India

  • ആയുധശേഷിയും പണവുമില്ല; ഇസ്രയേല്‍ ആക്രമണങ്ങളില്‍ അടിമുടി തകര്‍ന്നു; ആയുധ ഡിപ്പോകളും ലെബനീസ് സൈന്യത്തിനു കൈമാറി; ഹിസ്ബുള്ളയ്ക്കു മുന്നില്‍ ഇനി ശേഷിക്കുന്നത് ആയുധം വച്ച് കീഴടങ്ങല്‍; അമേരിക്കയുടെ ആറുപേജ് നിര്‍ദേശം പരിഗണനയില്‍; ഇറാന്‍ ആക്രമണം തീവ്രവാദികളുടെ നട്ടെല്ലൊടിച്ചോ?

    ബെയ്‌റൂട്ട്: ഇറാന്റെ കൈയയച്ചുള്ള സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ആയുധംവച്ചു കീഴങ്ങിയാല്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്ന അമേരിക്കയുടെ ഉറപ്പ് ലെബനന്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നടന്ന യുദ്ധത്തില്‍ ഹിസ്ബുള്ളയ്ക്കു സാരമായി പരിക്കേല്‍പ്പിക്കാന്‍ ഇസ്രയേലിനു കഴിഞ്ഞിരുന്നു. അടുത്തിടെ നടന്ന ഇറാന്‍ യുദ്ധത്തില്‍ പോലും കാര്യമായി പ്രതികരിക്കാന്‍ ഹിസ്ബുള്ളയ്ക്കു കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണു അമേരിക്ക സമ്മര്‍ദം ശക്തമാക്കിയത്. അമേരിക്കയ്ക്കുള്ള മറുപടി ലെബനീസ് സര്‍ക്കാര്‍ ഉടന്‍ കൈമാറുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണത്തില്‍ അടിമുടി തകര്‍ന്ന ഹിസ്ബുള്ള ഇറാനില്‍നിന്നുള്ള സഹായംകൂടി നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജൂണ്‍ 19നു ബെയ്‌റൂട്ടിലേക്കുള്ള യാത്രാമധ്യേ സിറിയയിലെ അമേരിക്കന്‍ പ്രതിനിധിയും തുര്‍ക്കിയിലെ അംബാസഡറുമായ തോമസ് ബാരക്ക് ആണു വാഷിംഗ്ടണിന്റെ ആവശ്യങ്ങള്‍ ലെബനനെ അറിയിച്ചത്. വ്യക്തമായ നിര്‍ദേശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും തിരുത്തലുകള്‍ നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും തോമസ് അറിയിച്ചെന്നും ലെബനില്‍നിന്നുള്ള സോഴ്‌സുകള്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആറുപേജുള്ള രേഖ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ നിരായുധീകരണത്തിനുള്ള നിര്‍ദേശങ്ങള്‍…

    Read More »
  • 2036 ഒളിമ്പിക്‌സ് അഹമ്മദാബാദില്‍? ഒളിമ്പിക്‌സ് കമ്മിറ്റിയെ താത്പര്യം അറിയിച്ച് ഇന്ത്യ; പി.ടി. ഉഷയുടെ നേതൃത്വത്തില്‍ പട്ടിക സമര്‍പ്പിച്ചു; ‘ലോകം ഒരു കുടുംബം, ഏവര്‍ക്കും സ്വാഗത’മെന്നും പ്രത്യേക സംഘം

    ന്യൂഡല്‍ഹി: ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ അഹമ്മദാബാദിന് പ്രഥമ പരിഗണന നല്‍കി പട്ടിക സമര്‍പ്പിച്ച് ഇന്ത്യ. 2036 ലെ ഒളിംപിക്സ് നടത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങളുടെ ഭാഗമാണ് നീക്കം. ലൊസൈനിലെത്തി രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായി ഇന്ത്യയില്‍ നിന്നുള്ള സംഘം കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പട്ടിക സമര്‍പ്പിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധികള്‍, ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികള്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി.ഉഷ എന്നിവരടങ്ങിയ സംഘമാണ് സ്വിറ്റ്സര്‍ലന്‍ഡിലെത്തിയത്. PHOTO | A high-level sports delegation led by Gujarat Sports Minister Shri Harsh Sanghvi, along with IOA President PT Usha and senior officials, visited Lausanne, Switzerland – the global hub of sports governance. Productive meetings with SportAccord, ANOC, FIVB, and… pic.twitter.com/KUW1NEREzl — Press Trust of India (@PTI_News) July 1, 2025 ‘വസുദൈവ കുടുംബകം’ എന്ന എന്ന…

    Read More »
  • കര്‍ഷകരുടെ കൊലക്കളമായി മഹാരാഷ്ട്ര; ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് 767 പേര്‍; നിയമസഭയില്‍ ബിജെപി മന്ത്രിയുടെ മറുപടി; 2024ല്‍ ആത്മഹത്യ ചെയ്തത് 2,635 പേര്‍; കൂടുതല്‍ പേര്‍ ജീവനൊടുക്കിയത് പടിഞ്ഞാറന്‍ വിദര്‍ഭ, മറാത്ത് വാഡ മേഖലകളില്‍

    വിദര്‍ഭ: കഴിഞ്ഞ ആറുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യകളെ കുറിച്ച് നിയമസഭാ കൗണ്‍സിലിലെ ചോദ്യത്തിന് സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീല്‍ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്ക്. ഈ ആത്മഹത്യാ സംഭവങ്ങളില്‍ 373 കുടുംബങ്ങള്‍ സാമ്പത്തിക നഷ്ടപരിഹാരത്തിന് അര്‍ഹരായിരുന്നു. ഇവയില്‍ 200 പേരുടെ കുടുംബങ്ങളെ സഹായത്തിന് അയോഗ്യരാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറത്ത് നിര്‍ത്തി. 194 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നെന്നും മന്ത്രി പാട്ടീല്‍ പറഞ്ഞു. അര്‍ഹരായ 327 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള കേസുകളില്‍ നഷ്ടപരിഹാര പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതിപക്ഷ ബഹളത്തിനിടെ അവകാശപ്പെട്ടു. പെരുകുന്ന ആത്മഹത്യകള്‍ 2024 ല്‍ മഹാരാഷ്ട്രയില്‍ 2,635 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. 2023 ല്‍ 2,851 പേരും ജീവനൊടുക്കി. 2001 മുതല്‍ മഹാരാഷ്ട്രയില്‍ 39,825 കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ നിയമസഭയിലെ കണക്കുകള്‍ക്ക് തുടര്‍ച്ചയായി ശേഖരിച്ച്…

    Read More »
  • ഒന്നേകാല്‍ ലക്ഷത്തില്‍ നില്‍ക്കില്ല; മുന്‍ ഭാര്യക്കും മകള്‍ക്കുമായി പ്രതിമാസം നാലു ലക്ഷം വീതം നല്‍കണം; ഇന്ത്യന്‍ പേസര്‍ ഷമിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ഗാര്‍ഹിക, സ്ത്രീ പീഡനങ്ങള്‍ക്കു പുറമേ വാതുവയ്പും ഉണ്ടെന്ന് കോടതിയില്‍ ഹസിന്‍ ജഹാന്‍

    കൊല്‍ക്കത്ത: മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപ വീതം നല്‍കാന്‍ മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി. പ്രതിമാസം അര ലക്ഷം ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാനുത്തരവിട്ട ജില്ലാ കോടതി വിധിക്കെതിരെ ഹസിന്‍് ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ഹസിന്‍ ജഹാന്റെ ചെലവിനായി മാസം ഒന്നര ലക്ഷവും മകള്‍ക്കായി മാസം രണ്ടര ലക്ഷവും ഷമി നല്‍കണമെന്നും അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ അത് അത്യാവശ്യമാണെന്നും ജസ്റ്റിസ് അജോയ് കുമാര്‍ മുഖര്‍ജിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ തുകയ്ക്ക് പുറമെ മകളുടെ വിദ്യാഭ്യാസമുള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നതില്‍ ഷമിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.   View this post on Instagram   A post shared by Haseen Jahan (@hasinjahanofficial) 2018 മാര്‍ച്ചിലാണ് ഷമി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഹസിന്‍ ജാദവ്പുര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഷമിയുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നതായി അവര്‍ പരാതിയില്‍…

    Read More »
  • ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ ബിയര്‍ നുണഞ്ഞ് അഭിഭാഷകന്‍; കേസെടുത്ത് ഹൈക്കോടതി

    അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയില്‍ നടന്ന ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അഭിഭാഷകന്‍ മദ്യപിച്ച സംഭവത്തില്‍ നടപടി. ഭാസ്‌കര്‍ തന്നയെന്ന മുതിര്‍ന്ന അഭിഭാഷകനാണ് ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ ബിയര്‍ കുടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നടപടിയിലേക്ക് കടന്നത്. സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച ഹൈക്കോടതി ഇനിയുള്ള കേസുകളില്‍ ഓണ്‍ലൈനായി ഭാസ്‌കര്‍ തന്ന ഹാജരാകുന്നതും വിലക്കി. ലജ്ജാകരമായ പ്രവര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാസ്‌കര്‍ തന്നയ്‌ക്കെതിരെ ജസ്റ്റിസ് എ എസ് സുപേഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസെടുത്തത്. അഭിഭാഷകന്റെ പെരുമാറ്റം അതിരുകടന്നതാണന്നും കോടതി അഭിപ്രായപ്പെട്ടു. ജൂണ്‍ 25ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ചിന് മുന്‍പാകെയാണ് സംഭവം നടന്നത്. വിചാരണ സമയത്ത് ബിയര്‍ കുടിക്കുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുന്ന ഭാസ്‌കറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍ നിന്ന് ഭാസ്‌കര്‍ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ എസ് സുപേഹിയ പറഞ്ഞു. ഭാസ്‌കര്‍ തന്നയുടെ പ്രവൃത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാല്‍ നിയമവാഴ്ചയ്ക്ക്…

    Read More »
  • ആകെ പഴ്‌സിലുള്ളത് അഞ്ചുലക്ഷം; 18 കോടി ശമ്പളമുള്ള സഞ്ജുവിനെ ചെന്നൈയില്‍ എത്തിക്കാന്‍ വമ്പന്‍ താരങ്ങളെ വിട്ടുകൊടുക്കണം; മൂന്നുപേര്‍ തെറിച്ചേക്കും; നോട്ടമിട്ട് കൊല്‍ക്കത്തയും മുംബൈയും; അടുത്ത രണ്ടാഴ്ച നിര്‍ണായകം

    ചെന്നൈ: ഐപിഎല്ലിന്റെ ട്രേഡിംഗ് വിന്‍ഡോയില്‍ സഞ്ജു സാംസണിനെ ലഭ്യമായതോടെ എന്തു വിലകൊടുത്തും സ്വന്തമാക്കാന്‍ ചെന്നൈ. അദ്ദേഹത്തെ വാങ്ങാന്‍ താത്പര്യമുണ്ടെന്ന് അഞ്ചുവട്ടം ചാമ്പ്യന്‍മാരായ മഞ്ഞപ്പട നേരത്തേതന്നെ അറിയിച്ചിരുന്നു. വരും ആഴ്ചകളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണു കരുതുന്നത്. മലയാളി താരത്തിനായി രാജസ്ഥാനെ ഔദ്യോഗികമായി സമീപിക്കാനുള്ള നീക്കങ്ങളും വൈകാതെ തുടങ്ങും. പക്ഷേ, രാജസ്ഥാന്‍ 18 കോടി നല്‍കിയാണു കഴിഞ്ഞ വര്‍ഷം സഞ്ജുവിനെ നിലനിര്‍ത്തിയത്. വാര്‍ഷിക ശമ്പളമായ ഉയര്‍ന്ന തുക തന്നെയാകും ചെന്നൈയ്ക്കു മുന്നിലെ പ്രധാന വെല്ലുവിളി. നിലനില്‍ അഞ്ചുലക്ഷം രൂപ മാത്രമാണ് അവര്‍ക്കു ശേഷിക്കുന്നത്. മറ്റു ചില താരങ്ങളെ വിട്ടുകൊടുക്കാതെ സഞ്ജുവിനെ എത്തിക്കുക ബുദ്ധിമുട്ടാകും. ഓപ്പണ്‍ വിന്‍ഡോവഴി മൂല്യമുള്ള താരങ്ങളെ വിട്ടു നല്‍കേണ്ടിവരും. ഇതില്‍ ചില വമ്പന്‍ താരങ്ങളുമുണ്ട്. റിതുരാജ് ഗെയ്ക്വാദ് നിലവിലെ ക്യാപ്റ്റനും ഇന്ത്യന്‍ മുന്‍നിര ബാറ്ററുമായ റുതുരാജ് ഗെയ്ക്വാദാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വിട്ടുകൊടുക്കാന്‍ സാധ്യതയുള്ളവരുടെ ലിസ്്റ്റിലെ ആദ്യത്തെയാള്‍. സ്ഞ്ജു സാംസണിനെ കൈമാറണമെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് പകരമായി റിതുരാജിനെ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ സീസണ്‍ മുതല്‍…

    Read More »
  • സര്‍ക്കാര്‍ അനുവദിച്ച കാറില്‍ ബീക്കണ്‍ ലൈറ്റ്; പിഴയിടാന്‍ പോലീസിനോട് ആവശ്യപ്പെട്ട് യുപി മന്ത്രി

    ലഖ്‌നൗ: യാത്രയ്ക്കായി തനിക്ക് സര്‍ക്കാര്‍ അനുവദിച്ച കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിന് പോലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴയിടാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മന്ത്രി. സാധാരണ ആളുകള്‍ പിഴയ്ക്കുള്ള ചലാന്‍ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സാമൂഹികക്ഷേമ സഹമന്ത്രിയായ (സ്വതന്ത്ര ചുമതല) അസിം അരുണ്‍ ഇവിടെ വ്യത്യസ്തനാകുകയാണ്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അരുണ്‍. പ്രോട്ടോക്കോള്‍ പ്രകാരം വാരണാസി സന്ദര്‍ശന വേളയില്‍ മന്ത്രിക്ക് സര്‍ക്കാര്‍ അനുവദിച്ച ഇന്നോവ കാര്‍ നല്‍കിയപ്പോഴാണ് സംഭവം. കാറില്‍ അനധികൃത നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചിരുന്നു. ഈ നിയമലംഘനം അവഗണിക്കുന്നതിനുപകരം, കാറില്‍ യാത്ര ചെയ്യാന്‍ അരുണ്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് വാരണാസി പോലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴയിടാന്‍ അദ്ദേഹം നിര്‍ദേശിച്ചത്. നിയമലംഘനത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് മന്ത്രി, വാരണാസി പോലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാളിന് ഒരു കത്തും എഴുതി. ‘ജൂണ്‍ 30-ന് ഞാന്‍ വാരണാസിയില്‍ എത്തിയ വേളയില്‍, എനിക്ക് ഉപയോഗിക്കുന്നതിനായി ഒരു വാഹനം ഏര്‍പ്പാട് ചെയ്തിരുന്നതായി അറിയിക്കുന്നു.…

    Read More »
  • ഭൂമി തുരന്നു സ്‌ഫോടനം നടത്താന്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയും; വിമാനത്തില്‍ എത്തിക്കേണ്ട; മിസൈല്‍ സാങ്കേതിക വിദ്യയുമായി കൂട്ടിയോജിപ്പിക്കും; 7500 കിലോമീറ്റര്‍ സഞ്ചരിക്കും; 100 മീറ്റര്‍വരെ തുരക്കും; അണിയറയില്‍ രണ്ടു വകഭേദങ്ങള്‍

    ന്യൂഡല്‍ഹി: ഭൂമിക്കടിയിലുള്ള നിര്‍മിതികള്‍ തകര്‍ത്ത അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്കു സമാനമായ മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യ. ഇറാന്റെ ഫോര്‍ദോ ആണവകേന്ദ്രം തകര്‍ത്തതിനു പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നത്. അടുത്തകാലത്തു നടന്ന യുദ്ധസാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യക്കിത് അനിവാര്യമാണ്. ശത്രുരാജ്യത്തിന്റെ ലക്ഷ്യകേന്ദ്രത്തെ ഭൂമിക്കടിയിലേക്ക് തുരന്ന് ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് ബങ്കര്‍ ബസ്റ്റര്‍ സിസ്റ്റം. അഗ്‌നി 5 ഇന്റര്‍കോണ്ടിനെന്റല്‍ മിസൈലിന്റെ അടിസ്ഥാനനിര്‍മിതിയില്‍ നിന്നും വികസിപ്പിച്ചാണ് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ബങ്കര്‍ ബസ്റ്റര്‍ രൂപപ്പെടുത്തുന്നത്. 5000കിമീ ആയുധവാഹന ശേഷിയുള്ള അഗ്‌നി ഫൈവിനെ 7500കിമീ വാഹകശേഷിയുള്ളവയാക്കുകയാണ് ലക്ഷ്യം. കോണ്‍ക്രീറ്റ് പാളികള്‍ക്കടിയിലുള്ള ശക്തമായ പ്രതിരോധത്തെ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മിസൈല്‍, സ്‌ഫോടനം സംഭവിക്കുന്നതിന് മുന്‍പ് ഏകദേശം 80 മുതല്‍ 100 മീറ്റര്‍ വരെ ഭൂഗര്‍ഭത്തിലേക്ക് കടന്നുകയറിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബങ്കര്‍ ബസ്റ്റര്‍ വികസിപ്പിക്കുന്നതോടെ യുഎസിന്റെ ആയുധശേഷികള്‍പ്പമെത്താന്‍ ഇന്ത്യയ്ക്കു സാധിക്കും. ഇറാനെതിരെ അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ പരമ്പരാഗത ബങ്കര്‍-ബസ്റ്റര്‍ ബോംബായ 14 ജി.ബി.യു-57 ബോംബുകള്‍ ആണ്…

    Read More »
  • ജിഎസ്ടി ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളെ ഞെരുക്കാനുള്ള ഉപാധി; എട്ടുവര്‍ഷത്തിനിടെ പൂട്ടിയത് 18 ലക്ഷം സംരംഭങ്ങള്‍; കോര്‍പറേറ്റുകള്‍ക്ക് ഒരുലക്ഷം കോടി പ്രതിവര്‍ഷ ഇളവ്; കേരളത്തിന്റെ വാദങ്ങള്‍ സാധൂകരിച്ച് രാഹുല്‍ ഗാന്ധിയുടെ മോദി വിമര്‍ശനം

    ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പാക്കുന്ന ജിഎസ്ടി ബിജെപി ഇതര സംസ്ഥാനങ്ങളെ ഞെരുക്കാനുള്ള ഉപാധിയെന്നു തുറന്നടിച്ചു രാഹുല്‍ ഗാന്ധി. കോര്‍പറേറ്റുകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ ഇളവാണു ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ബാധിച്ചത് എംഎസ്എല്‍ഇകളെയാണ്. എട്ടുവര്‍ഷത്തിനുള്ളില്‍ 18 ലക്ഷം സംരംഭങ്ങളാണു പൂട്ടിപ്പോയത്. ചായമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വരെ ജനങ്ങള്‍ ജിഎസ്ടി നല്‍കുന്നു. എന്നാല്‍, പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ ഇളവാണു കോര്‍പറേറ്റുകള്‍ക്കു ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതിന്റെ എട്ടാം വാര്‍ഷികത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനുള്ള ടൂള്‍ ആയി ജിഎസ്ടിയെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന നികുതി സമ്പ്രദായമാണു നടപ്പാക്കേണ്ടത്. ഏതാനും പേര്‍ക്കാണു നിലവില്‍ ഗുണം. ചെറിയ കടക്കാര്‍ മുതല്‍ കര്‍ഷകര്‍വരെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. പാവങ്ങളെ കൂടുതല്‍ ശിക്ഷിക്കാനും എംഎസ്എംഇകളെ തകര്‍ക്കാനും സംസ്ഥാനങ്ങളെ ഞെരുക്കാനുമാണ് ജിഎസ്ടി ഉപയോഗിക്കുന്നത്. ‘ഗുഡ് സിംപിള്‍ ടാക്‌സ്’ എന്ന നിലയിലാണു യുപിഎ സര്‍ക്കാര്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇക്കാലത്തിനിടെ 900…

    Read More »
  • തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ എഫ്-35ന്റെ ‘ചിറകൂരി’ ചരക്കുവിമാനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യും

    ലണ്ടന്‍: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്കീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും. ബ്രിട്ടീഷ് സൈന്യത്തിന്റെ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാവും ഉപകരണങ്ങളുമായി സംഘമെത്തുക. ഹാങ്ങറിലെത്തിച്ച് തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക ചരക്കുവിമാനമായ ഗ്ലോബല്‍ മാസ്റ്ററില്‍ തിരികെക്കൊണ്ടുപോകാനും നീക്കമുണ്ട്. വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയ ശേഷമാകും കൊണ്ടുപോകുക. ജൂലായ് 15-നകം വിമാനം ഇവിടെനിന്നു കൊണ്ടുപോകുമെന്നാണു സൂചന. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചാലുടന്‍ ഇവരെത്തും. വ്യോമസേനയുടെ പ്രത്യേക അനുമതിയുംകൂടി ലഭിച്ചാലേ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായ സംഘത്തിന് വിമാനം നിര്‍ത്തിയിട്ടിരിക്കുന്ന പാര്‍ക്കിങ് മേഖലയില്‍ കടക്കാനാകൂ. എഫ്-35 പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ രണ്ട് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെത്തിയിരുന്നു. ഇവരുള്‍പ്പെടെ ഏഴുപേരാണ് വിമാനത്തിന്റെ മേല്‍നോട്ടത്തിനായി ഇവിടെ തുടരുന്നത്. വിമാനം ഹാങ്ങര്‍ യൂണിറ്റിലേക്കു വലിച്ചുമാറ്റുന്നതിനുള്ള ഉപകരണങ്ങള്‍…

    Read More »
Back to top button
error: