായ സോഹ്‌റന്‍ മംദാനിക്കെതിരേ അധിക്ഷേപം തുടര്‍ന്ന് ട്രംപ്; അറസ്റ്റ് ചെയ്യുമെന്നും ഭീഷണി; പിന്തുണയുമായി ഡെമോക്രാറ്റിക് നേതാക്കള്‍
ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്‌റന്‍ മംദാനിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുമെന്ന സൂചനയുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ട്രംപിന്റേതെന്ന് മംദാനി തിരിച്ചടിച്ചു. കമ്യൂണിസ്റ്റ് ഭ്രാന്തന്‍. യുഎസിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എതിര്‍പാര്‍ട്ടി നേതാവിനെ യുഎസ് പ്രസിഡന്റ് ആക്ഷേപിച്ചത് ഇങ്ങനെയാണ്. രാജ്യത്തിന്റെ കുടിയേറ്റ നയത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ അടുത്ത വെല്ലുവിളി. ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എല്ലാ നിയന്ത്രണങ്ങളും കയ്യിലുണ്ടെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കിനെ രക്ഷിക്കുമെന്നും അമേരിക്കയെ മഹത്തരമാക്കിയതുപോലെ ന്യൂയോര്‍ക്കിനേയുമാക്കുമെന്നും ട്രൂത്തില്‍ കുറിച്ചു. മംദാനി പൗരത്വം നേടിയത് നിയമവിരുദ്ധമാണെന്ന് പലരും പറയുന്നുണ്ടെന്നും ട്രംപ്. ഇന്തോ അമേരിക്കന്‍ വംശജനായ മംദാനി ജയിച്ചാല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഭീഷണി അംഗീകരിക്കില്ലെന്ന് പറഞ്ഞമംദാനി, ട്രംപിന്റെ വാക്കുകള്‍ ന്യൂയോര്‍ക്ക് നിവാസികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികരിച്ചു. നിങ്ങള്‍ സംസാരിക്കാന്‍…
Read More » -
മാലിയില്‍ തൊഴിലാളികളായ ഇന്ത്യക്കാരെ അല്‍ ക്വയിദ തട്ടിക്കൊണ്ടുപോയി, മോചനശ്രമങ്ങളുമായി ഇന്ത്യ
ബമാകോ: മാലിയിലെ സിമന്റ് ഫാക്ടറി തൊഴിലാളികളായ മൂന്ന് ഇന്ത്യക്കാരെ അല്‍ ക്വയിദ ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കയേസിലുള്ള ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ തോക്കുകളുമായി എത്തി ആക്രമണം നടത്തിയാണ് മൂന്നുപേരെ സംഘം തട്ടിക്കൊണ്ടുപോയത്. അല്‍ ക്വയിദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജമാഅത്ത് നുസ്രത് അല്‍ ഇസ്‌ളാം വല്‍ മുസ്‌ളിമിന്‍ (ജെഎന്‍ഐഎം) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ അപലപിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, കാണാതായ തൊഴിലാളികളുടെ സുരക്ഷിതമായ വിടുതലിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘ജൂലായ് ഒന്നിനാണ് സംഭവം നടന്നത്. ആയുധധാരികളായ ഒരുസംഘം ഫാക്ടറി പരിസരത്ത് അതിക്രമിച്ച് കയറുകയും മൂന്ന് ഇന്ത്യന്‍ പൗരമാരെ ബലമായി പിടിച്ചുകൊണ്ട് പോവുകയുമായിരുന്നു. സംഭവത്തെ ഇന്ത്യന്‍ ഗവണ്‍മെന്റ് ശക്തമായി അപലപിക്കുന്നു. നമ്മുടെ പൗരന്മാര്‍ സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് മാലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’- കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍…
Read More » -
സ്വവസതിയിലെ മുഹറം ദു:ഖാചരണത്തിലും ഖമേനി ഇല്ല; മുതിര്‍ന്ന സൈനിക ജനറല്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്; അശൂറ ദിനത്തിന് ഇനി മൂന്നുനാള്‍; പരമോന്നത നേതാവ് പ്രത്യക്ഷപ്പെടുമോ? വ്യക്തത നല്‍കാതെ ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വം
ടെഹറാന്‍: ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക ജനറല്‍മാരുടെ സംസ്‌കാരച്ചടങ്ങില്‍നിന്നു വിട്ടുനിന്നതിനു പിന്നാലെ എല്ലാവര്‍ഷവും ടെഹ്‌റാനിലെ വസതിവളപ്പിലുള്ള ഇമാം ഖമേനി ഹുസൈനിയില്‍ സംഘടിപ്പിക്കാറുള്ള മുഹറം ദുഖാചരണ ചടങ്ങിലും ഇറാന്റെ പരമോന്നത നേതാവ് പങ്കെടുത്തില്ല. മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഇസ്ലാമിക റിപ്പബ്ലിക്കിലെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിലാണ് ഖമേനിയുടെ അസാന്നിധ്യം. ചടങ്ങിന്റെ ചിത്രമടക്കം ഇറാന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. ഈ മാസം ആറിന് ഇറാനിലെ അശൂറ ദിനത്തിലും ഖമേനി പങ്കെടുക്കേണ്ടതാണ്. ഇസ്ലാമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ചടങ്ങുകളിലൊന്നായി വിലയിരുത്തുന്ന ഇതിലും ഖമേനി എത്തിയില്ലെങ്കില്‍ അതൊരു ദുസൂചനയായി കണക്കാക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞയാഴ്ച, ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴാണ് ഖമേനിയുടെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു…
Read More » -
‘അനില്‍ അംബാനി ലോകത്തെ ആറാമത്തെ സമ്പന്നനായ ഫ്രോഡ്’; റിലയന്‍സിനെ കുരുക്കിലാക്കി എസ്.ബി.ഐ റിപ്പോര്‍ട്ട്; ഭാവി വായ്പകളെ ബാധിക്കും; ഓഹരി നിക്ഷേപങ്ങളില്‍ കരുതലെടുക്കണം എന്നു വിദഗ്ധര്‍; ഭാവി വായ്പകളെയും ബാധിക്കും; തന്റെ ഭാഗം കേട്ടില്ലെന്ന് അനില്‍
മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലോകത്തെ ആറാമത്തെ സമ്പന്നനായ ഫ്രോഡ് എന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ റിപ്പോര്‍ട്ട്. റിലയന്‍സ് ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് അനുവദിച്ച ലോണുമായി ബന്ധപ്പെട്ടാണ് നടപടി. ഇത് നിലവിലെ സാഹചര്യത്തില്‍ അനില്‍ അംബാനിക്കും, റിലയന്‍സ് ഗ്രൂപ്പ് ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന നിക്ഷേപകര്‍ക്കും തലവേദനയെന്നു വിദഗ്ധര്‍. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വായ്പാ അക്കൗണ്ടിനെ എസ്ബിഐയില്‍ ‘വഞ്ചക’ വിഭാഗത്തില്‍ പെടുത്തുന്നതിനാണു തീരുമാനം. കൂടാതെ കമ്പനിയുടെ മുന്‍ ഡയറക്ടറായ അനില്‍ അംബാനിയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്രോഡ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റിയുടെ ഈ ‘എക്സ്-പാര്‍ട്ടെ ഓര്‍ഡറില്‍’ അനില്‍ അംബാനി ഞെട്ടല്‍ പ്രകടിപ്പിച്ചു. ബാങ്ക് തന്നെ വ്യക്തിപരമായി കേട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും അതിന്റെ അനുബന്ധങ്ങളുടെയും പൂര്‍ണ പകര്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രസക്തമായ രേഖകള്‍ നല്‍കുന്നതില്‍ എസ്ബിഐ പരാജയപ്പെട്ടെന്നും അനില്‍ പറഞ്ഞു. സംഭവങ്ങള്‍ നടന്ന സമയത്ത്…
Read More »